എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/നാഷണൽ സർവ്വീസ് സ്കീം
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം.നാഷണൽ സർവീസ് സ്കീം ഇന്ത്യയിലെ തന്നെ ഏറ്റവും കരുത്തുറ്റ യുവജന പ്രസ്ഥാനമാണ് എൻ. എസ്. എസ്. ജാതി,മത,വർഗ്ഗ,വ ർണ്ണ, ലിംഗ വ്യത്യാസമെന്യേ എല്ലാവരെയും ഉൾക്കൊണ്ട് തുല്യ അവസരങ്ങൾ നൽകി വിദ്യാർത്ഥികളടൊപ്പം എൻ. എസ്. എസ്. പ്രവർത്തിക്കുന്നു.
ഈ വർഷത്തെ പ്രവർത്തനങ്ങളിലൂടെ:
രക്തദാന ക്യാമ്പ്
.
സ്കൂളിലെ അലുമിനി, എസ് എൻ ഡി പി യൂത്ത് വിങ് എന്നിവ IMA യുടെ സഹകരണത്തോടെ സ്കൂളിൽ നടത്തിയ രക്തദാന ക്യാമ്പിൽ എസ് എൻ വിയിലെ എൻ എസ് എസ് യൂണിറ്റ് ഹെൽപ്പ് ഡെസ്‌ക് ഇലും registration നിലും സജീവമായി പ്രവർത്തിച്ചു.
NSS കുട്ടികളുടെ ക്യാംപസ് ക്ലീനിംഗ് ആൻഡ് പ്ലാസ്റ്റിക് നിർമാർജനം
സ്കൂൾ പരിസരത്ത്നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗത്തിനായി നൽകി. സ്കൂൾ ക്യാംപസിലെ ചപ്പ് ചവറുകൾ ശേഖരിച്ച ശേഷം അവ കത്തിച്ചു.
.
.
ബയോ ഡൈവേഴ്സിറ്റി പൂന്തോട്ടം
എൻ എസ് എസ് നിർമിച്ച ബയോ ഡൈവേഴ്സിറ്റി പൂന്തോട്ടം.