ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നാട്ടറിവും നാട്ടു മൊഴിയും

നാട്ടിൽ നിന്നും ലഭിക്കുന്ന അറിവാണ് നാട്ടറിവ്. ഗ്രാമീണജനതയുടെ അറിവാണ് . ജീവിതരീതി ആചാരവിശ്വാസങ്ങൾ ,രൂപങ്ങൾ, സാംസ്കാരിക സമ്പത്ത്. തലമുറ കളിലൂടെ കൈമാറി വരുന്ന അറിവ് വികസിച്ചു കൊണ്ടിരിക്കും.

കഞ്ഞിക്കുഴി-ഭൂപടം

കഞ്ഞിക്കുഴി

ഇന്നത്തെ എസ് എൽ പുരം ജംഗ്ഷൻ കിഴക്കായി ഒരു വലിയ കുളവും അതിനോട് ചേർന്ന് ഒരു ഗോസ്വാമി പുരയും സംഭാര പുരയും ഉണ്ടായിരുന്നു. കണ്ടേ ലാറ്റ് മലന്മാർ എന്ന നമ്പൂതിരി വിഭാഗമാണ് ഇവയുടെ ഉടമസ്ഥർ എന്നു കരുതപ്പെടുന്നു. അവർക്ക് വിശാലമായ പാടങ്ങൾ ഉണ്ടായിരുന്നു. ഈ ഗ്രാമത്തിന്റെ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും കൂറ്റുവേലി, കൊച്ചിനാകുളങ്ങര, ചാലിനാരായണപുരം ദേവസ്വങ്ങളുടേതായിരുന്നു .അന്നത്തെ ഗ്രാമവാസികളിൽ ഭൂരിഭാഗവും ഈ ഭൂമിയിലെ പാട്ട കുടിയന്മാർ ആയിരുന്നു. ആർക്കും തന്നെ സ്വന്തമായി ഭൂമി ഇല്ലായിരുന്നു എന്ന് സാരം . കുടിയാന്മാരെ അടിയാന്മാരായി കണ്ടിരുന്ന കാലം എന്ന് പറയേണ്ടതില്ലല്ലോ .?.ഈ ഭൂമിയിൽ കൃഷി ചെയ്തിരുന്ന കൂടിയാന്മാർക്കായി മേൽപ്പറഞ്ഞ നമ്പൂതിരി കുലങ്ങൾ ഇടയ്ക്കിടക്ക് ഈ സംഭാര പുരയിലും ഗോസ്വാമി പുരയിലും അന്നദാനം നടത്തിയിരുന്നു.തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ ഈ കുടിയാന്മാർക്ക് പാത്രത്തിൽ കഞ്ഞി നൽകുവാൻ (അവകാശം)കഴിഞ്ഞിരുന്നില്ല. മണ്ണിൽ കുഴി കുഴിച്ച് അതിൽ താമരയില വെച്ച് അതിൽ കഞ്ഞി നൽകുകയായിരുന്നു പതിവ് .ഇങ്ങനെ കഞ്ഞി വീഴ്ത്തിയ കുഴികൾ പിന്നീട് " കഞ്ഞികുഴി "ആയി മാറി എന്നതാണ് ചരിത്രം .

കഞ്ഞിക്കുഴി-കാർഷിക സംസ്കൃതി

പഴയകാലങ്ങളിൽ പേരുകേട്ട പച്ചക്കറികൾ കഞ്ഞിക്കുഴികാരുടെ സംഭാവനകളാണ് കഞ്ഞിക്കുഴി പയർ,കരപ്പുറംചേന കരപ്പുറം വെള്ളരിക്ക, കരപ്പുറം വെറ്റില, കരപ്പുറം കിഴങ്ങ്, തുടങ്ങിയവയെല്ലാം അവയിൽ ചിലതുമാത്രം. കേരളത്തിനകത്തും പുറത്തുമായി കാർഷിക ബന്ധങ്ങൾ പുലർത്തിയിരുന്ന കഞ്ഞിക്കുഴി നാളികേര വിപണിയിൽ ഏറെ മുന്നിലായിരുന്നു. മറ്റു തെങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഉൾക്കാമ്പ് കൂടുതലുള്ളതും എണ്ണ ഉല്പാദനവും ഉള്ളതായിരുന്നു അത്. പൊതുവേ തീരപ്രദേശം ആണെങ്കിലും വളരെ വളക്കൂറുള്ള മണ്ണാണ് കഞ്ഞിക്കുഴി . പാടശേഖരങ്ങൾ കുറവാണെങ്കിലും മറ്റു കൃഷി ഇനങ്ങളിൽ വ്യക്തമായി വ്യക്തിമുദ്ര പതിപ്പിച്ചതിന് തെളിവാണ് സൂര്യകാന്തികൃഷി.

