ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ ഭിന്നശേഷി-സ്പെഷ്യൽ കെയർ സെന്റർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്പെഷ്യൽ കെയർ സെന്റർ

ചേർത്തല: സമഗ്ര ശിക്ഷ കേരളം ചേർത്തല ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കഞ്ഞിക്കുഴി പഞ്ചായത്ത് തലത്തിൽ ഗവൺമെന്റ് ഡി വി എച്ച് എസ് ചാരമംഗലം സ്കൂളിൽ ഭിന്നശേഷി കുട്ടികൾക്കായി സ്പെഷ്യൽ കെയർ സെന്റർ ആരംഭിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. അക്ബർ അധ്യക്ഷനായ ചടങ്ങിൽ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി ഗീത ദേവി സ്വാഗതം അർപ്പിച്ച ചടങ്ങിൽ ചേർത്തല ബ്ലോക്ക് പ്രോജക്റ്റ് കോർഡിനേറ്റർ ആയ ശ്രീ സൽ മോൻ പദ്ധതി വിശദീകരണം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം. സന്തോഷ് കുമാർ, വാർഡ് മെമ്പർ ശ്രീമതി. പുഷ്പവല്ലി, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. രശ്മി. K, ബി ആർ സി ട്രെയിനർ ശ്രീ. മനു തുടങ്ങിയവർ ആശംസകളും അർപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ബി ആർ സി ട്രെയിനർ ശ്രീമതി ജിഷ, ക്ലസ്റ്റർ കോഡിനേറ്റർ ശ്രീമതി ശാരിക, ബി ആർ.സി അംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു. സ്പെഷൽ എഡ്യൂക്കേറ്റർ ശ്രീമതി നിഷ നന്ദിയും അർപ്പിച്ചു.

പഠനയാത്ര

കുട്ടികളിലെ വിജ്ഞാനവും വിനോദവും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പഠനയാത്ര മോഡൽ ഇൻക്ലൂസീവ് സ്കൂളിന്റെ ഭാഗമായി7/3/2023 ൽ നടത്തുകയുണ്ടായി. ഈ പഠന യാത്രയിൽ സ്കൂളിലെ സവിശേഷ സഹായം ആവശ്യമുള്ള മുഴുവൻ ഭിന്നശേഷി കുട്ടികളെയും, അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി. കൂടാതെ കുട്ടികളോടൊപ്പം ചേർന്ന്നിൽക്കുന്ന ജനറൽ കുട്ടികൾക്കും ഈ പഠനയാത്രയിൽ അവസരം നൽകി. സ്കൂളിലെ മറ്റ് അധ്യാപകരും പഠനയാത്രയിൽ പങ്കുചേരുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട പിന്തുണ നൽകുകയും ചെയ്തു.കായംകുളം കൃഷ്ണപുരം കൊട്ടാരം, ആലപ്പുഴ ബീച്ച്, വിജയ പാർക്ക് എന്നിവയാണ് പഠന വിനോദയാത്രയിൽ തിരഞ്ഞെടുത്ത സ്ഥലങ്ങൾ. രാവിലെ 8 മണിക്ക് സ്കൂളിൽ നിന്നും ആരംഭിച്ച പഠനയാത്ര വൈകിട്ട് ആറുമണിയോടെ സ്കൂളിൽ തിരിച്ചെത്തി.

മെഡിക്കൽ ക്യാമ്പ്

സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മുൻനിർത്തി കുട്ടികൾക്കായി8/3/2023ൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ടി. ക്യാമ്പിൽ സ്കൂളിലെ സവിശേഷ സഹായം ആവശ്യമുള്ള മുഴുവൻ കുട്ടികളെയും, വൈദ്യ പരിശോധന ആവശ്യമെന്ന് പറഞ്ഞ ജനറൽ കുട്ടികളെയും ഉൾക്കൊള്ളിച്ചു. കുട്ടികളുടെ വൈദ്യ പരിശോധന ക്യാമ്പിന് നേതൃത്വം നൽകിയത് Dr. നിജിൽ( തുരുത്തി പള്ളി PHC) അവർകൾ ആയിരുന്നു. ഡോക്ടറിനെ കൂടാതെ വിവിധ ആരോഗ്യ പ്രവർത്തകരുടെ സേവനവും ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചു. തുടർന്നും കുട്ടികൾക്കുള്ള സൈക്കോളജിസ്റ്റിന്റെ സേവനവും, കുട്ടികൾക്ക് തുടർന്നുള്ള ചെക്കപ്പുകളും ഡോക്ടർ ഉറപ്പുനൽകി.

