ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കൊവിഡ് കാലപ്രവർത്തനങ്ങൾ
2021 എസ് പി സി ഉദ്ഘാടനം

2022-23 പ്രവർത്തനങ്ങൾ

ചേർത്തല സബ് ഡിവിഷന്റെ ഫുട്ബോൾ മത്സരം

2022 മെയ് 4,5 തീയതികളിൽ എസ്പിസി ചേർത്തല സബ് ഡിവിഷന്റെ ഫുട്ബോൾ മത്സരങ്ങൾ ഗവൺമെന്റ് ഡി വി എച്ച് എസ് എസ് ചാമംഗലത്ത് വെച്ച് നടന്നു . മത്സരത്തിന്റെ ഉദ്ഘാടനം ചേർത്തല ഡിവൈഎസ്പി വിജയകുമാർ നിർവഹിച്ചു. രണ്ടുദിവസം നടന്ന ഫുട്ബോൾ മാമാങ്കത്തിൽ ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് ചാരമംഗലത്തിന്റെ എസ് പി സി ഫുട്ബോൾ ടീം കപ്പ് ഉയർത്തി. സമ്മാനദാന ചടങ്ങിൽ ആലപ്പുഴ ഡിവൈഎസ്പി, എസ് പി സി എ ഡി എൻ ഓ അസ്ലം എന്നിവർ പങ്കെടുത്തു.ജില്ലാ ഫുട്ബോൾ മത്സരത്തിൽ സബ് ഡിവിഷൻ ടീമിലേക്ക് ചാരമംഗലം സ്കൂളിലെ സഞ്ജയ് കെ എസ്, അഭിഷേക് ബി , അഭിജിത്ത് അമ്പാടി, അനുഗ്രഹ് എസ് എന്നിവരെ സെലക്ട് ചെയ്തു. ടീം മത്സരത്തിൽ ചേർത്തല സബ് ഡിവിഷൻ വിജയിച്ചു. ആലപ്പുഴ ജില്ലാ ഫുട്ബോൾ ടീമിലേക്ക് ഡി വി എച്ച് എസ് എസിന്റെ മൂന്ന് കേഡറ്റുകൾ സെലക്ട് ചെയ്യപ്പെട്ടു.

എസ് പി സി സമ്മർ ക്യാമ്പ് 22

എസ് പി സിയുടെ 2022 23 അധ്യയന വർഷത്തെ ജൂൺ ആദ്യ ആഴ്ച പരേഡുകൾ ആരംഭിച്ചു . ജൂൺ 18,19 തീയതികളിൽ എസ് പി സി സമ്മർ ക്യാമ്പ് നടന്നു. 18ന് രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ രശ്മി ടീച്ചർ പതാക ഉയർത്തി. തുടർന്ന് ചടങ്ങിൽ പി ടി എ പ്രസിഡന്റ് അക്ബർ പി, എച്ച് എം ഷീല ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെ പരേഡ് പ്രാക്ടീസ് ഡി ഐ മാരായ പ്രമോദ് സാർ, രസ്ന സാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. 11മണിക്ക് ഐജി വിജയൻ സാറിന്റെ ഓൺലൈൻ പ്രോഗ്രാം നടന്നു. ഉച്ചയ്ക്കുശേഷം അഡ്വക്കേറ്റ് റിജോ രാജു നിയമവും കുട്ടികളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു.19ന് ഹെൽത്ത് ഇൻസ്പെക്ടർ സന്ദീപ് സാർ കുട്ടികൾക്ക് 'പകർച്ചവ്യാധി ' എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു . ഉച്ചയ്ക്കുശേഷം എസ് ഐ സഞ്ജീവ് കുമാർ 'എസ്പിസിയും കേഡറ്റുകളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് എടുത്തു.

