ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ(2022-2023)

ദേശീയ ഡോക്ടർസ് ദിനത്തിൽ കോവിഡ് പോരാളികളെ ആദരിക്കൽ

  • ഡോക്ടർമാരേയും ആരോഗ്യ പ്രവർത്തകരെയും ആദരിക്കുന്നു
    ദേശീയ ഡോക്ടർസ് ദിനത്തിൽ കോവിഡ് പോരാളികളെ ആദരിക്കൽ
  • .🎗️ ചാരമംഗലം:  ഗവ. DV ഹെയർ സെക്കൻഡറി സ്കൂൾ ജൂനിയർ റെഡ് റോസ് യൂണിറ്റ് ദേശീയ ഡോക്ടർ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള  ഡോക്ടർമാരെ ആദരിക്കുകയുണ്ടായി. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ലോകത്തിനു നൽകുന്ന സംഭാവനകളെയും കോവിഡ് മഹാമാരി കാലത്ത് നാടിനു നൽകിയ നിസ്തുല സേവനത്തെയും യോഗത്തിൽ അനുസ്മരിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി ജി മോഹനൻ ഡോക്ടർമാരെ മെമെന്റോ നൽകി ആദരിച്ചു. ഹെഡ്മാസ്റ്റർ പി ആനന്ദൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രതിനിധി കൃഷ്ണപ്രസാദ് ആശംസകൾ അർപ്പിച്ചു. ജെ ആർ സി കൗൺസിലർ ഡൊമിനിക് സെബാസ്റ്റ്യൻ എ .ജെ . സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ജെ ഷീല യോഗത്തിന് നന്ദി പറഞ്ഞു.  ചാരമംഗലം ഗവൺമെൻറ് ഡി.വി ഹയർ സെക്കൻഡറി സ്കൂളിലെ മുപ്പതോളം ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളാണ് ഈ ആദരവ് ഒരുക്കിയത്.

ഫസ്റ്റ് എയ്ഡ് കോർണർ -കുട്ടി ഡോക്ടർ സംവിധാനം

ഈ വർഷത്തെ മറ്റൊരു പുതുമയാർന്ന പ്രവർത്തനമാണ് സ്കൂളിന് സ്ഥിരമായ ഒരു ഫസ്റ്റ് എയ്ഡ് കോർണർ -കുട്ടി ഡോക്ടർ സംവിധാനം. സ്കൂളിലെ ജയാർ സി കേഡറ്റുകൾക്ക് സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ first aid നൽകുന്നതിനെ കുറിച്ച് ഏകദിന പരിശീലനം നൽകിയതിന്റെ ശേഷമാണ് പ്രസ്തുത കോർണർ പ്രവർത്തനം ആരംഭിച്ചത്. ദൈനംദിന ഫസ്റ്റ് എയ്ഡ് മരുന്നുകളും സാമഗ്രികളും സ്കൂളിന് നൽകുകയുണ്ടായി. പ്രവേശന കവാടത്തിന്റെ സമീപത്തു തന്നെ ഫസ്റ്റ് എയ്ഡ് കോർണർ പ്രവർത്തിക്കുന്നു. ടൈംടേബിൾ അനുസരിച്ച് രണ്ട് വീതം കേഡറ്റുകളാണ് ഒരു ദിവസം സേവനമനുഷ്ഠിക്കുന്നത്. ഇവർക്ക് ഒരു അറ്റൻഡൻസ് രജിസ്റ്റർ, അതുപോലെ തന്നെ ട്രീറ്റ്മെൻറ് രജിസ്റ്റർ എന്നിവ കോർണറിൽ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് shift കളിലായിട്ടാണ് കോർണറിന്റെ പ്രവർത്തനം . രാവിലെ 9 മണി മുതൽ 10 മണി വരെയും, ഇന്റർവെൽ ടൈം ആയ പതിനൊന്നര മുതൽ 11 40 വരെയും, ഉച്ചതിരിഞ്ഞ് ഒന്നേകാൽ മുതൽ 2 മണിവരെയും ആണ് കോർണറിന്റെ പ്രവർത്തന സമയം. ഉടനെ തന്നെ ശരീര ഊഷ്മാവ് അളക്കുന്ന ഉപകരണവും രക്തസമ്മർദ്ദവളക്കുന്ന ഉപകരണവും കോർണറിൽ ഏർപ്പെടുത്തുവാൻ ആലോചിക്കുന്നു. ആയത് ഉപയോഗിക്കുന്നതിന് കേഡറ്റുകൾക്ക് പ്രത്യേക പരിശീലനവും ഭാവിയിൽ നൽകുന്നതാണ്.

