ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാഷണൽ സർവ്വീസ് സ്കീം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നാഷണൽ സർവ്വീസ് സ്കീം 2024-25
എൻ എസ് എസ് ദിനാചരണം
ഈ വർഷത്തെ NSS ദിനാചരണത്തോടനുബന്ധിച്ച് സെപ്റ്റംമ്പർ 24 ന് ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് കഞ്ഞിക്കുഴി തുരുത്തിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു. ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് അംഗം ശ്രീ കനകൻ നിർവഹിച്ചു. പഞ്ചായത്തംഗം പുഷ്പവല്ലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബി എം ലീൻ തുടങ്ങിയവർ ആശംസകൾ നേരുന്നു. ശുചീകരണത്തിന് ശേഷം വോളണ്ടിയർമാർ ആശുപത്രി പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ വി രതീഷ്,അധ്യാപികയായ ശ്രീമതി രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
ഗാന്ധിജയന്തി ദിനാചരണം
ചേർത്തല ചാരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിഭാഗം ഗാന്ധിജയന്തിയോടനുബന്ധിച്ച് ലഹരിക്കെതിരായ ജാഗ്രതാ ജ്യോതി തെളിയിച്ചു. പഞ്ചായത്തംഗം ശ്രീമതി പുഷ്പവല്ലി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് വികസന സമിതി ചെയർമാൻ ശ്രീ ശിവശങ്കരൻ ഉണ്ണി സന്ദേശം നൽകി. തുടർന്ന് വളണ്ടിയർമാർ ലഹരിക്കരായ പ്രതിജ്ഞ എടുത്തു.ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ എസ് പി. സി, എൻ സി സി, ജെ ആർ സി സ്കൗട്ട് ആൻഡ് ഗൈഡ്, കുട്ടി കസ്റ്റംസ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരം വൃത്തിയായിക്കി.
രക്തദാന ക്യാമ്പ്
ചാരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ജീവിതശൈലി രോഗനിർണയവും ക്യാമ്പിനോടൊപ്പം ഉണ്ടായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ്, കഞ്ഞിക്കുഴി തുരുത്തിപ്പള്ളി ഫാമിലി ഹെൽത്ത് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡന്റ് ശ്രീ.പി അക്ബർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി.രശ്മി കെ സ്വാഗതം ആശംസിച്ചു. ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് വിപിൻ വി ഉണ്ണിത്താൻ എൻഎസ്എസ് ചേർത്തല ക്ലസ്റ്റർ കൺവീനർ പി കെ രാമകൃഷ്ണൻ ,സീനിയർ അധ്യാപകൻ ഡൊമനിക് സെബാസ്റ്റ്യൻ, പഞ്ചായത്തംഗം ശ്രീമതി പുഷ്പവല്ലി, വാർഡ് വികസന സമിതി ചെയർമാൻ ശ്രീ ശിവശങ്കരൻ ഉണ്ണി, വോളണ്ടിയർ ലീഡർ കുമാരി അനുശ്രീ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രോഗ്രാം ഓഫീസർ വി രതീഷ് നന്ദി പ്രകാശിപ്പിച്ചു.
