എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/മക്കൾക്കൊപ്പം - ഉപജില്ലാ തല ഉദ്ഘാടനം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രക്ഷാകർത്തൃ ശാക്തീകരണ ശില്പശാലയുടെ ഉപജില്ലാതല ഉദ്ഘാടനവും തുടർന്ന് എല്ലാ ക്ലാസ്സിലേക്കുമുള്ള ഗൂഗിൾ മീറ്റും  ആഗസ്റ്റ് 24 വൈകിട്ട് 8ന് നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിംന സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എ ഇ ഓ ശ്രീമതി  കെ എൻ ലത, സ്കൂൾ മാനേജർ ശ്രീ ഹരി വിജയൻ, പിടിഎ പ്രസിഡന്റ് ശ്രീ സി പി ജയൻ , ശ്രീ പി എസ് ബൈജു, പ്രിൻസിപ്പൽ, എച്ച് എം എന്നിവർ സംസാരിച്ചു.