ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറിവിന്റെ ചക്രവാളത്തിൽ കുട്ടികളെ കൈപിടിച്ചുയർത്തുന്നതിനായി വിവിധ മത്സരപരീക്ഷകളിൽ ആത്മവിശ്വസത്തോടെ നേരിടുന്നതിനും താഴെ പറയുന്ന വിവിധ വിനോദ- വിജ്ഞാന പരിപാടികൾ നടത്തിവരുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ് 2023-24
ചാന്ദ്രദിനാചരണം
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ Up, HS വിഭാഗത്തിനായി കമ്പ്യൂട്ടർ ലാബിൽ വെച്ച് വീഡിയോ പ്രദർശനവും , മൾട്ടിമീഡിയ പ്രസന്റേഷൻ സഹായത്തോടെ ക്ലാസും സംഘടിപ്പിച്ചു. 9Bയിലെ നിരജ്ഞന കൃഷ്ണ യു , ശ്രീ ദുർഗ്ഗ പി പ്രഭു എന്നിവരായിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്യത്‍ത് . ചന്ദ്രനെ ക്കുറിച്ചും , ഇതുവരെ നടന്ന ചാന്ദ്രദൗത്യങ്ങളെ സംബന്ധിച്ചും ഉൾപ്പെടുത്തിയുള്ള ക്ലാസ് കുട്ടികൾക്ക് വേറിട്ടൊരനുഭവമായിരിന്നു. പിന്നീട് ഇന്ത്യ നടത്തിയ ചാന്ദ്രദൗത്യങ്ങളെ ക്കുറിച്ചുള്ള വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.ത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ Up, HS വിഭാഗത്തിനായി കമ്പ്യൂട്ടർ ലാബിൽ വെച്ച് വീഡിയോ പ്രദർശനവും , മൾട്ടിമീഡിയ പ്രസന്റേഷൻ സഹായത്തോടെ ക്ലാസും സംഘടിപ്പിച്ചു. 9Bയിലെ നിരജ്ഞന കൃഷ്ണ യു , ശ്രീ ദുർഗ്ഗ പി പ്രഭു എന്നിവരായിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്യത് ത്. ചന്ദ്രനെ ക്കുറിച്ചും , ഇതുവരെ നടന്ന ചാന്ദ്രദൗത്യങ്ങളെ സംബന്ധിച്ചും ഉൾപ്പെടുത്തിയുള്ള ക്ലാസ് കുട്ടികൾക്ക് വേറിട്ടൊരനുഭവമായിരിന്നു. പിന്നീട് ഇന്ത്യ നടത്തിയ ചാന്ദ്രദൗത്യങ്ങളെ ക്കുറിച്ചുള്ള വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
നോളിജ് ഹണ്ടർ
പൊതുവിജ്ഞാനത്തിന്റെ ചെപ്പ് തുറക്കുന്ന പദ്ധതിയാണിത്. അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ പങ്കാളികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഷാജി സാറാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രാഥമിക മത്സരം മുതൽ ഫൈനൽ മത്സരം വരെയുള്ള അനവധി റൗണ്ടുകളാണ് ഈ മത്സരങ്ങളിലുള്ളത്. കുട്ടികളെ കൂടുതൽ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും അവർക്ക് ആത്മവിശ്വാസവും നൽകുന്നതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഒരു വിജ്ഞാന- വിനോദ പരിപാടിയാണിത് .ജൂൺ മാസത്തിൽ എല്ലാ ചൊവാഴ്ചയും നടക്കുന്ന യോഗ്യതാ റൗണ്ട് മത്സരത്തിൽ നിന്ന് യു പി,എച്ച് എസിൽ നിന്ന് ഫസ്റ്റ് ലഭിക്കുന്ന 50 പേരെ തിരഞ്ഞെടുക്കുന്നു.നോളിജ് ഹണ്ടർ വാട്സാപ്പ് ഗ്രൂപ്പിലുടെ നിരന്തര പരിശീലനം നൽകുന്നു. യു പി വിഭാഗം മുതൽ ഹൈസ്ക്കൂൾ വരെയുള്ള 150 തോളം വിദ്യാർഥികൾ ഈ ഗ്രൂപ്പിലംഗമാണ്. നോളജ് ഹണ്ടർ എന്ന പേരിൽ നടത്തുന്ന ഈ പ്രോഗ്രാമിൽ കേരള ത്തിന്റെ ചരിത്രം , ഭൂമിശാസ്ത്രം സാഹിത്യം സിനിമ രാഷ്ട്രീയ-സാമൂഹിക സാമ്പത്തികവും ആനുകാലികവുമായ എല്ലാം ഉൾക്കൊള്ളുന്ന സമ്പൂർണ്ണ ക്വിസാണിത് . തുടർന്ന് അവിടെ നടക്കുന്ന എലിമിനേഷൻ റൗണ്ട് കഴിഞ്ഞ് ഫൈനലിൽ 20 പേർ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ജനുവരി -2024 ൽ ഗ്രാൻഡ് ഫൈനൽ നടത്തി ഡി വി എച്ച് എസ് നോളജ് ഹണ്ടർ, യുപി-എച്ച് എസ് തലങ്ങളിൽ 1, 2, 3 സ്ഥാനം നേടിയവർക്ക് സമ്മാനം നൽകുന്ന പരിപാടിയാണ് .
