ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി.

  • 2008ലാണ് ഡി വി എച്ച് എസ് ചാരമംഗലം സ്കൂളിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി ആരംഭിച്ചത്.
  • 2017 മുതൽ ഈ സ്കൂളിൽ കുട്ടികൾക്ക് കൗൺസിൽ സേവനങ്ങൾ നൽകുന്നതിനായി ഐ സി ഡി എസിൽ നിന്നും ശ്രീമതി പ്രസീത പിയെ നിയമിച്ചിരിക്കുന്നു .


  • സ്കൂളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു രീതിയിലുള്ള നിരവധി ബോധവൽക്കരണ ക്ലാസുകളും വ്യക്തിഗത കൗൺസിലിംങ്ങും നടത്തുവാൻ സാധിച്ചിട്ടുണ്ട്.
  • കൗൺസിലിങ്ങിനെത്തുന്ന കുട്ടികൾക്ക് തുടർച്ചയായുള്ള ഇടപെടലുകളിലൂടെ ആത്മവിശ്വാസം നൽകാൻ സാധിച്ചിട്ടുണ്ട്.


  • കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ദിനാചരണങ്ങളുടെ ഭാഗമായി വിവിധയിനം പ്രവർത്തനങ്ങൾ (പോസ്റ്റർ രചന, കഥാരചന, കവിതാ രചന, തെരുവുനാടകം )എന്നിവ സംഘടിപ്പിക്കുകയും ജീവിതനൈപുണികൾ, ബാലാവകാശങ്ങൾ , കൗമാര വിദ്യാഭ്യാസം എന്നിവയെ കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചുവരുന്നു.
  • ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

പ്രവർത്തനങ്ങൾ 2022-23

മാനസീകാരോഗ്യ- ലൈംഗിക ബോധവൽക്കരണ ക്ലാസ്

മാനസികാരോഗ്യവും ലൈംഗിക വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ് പദമാക്കി ബോധവൽക്കരണ ക്ലാസ്

29/07/22 Govt. DVHS S ചാരമംഗലം സ്കൂളിന്റെയും ICDS കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ HS ലെയും UP യിലെയും പെൺകുട്ടികൾക്കായി മാനസികാരോഗ്യവും ലൈംഗിക വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ് പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. Ph D Research Scholar Sruthi Krishna യാണ് ക്ലാസ് നയിച്ചത്. DVHSS ചാരമംഗലം സ്കൂൾ HM ആനന്ദൻ സാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ കൗൺസിലർ, I CDS സൂപ്പർവൈസർ, അംഗൻവാടി ടീച്ചേഴ്‌സ് എന്നിവർ ക്ലാസിൽ പങ്കെടുത്തു. പെൺകുട്ടികളിലെ ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളും Safe touch, unsafe touch , മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളും ക്ലാസിൽ ചർച്ച ചെയ്തു കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ഗ്രൂപ്പ് ചർച്ചകൾ നടത്തുകയുംചെയ്തു.

ലഹരി വിമുക്തി പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ തെരുവ് നാടകം

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ഇൽ കുട്ടികളെ ലഹരിക്കെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു . 20ലധികം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു.  പങ്കെടുത്തവർ എല്ലാം തന്നെ വളരെ മികച്ച പോസ്റ്ററുകൾ തയ്യാറാക്കുകയുണ്ടായി. 8 A യിൽ പഠിക്കുന്ന ധനലക്ഷ്മി ബി ,അമൃത രാജേഷ് എന്നീ കുട്ടികൾ ഒന്ന് , രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.  ലഹരിക്കെതിരെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . ആലപ്പുഴ ഡ്രീം പ്രോജക്ട് കോഡിനേറ്റർ  ശ്രീ.എബിൻ ജോസഫ് ആണ് ബോധവൽക്കരണ ക്ലാസ് നയിച്ചത് . ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കും മൊബൈൽ ഫോണിനും അടിമപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ലാസിൽ വിശദീകരിക്കുകയുണ്ടായി.  ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എൻ സി സി, എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് സ്, കുട്ടി കസ്റ്റംസ് , JRCഎന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു.  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു. എക്സൈസ്  പ്രിവന്റീവ് ഓഫീസർ ജയരാജ് സാറാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്‌. യുപി ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ തെരുവ് നാടകം സംഘടിപ്പിച്ചു .ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരി വരുത്തുന്ന വിനാശം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള അവതരണം ആയിരുന്നു നാടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