കൂറ്റുവേലി ക്ഷേത്രം

ആരാധനാലയങ്ങളുടെ ചരിത്രം

കൂറ്റുവേലി ക്ഷേത്രം

കൂറ്റുവേലി ക്ഷേത്രത്തിൽ കൂറ്റുവേലി ഭഗവതിയെ സ്നേഹത്തോടെയും ആദരവോടെയും വേലി കെട്ടി സംരക്ഷിച്ചിരുന്നതിന്റെ ആദരവ് കാണിക്കുന്നതിനായി 'കൂറു വേലി, എന്നറിയപ്പെട്ടു. പ്രാദേശിക ഭാഷയുടെ സ്പർശനത്താൽ കൂറ്റുവേലി എന്ന നാമത്തിന് വഴിമാറി. കൂറ്റുവേലി യുടെ ചരിത്രത്തെ വിളിച്ചോതുന്ന, പ്രദേശവാസികളുടെ ഹൈന്ദവ ആരാധനാലയമായ കൂറ്റുവേലി ക്ഷേത്രം. കൂറ്റുവേലി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം എന്നാണ് ഇതിന്റെ പൂർണ്ണനാമം. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് വടക്കൻ പ്രദേശങ്ങളിലെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി ബ്രാഹ്മണനും ഭഗവതിയും കൂറ്റുവേലിയുടെ സമീപപ്രദേശമായ മായത്തറ (ഇന്നത്തെ മായിത്തറ) എന്ന സ്ഥലത്തെത്തി. കാലക്രമേണ അവർ കൂറു വേലിയിലെത്തി. (ബ്രാഹ്മണ നോടൊപ്പം വടക്കൻ പ്രദേശങ്ങളിൽ നിന്നും കൊണ്ടുവന്ന വിഗ്രഹത്തെ ആണ് ഇവിടെ ഭഗവതിയായി സൂചിപ്പിക്കുന്നത്). പിന്നീട് പ്രദേശവാസികൾ ഭഗവതിയെ കൂറ്റുവേലി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ആദ്യകാലങ്ങളിൽ ആനമറുത യായിരുന്നു ഇവിടത്തെ പ്രധാന പ്രതിഷ്ഠ. കാലക്രമേണ സമുദായസംഘടനകളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തെ ഉയർത്തിക്കൊണ്ടുവന്നു ക്ഷേത്രത്തിന്റെ നടത്തിപ്പിനായി കാലായ്ക്കൽ കുടുംബം മേലെ കുടുംബം വടക്കേടത്ത് കുടുംബം തുടങ്ങിയ കുടുംബങ്ങൾ നേതൃത്വം ഏറ്റെടുത്തു. ക്രമാനുഗതമായി ഉത്സവങ്ങളും അവർ നടത്തി.

പുത്തനമ്പലം

പുത്തനമ്പലം-ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണിത്. കൃഷിക്ക് അനുയോജ്യമായ മണ്ണാണ് പുത്തനമ്പലത്തിന്റേത്. വാഴ, ചേമ്പ് പച്ചക്കറികൾ തുടങ്ങിയവയാണ് പ്രധാന കൃഷികൾ. നെല്ലിനും, തെങ്ങിനും പേരുകേട്ട നാടായിരുന്നു ഇത്. പു ത്തനങ്ങാടിയിൽ നിന്നും തേങ്ങ ,തൊണ്ട് കെട്ടുവള്ളത്തിൽ കയറ്റി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമായിരുന്നു. തൊണ്ട് വെള്ളത്തിലിട്ട് അഴുക്കി ചകിരിയാക്കി. അത് കയറും കയർ ഉൽപ്പന്നങ്ങളുമാക്കുന്ന രീതി പണ്ട് മുതൽ തന്നെ ഉണ്ടായിരുന്നു. തെങ്ങിനുണ്ടാവുന്ന രോഗങ്ങൾ അതിന്റെ ഉത്പാദന ശേഷിയെ ബാധിച്ചു തുടങ്ങിയത് ഒരു സംസ്കാരത്തിന്റെ തന്നെ തകർച്ചയിലേക്കാണ് വഴിതെളിച്ചത്. ഇപ്പോൾ കയറും ചകിരിയും എത്തുന്നത് തമിഴ്നാട്ടിൽ നിന്നുമാണ്. പാടശേഖരങ്ങളുടെ നാടായിരുന്നു പുത്തനങ്ങാടി. കൊഴ്ത്തുൽസവങ്ങൾ ഇവിടുത്തെ ആഘോഷമായിരുന്നു. പുതുതലമുറകളുടെ താല്പര്യക്കുറവ് നെൽകൃഷിയെ തന്നെ ഇല്ലാതാക്കി എന്നു പറയാം. എങ്കിലും കുടുംബശ്രീ പ്രസ്ഥാനങ്ങളുടെ വരവോടെ തരിശായി കിടക്കുന്ന വയലുകളും പറമ്പുകളും കൃഷിയോഗ്യമാക്കാൻ ശ്രമങ്ങൾ നടത്തിവരുന്നു.

