എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ഓൺലൈൻ കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

ഓൺലൈൻ പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനാമായി ഒരു ഓൺ്‍ലൈൻ കലോത്സവം ആഗസ്റ്റ് മൂന്നാം വാരം നടത്തി. സാധാരണ സ്കൂൾ കലോത്സവത്തിൽ നടക്കുന്ന വ്യക്തിഗത കലാപരിപാടികൾ കുട്ടികൾ വീട്ടിൽ വച്ച് അവതരിപ്പിക്കുകയും, അത് വീഡിയോ, ഫോട്ടോ എന്നിങ്ങനെ വിവിധ രൂപങ്ങളിലായി പകർത്തി ബന്ധപ്പെട്ട കൺവീനർമാർക്ക് അയച്ചുകൊടുക്കയും ചെയ്തു. പരിപാടി സുഗമമാക്കുന്നതിനായി  ഒരു കുട്ടി പരമാവധി 3 അവതരണ മത്സരങ്ങളിലും, 5 രചനാമത്സരങ്ങളിലും ആണ് പങ്കെടുത്തത്. ഇത്  ഒരുമത്സരമല്ലായിരുന്നു  ഉത്സവമായിരുന്നു. കുട്ടികളുടെ പരിപാടികൾ snvshssart എന്ന ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.