ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ് 2022-23

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീല ടീച്ചറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും പരിസ്ഥിതി ദിനാചരണത്തിന്റെ സംന്ദേശം നൽകി തടർന്ന് പത്ത് എ ഡിവിഷനിലെ ആകാശ എ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. അതിനുശേഷം സ്ക്കൂൾ ഗ്രൗണ്ടിൽ പി റ്റി എ പ്രസിഡന്റിന്റേയും പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചറിന്റേയും നേതൃത്ത്വത്തിൽ മരതൈ നട്ടു ... 11 മണിക്ക് ഡ്രോയിങ് അധ്യാപകൻ ശ്രീ സെസാസ്റ്റ്യൻ സാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണ പോസ്റ്റർ രചനമത്സരവും തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ LP, UP, HS തലത്തിൽ ക്വിസ് മത്സരവും സംഘടിപ്പിക്കപ്പെട്ടു.

ജനസംഖ്യാദിനചരണം

ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്ക്കുൾ തലത്തിൽ ക്വിസ്  മത്സരം, ഉപന്യാസരചന മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തു കയുണ്ടായി. ജനസംഖ്യ -ക്വിസ്  ,ക്ലബ്ബ് കൺവീനർ ശ്രീ ഷാജി സാർ നേതൃത്ത്വം വഹിച്ചു. സോഷ്യൽ സയൻസ് അധ്യപികന്മാരായ ശ്രീമതി. ദിവ്യ ജോൺ , ശ്രീമതി. ജയശ്രി എന്നിവർ  ഉപന്യാസരചന, പോസ്റ്റർ രചന എന്നീ മത്സരത്തിന് യഥാക്രമം നേതൃത്ത്വം നൽകുകയുണ്ടായി.

KNOW OUR MOON

ജൂലൈ 21 ചാന്ദ്രദിനാ ചരണത്തിന്റെ മുന്നോടിയായി, സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടന്ന KNOW OUR MOON എന്ന പ്രോഗ്രാം സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി . രശ്മി കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ആശംസകൾ അറിയിച്ചു പ്രസ്തുത ചടങ്ങിൽ സോഷ്യൽ സയൻസ് ടീച്ചേഴ്സായ ശ്രീമതി .. ദിവ്യ ജോൺ , ശ്രീമതി. ജയശ്രീ ജേക്കബ്ബ് ... സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു ചടങ്ങിന് സോഷ്യൽ സയൻസ് കൺവീനർ ശ്രീ ഷാജി പി. ജെ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി കുമാരി 8 B യിലെ ഹരി കീർത്തന എ നന്ദി പറഞ്ഞു. തുടർന്ന് 10 Bയിലെ നന്ദന സജി, വർഷ എ എന്നിവർ ചേർന്ന് മൾട്ടിമീഡീയ പ്രസന്റേഷനിലൂടെ ഇതുവരെ നടന്ന ചന്ദ്രദൗത്യങ്ങളെ സംബന്ധിച്ച് ക്ലാസ് അവതരിപ്പിച്ചു.

അബ്ദുൾകലാം അനുസ്മരണ ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 27 വ്യാഴാഴ്ച ഡോക്ടർ എപിജെ അബ്ദുൽ കലാം അനുസ്മരണ ദിനം ആചരിക്കുകയുണ്ടായി.സ്കൂൾ ഹെഡ്മാസ്റ്റർ ആനന്ദൻ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സോഷ്യൽ സയൻസ് കൺവീനറായി ഷാജി സാർ സ്വാഗതം  ചെയ്തു. സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ച് രാജ്യത്തിന്റെ പ്രഥമ പദവിയിൽ എത്തിയ  "ഇന്ത്യയുടെ മിസൈൽമാൻ" എന്നറിയപ്പെടുന്ന എപിജെ അബ്ദുൽ കലാമിന്റെ ജീവചരിത്രാവതരണം  എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഹരികീർത്തന, ലക്ഷ്മി ലൈജു എന്നിവർ ചേർന്ന് നടത്തി. അബ്ദുൽ കലാമിനെ കുറിച്ചുള്ള പുതിയ അറിവുകൾ ഇതിലൂടെ നേടാനും, അദ്ദേഹത്തിന്റെ വിവിധ പ്രവർത്തനം മണ്ഡലങ്ങൾ കാണുവാനും കുട്ടികൾക്ക് സാധിച്ചു.

മനുഷ്യജീവിതത്തിൽ പ്രചോദനവും ലക്ഷ്യബോധവും ഉണർത്തുന്ന അബ്ദുൽ കലാമിന്റെ മഹത് വ ചനങ്ങളായിരുന്നു , ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദേവനാരായണൻ  രണ്ടാമതായി അവതരിപ്പിച്ചത്. ഓരോ വ്യക്തിയെയും സ്വപ്നം കാണുവാനും , ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയുള്ള പ്രചോദനവും മുന്നേറ്റുമായിരുന്നു അദ്ദേഹത്തിന്റെ മഹത് വചനങ്ങളിലൂടെ വിദ്യാർഥികൾക്ക് ലഭിച്ചത്. ഓരോ വിദ്യാർത്ഥികളും അവരുടെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന, സ്നേഹത്തിന്റെയും എളിമയുടെയും  പ്രതീകമായി എപിജെ അബ്ദുൽ കലാം മാറുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി ദിവ്യജോൺ നന്ദി പ്രകാശനത്തിലൂടെ  പരിപാടികൾ പൂർത്തീകരിച്ചു

ഹിരോഷിമ-നാഗസാക്കി ദിനാചരണ പ്രവർത്തനം

ഹിരോഷിമ -നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (8/8/2022 ) ഹിരോഷിമ-നാഗസാക്കി ദിനാചരണ ക്വിസ് മത്സരവും വീഡിയോ പ്രദർശനവും കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തുകയുണ്ടായി

എസ് എസ് ടാലന്റ് ഹണ്ടർ

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിദ്യാഥികൾക്കായിsocial science talent hunt മത്സരം നടത്തുകയുണ്ടായി. ഒന്നാം സ്ഥാനം വർഷ എ 10 Bയും രണ്ടാ സ്ഥാനം ബ്രിന്ദ എസ് 9Bയും കരസ്ഥമാക്കി... സോഷ്യൽ സയൻസ് ടീച്ചേഴ്സായ ശ്രീ ഷാജി പി.ജെ, ദിവ്യ ജോൺ , ജയശ്രീ എന്നിവർ പങ്കെടുത്തു.

ഓസോൺ ദിനാചരണം

 

ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഓസോൺ ദിന ക്വിസ് നടത്തുകയുണ്ടായി. കമ്മ്യൂണിറ്റി കൗൺസിലറായ ശ്രീമതി കസ്തൂരി നേതൃത്വം വഹിച്ചു.സോഷ്യൽ സയൻസ് അംഗങ്ങൾ പങ്കെടുത്ത ക്വിസിൽ ഒന്നാം സ്ഥാനം ഗൗരി ദേവി എസ്(9C) രണ്ടാം സ്ഥാനം ഹരികീർത്തന(8B) എന്നിവർക്ക് ലഭിച്ചു.സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി ദിവ്യജോൺ നന്ദി പ്രകാശനത്തിലൂടെ  പരിപാടികൾ പൂർത്തീകരിച്ചു