ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം | |
---|---|
വിലാസം | |
ചാരമംഗലം ചാരമംഗലം , മായിത്തറ മാർക്കറ്റ് പി.ഒ. , 688539 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 10 - 11 - 1917 |
വിവരങ്ങൾ | |
ഫോൺ | 0478 2821468 |
ഇമെയിൽ | 34013alappuzha@gmail.com |
വെബ്‍സൈറ്റ് | www.dvhsscharamangalam.org |
കോഡുകൾ | |
സ്കൂൾ കോഡ് | 34013 (സമേതം) |
എച്ച് എസ് എസ് കോഡ് | 04011 |
യുഡൈസ് കോഡ് | 32110400501 |
വിക്കിഡാറ്റ | Q87477515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | കഞ്ഞിക്കുഴി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 722 |
പെൺകുട്ടികൾ | 583 |
ആകെ വിദ്യാർത്ഥികൾ | 1305 |
അദ്ധ്യാപകർ | 53 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 172 |
ആകെ വിദ്യാർത്ഥികൾ | 335 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രശ്മി കെ |
പ്രധാന അദ്ധ്യാപിക | നിഖില ശശി |
പി.ടി.എ. പ്രസിഡണ്ട് | പി അക്ബർ |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
അവസാനം തിരുത്തിയത് | |
31-05-2024 | Shajipalliath |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ[1] ജില്ലയിലെ ചേർത്തല[2] വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചാരമംഗലം അഥവാ കൂറ്റുവേലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം.[3]ഗവ ഡി വി ഹയർസെക്കൻഡറി സ്കൂളിലെ പഠന പഠനേതര മേഖലകളിൽ ഉണ്ടായ കുതിപ്പും വളർച്ചയും നാടിനും സമൂഹത്തിനും മുതൽക്കൂട്ട് ആവുകയാണ്. അക്കാദമിക-വൈജ്ഞാനിക രംഗത്തെ മുന്നേറ്റങ്ങൾ, ദേശീയ കായിക ഭൂപടത്തിലെ മികവുകൾ എന്നിവ നമ്മുടെ സ്കൂളിനെ തിളക്കമുള്ളതാക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുകയാണ്, നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിൽ പൊതു വിദ്യാലയങ്ങൾക്ക് അനുപമമായ പങ്കുണ്ട്. ഈ ഉയർച്ചക്ക് നേതൃത്വം വഹിക്കുന്നത് ദീർഘവീക്ഷണമുള്ള ഭരണ സംവിധാനവും അർപ്പണ ബോധമുള്ള അധ്യാപകരും ആത്മാർത്ഥതയുള്ള പി.റ്റി. എ യും ആണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന, കാർഷിക സംസ്ക്യതിയുള്ള ഈ ജൈവ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു .2021-22 വർഷത്തെ മികച്ച പി റ്റി എക്കുള്ള സംസ്ഥാന പുരസ്കാരത്തിൽ മൂന്നാം സ്ഥാനം. ഗവ ഡിവി എച്ച്എസ്എസ് , ചാരമംഗലം സ്ക്കൂൾ ഏറ്റുവാങ്ങി. 3 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം,.പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്ക്കൂൾ വിക്കിയിലെ പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണ മികവിനുളള അംഗീകാരമായി ,2021-22 ലെ സംസ്ഥാനതല ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഗവ. ഡി.വി എച്ച് എസ് ചാരമംഗലം ജില്ലക്ക് അഭിമാനമായി മാറിയിരിക്കുന്നു . സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം കരസ്ഥമാക്കിയ പ്രഥമാധ്യാപകൻ ശ്രീ റ്റി ജി സുരേഷ് , കായികാദ്ധ്യാപകൻ ശ്രീ പ്രതാപൻ ,ഡി വി എച്ച് എസ് എസ്സിന്റെ ഒളിമ്പ്യൻ ശ്രീ. കെ. ജെ. മനോജ് ലാൽ- എന്നിവർ ഈ സ്ക്കൂളിന്റെ അഭിമാന സ്തംഭങ്ങളാണ് .നമ്മുടെ വിദ്യാലയത്തിന്റെ വളർച്ച ഒരു തുടർച്ചയാണ് .പല മേഖലകളിൽ നിരവധി പുരസ്ക്കാരങ്ങൾ ഈ സ്ക്കൂളിനെ തേടിയെത്തിയിട്ടുണ്ട്. എത്രയോ മഹാരഥന്മാർ ചോരയും നീരും നൽകി വെള്ളവും വളവും നൽകി പടുത്തുയർത്തിയ മഹാ സ്ഥാപനം. അദ്ധ്യാപകർ, രക്ഷിതാക്കൾ, അനദ്ധ്യാപകർ, പി.ടി എ ഭാരവാഹികൾ, സാമൂഹ്യ പ്രവർത്തകർ , പൂർവ്വ - വിദ്യാർഥികൾ , നല്ലവരായ നാട്ടുകാർ എല്ലാവരും ഈ ചങ്ങലയിലെ കണ്ണികളാണ്....'' എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു.