എൻ എസ് എസ് ദിനാചരണം
ഈ വർഷത്തെ NSS ദിനാചരണത്തോടനുബന്ധിച്ച് സെപ്റ്റംമ്പർ 24 ന് ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് കഞ്ഞിക്കുഴി തുരുത്തിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു. ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് അംഗം ശ്രീ കനകൻ നിർവഹിച്ചു. പഞ്ചായത്തംഗം പുഷ്പവല്ലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബി എം ലീൻ തുടങ്ങിയവർ ആശംസകൾ നേരുന്നു. ശുചീകരണത്തിന് ശേഷം വോളണ്ടിയർമാർ ആശുപത്രി പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ വി രതീഷ്,അധ്യാപികയായ ശ്രീമതി രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി. നാഷണൽ സർവ്വീസ് സ്കീം 2023-24
JUNE 5 പരിസ്ഥിതിദിനം
ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് ചാരമംഗലം GDVHSS NSS യൂണിറ്റ് മാമ്പഴക്കാലം എന്നപേരിൽ ദത്ത് ഗ്രാമത്തിലെ വീടുകളിൽ വോളന്റീയർമാർ ശേഖരിച്ച നാടൻമാമ്പഴത്തൈകൾ നട്ടു നൽകി.ഈ പദ്ധതിയുടെ ഉദ്ഘാടനം ആലപ്പുഴ ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ വി ഉത്തമൻ കഞ്ഞിക്കുഴിയിലെ കർഷകൻ ശ്രീ ശുഭകേശന് മാവിൻതൈ നൽകി നിർവഹിച്ചു.വീടുകളിൽ നാടൻമാമ്പഴത്തൈകൾ നട്ടു നൽകുന്നതിന് സ്കൂൾ അധ്യാപകർ നേതൃത്വം നല്കി.
അക്ഷരതെളിമ
അക്ഷരതെളിമ എന്ന പദ്ധതിയുടെ ഭാഗമായി ചേർത്തല ചാരമംഗലം ഗവ.ഡി.വി. എച്ച് എസ്. എസ്. എൻ.എസ്.എസ് യൂണിറ്റ് Up വിഭാഗത്തിലെ എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി കൾക്ക് ആ മേഖലയിൽ പരിശീലനം ആരംഭിച്ചു. ആദ്യ ക്ലാസ്സ് 22/7/ 23 രാവിലെ 10 ന് സ്ക്കൂൾ PTA പ്രസിഡന്റ് p. അക്ബർ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ആശംസകൾ നേർന്നു. ശനിയാഴ്ചകളിൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചിട്ടുള്ളത്.
സ്വച്ച്താ ഹി സേവ
സ്വച്ച്താ ഹി സേവ പദ്ധതി യുടെ ഭാഗമായി ഗവ. ഡി വി എസ് എസ് ചാരമംഗലം സ്ക്കൂളിലെ NSS യൂണിറ്റ് കഞ്ഞിക്കുഴി പഞ്ചായത്തിലെ ദത്ത് ഗ്രാമമായ 7-ാം വാർഡിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പാങ്കാളികളായി.സ്വച്ച്താ ഹി സേവ പ്രോജക്ടിന്റെ ഭാഗമായി 1/10/23 ന് രാജ്യവ്യാപകമായി നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവിഴ റെയിൽവേ സ്റ്റേഷൻ പരിസരം ശുചിയാക്കി.
ശുചിത്വോത്സവം
കഞ്ഞിക്കുഴി മാപ്പിളകുളം അംഗൻവാടി - ശുചിത്വോത്സവം പദ്ധതിയിൽ ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്. NSS യൂണിറ്റ് പങ്കാളിയായി.8.11.2023ന് വൃത്തിഹീനമായി കിടന്നിരുന്ന അംഗനവാടി സമീപപ്രദേശങ്ങൾ വോളന്റിയർ മാർ ശുചീകരിച്ച് പൂന്തോട്ടവും ഇരിപ്പിടങ്ങളും തയ്യാറാക്കി ഒരു തണലിടം തയ്യാറാക്കി.ഈ പ്രോജക്ടിന് വാർഡ് അംഗം ശ്രീമതി. പുഷ്പവല്ലി ഉദ്ഘാടനം നിർവ്വഹിച്ചു. അംഗനവാടി ടീച്ചർ ശ്രീമതി. സീതാദേവി ആശംസ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ. രതീഷ്, വോളന്റീർ ലീഡർ ആയ ജോഷ്വ സിന്ധു ബാബുഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നേത്രപരിശോധന ക്യാംപ്
ചേർത്തല ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്. NSS യൂണിറ്റും േചർ ത്തല ഫോക്കസ് കണ്ണാശുപത്രിയും സംയുക്തമായി04/11/23 സൗജന്യ നേത്രപരിശോധന ക്യാംപ് നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.ജി.മോഹനൻ ക്യാപ് ഉദ്ഘാടനം ചെയ്തു. PTA. പ്രസിഡന്റ് p. അക്ബർ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിന് സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ. സ്വാഗതം ആശംസിച്ചു. വാർഡ് അംഗം ശ്രീമതി. പുഷ്പവല്ലി, വോളന്റീർ ലീഡർമാരായ അമൃത സുനിൽ,അനുശ്രീ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ.വി.രതീഷ് നന്ദി പറഞ്ഞു.
