ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഹയർസെക്കന്ററി പരിസ്ഥിതിക്ളബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ്

മത്സ്യ ക്യഷി

ഗവൺമെന്റ് ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടന്നുവരുന്നു. നാട്ടുപച്ച എന്ന വിളിപ്പേരുള്ള ക്ലബ്ബിന്റെ പ്രധാന പ്രവർത്തന മേഖല പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ജൈവകൃഷി, വിദ്യാലയ സൗന്ദര്യവല്ക്കരണം, ശലഭോദ്യാന സംരക്ഷണം തുടങ്ങിയവയാണ്. നാട്ടുപച്ച ക്ലബ്ബിന്റെ കോർഡിനേറ്ററായി സസ്യശാസ്ത്ര വിഭാഗം അധ്യാപകനായ ഡോക്ടർ ശ്രീജേഷ് നെ ആണ് നിയോഗിച്ചിട്ടുള്ളത്. ക്ലബ്ബിന്റെ പ്രവർത്തനം ഭംഗിയായി നടത്തുന്നതിന് വേണ്ടി ഓരോ അധ്യയന വർഷവും 20 കുട്ടികളെ വീതമാണ് തെരഞ്ഞെടുക്കുന്നത്. മട്ടുപ്പാവ് കൃഷി ,മത്സ്യ കൃഷി തുടങ്ങിയവ ഈ ക്ലബ്ബിന്റെ കൂടി ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ്.