ടാലന്റ് ലാബ്

ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിലെ UP, HS , HSS ലെ ,വിവിധ മേഖലകളിൽ കഴിവുകൾ ഉള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ ടാലൻറ് ലാബ് രൂപീകരിച്ചു. കുട്ടികളിലെ സർഗാത്മകശേഷി , കലാകായിക മേഖലകളിലെ പ്രാതിനിധ്യം , കൃഷി , മൃഗപരിപാലനം എന്നീ മേഖലകളിൽ കുട്ടികളുടെ താൽപര്യം എന്നിവ വികസിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന രീതിയിൽ ഉള്ള പ്രചോദനം നൽകുക എന്നതാണ് ടാലൻറ് ലാബിന്റെ പ്രധാന ഉദ്ദേശം . ക്ലാസ് ടീച്ചേഴ്സ് തയ്യാറാക്കിയ സ്റ്റുഡന്റ് പ്രൊഫൈലിന്റെ സഹായത്തോടുകൂടിയും കുട്ടികളെ നേരിട്ട് കണ്ടും അവരുടെ വിവിധ കഴിവുകൾ കണ്ടെത്തി അതിനെ തരംതിരിച്ചു രജിസ്റ്റർ തയ്യാറാക്കി ലാബിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നു . ശാസ്ത്രീയ സംഗീതം , നൃത്തം , സംഗീത ഉപകരണങ്ങൾ പഠിക്കുന്നവർ ,ചിത്രകല ,കൃഷി ,മൃഗപരിപാലനം , കായികം ,അഭിനയം , നേതൃത്വപാടവം എന്നീ മേഖലകളിൽ കഴിവുള്ള ഇരുന്നൂറിലധികം കുട്ടികളെ തരംതിരിച്ചിട്ടുണ്ട് . ലാബിന്റെ പ്രവർത്തനങ്ങൾ *നൃത്തം ,സംഗീതം എന്നീ മേഖലകളിൽ കഴിവുള്ള ടാലൻറ് ലാബിന്റെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഫ്ലാഷ് മോബ് ,സ്ട്രീറ്റ് പ്ലേ എന്നിവ സംഘടിപ്പിക്കുകയും സ്കൂളിന്റെ വിവിധ പ്രദേശങ്ങളിൽ അവതരിപ്പിക്കുകയും ലഹരിവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.

  • ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ചിത്രകലയിൽ കഴിവുള്ള ടാലൻറ് ലാബിന്റെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരം സംഘടിപ്പിച്ചു . ചിത്രം വരയ്ക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിന്റെ മതിലുകളിലും , ശലഭോദ്യാനംചുവരുകളിലും ,സ്ക്കൂൾ നിരത്തിലും ട്രാഫിക്ക് ബോധവൽക്കരണ ലൈനുകളും(സീബ്രക്രോസ് ലൈൻ ,യെല്ലോ ലൈൻ ) കുട്ടികൾ വരച്ചു ചേർത്തു. .

ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന "ക്രിയാത്മക കൗമാരം, കരുത്തും കരുതലും " എന്ന വിഷയത്തിലെ ബോധവൽക്കരണ ക്ലാസും , ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും ഫെബ്രുവരി മാസം 27 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ നാലര വരെ നടന്നു.പ്രസ്തുത ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.കെ. രശ്മി നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് നോഡൽ ടീച്ചർ ഡോ: സി.പി. പ്രദീപ് , സ്കൂൾ കൗൺസിലർ ശ്രീമതി. പ്രസീത എന്നിവർ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് "ക്രിയാത്മക കൗമാരം, കരുത്തും കരുതലും " എന്ന വിഷയത്തിൽ ഇൻറർ ആക്റ്റീവ് സെഷനുകളിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തി.ചടങ്ങിന് സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത നന്ദി അർപ്പിച്ചു.

പ്രധാന പ്രവർത്തനങ്ങൾ 2018

  • കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനായി കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പരിപാടികളുടെ ഭാഗമായി വിവിധയിനം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
  • 2019ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഹൈസ്കൂൾ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ടു ലഹരി വിരുദ്ധ തെരുവ് നാടകം,ലഹരിക്കെതിരെ ബോധവൽക്കരണം ഓട്ടൻതുള്ളൽ എന്നിവ സംഘടിപ്പിച്ചു
  • ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടുള്ള ബോധവൽക്കരണ ക്ലാസ്സുകൾ, ചിത്രരചന മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി.
  • ബാലികാ ദിനവുമായി ബന്ധപ്പെട്ട യുപി വിഭാഗം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി റാലി ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിക്കുകയുണ്ടായി.
  • 2021ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിംങിന്റെ ഭാഗമായി വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ഗാർഹികപീഡനം, സ്ത്രീധന നിരോധനം എന്നി വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
  • സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു കയ്യെഴുത്തു മാഗസിൻ പ്രകാശനം ചെയ്യുകയുണ്ടായി.