ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/കിഡ്സ് ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കിഡ്സ് ഫെസ്റ്റ്

കിഡ്സ് ഫെസ്റ്റ്-

നൂറിനു മുകളിൽ കുട്ടികളുമായി നമ്മുടെ കെ ജി വിഭാഗം കുതിപ്പ് തുടരുകയാണ്. പ്രഗത്ഭരായ അധ്യാപകർ, ആയമാർ, മികച്ച പഠനരീതി കളികൾ, കലാപരിപാടികൾ എന്നിങ്ങനെ ഏതു മികച്ച സ്കൂളിനേയും വെല്ല് വിളിക്കാൻ കഴിയുന്ന രീതിയിലേക്ക് കെ ജി വിഭാഗം മാറിക്കഴിഞ്ഞു. ഇത്തവണത്തെ കിഡ്സ് ഫെസ്റ്റ് മഴവിൽ മനോരമ നടത്തിയ ഡി ഫോർ ഡാൻസ് എന്ന പരിപാടിയി ലുടെ പ്രസിദ്ധനായ നമ്മുടെ പൂർവ്വ വിദ്യാർത്ഥി ശ്രീ അജിത്ത് ഉദ്ഘാടനം ചെയ്തു. അമ്മമാർക്ക് വേണ്ടി ഷുക്കൂർ സാർ നടത്തിയ പഠനക്ലാസ്സ്, കുട്ടികൾക്കായി നടത്തിയ വേനൽതുമ്പികൾ എന്നിവ വേറിട്ട അനുഭവമായി. 2015 ഫെബ്രുവരിയിൽ നടന്ന ബണ്ണി ഗ്രൂപ്പുകളുടെ ഉപജില്ലാ മത്സരത്തിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. പ്രിസൈമറിയിൽ പുതിയതായി അഡ്മിഷൻ നേടിയ എല്ലാ കുട്ടികൾക്കും സ്കൂൾ ബാഗ് സമ്മാനമായി നൽകി. 34 കുട്ടികൾ സ്കൂൾ ബസ് സൗകര്യം ഉപയോഗിക്കുന്നു. കിഡിസ് ഫെസ്റ്റിൽ മുഴുവൻ കുട്ടികളും പങ്കെടുക്കുകയും എല്ലാവർക്കും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

പരിസ്ഥിതി ദിനാചരണം
കിഡ്ഫെസ്റ്റ്

2021-2022 അധ്യയന വർഷം 131 കുട്ടികൾ മെയ് മാസത്തിൽ തന്നെ അഡ്മിഷൻ നേടി. കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി മെയ് 25-ാം തീയതി തന്നെ കളിക്കൂട്ടം 2 K 20 എന്ന പേരിൽ ഒരു ഗ്രൂപ്പ് രൂപീകരിക്കുകയും കുട്ടികൾ അവരുടെ കഴിവിനനുസരിച്ചുള്ള പരിപാടികൾ ' മുതിർന്നവരുടെ സഹായത്തോടെ അവതരിപ്പിച്ച് ഗ്രൂപ്പിൽചെയ്തു തരുകയും ചെയ്തു പോരുന്നു.

ജൂൺ5 പരിസ്ഥിതി ദിനത്തോടെ പഠന പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യം സ്കൂളിന്റെ പരിസര പ്രദേശത്തുള്ള കുട്ടികളുടെ വീടുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി എ പ്രസിഡൻ്റ് എന്നിവരുടെ സാന്നിധ്യത്തിൽ ഞങ്ങൾ വൃക്ഷ തൈകൾ നടുകയും മറ്റു കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷതൈ നടുന്നതിന്റെ ദ്യശ്യം വാട്സാപ്പ് ഗ്രൂപ്പിൽ അയച്ചു തന്നു.

ജൂൺ മാസം അവസാനമായപ്പോൾ നമ്മുടെ കുട്ടികളുടെ എണ്ണം 136 ആയി വർദ്ധിച്ചു.ജൂൺ 6-ാം തീയതി മുതൽ ഒൺലൈയിൻ ക്ലാസ് ആരംഭിച്ചു. വിഷയാടിസ്ഥാനത്തിൽ ഓരോ അധ്യാപകരും ക്ലാസ് കൈകാര്യം ചെയതു പോരുന്നു.തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സ് എടുക്കുന്നു.

വൃക്ഷ തൈ നൽകുന്നു

ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി.സെപ്റ്റംബർ മാസത്തിൽ കുട്ടികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിനു വേണ്ടി അവരെ കൊണ്ട് പർക്ക് ഷീറ്റ് ചെയ്യിപ്പിച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തിയോടു നു ബന്ധിച്ച് കുട്ടികളുടെ വീടും പരിസരവും രക്ഷിതാക്കളോടൊത്ത് വൃത്തിയാക്കണമെന്ന നിർദ്ദേശം നൽകി.

നവംബർ 1 കേരള പിറവി ദിനത്തിൽ കുട്ടികൾ കേരളീയ വേഷത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.നവംബർ 14 ശിശുദിനത്തിൽ കുട്ടികളുടെ വിവിധ കലാമൽസരങ്ങൾ നടത്തുകയും സമ്മാനാർഹരായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും പരിപാടിയിൽ പങ്കെടുത്ത എല്ലാ കുഞ്ഞുമക്കൾക്കുo സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

കേരള പിറവി ദിനാഘോഷം

പഠനം കുട്ടികളിൽ കൗതുകമുണർത്തുന്നതിനും, അവരുടെ സ്ഥൂല പേശി വികാസത്തിനും ഉതകുന്ന തരത്തിൽ താലോലം എന്ന പരിപാടിയിലൂടെ ബി ആർ സി യിൽ നിന്നും ലഭിച്ച 15000/- രൂപ ഉപയോഗിച്ച് ക്ലാസ്സ് മുറികളിൽ പ0ന മൂലകൾ സജ്ജീകരിച്ചു. ഇതിനായി കുട്ടികളുടെയും സഹകരണം ഉണ്ടായി.ഇതിന്റെ ഉദ്ഘാടനം ഉടനെ തന്നെ നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ശിശുഗിനത്തിൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവർ