ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/വേറിട്ട പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


വേറിട്ട പ്രവർത്തനങ്ങൾ

സമൂഹത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന്റെ അടിത്തറകൾ ആണ് പൊതുവിദ്യാലയങ്ങൾ.വിദ്യാലയങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അതത് സമയങ്ങളിലോ ഭാവിയിലോ സമൂഹത്തിന്റെ മാറ്റങ്ങളായി വരുംഎന്നതിൽ തർക്കമില്ല .ഒരു നല്ല സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ ഒരു നല്ല വിദ്യാലയവും അർപ്പണബോധമുള്ള അധ്യാപകരും ദീർഘവീക്ഷണമുള്ള ഭരണ സംവിധാനവും അത്യാവശ്യമാണ് .ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണ് . പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ കൊടുത്തെങ്കിൽ മാത്രമേ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ കഴിയുകയുള്ളൂ. കുട്ടികളെ പ്രകൃതി സ്നേഹവും സഹജീവിസ്നേഹവും വളർത്തിയെടുക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നതാവണം വിദ്യാലയങ്ങൾ . അത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന പൊതു വിദ്യാലയങ്ങളിൽ ഒന്നാണ് ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ചാരമംഗലം.


പാടവരമ്പിൽ നിന്ന് പാഠവരമ്പിലേക്ക്

പാടവരമ്പിൽ നിന്ന് പാഠത്തിലേക്ക്

സ്കൂൾ പ്രവേശനോ ത്സവത്തിന്റെ ഭാഗമായി നടന്ന വിപുലമായ ചടങ്ങുകളോടൊപ്പം സ്കൂളിലെ 5 സെൻറ് സ്ഥലത്ത് ഒന്നാം തരത്തിലേക്ക് പുതുതായി ചേർന്ന കുരുന്നുകളെ കൊണ്ട് വിത്ത് എറിയിച്ചുകൊണ്ട് വിത്തിടൽകർമം നിർവഹിക്കുന്നു . വിളവെടുത്ത നെല്ല്കുട്ടികൾക്ക് ശിശുദിനത്തിന് പായസം വച്ച് നൽകുന്നു. കുട്ടികൾക്ക് സഹജീവിസ്നേഹവും പ്രകൃതി സ്നേഹവും വളർത്താൻ സഹായിക്കുന്നു


ശലഭോദ്യാനം

ശലഭോദ്യാനം

സ്കൂളിന്റെ പ്രവേശന കവാടത്തിനു സമീപം സംരക്ഷിക്കപ്പെടുന്ന ഒരു പൂന്തോട്ടമുണ്ട് .ശലഭങ്ങളെ ആകർഷിക്കുന്ന പൂക്കളുള്ള നിരവധി ചെടികൾ ഇതിൽ വച്ചു പിടിപ്പിക്കുന്നു. കുട്ടികളാണ് ചെടിയെ പരിപാലിക്കുന്നത് നന്ത്യാർവട്ടം, കൃഷ്ണകിരീടം ,കിലുക്കാംപെട്ടി ,മുല്ല,കണിക്കൊന്ന, ശംഖുപുഷ്പം ,ആമ്പൽ ,അരളി ,വിവിധതരം റോസ് ,മന്ദാരം ,പീച്ചി ,ഓറഞ്ച് എന്നീ ചെടികൾ ഉദ്യാനത്തിലുണ്ട്.

     ക്ലീൻ കാമ്പസ്


ഔഷധത്തോട്ടം

സ്കൂളിൽ മനോഹരമായ ഒരു ഔഷധത്തോട്ടമുണ്ട്. നൂറ്റമ്പതോളം ഔഷധച്ചെടികൾ നട്ടുവളർത്തുന്നു .ഇവയുടെപേരും ശാസ്ത്രനാമവും പ്രദർശിപ്പിച്ചിട്ടുണ്ട് .ദശപുഷ്പത്തോട്ടവും സ്കൂളിലുണ്ട്.

പക്ഷി സംരക്ഷണം

കുട്ടികളിൽ സഹജീവിസ്നേഹം വളർത്തുന്നതിന് സ്കൂൾ ഗ്രൗണ്ടിലെ വൃക്ഷങ്ങളിൽ പക്ഷി കൂടുകൾ ഒരുക്കിയിരിക്കുന്നു .ഇതിൽ നിരവധി പക്ഷികൾ ചേക്കേറുന്നു. വെള്ളിമൂങ്ങ, തൂക്കണാംകുരുവി , അടയ്ക്കാ കിളി, പ്രാവ് . എന്നീ പക്ഷികൾ ഇവയിൽ കൂട് ഒരുക്കിയിട്ടുണ്ട്.