എസ് പി സി ഡയറക്ടറിന്റെ ഓൺലൈൻ പ്രോഗ്രാം

എല്ലാ ബുദ്ധൻ ശനി ദിവസങ്ങളിൽ 8, 9 ക്ലാസുകളിലെ കേഡറ്റുകൾക്ക് ഇൻഡോർ ഔട്ട്ഡോർ ക്ലാസുകൾ നടന്നു. കൂടാതെ എസ്പിസി ഡയറക്ടറിന്റെ ഓൺലൈൻ പ്രോഗ്രാം എല്ലാ ശനിയാഴ്ചകളിലും നടന്നു. 2 - 7 - 2022ൽ നടന്ന എസ് പി സി ഓൺലൈൻ പ്രോഗ്രാമിൽ ഐജി വിജയൻ സാറിനോട് ചോദ്യം ചോദിക്കാൻ, ആലപ്പുഴ ജില്ലയിൽനിന്ന് തിരഞ്ഞെടുത്തത് ഗവൺമെന്റ് ഡി വി എച്ച് എസ് എസിലെ സീനിയർ കേഡറ്റായ മേഘ പി വിജയൻ സാറിനോട് സംസാരിച്ചു. മേഘയുടെ ചോദ്യത്തിന് വിജയൻ സാർ മറുപടി പറയുകയും ഗവൺമെന്റ് ഡി വി എച്ച് എസ് എസ് സി ലെ കുട്ടികളെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ചിരാത്- ഓണക്കാല ത്രിദിന എസ് പി സി ക്യാമ്പ് 2022