രക്ത ദാന ക്യാംപ്
ചേർത്തല ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്. NSS യൂണിറ്റും ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് രക്തബാങ്ക് വിഭാഗവും സംയുക്തമായി ആണ് ക്യാംപ് സംഘടിപ്പിച്ചത്.കഞ്ഞിക്കുഴി PP സ്വാതന്ത്ര്യo സ്മാരക കമ്യൂണിറ്റി ഹാളിൽ വെച്ച് 01/12/23 ന് നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡന്റ് P. അക്ബർ അധ്യക്ഷതവഹിച്ച യോഗത്തിൽ സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി.കെ.രശ്മി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് M. സന്തോഷ് കുമാർ ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി. ഉത്തമൻ, വികസന സ്റ്റാന്റിംഗ് കമ്മററി ചെയർമാൻ കെ. കമലമ്മ, പഞ്ചായത്തംഗങ്ങളായ ഫെയ്സി.വി. ഏറനാട്, ദീപുമോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രോഗ്രാം ഓഫീസർ വി.രതീഷ് നന്ദി അറിയിച്ചു.രക്ഷിതാക്കൾ,നാട്ടൂകാർ,സ്റ്റാഫ് ,കോളേജ് വിദ്യാർത്ഥികൾ എന്നിവർ രക്തം ദാനം ചെയ്യുന്നതിനായി എത്തിചേർന്നിരിന്നു.
'നാഷണൽ സർവ്വീസ് സ്കീം 2022-23'
- ഗവൺമെന്റ് ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് പ്രവർത്തനം 2021ൽ തുടങ്ങി.
- ഔദ്യോഗിക ഉദ്ഘാടനം 2021 ഫെബ്രുവരി 13 ന് ആയിരുന്നു.
- 50 കുട്ടികളാണ് എൻട്രോൾ ചെയ്തിരിക്കുന്നത്. 19 ആൺകുട്ടികൾ 31 പെൺകുട്ടികൾ.
NSS സപ്തദിന സഹവാസ ക്യാമ്പ്
ചാരമംഗലം ഗവ ഡിവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 2022 ഡിസംബർ 26 മുതൽ 2023 ജനുവരി ഒന്നുവരെ തണ്ണീർമുക്കം പഞ്ചായത്ത് എൽ പി സ്കൂളിൽ വെച്ച് നടന്നു.
ലഹരി വിരുദ്ധ പ്രചാരണ പരിപാടികളാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം ഇതിൻറെ ഭാഗമായി തെരുവ് നാടക അവതരണം നിർമ്മാണം ലഹരി വിരുദ്ധ ക്യാൻവാസ് ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
നാടൻ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്ന തേൻകനി എന്ന പ്രവർത്തനം,ഹരിതസംസ്കൃതി എന്ന അടുക്കളത്തോട്ടം നിർമ്മാണം, നിപുണം എന്ന ഉൽപന്ന നിർമ്മാണ പരിശീലനം, വയോജനങ്ങളുടെ ഭവന സന്ദർശനം, ആത്മഹത്യാ പ്രതിരോധ ബോധവൽക്കരണം,അടിസ്ഥാനജനവിഭാഗങ്ങളുടെ ജീവിതരീതിയും തൊഴിൽ സർഗ്ഗ വൈഭവം പരിചയപ്പെടുത്തുന്ന ഗ്രാമദീപിക, സന്നദ്ധം എന്ന ദുരന്തനിവാരണ പരിശീലനം, കാലാവസ്ഥാവ്യതിയാനബോധവൽക്കരണം, ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഭാരതീയം,നേതൃത്വം/പ്രസംഗ പരിശീലനം, വൈവിധ്യമാർന്ന ക്ലാസുകൾ സംഘടിപ്പിക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ 'വെളിച്ചം 2022' എന്ന് പേരിട്ട ഈ ക്യാമ്പുംമായി ബന്ധപ്പെട്ട് നടത്തി.
