വിദ്യാലയത്തിൽ കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കലാപരമായി കഴിവുകളുള്ള കുട്ടികൾക്ക് വിദ്യാലയത്തിൽ തന്നെ ഒരു വേദി ഒരുക്കുന്നു. സംഗീതവും, നൃത്തവും, മിമിക്രി, മോണോആക്ട്..... തുടങ്ങിയ വിഷയങ്ങളിൽ താല്പര്യം ഉള്ള കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു. കൊറോണയുടെ സാഹചര്യത്തിൽ ഓൺലൈൻ ആയും കുട്ടികളുടെ പരിപാടികൾ നടത്തുകയുണ്ടായി. ഗാനോത്സവം, ഓൺലൈൻ കലോത്സവം തുടങ്ങിയായിരുന്നു. വീശിഷ്ടദിനങ്ങളിൽ കുട്ടികളുടെ പരിപാടികൾ ഓൺലൈൻ ആയും നടത്തുന്നു.

കൊച്ചു സ്നേഹക്കൂട്ടം

S N V SKT HSS വിദ്യാലയത്തിൽ നിന്നും നിരവധി കുട്ടികൾ കൊച്ചു ടി വി യുടെ കൊച്ചു സ്നേഹക്കൂട്ടത്തിൽ മാറ്റുരച്ചു. മിമിക്രി, നാടൻപാട്ട്, ഓണപാട്ടുകൾ, കവിതകൾ, നൃത്തം, കഥാപ്രസംഗം തുടങ്ങിയ എല്ലാ ഇനങ്ങളിലും  കുട്ടികൾ പങ്കെടുത്തു. അതിൽ  വിദ്യാലയത്തിലെ കുട്ടികളുടെ എല്ലാ വീഡിയോകളും കൊച്ചു ടി വി യുടെ കൊച്ചു സ്നേഹക്കൂട്ടത്തിലൂടെ കാണിക്കുകയുണ്ടായി.

മനോരമ ഓൺലൈൻ കലോത്സവം

നൃത്തം, സംഗീതം, ഉപകരണസംഗീതം, സ്റ്റാർട്ട്‌ അപ്പ് കോമഡി, കവിത, പ്രസംഗം, മോണോആക്ട് തുടങ്ങിയ ഇനങ്ങളിൽ വിദ്യാലയത്തിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വളരെ മികച്ച പ്രകടനം കുട്ടികൾ ഈ പരിപാടിയിൽ കാഴ്ചവെച്ചു.

സംഗീതമാഗസിൻ

 

ജൂൺ 19 വായനാദിനതോടനുബന്ധിച്ച്  കുട്ടികൾ ഒരു സംഗീതമാഗസിൻ നിർമ്മിച്ചു.

ജൂൺ 21

സംഗീതദിനത്തോടനുബന്ധിച്ച്  കുട്ടികളുടെ കലാ പരിപാടികൾ സംഘടിപ്പിച്ചു. സംഗീതത്തിന്റെ മഹിമയെ കുറിച്ചുള്ള ഗാനങ്ങളും, നൃത്തവും കുട്ടികൾ അവതരിപ്പിച്ചു.