കാവ് സംരക്ഷണം

ഔഷധ തോട്ടം
കാവ് സംരക്ഷണം

കാവ് സംരക്ഷണ ത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ഇല്ലത്ത് കാവിൽ കുട്ടികളും അധ്യാപകരും ചേർന്ന് വൃക്ഷത്തൈകൾ നട്ട് ഇതിന്റെ സംരക്ഷണം സമീപവാസികളായ കുട്ടികളെ ഏൽപ്പിച്ചിരിക്കുന്നു.

മത്സ്യ ക്യഷി

ജൈവ വൈവിധ്യ പാർക്ക്

ഭക്ഷ്യാവശിഷ്ടത്തിൽനിന്ന് മത്സ്യ ഭക്ഷ്യം എന്ന പദ്ധതിയിലൂടെ മത്സ്യങ്ങൾ വളർത്തുന്നു ,കൂരി ,വാള ,സിലോപ്പി ,കാരി എന്നീ മത്‌സ്യങ്ങൾ പ്രത്യേകം തയ്യാറാക്കിയ ടാങ്കിൽ വളർത്തുന്നു. മത്സ്യ ടാങ്കിലെവെള്ളം കൃഷിക്കാണ് ഉപയോഗിക്കുന്നത്. കോഴി വളർത്തൽ സ്കൂൾ വളപ്പിൽ പ്രത്യേകം സജ്ജീകരിച്ച കൂട്ടിനുള്ളിൽ ഇരുപതോളം കോഴികളെ വളർത്തുന്നു. ഇതിന്റെ മുട്ട ശേഖരിച്ച് സ്കൂളിലെ സ്പോർട്സ് കുട്ടികൾക്ക് നൽകുന്നു.


ആട് വളർത്തൽ

മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഭവനങ്ങളിലേക്ക് ആടിനെ നൽകുന്നു .കുട്ടികൾ ആടിനെ വളർത്തി അടുത്തവർഷം ജനിക്കുന്ന ഒരു ആട്ടിൻ കുഞ്ഞിനെ മറ്റൊരു അർഹതയുള്ള കുട്ടിക്ക് നൽകുന്നു.


ക്ലീൻ കാമ്പസ്

പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയമാക്കുന്നതിന്റെ ഭാഗമായി കുട്ടികൾ വീട്ടിലേയും സ്കൂളിലേയും മാലിന്യങ്ങൾ കൊണ്ടുവന്നു കളറ്റേഴ്സ് അറ്റ് സ്കൂൾ എന്ന പദ്ധതിയിലൂടെ ശേഖരിച്ച് സംസ്കരിക്കുന്നു.


ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ

ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി .പോസ്റ്റർ രചനകൾ നടത്തി ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെപ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നു. പച്ചക്കറി കൃഷി വിപുലമായ തോതിൽ പച്ചക്കറി കൃഷി സ്കൂളിൽ നടത്തുന്നു .പാവൽ ,പീച്ചിൽ ,ചേന, പടവലം |വാഴ എന്നിവ കൃഷി ചെയ്യുന്നു .കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ആവശ്യമായ പച്ചക്കറികൾ ഇതിൽ നിന്നും ലഭിക്കുന്നു.


വിവിധയിനം വൃക്ഷങ്ങൾ

സ്കൂൾ വളപ്പിൽ വിവിധയിനം മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. അത്തി ,രുദ്രാക്ഷം ,പ്ലാവ് ,വിവിധയിനം മാവുകൾ ,സപ്പോർട്ട,ലക്ഷ്മിതരു , ഗുൽമോഹർ ,.ചെമ്പകം , കണിക്കൊന്ന , പാല, ഇല്ലി, മുള, ആര്യവേപ്പ്, കട്ടി ചെമ്പകം, കൂവളം, എരിക്ക്, കുമിൾ, അരയാൽ, ഞാവൽ, വിവിധയിനം പനകൾ ഇവയിൽ ചിലതാണ്.ഈ വർഷം കായ്ച പ്ലാവുകളിൽ 75 ചക്കകൾ ഉണ്ടായിരുന്നു.


ജല സംരക്ഷണ പ്രവർത്തനങ്ങൾ

ജലസംരക്ഷണത്തിന്റെ ഭാഗമായി പ്രെസിങ്ങ് ടാപ്പുകൾ,സ്പിഗ്ലർ ജലസേചന മാർഗ്ഗങ്ങൾ സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. ജലം ശുദ്ധീകരിക്കാൻ വേണ്ടി കടമ്പ വൃക്ഷം ,രാമച്ചം എന്നിവ വെച്ച് പിടിപ്പിക്കുന്നു.