ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2021-22 പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- എസ് പി സി യൂണിറ്റ് ആരംഭിച്ചത് 2021 ഫെബ്രുവരി മാസത്തിലാണ് .മാർച്ച് മാസം യൂണിറ്റിലേക്ക് പുതിയ കുട്ടികളെ തിരഞ്ഞെടുത്തു അതിനുശേഷം കോവിഡ മഹാമാരി വന്നു സ്കൂൾ അടയ്ക്കേണ്ടി വന്നതിനാൽ പിന്നീടുള്ള പ്രവർത്തനങ്ങൾ കൂടുതലും ഓൺലൈൻ ആയിട്ടാണ് നടന്നത് .കുട്ടികൾ മാസ്ക് വിതരണവും പൊതിച്ചോറ് വിതരണം നടത്തി കൂടാതെ കുട്ടികൾക്ക് പഠിക്കുന്നതിന് ആവശ്യത്തിനായി മൊബൈൽഫോൺ വാങ്ങി നൽകി .ആശുപത്രിയിലേക്ക് ഓക്സിമീറ്റർ നൽകാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെയധികം സന്തോഷം അനുഭവിച്ച നിമിഷങ്ങളാണ്.
- ജൂൺ മുതൽ ഡിസംബർ മാസം വരെ എല്ലാ ശനി ഞായർ ദിവസങ്ങളിൽ 20 ഭാഗങ്ങളിൽ ഒരു ദൃശ്യപാഠം ക്ലാസ്സുകളും എല്ലാ വെള്ളിയാഴ്ചകളിലും എന്ന സംവാദ പരിപാടി ഓൺലൈനായി നടത്തിവരുന്നു .കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ ഓൺലൈനായി നടത്തിവരുന്നു .ഗൂഗിൾ തുടങ്ങിയവയിലൂടെ പരിപാടികൾ സംഘടിപ്പിക്കുന്നു.
സീനിയർ കേഡറ്റുകളും ജൂനിയർ കേഡറ്റുകൾക്കും പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകൾ ഒരുക്കി ക്ലാസുകൾ നൽകിവരുന്നു. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട എല്ലാ കേഡറ്റുകളും രണ്ട് മരത്തൈകൾ വീതം നൽകി ഒരെണ്ണം എസ് പി സി കേഡറ്റുകൾ മറ്റൊരെണ്ണം അവന്റെ കൂട്ടുകാരൻ നൽകിയ പദ്ധതി നല്ല രീതിയിൽ സംരക്ഷിച്ചു പോകുന്നു .പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകത പോസ്റ്ററുകൾ നിർമ്മിച്ച മറ്റുള്ളവരെ മനസ്സിലാക്കി കൊടുത്തു.
- ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ട ഉപന്യാസ രചന മത്സരങ്ങൾ സംഘടിപ്പിച്ചു എസ് പി സി ദിനം എസ് പി സി ദിനാചരണത്തിന് ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട എസ് പി സി കേഡറ്റുകൾ ഉൾപ്പെടുത്തി സ്കൂളിലെ ഏറ്റവും അടുത്തുള്ള സ്കൂളിൽ എസ് പി സി പതാക ഉയർത്തുകയും വിശിഷ്ട വ്യക്തികളെ ഉൾപ്പെടുത്തി സ്കൂളിൽ മീറ്റിംഗ് നടത്തുകയും പരിപാടിയുടെ തത്സമയ ദൃശ്യങ്ങൾ ഓൺലൈനായി മറ്റു കാണുവാൻ അവസരമൊരുക്കുകയും ചെയ്തു .
- ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം
- സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം തിരഞ്ഞെടുത്ത അഞ്ച് സീനിയർ പോലീസ് സ്റ്റേഷനിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കാളികളാകാൻ സാധിച്ചു ഓൺലൈനായി പ്രസംഗമത്സരവും ഉപന്യാസം മത്സരവും സംഘടിപ്പിച്ചു .ഓഗസ്റ്റ് 21 ഓണാഘോഷം ഓണവുമായി ബന്ധപ്പെട്ട പൂക്കള മത്സരവും കലാപരിപാടികളും ഓൺലൈനായി നടത്തുകയുണ്ടായി.
- ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂൾ പരിസരം വൃത്തിയാക്കി നവംബർ 15ന് ശേഷം സ്കൂൾ തുറന്നപ്പോൾ എല്ലാ ബുധൻ ശനി ദിവസങ്ങളിൽ കുട്ടികൾക്ക് വൈകുന്നേരം 3 മണി മുതൽ 5 മണി വരെ നടത്തിവരുന്നു .
- ഡിസംബർ 13 മട്ടുപ്പാവ് കൃഷി എസ് പി സി ,എൻ സി സി യുടെ നേതൃത്വത്തിൽ ബഹുമാന്യനായ കൃഷിമന്ത്രി ശ്രീ പി പ്രസാദ് ഉദ്ഘാടനം നടത്തി ,ചടങ്ങിൽ ആലപ്പുഴ ശ്രീ ഡിവൈഎസ്പി വിത്ത് കൈമാറി. മട്ടുപ്പാവ് കൃഷി വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു .
- ഡിസംബർ 29 30 എസ്പിസി ദ്വി ദിന ക്യാമ്പ് ക്രിസ്മസ് അവധി 29, 30 തീയതികളിൽ സ്കൂളിൽ നടന്നു . എച്ച് എം ശ്രീമതി ഗീതാദേവി റ്റി ജി ടീച്ചർ പതാക ഉയർത്തി .ഉദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം നടത്തി ജില്ലാ പഞ്ചായത്ത് അംഗം വി ഉത്തമൻ ,വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലി തുടങ്ങിയവർ പങ്കെടുത്തു ക്യാമ്പ് വളരെ നല്ല രീതിയിൽ നടന്നു പ്രധാന വ്യക്തികൾ ക്യാമ്പിൽ ക്ലാസുകൾ നടത്തി.