ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലഹരി വിരുദ്ധ ദിനാചരണം

ആലപ്പുഴ ഡ്രീം പ്രോജക്ട് കോഡിനേറ്റർ  ശ്രീ.എബിൻ ജോസഫ് ആണ് ബോധവൽക്കരണ ക്ലാസ് നയിക്കന്നു

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ഇൽ കുട്ടികളെ ലഹരിക്കെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു . 20ലധികം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു.  പങ്കെടുത്തവർ എല്ലാം തന്നെ വളരെ മികച്ച പോസ്റ്ററുകൾ തയ്യാറാക്കുകയുണ്ടായി. 8 A യിൽ പഠിക്കുന്ന ധനലക്ഷ്മി ബി ,അമൃത രാജേഷ് എന്നീ കുട്ടികൾ ഒന്ന് , രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.  ലഹരിക്കെതിരെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . ആലപ്പുഴ ഡ്രീം പ്രോജക്ട് കോഡിനേറ്റർ  ശ്രീ.എബിൻ ജോസഫ് ആണ് ബോധവൽക്കരണ ക്ലാസ് നയിച്ചത് . ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കും മൊബൈൽ ഫോണിനും അടിമപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ലാസിൽ വിശദീകരിക്കുകയുണ്ടായി.  ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എൻ സി സി, എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് സ്, കുട്ടി കസ്റ്റംസ് , JRCഎന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു.  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു. എക്സൈസ്  പ്രിവന്റീവ് ഓഫീസർ ജയരാജ് സാറാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്‌. യുപി ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ തെരുവ് നാടകം സംഘടിപ്പിച്ചു .ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരി വരുത്തുന്ന വിനാശം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള അവതരണം ആയിരുന്നു നാടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

ലഹരി വിരുദ്ധ കാംപയിൻ ചേർത്തല വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം

ലഹരി വിരുദ്ധ കാംപയിൻ പരിപാടികളുടെ ചേർത്തല വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം 6/10/11(വ്യാഴാഴ്ച) 10.30 AM നു ചാരമംഗലം ഗവ ഡി.വി എച്ച് എസ്സ് എസ്സ് സ്കൂളിൽ വച്ചു നടന്നു .സ്വാഗതം ശ്രീമതി രശ്മി കെ പ്രിൻസിപ്പാൾ ആശംസിച്ചു.പി റ്റി എ പ്രസി ശ്രീ. അക്ബർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദ്ഘാടനം ബഹു.കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസി. ശ്രീമതി ഗീതാ കാർത്തികേയൻ നിർവ്വഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീമതി.ശ്രീകല. സി എസ് , ഡി. ഇ ഒ നടത്തി. ലഹരി വിരുദ്ധ സന്ദേശം കുമാരി ഹരി കീർത്തന അവതരിപ്പിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ അക്ഷര ചൊല്ലിക്കൊടുത്തു.ജയലാൽ സ്റ്റാഫ് സെക്രട്ടറി കൃതജ്ഞത രേഖപ്പെടുത്തി.രാവിലെ 9.30 നു എല്ലാ uni .form force കളുടെ ആഭിമുഖ്യത്തിൽ തിരുവിഴ ജംഗ്ക്ഷനിലേയ്ക്കു ലഹരി വിരുദ്ധ സന്ദേശങ്ങളേന്തിയ പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി. ശ്രീമതി രശ്മി കെ പ്രിൻസിപ്പാൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബഹു: മുഖ്യമന്ത്രിയുടെ തൽസമയ സന്ദേശം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കേൾപ്പിച്ചു.ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്രസന്റേഷൻ കാണിച്ചു. തുടർന്ന് LP UP HSS ലെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ class നടത്തി.

ലഹരി വിരുദ്ധ ക്ലാസ്സ്‌

ചാരമംഗലം ഗവ. ഡി.വി എച്ച്.എസ്സ്എസ്സിലെ പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസ്സ്‌ 14/10/22 വെള്ളിയാഴ്ച നടന്നു. മാരാരിക്കുളം പോലീസ് സ്റ്റേഷൻ SI ശ്രീ. ഷാജിമോൻ, CPO ശ്രീ. സരീഷ് എന്നിവരാണ് ക്ലാസ്സ്‌ നയിച്ചത്.

ലഹരി വിരുദ്ധ മനുഷ്യചങ്ങല

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി നവംബർ ഒന്നിന് വൈകിട്ട് മൂന്നിന് ചാരമംഗലം ഗവ: ഡി.വി.എച്ച് എസ്.എസ് സ്കൂളിന്റെ മുൻവശത്ത് മനുഷ്യ ചങ്ങല തീർത്തു.സ്കൂളിലെ മുഴുവൻ NSS, NCC ,SPC,JRC,KUTTI COUSTOMS, SCOUTS AND GUIDES , LITTLE KITES തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്. നവംബർ-1 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് തന്നെ വിവിധ ക്ലബ്ബുകളുടെ ചാർജ്ജുള്ള ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മുൻ ഗേറ്റിൽ ഇടവും വലവുമായി വാഹനങ്ങൾക്ക് തടസ്സമാകത്ത വിധത്തിൽ കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങലയിൽ അണിചേർന്നു. അതാത് യൂണിറ്റിന്റെ ലീഡേഴ്സ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. തുടർന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷീന എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീമതി. രശ്മി, ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ അക്ബർ എന്നിവർ പങ്കെടുത്തു.