ഒന്നാം ദിവസം 26/12/22- തിങ്കൾ
•പതാക ഉയർത്തൽ •വിളമ്പര ജാഥ •തേൻകനി •ഐസ് ബ്രേക്കിംഗ് •ഉദ്ഘാടന സമ്മേളനം •കൾച്ചറൽ പ്രോഗ്രാം
26 12 2002 തിങ്കളാഴ്ച 9 മണിക്ക് രജിസ്ട്രേഷനോടുകൂടി തുടങ്ങിയ വെളിച്ചം 2022 സപ്തദിന സഹവാസ ക്യാമ്പ് 9 മണിക്ക് രജിസ്ട്രേഷനോടുകൂടി പ്രവർത്തനം ആരംഭിച്ചു.09:30 ഓടുകൂടി പ്രിൻസിപ്പാൾ ശ്രീമതി.രശ്മി .കെ പതാക ഉയർത്തി. 10 മണിക്ക് വാദ്യഘോഷാദികളോട് കൂടിയുള്ള വിളംബരജാഥ പുറപ്പെട്ടു. ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്ലക്കാർഡ് രൂപത്തിൽ തയ്യാറാക്കി ലഹരി ലഹരിവിരുദ്ധ മുദ്രാവാക്യത്തിന്റെ അകമ്പടിയോടുകൂടിയായിരുന്നു വിളംബര ജാഥ നടന്നത്. 11 മണിക്ക് പ്രോഗ്രാം ഓഫീസർ ശ്രീ രതീഷ് സാർ ക്യാമ്പിന്റെ ആധികാരികതയെ ഉറപ്പാക്കാൻ ക്യാമ്പിനെ കുറിച്ച് വിശദീകരണം നടത്തി. പതിനൊന്ന് മുപ്പതോടുകൂടി നാടൻ ഫലവൃക്ഷത്തൈകൾ സഹവാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുന്ന പദ്ധതിയായ തേൻകനി പ്രൊജക്റ്റ് ആരംഭിച്ചു. എൻ. എസ്. എസ് വളണ്ടിയേഴ്സ് തന്നെ നേതൃത്വം നൽകി പല വർഷത്തൈകളായ സംരക്ഷിക്കുന്നതിനായി സംരക്ഷണ വേലിയും നിർമ്മിച്ചു നൽകി. ഉച്ചഭക്ഷണത്തിനുശേഷം രണ്ടു മണിയോടുകൂടി അധ്യാപകനും കലാസാമൂഹിക പ്രവർത്തകനുമായ ശ്രീ രാജേഷ് സാർ നയിച്ച ഐസ് ബ്രേക്കിംഗ് ക്ലാസ് ആയിരുന്നു. വൈകുന്നേരം 5 മണിക്ക് വെളിച്ചം 2022 സപ്തദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനം ആയിരുന്നു പ്രിൻസിപ്പൽ ശ്രീമതി രശ്മി കെയുടെ സ്വാഗത പ്രസംഗത്തോടുകൂടി ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി ജി മോഹനൻ അവർകൾ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. മുഖ്യ അതിഥിയായി എത്തിയ GHSS ആര്യാട് സ്കൂളിലെ മലയാളം അധ്യാപകൻ എം സ്കറിയയുടെ പ്രസംഗം കുട്ടികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ചെല്ലുന്ന വാക്കുകൾ ആയിരുന്നു. പിടിഎ പ്രസിഡൻറ് ശ്രീ പി അക്ബർ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, പ്രോഗ്രാം ഓഫീസർ ശ്രീ രതീഷ് വി എന്നിവർ ആശംസ പ്രസംഗം നടത്തി. വൈകുന്നേരം 6 30 തൊട്ടുള്ള കൾച്ചറൽ പ്രോഗ്രാം സമയം ബന്ധിതമായി തന്നെ ആരംഭിച്ചു. ആദ്യമൊക്കെ സഭാകമ്പത്താലും മൈക്കിനോടുള്ള പേടികൊണ്ടും കുറച്ചുപേർ മാറിനിന്നെങ്കിലും ക്രമേണ എല്ലാവരും പരിപാടികളിൽ പങ്കെടുത്തു.