ചരിത്രം
ഗവൺമെന്റ് ദുർഗ്ഗാ വിലാസിനി ഹയ്യർ സെക്കന്ററി സ്കൂൾ (Govt: D.V.H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കഞ്ഞിക്കുഴി[4] ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹയർസെക്കണ്ടറി , ഹൈസ്‌കൂൾ വിഭാഗങ്ങളിലെ എല്ലാ ക്‌ളാസ് മുറികളും സർക്കാരിന്റെ നവകേരള മിഷന്റെ[5] ഭാഗമായിരുന്ന പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിന്റെ[6] ഭാഗമായി കൈറ്റ് [7]നൽകിയ പ്രൊജക്ടറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റിയിരിക്കുന്നു. ഈ മുറികളിൽ എല്ലാം തന്നെ ഹൈ സ്പീഡ് ഇന്റർനെറ്റ് സംവിധാനവുമുണ്ട് . അധ്യാപകരും കുട്ടികളും നല്ല രീതിയിൽ പഠനപ്രവർത്തങ്ങൾക്കായി ഉപയോഗിക്കുന്നു. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ലാപ് ടോപ്പ് അടക്കം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്. ഈ വിദ്യാലയ വർഷത്തിൽ 189 പുതിയ വിദ്യാർഥികള വന്നുചേർന്നു. കേരള സർക്കാറിന്റെ 3 കോടി കിഫ്ബി ഫണ്ടും ബഹുമാന്യനായ മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും 1 കോടിയും ലഭിച്ചതോടെ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർന്നത് നന്ദിയോടെ സ്മരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 19 മുറികളുള്ള 2 കെട്ടിട സമുച്ചയമാണ് ഈ തുക ഉപയോഗിച്ച് നിർമ്മിച്ചത്. ഇതിൽ ഭിന്നശേഷിക്കാർക്ക് ഉൾപ്പടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ്‍ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട് 2020 ഒക്ടോബർ 3 ന് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകളുടെ അധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺ ലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ഏറ്റവും മികച്ച ഓപ്പൺ എയർ ഓഡിറ്റോറിയം സ്ക്കൂളിനുണ്ട്. കേന്ദ്രഗവൺമെന്റിന്റെ പദ്ധതിയായ അടൽ ടിങ്കറിങ്ങ് ലാബ്[8] . സ്ക്കൂളിൽ ലഭ്യമായ കൂടുതൽ സൗകര്യങ്ങൾ അറിയുന്നതിനും ചിത്രങ്ങൾ കാണുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യു
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ കുട്ടികളുടെ സർവോന്മുഖ വളർച്ച ലക്ഷ്യമാക്കി ഒട്ടേറെ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പാക്കി വരുന്നു . അത്തരം പാഠ്യനുബന്ധ പ്രവർത്തനങ്ങളുടെ ലിസ്റ്റ് താഴെ നൽകിയിരിക്കുന്നു . ഓരോ പ്രവർത്തനനത്തിലും ക്ലിക്ക് ചെയ്‌താൽ ആ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ കാണാവുന്നതാണ്
- നാഷണൽ സർവ്വീസ് സ്കീം
- ലിറ്റിൽ കൈറ്റ്സ്
- ഭിന്നശേഷി-സ്പെഷ്യൽ കെയർ സെന്റർ
- സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി.
