ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

IT@School നമ്മുടെ ഹൈസ്കൂൾ ക്ലാസ് മുറികൾക്ക് പ്രൊജക്ടറുകളും ലാപ്ടോപ്പുകളും അനുവദിച്ചതോടെ കൂടിയാണ് 2016- 17 അധ്യയന വർഷം ക്ലാസ് മുറികൾ ഹൈടെക് ആയത്. 12 ക്ലാസ് മുറികളാണ് ആദ്യഘട്ടത്തിൽ എൽസിഡി പ്രൊജക്ടർ ഫിറ്റ് ചെയ്ത് ഹൈടെക് ആക്കിയത്. അതോടുകൂടി എല്ലാ ക്ലാസ് മുറികളിലും ലാപ്ടോപ്പുകളും വിതരണം ചെയ്തു. എന്നാൽ പിന്നീടുള്ള അധ്യായന വർഷങ്ങളിലാണ് ക്ലാസ് മുറികളിൽ ഇൻറർനെറ്റ് വർക്ക് അനുവദിച്ചത്. റെയിൽവയർ നെറ്റ്‌വർക്ക് അനുവദിച്ചതോടുകൂടി ക്ലാസ് മുറികളിൽ പൂർണമായും ഇന്റർനെറ്റ് ലഭ്യത ഉറപ്പായി. ഹൈസ്കൂളിലെ എല്ലാ ക്ലാസ്സുകളും ഇപ്പോൾ ഇൻറർനെറ്റ് ലഭ്യതയോടുകൂടി ഓഡിയോ വിഷ്വൽ മെറ്റീരിയലുകളുടെ സഹായത്തോടു കൂടി നടക്കുന്ന ഒരു അവസ്ഥ ഇപ്പോൾ നിലവിലുണ്ട്. അതുപോലെതന്നെ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലും മറ്റ് ലാപ്ടോപ്പുകളിലും വൈ-ഫൈ സംവിധാനത്തിലൂടെ ഇൻറർനെറ് ഉറപ്പാക്കിയിട്ടുണ്ട്. സ്കൂളിൽ വൈഫൈ സംവിധാനം ലഭ്യമായതോടുകൂടി കുട്ടികൾക്കും ഇന്റർനെറ്റ് കൈകാര്യം ചെയ്യുവാൻ അവസരം ഒരുങ്ങി. പഠനബോധന സാമഗ്രികൾ ഡൗൺലോഡ് ചെയ്യുവാനും ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാനും അധ്യാപകർക്കും സാധിക്കുന്നു.

നവീകരിച്ച കമ്പ്യൂട്ടറിൽ ലാബിന്റെ ഉദ്ഘാടനം

ചാരമംഗലം:28/02/22; ഇന്നത്തെ അത്താഴം സ്കൂളിനൊപ്പം എന്ന ബിരിയാണി വിതരണ പരിപാടിയിലൂടെ സമാഹരിച്ച തുക ചെലവഴിച്ച് ചാരമംഗലം ഗവൺമെൻറ് ഡിവി ഹയർ സെക്കൻഡറി സ്കൂളിന്റെ കമ്പ്യൂട്ടറിൽ ലാബ് പുതിയ ലാപ് ടോപ്പുകളും ഫർണിച്ചറും വാങ്ങി പ്രവർത്തനക്ഷമമാക്കി. കമ്പ്യൂട്ടർ ലാബ് നവീകരണത്തിന്റെ ഭാഗമായി ഒരു തീയേറ്റർ തലത്തിലേക്ക് കമ്പ്യൂട്ടറിൽ ലാബിനെ മാറ്റുകയുണ്ടായി. സീലിംഗ് ജിപ്സം ഷീറ്റുകൾ വച്ച് ശബ്ദ പ്രതിധ്വനി നിയന്ത്രിക്കത്തക്ക വിധത്തിൽ നവീകരിച്ചു. എയർകണ്ടീഷൻ സംവിധാനവും ശബ്ദസംവിധാനവും കൂടി വരുന്നതോടെ ഒരു തീയറ്റർ നിലവാരത്തിലേക്ക് കമ്പ്യൂട്ടർ ലാബ് ഉയരുകയാണ്. സ്കൂളിൻറെ അഭ്യുദയകാംക്ഷിയും പ്രമുഖ വ്യവസായിയുമായ മോഹനൻ നായർ സാർ സ്കൂളിന് 10 ലാപ്ടോപ്പുകൾ കൂടി സമ്മാനിക്കുകയുണ്ടായി. സ്കൂൾ വികസന സമിതി ചെയർമാൻ ആർ. നാസർ നാട മുറിച്ച് നവീകരിച്ച കമ്പ്യൂട്ടറിലാബ് പ്രാക്ടിക്കൽ ക്ലാസിനായി തുറന്നു കൊടുത്തു. ബ്ലോക്ക് ഡിവിഷൻ മെമ്പർ വി. ഉത്തമൻ അധ്യക്ഷത വഹിച്ച യോഗത്തിന് പ്രിൻസിപ്പാൾ കെ രശ്മി സ്വാഗതo ആശംസിച്ചു. ഹെഡ്മാസ്റ്റർ പി ആനന്ദൻ പദ്ധതി വിശദീകരിച്ചു. തുടർന്ന് "ഇന്നത്തെ അത്താഴം സ്കൂളിനൊപ്പം" എന്ന ബിരിയാണി ഭക്ഷണ വിതരണ പരിപാടിക്ക് ചുക്കാൻ പഠിച്ചവരെ ആദരിച്ചു. കൺവീനർ ശ്രീ ഡൊമിനിക് സെബാസ്റ്റ്യൻ എ ജെ, 8000 ത്തോളം ബിരിയാണി പാചകം ചെയ്ത നാസർ, പിടിഎ പ്രസിഡൻറ് പി അക്ബർ, സ്റ്റാർ സെക്രട്ടറി എസ് ജയലാൽ , കമ്പ്യൂട്ടറിൽ ലാബിന്റെ സീലിംഗ് വർക്കിന് നേതൃത്വം നൽകിയ ഫ്രാൻസിസ്, എന്നിവരാണ് അനുമോദനം ഏറ്റുവാങ്ങിയത് . സ്കൂളിന്റെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ലക്ഷ്യമാക്കി തുടങ്ങിയിരിക്കുന്ന ഈ ശ്രമങ്ങൾ എല്ലാ ക്ലാസുകളിലും ഒ എച്ച് പി പ്രൊജക്ടർ, ശബ്ദ സംവിധാനം, ഇൻറർനെറ്റ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിവരസാങ്കേതികവിദ്യ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുവരെ തുടരും.