രക്ഷകർതൃ ശാക്തീകരണക്ലാസുകൾ

സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് ഒപ്പം തന്നെ അവരുടെ രക്ഷിതാക്കളും സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും അർഹിക്കുന്നു. അവർക്ക് ലഭ്യമായ എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൂടി ഭിന്നശേഷി മേഖലയിൽ ലഭിക്കുന്ന നിയമ സഹായങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഹൈക്കോട്ട് അഡ്വക്കേറ്റ് ആയ ശ്രീമതി. അജിത രക്ഷിതാക്കൾക്കായി 20/3/2023 ന് ക്ലാസുകൾ എടുത്തു. പ്രസ്തുത ക്ലാസ്സിൽ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളോട് ഒപ്പം തന്നെ ജനറൽ കുട്ടികളുടെ രക്ഷിതാക്കളും ഉൾപ്പെട്ടിരുന്നു. നിയമ സംരക്ഷണങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ 34 പേർ പങ്കെടുത്തു.. കൂടാതെ സ്കൂളിലെ അധ്യാപകരും ഈ ക്ലാസ് പ്രയോജനപ്പെടുത്തുകയുണ്ടായി

സെൽഫ് ഡിഫൻസ് ക്ലാസുകൾ

കുട്ടികളെ സ്വയം രക്ഷയ്ക്കുള്ള മാർഗ്ഗങ്ങൾ സ്വായത്തമാക്കുവാൻ പ്രാപ്തരാക്കുക, കുട്ടികളിൽ ആത്മവിശ്വാസവും ആരോഗ്യവും വളർത്തിയെടുക്കുന്നതിനും, പോസിറ്റീവ് ചിന്താഗതികളോടെ ജീവിക്കുവാനും ഉതകുന്ന രീതിയിലുള്ള യോഗ, കളരി ഉൾപ്പെടുന്ന ക്ലാസുകൾ സംഘടിപ്പിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയത് ഗവൺമെന്റ് DVHSS ചാരമംഗലം സ്കൂളിലെ കായികാധ്യാപകരായ ശ്രീമതി രമാദേവി, ശ്രീ. ബ്രിജിത്ത് എന്നിവർ ചേർന്ന്ആയിരുന്നു. ഈ ക്ലാസുകളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തി. സ്കൂളിൽ പഠിപ്പിക്കുന്ന തെറാപ്പികൾ, എക്സർസൈസുകൾ എന്നിവ വീട്ടിൽ തുടർ പരിശീലനം നൽകുവാൻ സാധിക്കുന്ന രീതിയിൽ രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തിയുള്ള രീതിയിലായിരുന്നു ക്ലാസുകൾ ക്രമീകരിച്ചിരുന്നത്.

സഹപഠിതാക്കൾക്ക്ശാക്തീകരണ ക്ലാസുകൾ

സഹപാഠികളാണ് കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗുരുക്കന്മാർ. സഹപാഠികൾക്ക് ഏറ്റവും നന്നായി കുട്ടികളുമായി ഇണങ്ങുവാനും അവരുടെ കൂടെ നിഴലായി നിൽക്കുവാനും സാധിക്കും. അവർക്ക് കൂടുതൽ ആത്മവിശ്വാസവും പിന്തുണയും പ്രചോദനവും നൽകിഅവരെ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ പൂർണ്ണ പിന്തുണയ്ക്കായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ICDS കഞ്ഞിക്കുഴി യിലെ കൗൺസിലർ ആയ ശ്രീമതി പ്രസീതയുടെ നേതൃത്വത്തിൽ 20/3/2023 ൽ രാവിലെ 11 മുതൽ 1pm വരെ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസിൽ സ്കൂളിലെ വിവിധ ക്ലബ്ബുകളിൽ നിന്നുമുള്ള അംഗങ്ങളെയാണ് ഉൾപ്പെടുത്തിയത്. SPC, NCC, LITTLE KITES, SCOUTS, GUIDES, JRC, CUSTOMS, ... തുടങ്ങി സ്കൂളിലെ സേവന സന്നദ്ധരായ എല്ലാ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളെയാണ് മോട്ടിവേഷൻ ക്ലാസിൽ പങ്കെടുപ്പിച്ചത്. സ്കൂളിലെ 40 കുട്ടികൾ ഈ സേവനം പ്രയോജനപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത സ്കൂളുകളിലായി നടത്തിവരുന്ന പരിപാടിയാണ് മോഡൽ ഇൻക്ലൂസീവ് സ്കൂൾ പദ്ധതി. ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് ഡി വി എച്ച്എസ്എസ് ചാരമംഗലം 2022 23 അധ്യയന വർഷമാണ് ഇതിന് ആരംഭം കുറിച്ചത്. ഭിന്നശേഷി വിഭാഗം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക അവർക്ക് വേണ്ട പിന്തുണ നൽകുക, രക്ഷിതാക്കൾക്ക് മാർഗനിർദ്ദേശങ്ങളും , മാനസിക പിന്തുണയും നൽകുക, സമൂഹത്തിലും സ്കൂളിലും ലഭ്യമായ എല്ലാവിധ പിന്തുണയും കുട്ടികൾക്ക് ലഭ്യമാക്കുക എന്നിവയെല്ലാം ഈ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു. ഇതിനായി കുട്ടികൾക്ക് പ്രതിമാസ മെഡിക്കൽ ചെക്കപ്പ്, രക്ഷകർത്താക്കൾക്കായി ശാക്തീകരണ ക്ലാസുകൾ, പഠന വിനോദയാത്രകൾ എന്നിവഎല്ലാം നടത്തി വരുന്നു. സ്കൂൾ ബാരിയർ ഫ്രീ ആക്കുക, കുട്ടികൾക്കായി തെറാപ്പി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ, സ്പോർട്സ് ആർട്സ് മ്യൂസിക് ഉപകരണങ്ങൾ എന്നിവയെല്ലാം ഈ പ്രവർത്തനത്തിലൂടെ ലഭ്യമാക്കുന്നു. ഇതിലൂടെ ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാട് എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രമങ്ങൾ തുടരുന്നു