- സീഡ് ക്ലബ്ബ്
- എസ് പി സി
- പഠനോത്സവം
- സ്കൗട്ട് & ഗൈഡ്സ്
- ടിങ്കറിംങ് ലാബ്
- നല്ല പാഠം
- ഹലോ ഇംഗ്ലീഷ്
- എൻ സി സി
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്പോർട്ട്സ്
- സൗഹ്യദ ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ജൂനിയർ റെഡ് ക്രോസ്
- കസ്റ്റംസ് കേഡറ്റ് കോർ
- കിഡ്സ് ഫെസ്റ്റ്
- ഹയർസെക്കന്ററി പരിസ്ഥിതിക്ളബ്
- പൂർവ്വ-വിദ്യാർഥികളേയും പ്രതിഭകളേയും ആദരിക്കൽ
- കോവിഡ് നേർക്കാഴ്ച -ചിത്രരചന
- വേറിട്ട പ്രവർത്തനങ്ങൾ
- പി റ്റി എ എക്സിക്യൂട്ടിവ് അംഗങ്ങൾ
- സ്ക്കൂൾ യുട്യൂബ് ചാനൽ
- പ്രവർത്തന വിശദാംശങ്ങൾ കൂടുതൽ അറിയാൻ
സാരഥികൾ
പ്രിൻസിപ്പാൾ : രശ്മി കെ | പ്രധാന അദ്ധ്യാപിക : നിഖില ശശി |
---|---|
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |||
---|---|---|---|
ക്രമ .ന | പേരു് | കാലഘട്ടം | ചിത്രം |
1 | ആനന്ദൻ പി | 2022-23 | |
2 | കെ സുഷമ | 2022-2022 | |
3 | ഗീതാദേവി റ്റി ജി | 2018-2022 | |
4 | വസന്ത എ | 2017-2018 | |
5 | അനിത വി എസ് | 2017-2017 | |
6 | റ്റി ജി സുരേഷ് | 2013-2017 | |
7 | എം എസ് പ്രസന്നകുമാരി | 2012-2013 | |
8 | സുശീല വി എസ് | 2008-2012 | |
പ്രധാനാദ്ധ്യാപകർ കൂടുതൽ അറിയാൻ >>> |
സ്കൂളിന്റെ മുൻപ്രിൻസിപ്പാൾ
മുൻപ്രിൻസിപ്പാൾ | |||
---|---|---|---|
ക്രമ .ന | പേരു് | കാലഘട്ടം | ചിത്രം |
1 | ബിന്ദു | 2019-2021 | |
2 | റാണി | 2018-2019 | |
3 | പുഷ്പ രാമചന്ദ്രൻ | 2015-2018 | |
4 | ജവഹർനൂസ | 2012-2015 | |
5 | മേരികുട്ടി | 2006-2012 | |
6 | രാജൻ | 2005-2006 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. കെ. ജെ. മനോജ് ലാൽ[9]- ഡി വി എച്ച് എസ് എസ്സിന്റെ ഒളിമ്പ്യൻ, 2000-ലെ സിഡ്‌നി ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ശ്രീ. സജീവൻ പത്തുവർഷം തുടർച്ചയായി നാഷണൽ സ്പോർട്ട്സ് മീറ്റിൽ മെഡൽ നേടി. ഫയർഫോഴ്സിൽ അദ്ദേഹം 100 മീറ്റർ, ലോങ്ങ് ജംപ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ധാരാളം പ്രാവശ്യം ചാമ്പ്യൻ ആകുകയും പല റെക്കോഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് പ്രാവശ്യം ലോങ്ങ് ജമ്പ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. സിനിമമേഖലയിലെ ശ്രീ. രതീഷ് രവി[10] -( സിനിമ സംവിധായകൻ .നടൻ,സ്ക്രിപ്റ്റ് റൈറ്റർ), ശ്രീ. പ്രസാദ് മുഹമ്മ- (സിനിമനടൻ ,മിമിക്രിതരം), കൂറ്റുവേലി ശ്രീ.ബാലചന്ദ്രൻ[11]( ഗായകൻ,സംഗീതജ്ഞൻ) മറ്റു കായികതാരങ്ങൾ ശ്രീ. കെ. ബി. ശിവദേവൻ,കുമാരി കുഞ്ഞുമോൾ, കുമാരി.