ഒന്നാം ദിവസം-ഗവൺമെന്റ് ഡി വി എച്ച് എസ് എസ് ചാരമംഗലം - ഓണക്കാല ത്രിദിന എസ് പി സി ക്യാമ്പ് 2022 സെപ്റ്റംബർ മൂന്നിന് ആരംഭിച്ചു. മാരാരിക്കുളം എസ് ഐ ശ്രീ അനിൽകുമാർ കൈമൾ പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ അക്ബറിന്റെ അധ്യക്ഷതയിൽ യോഗ നടപടികൾ ആരംഭിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രശ്മി ഏവർക്കും സ്വാഗതം പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയൻ ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലിയും മാരാരിക്കുളം എസ് ഐ ശ്രീ അനിൽകുമാർ കൈമളും ആശംസകൾ നൽകി. സിപിഒ ജ്യോതി വി ആർ ഏവർക്കും നന്ദി പറഞ്ഞു. തുടർന്ന്കുട്ടികൾ പ്രഭാതഭക്ഷണം അപ്പവും മുട്ടയും കഴിച്ചു.ശേഷം 11 മണിക്ക് ശ്രീ രാജേഷ് ഹോണസ്റ്റിയെക്കുറിച്ച് അതിമനോഹരമായ ക്ലാസ് എടുത്തു. കുട്ടികളോടൊത്ത് കളിയും ഗ്രൂപ്പ് ആക്ടിവിറ്റികളും നടത്തുകയുണ്ടായി. കുട്ടികൾക്ക് ക്ലാസ് പ്രയോജനപ്രദമായ ഒന്നായി മാറി. ഒരുമണിക്ക് ഉച്ചഭക്ഷണം ചോറ് മോരുകറി തോരൻ അച്ചാർ എന്നിവയോട് കൂടി വിഭവസമൃദ്ധം ആയിരുന്നു.2:15 മുതൽ ബഹുമാനപ്പെട്ട ശ്രീ ഐ ജി വിജയൻ സാറിന്റെ ഓൺലൈൻ ക്ലാസ് ആയിരുന്നു തുടർന്ന് കുട്ടികൾ ഡി ഐ ശ്രീ പ്രമോദ് സാറിന്റെ നേതൃത്വത്തിൽ പരേഡ് പ്രാക്ടീസ് ചെയ്തു. വൈകുന്നേരം 5 മണി കുട്ടികൾക്ക് ചായയും കടിയും നൽകി. ആറുമണിവരെ ക്യാമ്പസ് ക്ലീൻ ആക്കി. തുടർന്ന് ദേശീയ ഗാനം ആലപിച്ച് ക്യാമ്പിന്റെ ആദ്യ ദിനം അവസാനിച്ചു. രണ്ടാം ദിവസം-രാവിലെ 7 30ന് കുട്ടികളുടെ റോഡ് വാക്ക് നടന്നു. റോഡ് വാക്കിന് ശേഷം കുട്ടികൾക്ക് യോഗ പരിശീലനം നൽകി.യോഗ പരിശീലനം വളരെ അത്ഭുതത്തോടുകൂടി കുട്ടികൾ വീക്ഷിച്ചു. അവ ചെയ്യുവാനും ശ്രമിച്ചു. അതിനുശേഷം പ്രഭാതഭക്ഷണം കഴിച്ചു. 10 മണി മുതൽ കുട്ടികൾക്ക് ഖോഖോ പരിശീലനം നൽകി.ഖോഖോ ടീം സെലക്ഷൻ നടത്തുകയും ചെയ്തു. കൂടാതെ എട്ടു കുട്ടികൾക്ക് ക്യാമ്പ് സെലക്ഷനും കിട്ടി. നമ്മുടെ സ്കൂളിൽ വച്ച് തന്നെയാണ് അതിനുള്ള ക്യാമ്പ് നടത്തുന്നതും. ഉച്ചയ്ക്ക് ചിക്കനും മറ്റു കറികളുമായി ഉച്ചഭക്ഷണംനൽകി. ഉച്ചയ്ക്കുശേഷം സോയാ മാഡം കുട്ടികളുടെ നൈപുണ്യ എങ്ങനെയെല്ലാം വികസിപ്പിക്കാം എന്നതിനെക്കുറിച്ച് ക്ലാസെടുത്തു. തുടർന്ന് പരേഡും കാപ്പികുടിയും ക്യാമ്പസ് ക്ലീനിങ്ങും നടത്തി ക്യാമ്പിന്റെ രണ്ടാം ദിവസം അവസാനിച്ചു. മൂന്നാം ദിവസം-രാവിലെ 7 30ന് കുട്ടികൾ റോഡ് വാക്ക് നടത്തി. റോഡ് വാക്കിന് ശേഷം സീനിയർ കുട്ടികൾ അസംബ്ലി നടത്തി. ശേഷം കുട്ടികൾ പ്രഭാതഭക്ഷണമായ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും കഴിച്ചു. ഭക്ഷണത്തിനുശേഷം ശ്രീ ടെബി പെരേര ടീനേജേഴ്സ് ആൻഡ് സോഷ്യൽ ബിഹേവിയർഎന്ന വിഷയത്തിൽ ക്ലാസ് എടുത്തു. അതിമനോഹരമായിരുന്നു ക്ലാസ്. കുട്ടികൾ വളരെയധികം എൻജോയ് ചെയ്തു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട രീതിയിൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർന്ന ഒരു ക്ലാസ് ആയിരുന്നു അത്. പാട്ട് ഡാൻസ് അവതരണം ബുദ്ധിമരമായ പ്രവർത്തനങ്ങൾ നിരവധി സമ്മാനങ്ങൾ അങ്ങനെയെല്ലാം കൂടിച്ചേർന്നപ്പോൾ കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഒരു മണിയായതു കുട്ടികൾ അറിഞ്ഞതേയില്ല. തുടർന്ന് കുട്ടികൾ സദ്യ ഒരുക്കി കഴിച്ചു. പപ്പടം പഴം പായസം കൂടെ ഓണപാട്ടുകളും.2 മണിമുതൽ ദാമോദരൻ സാറിന്റെ അതിമനോഹരമായ ക്ലാസ് ആയിരുന്നു. ഇടയ്ക്ക് മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ നിന്നും വിസിറ്റ് ഉണ്ടായിരുന്നു. ഈ വർഷത്തെ മികച്ച സേവനത്തിന് അവാർഡിന് അർഹനായ ശ്രീ ഷാജിമോൻ സാറിന് ചാരമംഗലം എസ് പി സി യൂണിറ്റിന്റെ വക പൊന്നാടയണിയിച്ചു. ഷാജിമോൻ സാർ എസ് പി സി കുട്ടികൾക്ക് അവരറിഞ്ഞിരിക്കേണ്ട കാര്യങ്ങളുംനിർദ്ദേശങ്ങളും നൽകി.തുടർന്ന് ഓണപരിപാടികൾ നടന്നു. വൈകുന്നേരത്തെ കാപ്പികുടിക്കുശേഷം അതിഭയങ്കരമായ മഴയിലും കുട്ടികൾ ക്യാമ്പസ് ക്ലീൻ ചെയ്ത് ദേശീയ ഗാനം ആലപിച്ച് ക്യാമ്പ് വളരെ ഭംഗിയായി അവസാനിച്ചു. 👉* ചിത്രങ്ങൾ കാണുവാൻ