എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പോസ്റ്റർ നോട്ടീസിന്റെ  ഉത്ഘാടനം

നന്ത്യാട്ടുകുന്നം എസ് എൻ വി  സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ മാർച്ച് 11, 12, 13 തീയതികളിൽ നടക്കുന്ന മുത്തൂറ്റ് പാപ്പച്ചൻ 37-മത് സംസ്ഥാന പുരുഷ,വനിത വോളിബോൾ  ചാമ്പ്യൻഷിപ്പിന്റെ  പോസ്റ്റർ നോട്ടീസിന്റെ  ഉത്ഘാടനം സംഘാടക സമിതി ചെയർമാൻ പറവൂർ എസ് എൻ ഡി പി  യൂണിയൻ പ്രസിഡന്റുമായ  ശ്രീ.സി എൻ രാധാകൃഷ്ണൻ നിർവ്വഹിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ വി ബിന്ദു ,പി ദേവരാജൻ , സി എസ് ജയ്ദീപ് എന്നിവർ  പ്രസംഗിച്ചു.

.

.

.

37 മത് സംസ്ഥാന യൂത്ത് വോളിബോൾ

37 മത് സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രചനർത്ഥം വനിതാ ടീമുകളുടെ പ്രദർശനമത്സരത്തിന്റെയും പരിശീലനം ക്യാമ്പിന്റെയും ഉൽഘാടനം സ്കൂൾ മാനേജർ ഹരിവിജയൻ നിർവഹിച്ചു. ഇ ഡി വി എ വൈ.പ്രസിഡന്റ് പി ദേവരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഖിൽ പി ബി , പ്രിൻസിപ്പാൾ വി ബിന്ദു, എച്ച് എം  സി കെ ബിജു, ജില്ല സെക്രട്ടറി ആൻഡ്രൂസ് കടത്തൂസ്, ടി ആർ ബിന്നി, ബിനോയ്‌ എന്നിവർ പ്രസംഗിച്ചു.

.

.

.

.

അന്താരാഷ്ട്ര ഒളിമ്പിക് ദിനം

ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനം നന്ത്യാട്ടുകുന്നം SNV സ്കൂളിൽ ഹെഡ്മാസ്റ്റർ CK ബിജു ഉത്ഘാടനം ചെയ്യുന്നു.




സംസ്ഥാന കായികദിനം ആചരിച്ചു.

നന്ത്യാട്ടുകുന്നം SNV സംസ്കൃതം സ്കൂളിൽ സംസ്ഥാന കായികദിനം ആഘോഷിച്ചു.




ജില്ല സബ് ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ

പറവൂർ SNV സ്കൂളിൽ ഇന്ത്യൻ വോളി പരിശീലകൻ Tബിജോയ് ബാബു ഉത്ഘാടനം ചെയ്യുന്നു. സന്മേളനത്തിൽ സ്കൂൾ മാനേജർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ SNDP യൂണിയൻ പ്രസിഡൻ്റ് CN രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. CK ബിജു, V ബിന്ദു, ആൻഡ്രൂസ്, സേവ്യർ ലൂയീസ്, KP തോമസ്സ്, TRബിന്നി എന്നിവർ പ്രസംഗിച്ചു.



മുത്തൂറ്റ് SNV സംസ്കൃതം HSS പറവൂരും നായരമ്പലം SGDCയും ജേതാക്കൾ 

വാവക്കാട് SNDP ഗ്രൗണ്ടിൽ വച്ച് നടന്ന ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺവിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ മുത്തുറ്റ് HMYSHSS കൊട്ടുവള്ളികാട് നെ പരാജയപെടുത്തി, മുത്തൂറ്റ് SNV HSS പറവൂരും വനിത വിഭാഗത്തിൽ മുത്തൂറ്റ് കൊച്ചിയെ പരാജയപെടുത്തി, നായരമ്പലം SGDC യും ജേതാക്കളായി. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു തമ്പുരാട്ടിയും ക്യാഷ് അവാർഡ് വിതരണം ഇൻഡ്യൻ ടീം പരിശീലകൻ ബിജോയ്‌ ബാബുവും വിതരണം ചെയ്തു. ആൻഡ്രൂസ് കടുത്തൂസ്‌, P. ദേവരാജൻ എന്നിവർ പ്രസംഗിച്ചു.