കലാം അനുസ്മരണ ജൂലൈ 27
സോഷ്യൽ സയൻസിൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കലാം അനുസ്മരണത്തോടനുബന്ധിച്ച് സെമിനാർ, ക്വിസ്, കലാ മഹത്വചനങ്ങൾ എന്നിവ അവതരിപ്പിക്കുകയുണ്ടായി. ഇന്ത്യയെ പ്രചോദിപ്പിച്ച കലാം എന്ന വിഷയത്തിലെ സെമിനാർ അവതരിപ്പിച്ചത് ഹരികീർത്തന എസ് നിരജ്ഞനകൃഷ്ണ യു എന്നിവർ ആയിരുന്നു. കലാമിന്റെ ജനനം മുതൽ മരണം വരെ യുള്ള ജീവിതത്തെ അടുത്തറിയുവാൻ കുട്ടികൾക്ക് കഴിഞ്ഞു. UP, HS ലെ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ എല്ലാവരം പങ്കെടുത്ത ചടങ്ങിൽ അവസാനം സോഷ്യൻ സയൻസ് കൺവീനർ ശ്രീ ഷാജി പി.ജെ കലാംമിന്റെ ജീവിതത്തിലെ പ്രധാന സംഭവ-വികാസങ്ങളെ ആസ്പദമാക്കി ക്വിസ് നടത്തുകയുണ്ടായി. വിജയികളായി മാധവ് സുജിത്ത്, ആര്യനന്ദ് ബിജു, നീരജ് കൃഷ്ണ എന്നിവർ തെരഞ്ഞെടുക്കപെട്ടു. മഹത്വചനങ്ങൾ അവതരിപ്പിച്ചത് ലക്ഷ്മി ലൈജു വായിരുന്നു. ടീച്ചേഴ്സായ ദിവ്യ ജോൺ , വിജു പ്രീയ , ജ്യോതിലക്ഷ്മി എന്നിവർ പങ്കെടുത്തു.
ചന്ദ്രയാൻ-3
ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് വീക്ഷിക്കുന്നതിനായി ബുധനാഴ്ച(23/08/23 ) വൈകുന്നേരം 5.15 മുതൽ 6.30 വരെ ലൈവ് സ്ട്രീം സയൻസ് - സോഷ്യൽ സയൻസ് ക്ലബ്ബ് സംയുക്തമായി സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. 5.20 ന് ആരംഭിച്ച സ്പെഷ്യൽ അസംബ്ലിയിൽ ശ്രീമതി നിഷ ടീച്ചർ ( HM in charge), സയൻസ് കൺവീനർ ശ്രീ സന്തോഷ് സാർ ,സോഷ്യൽ സയൻസ് കൺവീനർ ശ്രീ ഷാജി സാർ ചാന്ദ്രായാൻ 3 ന്റെ ഉദ്യേശ ലക്ഷ്യങ്ങളെ സംബന്ധിച്ചും ബഹിരാകാശ ദൗത്യങ്ങളിൽ ഐ എസ് ആറോയുടെ പങ്കിനെ പ്രകീർത്തിച്ചും സംസാരിച്ചു .തുടർന്ന് ഐ എസ് ആർ ഒ യുടെ ഒഫിഷ്യൽ സൈറ്റിൽ നിന്ന് ചാന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാന്റിങ്ങിന്റെ ലൈവ് സ്ട്രീമിങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ കമ്പ്യൂട്ടർ ലാബിൽ പ്രത്യേകം തയ്യാറാക്കിയ പ്രൊജക്ടിൽ കാണിച്ചു - എഴുപതോളോം ഹൈസ്ക്കൂൾ - യുപി വിദ്യാർഥികളും - ടീച്ചേഴ്സും ഇതിൽ പങ്കെടുത്തു.
സോഷ്യൽ സയൻസ് ക്ലബ്ബ് 2022-23
- സോഷ്യൽ സയൻസ് ക്ലബ്ബ് 2021-22
- സോഷ്യൽ സയൻസ് മേളകൾ
- ദിനാചരണങ്ങൾ,
- പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എസ്. എസ് വിന്നർ പ്രോഗ്രാം ,
- വെബിനാറുകൾ,
- സെമിനാറുകൾ
- അനുദിന ക്വിസ്,
- സോഷ്യൽ സയൻസ് മാഗസീൻ
സോഷ്യൽ സയൻസ് ഡിജിറ്റൽ മാഗസീൻ കാണുവാൻ ഇവിടെ ക്ലിക്കു ചെയ്യു
- സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ
- റിപ്പബ്ളിക്ക് ദിനാഘോഷ പരിപാടികൾ
- പത്രപാരായണ മത്സരം
- സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ
- അബ്ദുൾകലാം അനുസ്മരണം
- പ്രാദേശിക ചരിത്രരചന മത്സരം
- ഓൺലൈയിൻ ക്വിസ് പ്ലാറ്റ്ഫോം
- അമ്യതോത്സവം