ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/കുട്ടി കസ്റ്റംമസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്ലാസ്
  • കേരളത്തിൽ 6 സ്കൂളുകൾക്ക് മാത്രം അനുവദിച്ച കസ്റ്റംസ് കേഡറ്റ് കോർ ഈ സ്കൂളിൽ ലഭിക്കുകയുണ്ടായി.
  • വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വ്യക്തിത്വ വികസനം വിദ്യാഭ്യാസം എന്നിവ ഉയർത്തി എടുക്കുകയാണ് ഇതിന്റെ ലക്ഷ്യം
  • 2019 ഒക്ടോബർ 5-ാം തീയതിയാണ് 32 കുട്ടികളുള്ള ഈ യൂണിറ്റ് ആരംഭിച്ചത്.
  • ശ്രീ സെബാസ്റ്റ്യൻ സാർ ആണ് ഈ യൂണിറ്റിന് നേതൃത്വം നൽകുന്നത്.
  • എല്ലാ ശനിയാഴ്ചകളിലും കുട്ടി കസ്റ്റംസിന് പരേഡ് പ്രാക്ടീസ്, റിഫ്രെഷ്മെന്റ് , കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് കോച്ചിംഗ് etc.
  • 'മാരത്തോൺ 2019' കൊച്ചിയിൽ വളണ്ടിയർ സേവനത്തിന് 15 കുട്ടികൾ പങ്കെടുത്തു
സർട്ടിഫിക്കറ്റ് വിതരണം
ഒഫിഷ്യൽസ്  വിസിറ്റിംങ്
  • പഠനയാത്ര തട്ടേക്കാട് പക്ഷിസങ്കേതം
തട്ടേക്കാട് -പഠനയാത്ര
തട്ടേക്കാട് -പഠനയാത്ര
മെഡിക്കൽ ക്യാമ്പ്
പരേ‍ഡ്

ചാരമംഗലം ഗവൺമെൻറ് ഡിവിഎച്ച്എസ് സ്കൂളിലെ 2022 - 23അധ്യയന വർഷത്തെ കസ്റ്റംസ് കേഡറ്റ് കോർ (CCC )യൂണിറ്റ് 23 - 7 -2022 ശനിയാഴ്ച ആരംഭിച്ചു.തുടർന്ന് എല്ലാ ശനിയാഴ്ചകളിൽ പരേഡും ,ക്ലാസും നടന്നുവരുന്നു.ഇതിലൂടെ കുട്ടികൾ ഫിസിക്കൽ ഫിറ്റ്നസ് , ബുദ്ധിവികാസം,ലീഡർഷിപ്പ്, എന്നിവയിൽപ്രാഗല്ഭ്യം നേടുന്നു.2002 ഡിസംബർ നാലിന് കൊച്ചിയിൽ വച്ച് നടന്ന മാരത്തോൺ പരിപാടിയിൽ ഈ യൂണിറ്റിൽ നിന്നും വാളണ്ടിയേഴ്സായി സേവനം ചെയ്തു.60th year of enachment of Customs act 1962 ഇതിനോടനുബന്ധിച്ച് കസ്റ്റംസ് കേഡറ്റിന് മർച്ചന്റ് പോർട്ട് കൊച്ചി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ഡ്രക്സിനെതിരേയുള്ള ക്ലാസിൽ പങ്കെടുത്തു .2023 ജനുവരി 16ന് National Academy of Customs Indirect Taxes & Narcotics(NACIN) കൊച്ചിയിൽ സംഘടിപ്പിച്ച (വർക്ക് ഷോപ്പ് ഓൺ ലൈഫ് സ്കിൽ )ൽ കേഡറ്റ്സ് പങ്കെടുത്തു.2023 ജനുവരി 26 സ്ക്കൂളിലെ 75-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ പരേഡിൽ കസ്റ്റംസ് കേഡറ്റ്സ് എല്ലാവരും പങ്കെടുത്തു.

കസ്റ്റംസ് കേഡറ്റ് കോർപ്സ് പാസിംഗ് ഔട്ട് സെറിമണി

ഗവൺമെൻറ് ഡിവി ഹയർസെക്കൻഡറി സ്കൂൾ ചാരമംഗലം ജില്ലയിലെ ഏക കസ്റ്റംസ് കേഡറ്റ് യൂണിറ്റ് ആയ ചാരമംഗലം ഗവൺമെന്റ് ഡി.വി ഹയർ സെക്കൻഡറി സ്കൂളിലെ കസ്റ്റംസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് സെറിമണി 2024 ഓഗസ്റ്റ് 13 ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ശ്രീമതി കെ പത്മാവതിIRS ഉദ്ഘാടനം ചെയ്തു. കേഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, Indirect ടാക്സ്, Narcotics അസിസ്റ്റൻറ് ഡയറക്ടർ ഡോ. സന്തോഷ് കുമാർ IRS , ഹെട്റ്റ് ട്രസ്റ്റ് ഇൻ ചാർജ് നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ PTA പ്രസിഡൻറ് പി അക്ബർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ കെ രശ്മി സ്വാഗതം പറഞ്ഞു. CCC യൂണിറ്റ് കോഡിനേറ്റർ സെബാസ്റ്റ്യൻ ടി സി നന്ദി പറഞ്ഞു.