എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സ്കൂൾ തുറപ്പ് സമൂഹ ഇടപെടൽ

നവംബർ 1 സ്കൂൾ തുറപ്പിനു മുന്നോടിയായി ഡി വൈ എഫ് ഐ യുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഹാൾ ശുചീകരിച്ചു. ശ്രീടി വി നിഥിൻ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികൾ കൂടിയായ ശ്രീ മിജോഷ്, സജേഷ് തുടങ്ങിയവർ നേതൃത്വം നൽകി

താര റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ വിദ്യാലയത്തിലേക്കാവശ്യമായ സാനിറ്റൈസർ ,മാസ്ക് എന്നിവ നൽകി  റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ പി കൃഷ്ണൻ കുട്ടി, കെ.വി ഷീലടീച്ചർ, ദിനേശ് മോഹൻ, ബിനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

ഇന്നർ വിൽ ക്ലബ്ബ് അംഗങ്ങൾ  തെർമോസകാനറും (4 എണ്ണം) 10 ലിറ്റർ   സാനിറ്റൈസറും  സ്കൂളിന് നൽകി. ക്ലബ്ബ് അംഗങ്ങളായ കൈരളി ടീച്ചർ , ബിന്ദി ടീച്ചർ , സരിത ടീച്ചർ എന്നിവർക്ക് പ്രത്യേകം നന്ദി. സ്കൂളിലെ അധ്യാപകരായി ശ്രീമതി ആശ പി ബാബു, സി എച്ച് ബീന, വികെ സീന എന്നിവരും സാനിറ്റൈസർ, സോപ്പ് എന്നിവ നൽകി.