ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പഠനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠനോത്സവം

പൊതുവിദ്യാലയങ്ങൾക്ക് നവ വസന്തത്തിന്റെ നവോന്മേഷം കൈവന്ന നാളുകളിലൂടെ ആണ് നമ്മൾ കടന്നു പോകുന്നത്.പുതിയ കാലത്തെ വരവേൽക്കാനും ഉണർവോടെ വിദ്യാലയങ്ങളിലേക്ക് കടന്ന് വരാനും പ്രചോദനവും ആത്മവിശ്വാസവും പൊതുസമൂഹത്തിനും വിദ്യാർഥികൾക്കും ലഭിക്കുന്ന വിധത്തിലാണ് ഓരോ പൊതു വിദ്യാലയവും നിലകൊള്ളുന്നത്. ക്ലാസ് റൂമുകളിൽ നിന്ന് ആർജ്ജിച്ചെടുക്കുന്ന പഠനാനുഭവങ്ങൾ - ഓരോ കുട്ടിയിലും അന്തർലീനമായ പ്രതിഭയുമായി മാറ്റുരയ്ക്കുമ്പോൾ , ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലത്തിന് അത് പഠനോത്സവമായി മാറുന്നു. ഓരോ വർഷവും സ്ക്കൂളിന്റെ അതിർത്തിഗ്രാമത്തിൽ ഞങ്ങൾ ഒത്തുചേരുന്നു..2017 മുതൽ 2020 വരെ എല്ലാ വർഷവും നടത്തിയിിരുന്ന ഈ ഉത്സവക്കാഴ്ച കൊവിഡ് കാരണം 2021,22 എന്നീ വർഷങ്ങളിൽ നടത്താനായിട്ടില്ല.

പഠനോത്സവം 2023

ഗവ ഡി വി എച്ച എസ്സ് എസ്സ് ചരമംഗലം സ്കൂളിന്റെ പഠനോത്സവം 2023 ഏപ്രിൽ 22 ശനിയാഴ്ച ഉച്ചക്ക് ശേഷം 4 മണിക്ക് തിരുവിഴ,പടനിലം എന്ന സ്ഥലത്ത് നടന്നു. ചടങ്ങിൽ നവ്യാ വി.ജെ (സ്കൂൾ ലീഡർ ) സ്വാഗതം പറഞ്ഞു.യോഗത്തിൻ്റെ അധ്യക്ഷൻ പി അക്ബർ (പിടിഎ പ്രസിഡൻറ് ) .യോഗം ഉദ്ഘാടനം ചെയ്തത് സിനിമോൾ സാംസൺ (പ്രസിഡൻറ് ചേർത്തല സൗത്ത് പഞ്ചായത്ത്).ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് ശ്രീ നിപുഎസ് പത്മം (വൈസ് പ്രസിഡൻറ് ചേർത്തല സൗത്ത് പഞ്ചായത്ത്)ആർ. ബെൻസിലാൽ (മെമ്പർ വാർഡ് 12) എന്നിവർ സംസാരിച്ചു.തുടർന്ന് NMMS സ്കോളർഷിപ് ,എൻസിസി ചീഫ് മിനിസ്റ്റർ അവാർഡ് നേടിയ കുട്ടി,കുട്ടി കസ്റ്റംസ് അവാർഡ് നേടിയവർ ,കേരള സംസ്ഥാന NuMats പരീക്ഷ സംസ്ഥാന തലത്തിൽ വിജയിച്ച് കുട്ടി,ഭരത് സ്കൗട്ട് ആൻഡ് ഗൈഡ് രജ്യപുറസ്കാർ അവാർഡ് നേടിയ കുട്ടികൾ തുടങ്ങിയവർക്കുള്ള പുരസ്കാര വിതരണം നടന്നു. തുടർന്ന് കുമാരി അമൃത സുനിൽ (ചെയർപേഴ്സൺ ഡിവിഎച്ച്എസ്എസ് ചാരമംഗലം ) യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ പഠന പ്രവർത്തനങ്ങളുടെ അവതരണം നടന്നു.

എൽകെജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥി പ്രതിഭകളുമായി ..... അവർ പാടുന്നു ..... കഥ പറയുന്നു .......കവിത ചൊല്ലുന്നു ......പ്രഭാഷണം ചെയ്യുന്നു ........ അഭിനയിക്കുന്നു ..... പഠനോത്സവത്തിന്റെ ദൃശ്യാനുഭവങ്ങളിലേക്ക് ഏവർക്കും സ്വാഗതം

ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ പഠനോത്സവം

സ്ക്കൂളിന്റെ മികവുത്സവം കാണൂ

പഠനോത്സവം 2023

ഗവ ഡീ വി എച്ച എസ്സ് എസ്സ് ചരമംഗലം സ്കൂളിൻ്റെ പഠനോത്സവം 2023 ഏപ്രിൽ 22 ശനിയാഴ്ച ഉച്ചക്ക് ശേഷം 4 മണിക്ക് തിരുവിഴ,പടനിലം എന്ന സ്ഥലത്ത് നടന്നു. ചടങ്ങിൽ നവ്യാ വി.ജെ (സ്കൂൾ ലീഡർ ) സ്വാഗതം പറഞ്ഞു.യോഗത്തിൻ്റെ അധ്യക്ഷൻ പി അക്ബർ (പിടിഎ പ്രസിഡൻറ് ) .യോഗം ഉദ്ഘാടനം ചെയ്തത് സിനിമോൾ സാംസൺ (പ്രസിഡൻറ് ചേർത്തല സൗത്ത് പഞ്ചായത്ത്).ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് ശ്രീ നിപുഎസ് പത്മം (വൈസ് പ്രസിഡൻറ് ചേർത്തല സൗത്ത് പഞ്ചായത്ത്)ആർ. ബെൻസിലാൽ (മെമ്പർ വാർഡ് 12) എന്നിവർ സംസാരിച്ചു.തുടർന്ന് NMMS സ്കോളർഷിപ് ,എൻസിസി ചീഫ് മിനിസ്റ്റർ അവാർഡ് നേടിയ കുട്ടി,കുട്ടി കസ്റ്റംസ് അവാർഡ് നേടിയവർ ,കേരള സംസ്ഥാന NuMats പരീക്ഷ സംസ്ഥാന തലത്തിൽ വിജയിച്ച് കുട്ടി,ഭരത് സ്കൗട്ട് ആൻഡ് ഗൈഡ് രജ്യപുറസ്കാർ അവാർഡ് നേടിയ കുട്ടികൾ തുടങ്ങിയവർക്കുള്ള പുരസ്കാര വിതരണം നടന്നു. തുടർന്ന് കുമാരി അമൃത സുനിൽ (ചെയർപേഴ്സൺ ഡിവിഎച്ച്എസ്എസ് ചാരമംഗലം ) യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ പഠന പ്രവർത്തനങ്ങളുടെ അവതരണം നടന്നു.