ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/വിദ്യാരംഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദി 2022-23
വായനാ വാരാചരണം
ചാരമംഗലം ഗവ. ഡി വി എച്ച്.എസ്സ്എസ്സിലെ വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം 2022 ജൂൺ 20 നു ശ്രീമതി രശ്മി കെ. പ്രിൻസിപ്പൽ നിർവ്വഹിച്ചു. ഗ്രീമതി ഷീല ജെ (HM in charge) വായനാദിന സന്ദേശം നല്കി. പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം കുമാരി അനുശ്രീ എസ് (10B) നടത്തുകയുണ്ടായി. വായനാദിന പ്രതിഞ്ജ മാസ്റ്റർ വിഘ്നേശ്വർ (10 B) നിർവ്വഹിച്ചു. തുടർന്നു പുസ്തകപരിചയം നടത്തി. വിദ്യാ രംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി നിഷ കൃതഞ്ജത രേഖപ്പെടുത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാദിനാചരണത്തിൽ പി.എൻ പണിക്കരുടെ ഛായാചിത്രം വരയ്ക്കൽ ,സാഹിത്യ ക്വിസ്, ഉപന്യാസ മത്സരം, പ്രസംഗ മത്സരം, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി യുടെ ഉദ്ഘാടനം ശ്രീ ആലപ്പി ഋഷികേശിന് ആദരിക്കലും
1-8-2022 തിങ്കൾ 9.45 am വിദ്യാരംഗം കലാസാഹിത്യവേദി യുടെ ഉദ്ഘാടനം 1.8-22 തിങ്കൾ 9.45 നു പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ആലപ്പി ഋഷികേശ് സാർ നിർവ്വഹിച്ചു.HM ശ്രീ അനന്തൻ പി അദ്ധ്യക്ഷത വഹിച്ചുക്ലബ്ബ് കൺവീനർ ശ്രീമതി നിഷ സ്വാഗതം ആശംസിച്ചു.ഈ ചടങ്ങിൽ 2022 ലെ പി.എൻ പണിക്കർ പ്രതിഭാ പുരസ്ക്കാര ജേതാവും സ്കൂൾ പ്രാർത്ഥന ഗാന സംവിധായകനുമായ ശ്രീ ആലപ്പി ഋഷികേശ് സാറിനെ മൊമെന്റോ നല്കി ആദരിച്ചു. സ്കൂളിനു വേണ്ടി പ്രാർത്ഥനാ ഗാനം രചിച്ച രക്ഷിതാവു കൂടിയായ ശ്രീ : ബിജു കല്ലാപ്പുറത്തിനെയും ആദരിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രശ്മി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീല ജെ എന്നിവർ ആശംസകൾ അർപ്പിച്ചു. കുമാരി ആദിത്യ പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി തുടർന്ന് കുട്ടികളുടെ കവിതാലാപനം, നാടൻ പാട്ട് എന്നിവയുണ്ടായിരുന്നു. സാഹിത്യ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാന വിതരണം നടത്തി.
2021-22
- 2021 വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 19 ന് ഓൺലൈനായി പ്രശസ്ത ഗാനരചയിതാവ് ശ്രീ രാജീവ് ആലുങ്കൽ നിർവഹിച്ചു.
- സാഹിത്യകാരനും അധ്യാപകനുമായ ശ്രീ ഷാജി മഞ്ചരി ആശംസകളർപ്പിച്ചു .
- ഹെഡ്മിട്രസ് ഗീത ദേവി ടീച്ചർ അധ്യക്ഷതവഹിച്ചു.
- ആസ്വാദനക്കുറിപ്പ് സാഹിത്യക്വിസ് എന്നിവ അന്നേ ദിനം സംഘടിപ്പിച്ചു.
- വായനാ ദിനത്തിൽ അമ്മയ്ക്ക് ഒരു പുസ്തകം, മാം ചുവട്ടിലെ വായന എന്നിവയ്ക്ക് തുടക്കം
- ജൂലൈ അഞ്ചിന് ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർകൃതികളുടെ ദൃശ്യാവിഷ്കാരം
- കാവ്യകേളി എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ ബഷീറിന്റെ കഥാപാത്രങ്ങളായി കുട്ടികൾ അഭിനയിക്കുകയും അതിന്റെ വിഡീയോ പ്രദർശിപ്പിക്കുകയും ചെയ്തു.
- കഥ, കവിത എന്നിവ അവതരിപ്പിക്കാനുളള ഇടം നൽകി.
- ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീർകൃതികളുടെ അവലോകനം നടത്തി.
- എച്ച് എം ശ്രീമതി ഗീത ദേവി ടീച്ചർ ടീച്ചർ ബേബി ടീച്ചർ ലേഖ ടീച്ചർ ഷീല ടീച്ചർ നിഷ ടീച്ചർ സന്ധ്യ ടീച്ചർ ടീച്ചർ എന്നിവർ ബഷീർ കൃതികളെ കുറിച്ച് സംസാരിച്ചു
2019-20
- ക്ലബ്ബിന്റെ 2019 വർഷത്തെ ഉദ്ഘാടനം ജൂൺ 19 ന് തണ്ണീർമുക്കം എച്ച്എസ്എസ് പ്രിൻസിപ്പാൾ ശ്രീ എസ് ജയലാൽ സർ നിർവഹിച്ചു
- .അച്ഛൻ ശ്രീമതി ഗീത വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു.
- വായനാ ദിനാചരണത്തോടനുബന്ധിച്ച് പുസ്തക റാലി തുരുത്തിപള്ളി പി എച്ച് സിയിലേക്ക് നടത്തുകയുണ്ടായി.
- കുട്ടികൾ കൊണ്ടുവന്ന പുസ്തകങ്ങൾ സംഭാവന നൽകുകയും ചെയ്തു.
- സ്കൂൾ തല മാഗസിൻ 'അതിജീവനം'പ്രകാശനം ചെയ്തു ,
- അന്നെ ദിനം കവിതാലാപന മത്സരം, പുസ്തക താലപ്പൊലി സംഘടിപ്പിക്കുകയും
- അമ്മമാർക്ക് ലൈബ്രറി സ്കൂളിൽ സജ്ജീകരിക്കുകയും ചെയ്തു
- .മാഗസിൻ 'അതിജീവനം'കാണുവാൻ ഇവിടെ ക്ലിക്കു ചെയ്യു
- 2018-19
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 19 വായനാ ദിനത്തിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ ശ്രീ. ശ്രീകുമാർ സാർ നിർവഹിച്ചു.
- വായന വാരാചരണത്തേട നുബന്ധിച്ച് 'പുസ്തക ത്തൊട്ടിൽ' സംഘടിപ്പിച്ചു.
- അതിലൂടെ സ്കൂൾ ലൈബ്രറിയിലേക്ക് ഇരുന്നൂറോളം പുസ്തകങ്ങൾ ലഭിക്കുകയുണ്ടായി.
- കൂടാതെ കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തകങ്ങൾ സംഭാവന നൽകുകയുണ്ടായി.
- ഒരാഴ്ചത്തെ വായനാ ദിന ആഘോഷത്തിന്റെ ഭാഗമായി ആസ്വാദനക്കുറിപ്പ് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു
- വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു.