എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ദിനാചരണങ്ങൾ
പരിസ്ഥിതിദിനാചരണം
ഈ വർഷത്തെ പരിസ്ഥിതിദിനാചരണം കുട്ടികൾ അവരവരുടെ വീട്ടിൽ തൈകൾ നട്ടുകൊണ്ട് ആചരിച്ചു. എച്ച് എം സന്ദേശം, രചനാമത്സരങ്ങൾ തുടങ്ങി വിവധങ്ങളായ പരിപാടികൾ ക്ലാസ്സ് ഗ്രൂപ്പിൽ നടത്തി. ഭിന്നശേഷിക്കാരായ കുട്ടികൾ മരത്തൈ നട്ടചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു.
ജൂൺ 19വായനദിനം (സ്കൂൾ ഡിജിറ്റൽ മാഗസിൻ പ്രകാശനം)
കോവിഡ് കാലത്ത് ഒരു വർഷം നടന്ന സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നും ഒാർമ്മയിൽ സൂക്ഷിച്ചുവെയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് പറവൂർ എസ് എൻ വി സംസ്കൃത ഹയർസെക്കന്ററി സ്ക്കൂളിൽ ഇത്തരത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം വന്നത്. ഓരോ ക്ലാസ്സിലെയും കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തേണ്ടിവരുമ്പോൾ സ്കൂൾ മാഗസിൻ എന്നതിനപ്പുറം ക്ലാസ്സ് മാഗസിനുകളാണ് കൂടുതൽ നന്നാവുക ഏന്ന അഭിപ്രായം വന്നു. എല്ലാ അധ്യാപകരുടെയും സർഗ്ഗാത്മക- സാങ്കേതിക മികവ് പ്രകടിപ്പിക്കാനും ഇതുതന്നെയായിരുന്നു, നല്ല മാർഗ്ഗം. കുട്ടികളുടെ , രക്ഷകർത്താക്കളുടെ, അധ്യാപകരുടെ മികവുകളുടെ നേർക്കാഴ്ചയായിരുന്നു ഈ 54 മാഗസിനുകൾ. ഇവയെല്ലാം ഒരു മാഗസിനിൽ നിന്ന് കണ്ണിചേർത്തുകൊണ്ട് അഭിജ്ഞാനം എന്നപേരിൽ ഒരു മാഗസിൻ ജൂൺ 19 വായനദിനത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ റീജിയണൽ ഡയറക്ടർ ഡോ. അനിൽകുമാർ വടവാതൂർ ഓൺലൈനായി പ്രകാശനം ചെയ്തു. ബഹു ഡിഇഓ, എളഓ, ബിപിസി, മാസ്റ്റർ ട്രയിനർ കോർഡിനേറ്റർ, ഡയറ്റ് ഫാക്കൽട്ടി തുടങ്ങി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട എല്ലാവരും പങ്കെടുത്തു.
സ്മൃതി, നിനവ്, ദൃശ്യം, തൂലിക, ചിരാത് , സർഗ്ഗം ,.. തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കോടിയെത്തുക മാഗസിനുകളുടെ പേരുകളാണ്. എന്നാൽ ഈ പേരുകളിൽ മാത്രമല്ല,
ഇംഗ്ലീഷിലും മറ്റു ഭാഷയിലുമുള്ള 54 ഡിജിറ്റൽ മാഗസിനുകളാണ് പ്രകാശനം ചെയ്യപ്പെട്ടത്.
ചാന്ദ്രദിനം
എസ്.എൻ.വി സംസ്കൃത ഹയർ സെക്കന്ററി സ്കൂളിൽ ചാന്ദ്രദിന പരിപാടികളുടെ സമാപനം - ചന്ദ്രോത്സവം - 1.8.2021 ന് നടന്നു. ജൂലൈ 21 ന് ആരംഭിച്ച വിവിധ പരിപാടികളുടെ സമാപനമായിരുന്നു ഇത് . ഉച്ചയ്ക്ക് 2 PM ന് 5 മുതൽ 10 വരെയുള്ള 45 ക്ലാസ്സുകളിലായി കുട്ടി ടീച്ചർമാർ ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടി ടീച്ചർമാരായ 50 ലധികം കുട്ടികൾക്ക് നേരത്തേ പരിശീലനം നൽകിയിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ശ്രീ. ടി.ആർ സുകുമാരൻ മാസ്ററർ, ശാസ്ത്ര അധ്യാപകൻ വി.പി. അനൂപ് എന്നിവർ കുട്ടികളുടെ പരിശീലനക്കളരിക്ക് നേതൃത്വം നൽകി. ഓരോ കുട്ടികളും അവരുടെ സ്വന്തം ശൈലിയിൽ വിവിധ ക്ലാസ്സുകളിൽ പ്രസന്റേഷന്റെ അകമ്പടിയോടെ മികച്ച രീതിയിൽ ക്ലാസ്സുകൾ അവതരിപ്പിച്ചു.
