സഹായം Reading Problems? Click here


എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1935
സ്കൂൾ കോഡ് 25071
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം എൻ.പറവൂർ
സ്കൂൾ വിലാസം എൻ.പറവൂർ.പി.ഒ,
എറണാകുളം
പിൻ കോഡ് 683513
സ്കൂൾ ഫോൺ 0484-2447844, 2449744
സ്കൂൾ ഇമെയിൽ snvshss@gmail.com
സ്കൂൾ വെബ് സൈറ്റ് http://snvsanskrithss.blogspot.com
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല എൻ.പറവൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി.എസ്.
ഹൈസ്കൂൾ
എച്ച്.എസ്. എസ്.
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം 2500
അദ്ധ്യാപകരുടെ എണ്ണം 94
പ്രിൻസിപ്പൽ വി പി ജയശ്രീ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പി. ആർ. ലത
പി.ടി.ഏ. പ്രസിഡണ്ട് സി പി ജയൻ
20/ 04/ 2020 ന് 25071
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആമുഖം

ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്കൃത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാ​ണ് 1935 ൽ ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തിൽ പറവൂർ ടൗണിൽ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്കൃത സ്കൂൾ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവിൽ ഇന്നത്തെ നിലയിൽ പുനസ്ഥാപിക്കപ്പെടുകയായിരുന്നു. സ്കൂളിൽ സംസ്കൃതം ആണ് ഒന്നാം ഭാഷ. ഒന്നാം ഭാഷയുടെ രണ്ടാം പേപ്പർ മലയാളമാണ്. ഇത്തരത്തിൽ സംസ്കൃതത്തിനോടൊപ്പം മലയാളത്തിനും പ്രാധാന്യം നൽകുന്ന എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്.


സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാർത്ഥികൾക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി, കാഥിക ചക്രവർത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു. സുപ്രസിദ്ധ കാർഡിയോളജിസ്ടും കോഴിക്കോട് മെഡിക്കൽ കോളേജ് സീനിയർ പ്രൊഫസറുമായിരുന്ന ഡോ. സി.കെ. രാമചന്ദ്രൻ, ഫിഷറീസ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. എസ്. ശർമ്മ, ആകാശവാണി-ദൂരദർശൻ അസി. ഡയറക്ടർ ശ്രീ. സി. പി. രാജശേഖരൻ, മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന ശ്രീ. വിൽസൺ എന്നിവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.


1964 ലാണ് ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. 1998-ൽ ഹയർ സെക്കൻററി കോഴ്സ് അനുവദിക്കപ്പെട്ടു. ഡോ. പി. ആർ. ശാസ്ത്രികൾ തന്റെ അവസാന നാളുകളിൽ വിദ്യാലയം എസ്. എൻ. ഡി. പി. യൂണിയൻ കൈമാറുകയും, യൂണിയൻ അത് പൂർവ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു.


ഹൈസ്ക്കൂൾ വിഭാഗത്തിൽ 1687 കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 800 കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ 61 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 32 പേരും അദ്ധ്യാപകരാണ്. ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.


പഠന - പാഠ്യേതര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോൾ ഇതാണ്. എസ്.എസ്. എൽ.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും പറവൂർ താലൂക്കിൽ മുൻപന്തിയിൽ നിൽക്കുന്നത് എസ്. എൻ. വി. സംസ്കൃത ഹയർ സെക്കന്ററി സ്ക്കൂൾ ആണ്.

എൻ.സി.സി.(എയർഫോഴ്സ്), എൻ. സി. സി.(ആർമി), എസ്. എൻ. വി.സയൻസ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, എസ്. എൻ. വി. വോളി ക്ലബ്ബ്, എസ്. എൻ. വി. മ്യൂസിക്, കരിയർ ഗൈഡൻസ് & കൗൺസിലിംഗ്, എൻ. എസ്, എസ് യൂണിറ്റ്, സർഗ്ഗ വേദി, ഹെൽത്ത് ക്ലബ്ബ്, ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആന്റ് ഗൈഡ്, പ്രവൃത്തിപരിചയയൂണിറ്റ്, നാഷണൽ ഗ്രീൻ കോർപ്സ്, എൻകോൺ ക്ലബ്ബ്, ഊർജ ക്ലബ്ബ്, ഡയറി ക്ലബ്ബ്, ആയുർവേദ ക്ലബ്ബ് , മീഡിയ ക്ലബ്ബ്, സംസ്കൃതസമാജം, എന്നീ സംഘടനകൾ, പുതുമയുള്ള തനതു പ്രവർത്തനങ്ങൾ നടത്തി വരുന്നു