മരുത്തോർവട്ടം

മരുത്തോർവട്ടം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മരുത്തോർവട്ടം.ഭൂമിശാസ്ത്രപരമായ കടലിനും കായലും മധ്യ സ്ഥിതി ചെയ്യുന്ന ചെറിയ ചെറിയ വെള്ളക്കെട്ടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു കര പ്രദേശമാണ് മരുത്തോർവട്ടം. മറ്റു പ്രദേശങ്ങളിൽ ഉള്ളതുപോലെ തന്നെ 99ലെ വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങൾ ഇവിടെയും ബാധിച്ചു. നാടിന്റെ ഭൂപ്രകൃതി അനുസരിച്ച് തന്നെയായിരുന്നു പ്രദേശങ്ങളുടെ പേരുകളും കാവുകൾ,കാടുകൾ,നിലങ്ങൾ ചിറകൾ എന്നീ സൂചന നൽകുന്ന പേരുകൾ ഇന്നും ഈ പ്രദേശത്ത് നിലനിന്നു പോകുന്നു. 

ഏതുരോഗത്തിനും ഒരു തവണത്തെ മരുന്നുകൊണ്ട്  മാറ്റാൻ കഴിവുണ്ടായിരുന്ന അഷ്ടവൈദ്യന്മാരിൽ പ്രധാനിയായിരുന്നു വെള്ളാടു മൂസ്. പല അത്ഭുത രോഗ ചികിത്സ പ്രവർത്തികളും അദ്ദേഹത്തെ ചികിത്സാരംഗത്തെ ഉന്നതൻ എന്ന പ്രശസ്തിയേകി. ഒരു തവണത്തെ മരുന്നു പ്രയോഗത്തിലൂടെ ഏതൊരു മാറാ രോഗത്തെയും മാറ്റാൻ കഴിയുന്ന അദ്ദേഹത്തിന്റെ  പ്രതിഭ പ്രശസ്തിയാർജ്ജിച്ചതിനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ജന്മനാടും ആ പേരിൽ അറിയപ്പെടാൻ തുടങ്ങി. "മരുന്നൊരുവട്ടം " എന്ന സൂചന ഉൾക്കൊള്ളുന്ന പേര് പിന്നീട് വായ്മൊഴികളിലൂടെ ലോപിച്ച് " മരുത്തോർവട്ടത്തി" ലേക്കെത്തി. ശ്രീ.കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയുടെ 102-ാം അധ്യായത്തിൽ വെള്ളാടു നമ്പൂതിരിയെ പറ്റിയും മരുത്തോർവട്ടത്തെപറ്റിയും പരാമർശിക്കുന്നുണ്ട്.

മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്ര ഐതിഹ്യം

മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്രം

പണ്ട് ചേർത്തലയിലെ വയലാർ ദേശത്ത് പുതിയായ്ക്കൽ ഒരു തമ്പാൻ ഉണ്ടായിരുന്നു.അദ്ദേഹത്തെ സദാ അലട്ടിയിരുന്ന രോഗമായിരുന്നു ഉദരരോഗം. രോഗശമനത്തിന് അദ്ദേഹം വൈക്കം ക്ഷേത്രത്തിൽ ഭജനമിരുന്നു. ഭജന തീരുന്നതിന് തലേദിവസം രാത്രിയിൽ അദ്ദേഹത്തിന് സ്വപ്ന ദർശനം ഉണ്ടാവുകയും സ്വപ്നത്തിൽ വൈക്കത്തപ്പൻ അദ്ദേഹത്തിന് ചില നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. അതിൽ പ്രകാരം പിറ്റേദിവസംതന്നെ കേളൻ കുളത്തിലിറങ്ങി മുങ്ങിത്തപ്പി. ആദ്യം കിട്ടിയ വിഗ്രഹം കുളത്തിൽ ഉപേക്ഷിച്ച് രണ്ടാമത് കിട്ടിയ ധന്വ ന്തരി വിഗ്രഹവുമായി യാത്രതിരിച്ചു. അപ്പോൾ എതിരെവന്ന  ശ്രേഷ്ഠനായ ബ്രാഹ്മണൻ വെള്ളാട് നമ്പൂതിരിക്ക് ആ വിഗ്രഹം നൽകുകയും വീണ്ടും തമ്പാൻ കുളത്തിൽ മുങ്ങി മൂന്നാമത്തെ വിഗ്രഹം എടുത്തുകൊണ്ടുപോയി സ്വദേശത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു ആ ക്ഷേത്രത്തിന് കേരളാദിത്യപുരം എന്ന്   പേരിടുകയും ചെയ്തു.വെള്ളാട് നമ്പൂതിരി തനിക്ക് കിട്ടിയ അമൂല്യ വിഗ്രഹവുമായി മരുത്തോർവട്ടത്തുള്ള തന്റെ ഭവനത്തിൽ എത്തി വിഗ്രഹം  പൂജാമുറിയിൽ സ്ഥാപിച്ച് പൂജകൾ ചെയ്തുപോന്നു.

