ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സംസ്ഥാനതല ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സര വിജയി

ശബരി സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലാ വിജയി
സ്ക്കൂൾ വിക്കി അപ്‍ഡേഷൻ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥികൾ

2021-22 ലെ സംസ്ഥാനതല ശബരി സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലയിൽ ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ഒന്നാം സമ്മാനമായ 25000/- രൂപയും പ്രശസ്തിപത്രവും ബഹു. വിദ്യാഭ്യാസം - തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻ കുട്ടിയിൽ നിന്നും കരസ്ഥമാക്കിയിരിക്കുന്നു. ആർ. ശങ്കരനാരായണൻ തമ്പി ഹാൾ നിയമസഭാ സമുച്ചയം, തിരുവനന്തപുരത്ത് വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു.സ്ക്കൂളിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നതിനായി പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ, PTAപ്രസിഡൻ്റ് ശ്രീ പി.അക്ബർ,കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ,കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വർഷ എ (X B), സേതുലക്ഷ്മി എ.പി (X C),ആകാശ് എ (X A ), യാദവ് കൃഷ്ണ (X D ), ദേവദത്തന വി (X B) എന്നിവർ പങ്കെടുത്തു.