Manager -Sri. Hari Vijayan

Principal -Sri. V P Jayasree

Head Mistress- Smt.P.R.Letha

Deputy HM - CK Biju

PTA President - Sri. C P Jayan

staff secretary- Smt. K V sahi

SITC - P K Sooraj

JSITC - CN Resmi

സൗകര്യങ്ങൾ

നേട്ടങ്ങൾ

തുടർച്ചയായി രണ്ടുവർഷം (2018 ലും 2019 ലും )50ലധികം ഫുൾ എ പ്ലസ് നേടിയ വിദ്യാലയം 2018 SSLC , എറണാകുളം ജില്ലയിൽ ഏറ്റവും ‌കൂ‌‌‌‌‌ടുതൽ ഫുൾ എപ്ലസ് ( 56 ഫുൾ എപ്ലസ്) 56 ഫുൾ എപ്ലസ്, 28പേർക്ക് 9 എപ്ലസ് , 17 പേർക്ക് 8 എപ്ലസ്

___________________________________________________________________________


2017 SSLC , പറവൂരിന്റെ ചരിത്രത്തിലെ ഏറ്റവൂം കൂ‌‌‌ടിയ എപ്ലസ് (30 ഫുൾ എ പ്ലസ്) ....

2016 SSLC , Plus 2 മികച്ചവിജയം....

SSLC യ്ക്കും plus two വിനും2012 ൽ വീണ്ടും ചരിത്ര വിജയം sslc 100% plus two 98% 2011 SSLC പരീക്ഷയിൽ 100 % വിജയം . 290 ൽ 290 പേരും വിജയിച്ചു. പറവൂരിന്റെ ചരിത്രത്തിൽ ആദ്യം

sslc. plus two എന്നീ പൊതുപരീക്ഷകളിൽ വടക്കൻ പറവൂരിലെ മികച്ച വിജയം.

ഹൈസ്ക്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും കലോത്സവത്തിൽ കിരീടം

2009 ലെ ശാസ്ത്രമേളയിലും, ഐ. ടി മേളയിലും ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്......

പ്രവൃത്തി പരിചയമേളയിൽ റണ്ണറപ്പ്.......

2009-2010എറണാകുളം റവന്യൂ ജില്ല കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മൂന്നാമത്തെ സ്ക്കൂൾ.......

‌‌‌‍‍സ്ക്കൂൾ ബ്ലോഗ്

ചിത്രശാല

മറ്റു പ്രവർത്തനങ്ങൾ

എസ്. എൻ. വി.സയൻസ് ക്ലബ്ബ്, (affiliated to VIPNET , DST Govt of India , Reg No VP KL0010)

എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, (affiiliated to Motor Vehicled Department Govt of Kerala)

ഡയറി ക്ലബ്ബ് ( Affiliated to Dairy Development Department, Kerala)

ആയുർവേദ ക്ലബ്ബ് (with the support ofGovt ayurveda hospital, Nanthiattukunnam)

എയർ വിംഗ് NCC for HS students

NCC for HSS students

ജൂനിയർ റെഡ്ക്രോസ്

എസ്. എൻ. വി. മ്യൂസിക്,

എസ്. എൻ. വി. വോളി ക്ലബ്ബ്,

കരിയർ ഗൈഡൻസ് & കൗൺസിലിംഗ്,

എൻ. എസ്, എസ് യൂണിറ്റ്,

സ്കൗട്ട് & ഗൈഡ്

സർഗ്ഗ വേദി,

ഹെൽത്ത് ക്ലബ്ബ്,

സ്ക്കൂൾ വഴികാ‌ട്ടി

മേൽവിലാസം

എസ്. എൻ. വി. സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ,

നന്ത്യാട്ടുകുന്നം,

എൻ. പറവൂർ, എറണാകുളം ജില്ല.-683513 വർഗ്ഗം: സ്കൂൾ b