ലോക കുഷ്ഠരോഗ നിർമ്മാർജ്ജന ദിനാചരണം

ജനുവരി 31. ലോക കുഷ്ഠരോഗ നിർമ്മാർജ്ജന ദിനം. സ്കൂൾ JRC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായി കുഷ്ഠരോഗ നിർമ്മാർജ്ജനത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ജില്ലയിലെ കുഷ്ഠരോഗ നിവാരണ പക്ഷാചരണത്തിന്റെ ഭാഗമായി കൂടിയാണ് ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടത്. അസിസ്റ്റൻറ് അപ്പ്രസി ഓഫീസർ ബേബി തോമസ് സാർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. തുരുത്തിപ്പള്ളി കുടുംബാരോഗിക കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജോബി, കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജോസ് അബ്രഹാം എന്നിവരും ബോധവൽക്കരണ ക്ലാസിൽ ഭാഗഭാക്കായി. കുഷ്ഠരോഗത്തെ കുറിച്ചുള്ള മിഥ്യാധാരണകളും, രോഗത്തെ എങ്ങനെ നേരത്തെ തിരിച്ചറിയാം എന്ന വിഷയവും, രോഗിയെ എങ്ങനെ പരിചരിക്കണം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ബോധവൽക്കരണ ക്ലാസിന്റെ ഭാഗമായി. ഒട്ടനവധി കൾക്കായിട്ട് സ്വജീവിതം അർപ്പിച്ച് ഫാദർ ഡാമിനെ കുറിച്ചുള്ള പരാമർശം കുട്ടികളിൽ ആവേശം ഉണർത്തി. ക്ലാസിനു ശേഷം ജെ ആർ സി കേഡറ്റ് കോഡിനേറ്റർ മാസ്റ്റർ ദേവനാരായണൻ ബി.നന്ദി പറഞ്ഞു

  • 2021-ൽ എട്ടാം ക്ലാസിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ അനുവദനീയമായ കേഡറ്റുകളുടെ എണ്ണം 30 ആയി ഉയർത്തുകയുണ്ടായി.
  • യുപി വിഭാഗത്തിൽ 20 കേഡറ്റുകൾ അടങ്ങുന്ന പുതിയ ജെ ആർ സി ബേസിക് ലെവൽ വിംഗ് തുറക്കുകയും ചെയ്തു.
  • 2018-ൽ ബി ലെവൽ കേഡറ്റുകളെ സി ലെവലിലേക്ക് സ്ഥാനക്കയറ്റം നൽകി സി ലെവൽ പരീക്ഷയ്ക്ക് ഹാജരാക്കി.
  • 20 കേഡറ്റുകളും 2018 ലെ എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തു.
  • അതിനുശേഷം എ ,ബി,സി എന്നീ 3 വ്യത്യസ്ത തലങ്ങളിലായി ആകെ 60 ജെ ആർ സി കേഡറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
  • ഡൊമിനിക് സെബാസ്റ്റ്യൻ എ ജെ (എച്ച്.എസ്.ടി), ലീന റാണി (യു.പി.എസ്.ടി) എന്നിവരാണ് ഇപ്പോൾ ജെ.ആർ.സി കൗൺസിലർമാർ.
  • 2017-ൽ എ ലെവൽ കേഡറ്റുകളെ പരീക്ഷയ്ക്ക് അവതരിപ്പിക്കുകയും അവർക്കെല്ലാം ബി ലെവലിലേക്ക് പ്രമോഷൻ ലഭിക്കുകയും ചെയ്തു.
  • അതേ സമയം എട്ടാം ക്ലാസിൽ നിന്ന് 20 പുതിയ കേഡറ്റുകളെ കൂടി എ ലെവലിലേക്ക് റിക്രൂട്ട് ചെയ്തു.
    ദുരിതാശ്വാസ ക്യാമ്പിൽ
    ജൂനിയർ റെഡ് ക്രോസ് 2016 ജൂണിൽ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.
  • പുതിയ ജെ ആർ സി വിംഗിന്റെ കൗൺസിലറായിരുന്നു ഇ. ആർ. ഉദയകുമാർ സാർ.
  • സ്റ്റാൻഡേർഡ് VIII ൽ നിന്ന് 20 കേഡറ്റുകൾ എ ലെവൽ ജെ.ആർ.സി.യിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു.