ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ് എച്ച്. എസ്

പക്ഷിക്കൂടുകൾ

കാവ് സംരക്ഷണം
വ്യക്ഷ പരിപാലനം

സ്കൂൾ വളപ്പിലെ വൃക്ഷങ്ങളിൽ ധാരാളം പക്ഷികൾ കൂടുകൂട്ടിയിട്ടുണ്ട്. മുങ്ങ കാക്ക, പാവ് തുടങ്ങിയ പക്ഷികളുണ്ട്. പക്ഷികൾ സ്വാഭാവികമായും ഉണ്ടാക്കിയ കൂടുകൾക്കു പുറമെ ഞങ്ങൾ തടികൊണ്ട് കൂടുകൾ ഉണ്ടാക്കി മരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ ധാരാളം, കിളികൾ വസിക്കുന്നുണ്ട്. വേനൽക്കാലത്ത് ഇവർക്കു കുടിക്കുവാൻ വെള്ളം പാത്രത്തിൽ വെച്ചുകൊടുക്കുന്നുണ്ട്. കൂടാതെ അണ്ണാൻ, ഉപ്പൻ തുടങ്ങിയ ജീവികളും ഇവിടുത്തെ മരങ്ങളിലെ താമസക്കാരാണ്.

തണൽമരങ്ങൾ

സ്കൂളിൽ വളർന്നു നിൽക്കുന്ന തണൽ മരങ്ങൾ മഴക്കാലത്ത് ശിഖരം ഒടിഞ്ഞുവീഴുന്നതും ഭാരം കൂടി മരം കടപുഴകി വീഴുന്നതും ഒഴിവാക്കുവാൻ മരങ്ങളുടെ ശിഖരങ്ങൾ ഇറക്കി സംരക്ഷിക്കുന്നു.

ശലഭോദ്യാനം

സ്കൂളിൽ വർഷങ്ങളായി ഒരു ഔഷധത്തോട്ടം സംരക്ഷിച്ചു വരുന്നു. വിവിധങ്ങളായ അമൂല്യ പച്ചമരുന്നുകൾ ഇവിടെയുണ്ട്.

ഔഷധത്തോട്ടം

സ്കൂളിൽ വർഷങ്ങളായി ഒരു ഔഷധത്തോട്ടം സംരക്ഷിച്ചു വരുന്നു. വിവിധങ്ങളായ അമൂല്യ പച്ചമരുന്നുകൾ ഇവിടെയുണ്ട്.

ശലഭോദ്യാനം

ധാരാളം ശലഭങ്ങൾ ഇവിടെ വരുന്നുണ്ട്. തേൻ ധാരാളമുള്ള പൂക്കൾ വിരിയുന്ന തരം ചെടി കൾ ഈ തോട്ടത്തിൽ സമരക്ഷിക്കുന്നു.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് അധ്യാപകർ സ്കൂളിലെത്തി വൃക്ഷത്തൈകൾ അടുത്തുള്ള വീടുകളിൽ തൈച്ചെടികൾ കൊടുക്കുകയും സ്ക്കൂൾ പരിസരത്ത് വ്യക്ഷതൈ നടക്കയും ചെയ്തു .എല്ലാ കുട്ടികളും അന്നേദിവസം അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നൽകുകയും, പോസ്റ്റർ നിർമ്മാണം പരിസ്ഥിതി ദിന ക്വിസ് പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്ത് വീഡിയോ അയച്ചു തരികയും ചെയ്തു. ക്ലബ്ബിന്റെ അംഗങ്ങൾക്ക് കോവിഡ് മാനദനങ്ങൾ പാലിച്ചു കൊണ്ടു വ്യക്ഷതൈ വിതരണവും നടത്തി.

കര കൃഷി

ജൂൺ ഒന്നിന് മുണ്ടകൻ നെല്ല് വിതച്ച് കര കൃഷി ആരംഭിച്ചു.പച്ചക്കറി പച്ചക്കറി കൃഷി വിപുലമാക്കുന്നു അതിന്റെ ഭാഗമായി പച്ചമുളക് ,പാവൽ, പയർ തുടങ്ങിയവയുടെ തൈകൾ നട്ടു.പൂന്തോട്ടം -ഔഷധ സസ്യ ത്തോട്ടം തുടങ്ങിയവ വിപുലപ്പെടുത്താൻ സാധിച്ചു.സ്കൂളിലെ ബാക്കി വരുന്ന ഉച്ച ഭക്ഷണ അവശിഷ്ടങ്ങൾ ഉപയോഗിച്ച് മത്സ്യകൃഷി വ്യാപിപ്പിച്ചു.റെഡ് ബെല്ലി , തിലോപ്പിയ കാരി , വാള തുടങ്ങിയ മത്സ്യങ്ങൾ കൃഷിചെയ്തുവരുന്നു.

ഖരമാലിന്യം നിക്ഷേപിക്കുന്നതിനുള്ള സംവിധാനങ്ങൾ

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഖരമാലിന്യം നിക്ഷേപിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്കൂൾ വളപ്പിൽ ഒരുക്കുകയും കൂടാതെ കുട്ടികളുടെ വീടുകളിൽ നിന്ന് ഖരമാലിന്യങ്ങൾ കൊണ്ടുവന്ന വേർതിരിച്ച് സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്കൂൾ പരിസരത്തെ മാലിന്യസംസ്കരണത്തിന്റെ ഭാഗമായി ഇൻ സിനറേറ്റർ സ്ഥാപിച്ചു.