രണ്ടാം ദിവസം27/12/22- ചൊവ്വ
•യോഗ •ഹരിത സംസ്കൃതി •സന്നദ്ധം
പുലർച്ചെ ആറു മണിക്ക് ജീവനകല ഇൻസ്ട്രക്ടർ ആയ ശ്രീ.T.സാബു സാറിൻറെ നേതൃത്വത്തിലുള്ള യോഗ ആരംഭിച്ചു. രാവിലെ തന്നെയുള്ള ഈ ശരീര വ്യായാമം കുട്ടികൾക്ക് പുത്തൻ ഉണർവേകി. പ്രഭാത ഭക്ഷണത്തിനു ശേഷം ക്യാമ്പ് പ്രവർത്തിക്കുന്ന പ്രദേശത്തെ 25 വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിച്ച നൽകുന്ന പദ്ധതിയായ ഹരിത സംസ്കൃതി പദ്ധതി ആരംഭിച്ചു 8 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചിട്ടുള്ള വോളണ്ടിയർ ഗ്രൂപ്പുകൾ ഒരു ഗ്രൂപ്പിന് 5 വീടെന്ന കണക്കിൽ വീടുകളിൽ പോയി അടുക്കളത്തോട്ടം നിർമ്മിച്ച നൽകി. രണ്ടുമണിക്ക് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ചേർത്തല സ്റ്റേഷൻ ഓഫീസേഴ്സ് ആയ ശ്രീ T.V രഞ്ജിത്ത്, ശ്രീ R. രാജേഷ് എന്നിവർ ദുരന്ത നിവാരണ പരിശീലനം നൽകുന്ന പരിപാടിയായ സന്നദ്ധം എന്ന ക്ലാസ്സ് നയിച്ചു. അഗ്നിബാധയേട്ടാ അതല്ലെങ്കിൽ വെള്ളത്തിൽ വീണ് എന്തെങ്കിലും പരിക്കുകൾ പറ്റിയാലോ ഉള്ള പ്രഥമ ശുശ്രൂഷ നൽകേണ്ടത് എങ്ങനെയെന്ന് ഈ ക്ലാസ്സിലൂടെ എല്ലാ വോളണ്ടിയേഴ്സും മനസ്സിലാക്കി. ക്യാമ്പിലെ സാഹചര്യങ്ങളോട് കുറച്ചുകൂടി കുട്ടികൾ പൊരുത്തപ്പെട്ട് വന്നു.