അക്കാലത്താണ് മലബാറിൽ ടിപ്പു സുൽത്താന്റെ ആക്രമണമുണ്ടായത് . അങ്ങാടിപ്പുറത്ത് താമസിച്ചിരുന്ന ചിരട്ട മൺമൂസ് ടിപ്പുവിന്റെ പടപേടിച്ച് കുടുംബാംഗങ്ങളോടൊത്ത് കിട്ടാവുന്ന ധനവുമായി തിരുവതാംകൂറിൽ അഭയംതേടി. തിരുവിതാംകൂർ രാജാവ് അദ്ദേഹത്തെ വെള്ളാട് നമ്പൂതിരിയുടെ അടുക്കൽ ഇല്ലം കെട്ടി താമസിക്കുന്നതിന് അനുമതി കൊടുത്തു. വെള്ളാട് ഇല്ലത്തെ  നിത്യസന്ദർശകനായ മൂസ് ഒരുനാൾ പൂജാ മുറിയിലിരിക്കുന്ന ധന്വന്തരിവിഗ്രഹം കാണുവാനിടയായി. തേജോമയമായ ആ വിഗ്രഹത്തിന്റെ ദർശന മാത്രയിൽ തന്നെ ചിരട്ടമൺമൂസ് മതി മറന്നു പോയി. ഇത്രയേറെ തേജസ്സുള്ള ഈ വിഗ്രഹം തങ്ങളുടെ പൂജാമുറിയിൽ വെച്ച് പൂജിക്കേണ്ടതല്ല എന്നും ഒരു അമ്പലം പണിത് അവിടെ പ്രതിഷ്ഠിച്ച് പൂജിക്കേണ്ടതാണെന്നും വെള്ളാട് നമ്പൂതിരിയോട് പറഞ്ഞു. എന്നാൽ വെള്ളാട് നമ്പൂതിരിക്ക് അപ്രകാരം ചെയ്യുന്നതിന് വേണ്ടത്ര സാമ്പത്തികസ്ഥിതി ഇല്ലായിരുന്നു. ഇതെല്ലാം അറിയാമായിരുന്ന മൂസ് 'അതെല്ലാം എനിക്ക് വിട്ടു തരൂ ഞാൻ അമ്പലം പണിത് പ്രതിഷ്ഠ നടത്തിച്ചു കൊള്ളാം അങ്ങ് ഒരു ദമ്പിടി പോലും മുടക്കേണ്ട' എന്നു പറഞ്ഞു.അങ്ങനെ ചിരട്ട മൺ മൂസ് ധന്വന്തിരി മൂർത്തിക്ക് ഒരു അമ്പലം പണിയുകയും വിധിയാംവണ്ണം പ്രതിഷ്ഠ നടത്തുകയുമുണ്ടായിഈ ക്ഷേത്രമാണ് ഇന്നറിയപ്പെടുന്ന മരുത്തോർവട്ടം ശ്രീ ധന്വന്തരീ ക്ഷേത്രം.

പിന്നീട് ഇരുവരും തെറ്റിയപ്പോൾ ചിരട്ട മൺമ്മൂസിന് ഭൂമി വിട്ടു കൊടുത്തു .ഇതിൽ തൃപ്തനാകാതെ ചിരട്ട മൺമൂസ് വിഗ്രഹത്തിന്റെ അമൃതകുംഭം ഉണ്ടായിരുന്ന കൈ അടർത്തി ഒളശ്ശയിൽ കൊണ്ടുപോയി പ്രതിഷ്ഠിച്ചു എന്നാണ് പഴമ. ( ഇവിടെ ഇപ്പോൾ വെള്ളികൊണ്ടുള്ള കയ്യാണ്.)