ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സൗഹ്യദ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സൗഹ്യദ ക്ലബ്ബ്

2022 - 23 അധ്യയന വർഷത്തെ സൗഹൃദ ക്ലബിന്റെ രൂപീകരണ യോഗം 11.10. 2022 ൽ നടന്നു. ക്ലാസിലെ കുട്ടികളുടെ പ്രശ്നങ്ങളും ലഹരിവസ്തുക്കളുടെ ഉപയോഗവും കുട്ടികളുടെ ശാരീരിക മാനസിക പ്രശ്നങ്ങളും യോഗത്തിൽ ചർച്ചചെയ്തു. ഒരു ആൺകുട്ടിയെയും ഒരു പെൺകുട്ടിയേയും സൗഹൃദ കൺവീനർമാരായി തെരഞ്ഞെടുത്തിരുന്നു. ഈ കുട്ടികൾ 3 ദിവസത്തെ സഹവാസ ക്യാമ്പിൽ പങ്കെടുക്കുകയും അതിന്റെ അനുഭവങ്ങൾ യോഗത്തിൽ പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്ന് സൗഹൃദ ദിനം ആഘോഷിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നു. 21.11. 2022 ൽ സൗഹൃദ ദിനാഘോഷത്തോടനുബന്ധിച്ച്‌ രാവിലെ 9.00 മണിയ്ക്ക്പ്രത്യേക അസംബ്ലി കൂടി ബഹു.പ്രിൻസിപ്പൽ സൗഹൃദ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സൗഹൃദ കൺവീനർ സൗഹൃദ ദിന സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ Life Skills മായി ബന്ധപ്പെട്ട വിവിധ സ്കിറ്റുകൾ അവതരിപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിപ്പിച്ചു.

   സൗഹ്യദ ദിനാഘോഷം-2021

2021 നവംബർ 20നു സൗഹൃദ ദിനാഘോഷപരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സൗഹൃദ ദിനാഘോഷ ഉദ് ഘാടനം ഫാമിലി കൗൺസിലർ ബിജു സ്കറിയ സർ നിർവഹിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ. അക്ബർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ രശ്മി കെ,സ്വാഗതവും എച്ച്.എം. ഗീതാദേവി, സൗഹൃദ കോർഡിനേറ്റർ എന്നിവർ ആശംസയും നൽകി. തുടർന്ന് ജീവിത നിപുണതകളെ അടിസ്ഥാനമാക്കി നാടകം അരങ്ങേറി. കുട്ടികൾ സൗഹൃദ ഗാനം, പ്രസംഗം, സൗഹൃദ സന്ദേശം എന്നിവ അവതരിപ്പിച്ചു. തുടർന്ന് രശ്മി ടീച്ചർ കുട്ടികൾക്ക് സമ്മാനദാനം നടത്തി.

ദുരന്തനിവാരണ ബോധവൽക്കരണവും പരിശീലനവും

7/1/23: ചേർത്തല ചാരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ബോധവൽക്കരണവും പരിശീലനവും നൽകി. ഹയർസെക്കൻഡറി വിഭാഗം സൗഹൃദ ക്ലബ്ബ് എൻ എസ്എ സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചേർത്തല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഉദ്യോഗസ്ഥർ പരിശീലനത്തിന് നേതൃത്വം നൽകി. തീപിടുത്തം പോലെയുള്ള അപകട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മനസ്സാന്നിധ്യം കൈവിടാതെ രക്ഷാപ്രവർത്തനം ചെയ്യുവാൻ കുട്ടികളെ സഞ്ജുരാക്കുവാൻ ഈ പരിപാടിക്ക് കഴിഞ്ഞു.