മൂന്നാം ദിവസം28/12/22- ബുധൻ
•യോഗ
•നിപുണം
•കില്ലാടി പാവ നിർമ്മാണം
•ലഹരി വിരുദ്ധ ക്യാൻവാസ് പുലർച്ചെ ആറ് മണിക്കുള്ള യോഗയോടു കൂടി മൂന്നാം ദിവസം ആരംഭിച്ചു. ഒൻപത് മണിക്ക് ചാരമംഗലം സ്കൂളിലെ തന്നെ വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ ശ്രീമതി. രാഗിണി ടീച്ചർ ഉൽപ്പന്ന നിർമ്മാണ പരിശീലനം ആയ നിപുണം ക്ലാസ്സ് ആരംഭിച്ചു. ചെറുകിട വ്യവസായം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ പേപ്പർ ക്യാരിബാഗ്, വോൾ ഹാങ്ങർ, ഈർക്കിൽ ചൂല് എന്നീ ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ വോളണ്ടിയേസിനെ പരിശീലിപ്പിച്ചു. എല്ലാവർക്കും ഒരു പുതിയ തുടക്കം തന്നെയായിരുന്നു ഇത്. ഉച്ചഭക്ഷണത്തിനുശേഷം ലഹരിക്കെതിരെയുള്ള പ്രതീകാത്മക കില്ലാടിപ്പാവ നിർമ്മാണം കുമാരി.നിള ഷിബുകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു പാവയാണ് കില്ലാടി പാവ. കില്ലാടിപ്പാവാൻ നിർമ്മാണത്തിനുശേഷം ആവശ്യമായ പാവകൾ ശേഖരിച്ച് ക്യാമ്പ് പ്രവർത്തിക്കുന്ന പരിസരത്തും സ്കൂൾ പരിസരത്തും വിതരണം ചെയ്യുവാനായി പ്രോഗ്രാം ഓഫീസിൽ സൂക്ഷിച്ച് വെച്ചു.4: 30 ഓടുകൂടി എൻഎസ്എസ് വോളണ്ടിയേഴ്സ് തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശങ്ങൾ സ്കൂൾ ചുറ്റും അതിനു മുന്നിൽ പൊതുജനങ്ങൾക്ക് കാണത്തക്കവണ്ണം സ്ഥാപിച്ചു. ലഹരിക്കെതിരെ പോരാടാൻ കൊച്ചു കുരുന്നുകളെ തൊട്ട് അഭിവന്ദ്യ വൃദ്ധന്മാരെ വരെ തോന്നിപ്പിക്കുന്നത് ആയിരുന്നു ആ പോസ്റ്ററുകൾ.
നാലാം ദിവസം29/12/22- വ്യാഴം
• യോഗ • തദ്ദേശീയം • പ്രസംഗ/നേതൃത്വ പരിശീലനം • ഉജ്ജീവനം
രാവിലെ 6 മണിക്ക് കൃത്യമായുള്ള യോഗയും പ്രഭാത ഭക്ഷണവും കഴിഞ്ഞ് 9 മണിക്ക് ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിൽ പച്ചക്കറിത്തോട്ടംതനത് കായിക കർമ്മ പ്രവർത്തനമായ തദ്ദേശീയം എന്ന പരിപാടി കുട്ടികൾ ചെയ്തു നിരവധി അനവധി ഫലവൃക്ഷത്തൈകളും പച്ചക്കറി തൈകളും മനോഹരമാക്കുവാൻ നട്ടുപിടിപ്പിച്ചു. രണ്ടുമണിക്ക് സെൻറ് ഫ്രാൻസിസ് അസീസി HSS, അർത്തുങ്കൽ സ്കൂളിലെ ഹയർസെക്കൻഡറി രസതന്ത്ര അധ്യാപകനായ ശ്രീ. കെ പാലിയത്ത്, കുട്ടികളിലുള്ള സഭാവും മൈക്കിനോടുള്ള പേടിയും മാറ്റിയെടുത്ത് സമൂഹത്തിലെ നേതൃത്വം എങ്ങനെ വഹിക്കാം എന്ന വികസന ക്ലാസ് വളരെ മനോഹരമായി തന്നെ ക്ലാസ് നയിച്ചു. അടുത്ത തലമുറയിലേക്ക് കുമാർ അഴീക്കോടിനെ പോലെയുള്ള മികച്ച പ്രാസംഗികരെ സമ്മാനിക്കുന്നതായിരുന്നു ആ ക്ലാസ്സ്.