ഇന്ദുലേഖ, ശ്രീ. ബാബു എം ഡി (ജാർഖണ്ഡ് സ്റ്റേറ്റ് പോലീസിൽ -റെയിൽവേ പോലീസിലെ സബ്ഇൻസ്പെക്ടർ ), ശ്രീ ശശി ആർ-കായികതാരം (ബീഹാർ പോലീസിൽ - സബ്ബ് ഇൻസ്പെക്റ്റർ), ഡോ. ശ്രീ. വിഷ്ണു,കൂറ്റുവേലി ശ്രീ അനിൽ കുമാർ (കലാകാരൻ), ശ്രീ. അജിത്ത് - ഡാൻസർ,യുവ കർഷകനും ഫാം ടൂറിസ്റ്റ് കൃഷിയുടെ പ്രചാരകനുമായ സുജിത്ത് സ്വാമി നികർത്തിൽ എന്നിവർ പൂർവ്വ-വിദ്യാർഥികളും പ്രതിഭകളുമാണ്.കൂടാതെ ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഡോക്ടർമാരായും, ടീച്ചേഴ്സായും എൻജിനീയർമാരായും ഐ ടി മേഖലയിലും വക്കീലായും , ഗവേഷകരായും ,സർക്കാർ-അർദ്ധ സർക്കാർ സ്വകാര്യ മേഖലകളിൽ ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു.
മറ്റുതാളുകൾ
- പി റ്റി എ എക്സിക്യൂട്ടിവ് അംഗങ്ങൾ
- അദ്ധ്യാപകർ
- അനദ്ധ്യാപകർ ഹൈസ്ക്കൂൾ
- ഫോട്ടോ ഗാലറി
- ഫോട്ടോ ഗാലറി 2018നു ശേഷം
- പൂർവ്വ-വിദ്യാർത്ഥികൂട്ടായ്മകൾ
വഴികാട്ടി
- ചേർത്തല - ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- ചേർത്തല - ആലപ്പുഴ നാഷണൽ ഹൈവേയിൽ ചേർത്തലയിൽ നിന്ന് തെക്കോട്ട് 5 കിലോമീറ്റർ അകലെയും ആലപ്പുഴയിൽ നിന്ന് വടക്കോട്ട് 19 കിലോമീറ്റർ അകലെയുമായാണ് തിരുവിഴ കവല
- ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും തിരുവിഴ - പുത്തനമ്പലം വഴിയുള്ള ബസിൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം , അത്തരത്തിലുള്ള ബസുകൾ എണ്ണത്തിൽ കുറവാണെന്നു മാത്രം
- ചേർത്തല - ആലപ്പുഴ ഓർഡിനറി കെ.എസ്.ആർ ടി സി ബസിൽ തിരുവിഴകവലയിൽ ഇറങ്ങി ഓട്ടോയിൽ യാത്ര ചെയ്തു സ്‌കൂളിൽ എത്താം
- സ്‌കൂളിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുവിഴ , എന്നാൽ അവിടെ പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമേ സ്റ്റോപ്പുള്ളൂ , എക്സ്പ്രസ്സ് , സൂപ്പർ ഫാസ്റ്റ് ട്രെയിനുകളിൽ വരുന്നവർ ചേർത്തല / ആലപ്പുഴ റെയിൽവേ സ്റ്റേഷനുകളിലിറങ്ങി ബസിനു തിരുവിഴയിൽ എത്താവുന്നതാണ്
{{#multimaps:9.638746, 76.343393|zoom=18}}
പുറംകണ്ണികൾ
- MediaoneTV Live - Success story of Govt Dvhss Charamangalam in sports - https://youtu.be/v-_fQ9XMAys
- ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്ക്കൂൾ യുട്യൂബ് ചാനൽ - https://www.youtube.com/c/DVHSSCharamangalam/videos
- കൂറ്റുവേലി ശ്രീ.ബാലചന്ദ്രൻ - https://www.facebook.com/koottuvelibalachandran/
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34013
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