ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചാരമംഗലം ഗവ: ഡി.വി എച്ച് എസ് എസിൽ വർഷങ്ങളായി മൃഗപരിപാലന ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ മൃഗ പരിപാലനത്തെക്കുറിച്ച് ശാസ്ത്രീയവും സുരക്ഷാപരവുമായ അവബോധം സൃഷ്ടിക്കുക,മൃഗ പരിപാലനം കേവലം ഒരു വിനോദം മാത്രമല്ല വലിയൊരു വരുമാന മാർഗം കൂടിയാണെന്നു അവരെ ചിന്തിപ്പിക്കുക,മൃഗ പരിപാലനത്തിലൂടെ സഹ ജീവികളോടുള്ള സഹാനുഭൂതി കുട്ടികളിൽ വർധിപ്പിക്കുക എന്നിവയാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ . ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ സ്ക്കൂളിൽ മുട്ടക്കോഴി വളർത്തൽ, കുട്ടികളുടെ വീടുകളിൽ വളർത്തുന്നതിനായി ആട്ടിൻകുട്ടികളുടെ വിതരണം എന്നിവ മുൻവർഷങ്ങളിൽ നടന്നിരുന്നു.

  • സ്ക്കൂളിൽ പ്രവർത്തിരുന്ന ആനിമൽ ക്ലബ്ബിന്റെ നേത്യത്വത്തിൽ ആട് ,കോഴി എന്നിവയെ പരിപാലിച്ചിരുന്നു.
  • മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഭവനങ്ങളിലേക്ക് ആടിനെ നൽകുന്നു .
  • കുട്ടികൾ ആടിനെ വളർത്തി അടുത്തവർഷം ജനിക്കുന്ന ഒരു ആട്ടിൻ കുഞ്ഞിനെ മറ്റൊരു അർഹതയുള്ള കുട്ടിക്ക് നൽകുന്നു.
  • കോഴി വളർത്തൽ സ്കൂൾ വളപ്പിൽ പ്രത്യേകം സജ്ജീകരിച്ച കൂട്ടിനുള്ളിൽ ഇരുപതോളം കോഴികളെ വളർത്തുന്നു.ഇതിന്റെ മുട്ട ശേഖരിച്ച് സ്കൂളിലെ സ്പോർട്സ് കുട്ടികൾക്ക് നൽകിയിരുന്നു.കോവിഡിനെ തുടർന്ന് കോഴിവളർത്തൽ താൽക്കാതികമായി നിർത്തിവെച്ചു
  • സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയും മൃഗപരിപാലന ക്ലബ്ബ് അംഗവുമായ അതുൽ കൃഷ്ണയുടെവളർത്തുമൃഗത്തോട് അവനുള്ള സ്നേഹവും പരിചരണവും നവമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എല്ലാം അവൻ ഇന്ന് അറിയപ്പെടുന്നു.

മൃഗപരിപാലന പഠന ക്ലാസ്സ്

ഈ വർഷം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ2022 ഒക്ടോബർ 20 തിയതി ഉച്ചയ്ക്ക് 1.30 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് മൃഗപരിപാലനവുമായി ബന്ധപ്പെട്ട പഠന ക്ലാസ്സ് നടന്നു.കഞ്ഞിക്കുഴി ഗവ. മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ശ്രീമതി. ലിറ്റി. എം. ചെറിയാനാണ് ക്ലാസ് നയിച്ചത്. ബഹു. HM ശ്രീ. ആനന്ദൻ സാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ P T A പ്രസിഡന്റ്‌ ശ്രീ. അക്ബർ അധ്യക്ഷനായിരുന്നു. ക്ലബ്ബിന്റെ കൺവീനർ ശ്രീ. പ്രേംജിത് സ്വാഗതം ആശംസിച്ചു. വിവിധ മൃഗങ്ങളെ പരിപാലിക്കുന്ന മുപ്പതോളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് വാക്‌സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യം , അവയ്ക്കു രോഗങ്ങൾ കണ്ടാൽ നൽകേണ്ട പരിചരണം,അവയുടെ കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളും ഹോസ്പിറ്റലിൽ എത്തിക്കേണ്ടതിന്റെ അനിവാര്യതയും ഡോക്ടർ ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് അതുൽ കൃഷ്ണ നന്ദി പറഞ്ഞതോടെ യോഗ നടപടികൾ അവസാനിച്ചു.

മൃഗപരിപാലനവും പച്ചക്കറികൃഷിയും

ഗവ : D V H S S ൽ പ്രവർത്തിച്ചുവരുന്ന മൃഗ പരിപാലന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 നവംബർ 1 തിയതി ഉച്ചയ്ക്ക് 12 മണിക്ക് സയൻസ് ലാബിൽവെച്ചു കൂട്ടികൾക്കായി മേൽപ്പറഞ്ഞ വിഷയത്തേക്കുറിച്ച് പഠന ക്ലാസ്സ്‌ നടത്തപ്പെട്ടു.HM ന്റെ അധ്യക്ഷതയിൽ ചേർന്ന ഈ പരിപാടിയിൽ ക്ലബ്ബിന്റെ കൺവീനർ പ്രേംജിത് സ്വാഗതം ആശംസിച്ചു. അധ്യക്ഷ പ്രസംഗത്തിൽ ഇത്തരം ക്ലാസുകൾ ക്ലബ്ബിന് ലഭിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി.തുടർന്ന് ക്ലാസ്സെടുക്കുന്നതിനായി കഞ്ഞിക്കുഴിയുടെ യുവ കർഷകൻ ശ്രീ. സുജിത്തിനെ ആദരപൂർവം ക്ഷണിച്ചു.അദ്ദേഹം പറഞ്ഞ പ്രധാന കാര്യങ്ങൾ ചുരുക്കത്തിൽ താഴെ കൊടുക്കുന്നു

1. നമ്മുടെ മണ്ണ്  വളക്കൂർ കുറഞ്ഞതിനാൽ വളക്കൂർ കൂട്ടാൻ വീട്ടിൽ വളർത്തുന്ന മൃഗങ്ങളുടെ ചാണകം കാഷ്ടം എന്നിവ അടിവളങ്ങൾ ആയി ഉപയോഗിക്കാം

2. പാൽ, തൈര്, വെണ്ണ, പച്ചക്കറി, കോഴി ഇറച്ചി, മീൻ എന്നിവ ന്യായമായ വിലക്ക് ഒരിടത്തു നിന്ന് വിൽക്കുവാൻ സംയോജിത കൃഷി വഴി സാധിക്കു 3. മീൻ വളർത്തുന്ന വെള്ളം പച്ചക്കറികൾക്ക് ഉപയോഗിച്ചാൽ കൃഷി തഴച്ചു വളരും

4. തിലോപ്പി, ചെമ്പല്ലി എന്നിവ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന മീനുകൾ ആണ്

മേൽപ്പറഞ്ഞ കാര്യങ്ങൾ നിറഞ്ഞ ക്ലാസ്സ്‌ കുട്ടികൾക്ക് കൗതുകം നിറഞ്ഞതാരുന്നു. അതുൽ കൃഷ്ണ നന്ദി രേഖപ്പെടുത്തി.