സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ICPS ന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹായത്തോടെ   പ്രവർത്തിക്കുന്ന  ORC യൂണിറ്റ്  ( Our Responsibility to Children) നമ്മുടെ സ്ക്കൂളിൽ  അനുവദിച്ചു കിട്ടി.   കുട്ടികൾക്ക് വിവിധ കൗൺസിലിംഗ് പരിപാടികൾ, ക്യാമ്പുകൾ എന്നിവ ഇതിൽ പ്രധാനമാണ്.  ഐ.ജി വിജയൻ IPS സാറിന്റെ ഒരു പദ്ധതിയാണിത്.  പറവൂരിൽ നമുക്ക് മാത്രമാണ് ഈ വർഷം അനുവദിച്ചത്. പരിപാടിയുടെ സ്കൂൾ തല നോഡൽ ഓഫീസർ ഡോ. എൻ.ഡി. ഷിബു സാറാണ് .

ആഗസ്റ്റ് 7 ന് കോർ ടീം ഇന്റക്ഷൻ ട്രയിനിംഗ് നടത്തി. പ്രൊജക്ട് അസിസ്റ്റന്റ് ശ്രീമതി ബീന ടി വി ക്ലാസ്സെടുത്തു.

സെപ്റ്റംബർ 2 ന് എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മൂന്നു ദിവസത്തെ സ്മാർട്ട് 40 ക്യാമ്പ് ആരംഭിച്ചു. കോവിഡ് സാഹചര്യത്തിലായതിനാൽ ഓൺലൈനായാണ് നടന്നത്.

ഒക്ടോബർ 10-11-12 തീയതികളിലായി രണ്ട് ബാച്ചുകൾ വീതം സ്മാർട്ട് 40 ക്യാമ്പുകൾ നടത്തി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു.

അധ്യാപകർക്കായി ഒരു ശില്പശാല നടത്തി. ശ്രീ ശരത്ത് ടി ആർ നേതൃത്വം നൽകി.