പ്രേംചന്ദ് ജയന്തി
ജൂലൈ 31 പ്രേം ചന്ദ് ജയന്തിയോടനുബന്ധിച്ച് ഹിന്ദിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു പി വിഭാഗം കുട്ടികൾക്ക് പോസ്റ്റർ രചനയും, ഹെസ്ക്കൂൾ വിഭാഗം കുട്ടികൾക്ക് പ്രശ്നോത്തരിയും നടത്തി
ആഗ്സ്റ്റ് 15 സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടത്തി. ഓരോ ക്ലാസ്സിലും ഓൺലൈനായി വിവിധ പരിപാടികൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി. പ്രാദേശിക ചരിത്ര രചന , ദേശഭക്തിഗാനം എന്നീ മത്സര ഇനങ്ങൾ ഏറ്റവും മികച്ചതായി അവതരിപ്പിക്കപ്പെട്ടു.
ഹിന്ദി ദിവസം
സെപ്റ്റംബർ 14 ഹിന്ദി ദിനാചരണം നടത്തി. പോസ്റ്റർ രചന, കവിതാലാപൻ , ഭാഷൺ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ നടന്നു.
ഓസോൺ ദിനം
സെപ്റ്റം ബർ 16 ഓസോൺദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സിലും കുട്ടി ടീച്ചർമാർ ഓൺലൈൻ ക്ലാസ്സ് നടത്തി. ശ്രീ അനൂപ് സാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കുട്ടികൾക്ക് റിസോഴ്സ് പേഴ്സണായി എത്തിയത് ബിപിസിഎൽ മാനേജർ ഡോ. കൊച്ചുബേബി മാഞ്ഞൂരാൻ സാർ ആയിരുന്നു.
ഒക്ടോബർ 2 ഗാന്ധി ജയന്തി
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ സ്കൂളിലെ വോളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലീനിംഗ് പ്രവർത്തനങ്ങൾ നടത്തി. രാവിലെ 9 മണിക്ക് എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും സ്കൂളിലെ എൻ.സി സി വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലിയുടെ സമാപന ചടങ്ങ്നടന്നുശ്രീ. മൊയ്തീൻ നൈന , ശ്രീ. സി.എൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ലോക മാനസികാരോഗ്യദിനം
പറവൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ SNV സംസ്കൃത സ്കൂളിൽ 10/10/2021 -ൽ വൈകിട്ട് 5 pm to 6 pm വരെ Mental Helath Laws എന്ന വിഷയത്തെക്കുറിച്ച് ശ്രീമതി. Adv . Dr.M P Anitha (Retd Principal SNM Training College ) പറവൂർ ലീഗൽ സർവീസസ് കമ്മിറ്റിയ്ക് വേണ്ടി ക്ലാസ് എടുത്തു. ക്ലാസ് ബഹുമാനപ്പെട്ട Addl Dist & Sessions Judge ഉം പറവൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ചെയർമാനുമായ Sri . Murali Gopal Pandalai സാർ ഉദ്ഘാടനം ചെയ്തു.
കമ്പ്യൂട്ടർ സാക്ഷരതദിനം
ലോക കമ്പ്യൂട്ടർ സാക്ഷരത ദിനമായ ഡിസംബർ 2ന് വെബിനാർ നടത്തി. മാസ്റ്റർ ട്രയിനർ കോർഡിനേറ്റർ ശ്രീ സിഎസ് ജയദേവൻ സാർ ക്ലാസ്സ് നയിച്ചു.
ദേശീയ ഗണിത ദിനം
ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രശസ്ത ഗണിതാദ്ധ്യാപകൻ ശ്രീ പി എ ജോൺസാറിന്റെ ക്ലാസ്സ് നടത്തി.
റിപ്പബ്ളിക് ദിനം
രാവിലെ 9.00 ന് പതാക ഉയർത്തൽ ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് നടത്തിയത്. ഓൺലൈനായി വിവിധ പരിപാടികൾ ഭംഗിയായി നടന്നു.
വിവിധ പരിപാടികൾ
ജ്യാമിതീയ പൂക്കളമത്സരം
മാത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20ന് ജ്യാമിതീയ പൂക്കളമത്സരം നടത്തി. കുട്ടികൾ വീട്ടിൽ ജ്യാമിതീയ പൂക്കളങ്ങൾ നിർമ്മിക്കുകയും അതിന്റെ ഫോട്ടോ അയയ്ക്കുകയുമാണ് ചെയ്തത്.
ഇംഗ്ലീഷ് ക്ലബ്ബ്
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് സ്പീച്ച്, ഗാന്ധി സൂക്തങ്ങൾ-ഡിജിറ്റൽ അവതരണം, ഗാന്ധി ആൽബം, യു പി വിഭാഗം വിദ്യാർത്ഥികൾ ഗാന്ധിവേഷം എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.