ചാരമംഗലം സ്കൂളിലെ തന്നെ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയായ ശ്രീമതി. രാജേശ്വരി എസ് നായർ ടീച്ചർ കൗമാരപ്രായത്തിലുള്ള കുട്ടികളിൽ അമിതമായി കാണുന്ന ആത്മഹത്യ എന്ന ദുരവസ്ഥയെ എങ്ങനെ പ്രതിരോധിക്കാം എന്ന ബോധവൽക്കരണ ക്ലാസ് നയിച്ചു. മാനസിക സംഘർഷത്തിന്റെയും വിഷാദരോഗത്തിന്റെയും പിടിയിൽ നിൽക്കുമ്പോഴും ഒരു വ്യക്തിയോട് തുറന്നു സംസാരിച്ചാൽ തീരാവുന്ന കാര്യങ്ങളെ ഉള്ളൂവെന്ന് ടീച്ചർ പറഞ്ഞതുകൊണ്ട് എല്ലാ കുട്ടികളും മനസ്സിലാക്കി ക്ലാസിന്റെ ഇടയ്ക്കുള്ള ചെറിയ ഗെയിമും കുട്ടികളെ രസം കൊള്ളിച്ചു.
അഞ്ചാം ദിവസം 30/12/22- വെള്ളി
• യോഗ • സ്നേഹസന്ദർശനം • സുസ്ഥിര ലോകം • തെരുവ് നാടക അവതരണം • ഫ്ലാഷ് മോബ്
രാവിലെ 9 മണിക്ക് ക്യാമ്പ് പ്രദേശത്തെ വയോജനങ്ങളെ അവരുടെ വീട്ടിൽ പോയി സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങളായ വസ്ത്രം പാർപ്പിടം ഭക്ഷണം എന്നിവ കൃത്യമായി തന്നെ കിട്ടുന്നുണ്ടോ എന്നും അവരുടെ ജീവിത സാഹചര്യത്തെക്കുറിച്ചും പഠിച്ച് അവരുടെ ജീവിതത്തിൽ നിന്ന് വ്യക്തിത്ത വികസനത്തിന് ഉതകുന്ന മാതൃകകൾ ഒപ്പിയെടുക്കുന്നത് ആയിരുന്നു സ്നേഹസന്ദർശനം എന്ന പരിപാടി. ഉച്ചയ്ക്ക് 2:00 മണിക്ക് മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള സംസ്ഥാന അവാർഡ് ജേതാവ് റിട്ട. സബ് ഇൻസ്പെക്ടർ ശ്രീ സി വി വിദ്യാധരൻ സാറിൻറെ നേതൃത്വത്തിലുള്ള പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് ആയ സുസ്ഥിര ലോകം നടത്തി. വൈകുന്നേരം 4:30ന് സ്കൂളിന് സമീപത്തുള്ള അഴീക്കോടൻ ജംഗ്ഷനിൽ ലഹരിക്കെതിരെയുള്ള ഇതിൽ കണ്ണികൾ എന്ന തെരുവ് നാടക അവതരണവും ലഹരിക്കെതിരെ ഗേൾസ് വോളണ്ടിയേഴ്സ് ചെയ്ത ആൻറി ഡ്രഗ് ഫ്ലാഷ് മോബും വ്യത്യസ്തമായതായിരുന്നു. ആ നാട്ടുകാരുടെ എല്ലാ സഹകരണവും നാടകത്തിൻറെ പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചിരുന്നു.
ആറാം ദിവസം 31/12/22- ശനി
• യോഗ • ഗ്രാമദീപിക • ഭാരതീയം
രാവിലെ 9 മണിക്ക് പ്രദേശത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതരീതി, തൊഴിൽ, സർഗ്ഗ വൈഭവം, എന്നിവ പരിചയപ്പെടുത്തുന്ന പദ്ധതി പദ്ധതിയായ ഗ്രാമദീപിക ആരംഭിച്ചു. പ്രദേശത്തെ മികച്ച കുടുംബശ്രീ യൂണിറ്റുകളെ ക്യാമ്പിൽ ക്ഷണിച്ച് അവരെ ആദരിക്കുകയും ജീവിത സാഹചര്യങ്ങളെയും തൊഴിലിനെയും സർഗ്ഗ വൈഭവത്തെയും എങ്ങനെ അവർ പരിപോഷിക്കപ്പെടുത്തുന്നു എന്ന് പഠിക്കുകയും കൂടെയായിരുന്നു ഗ്രാമദീപിക എന്ന അഭിമുഖ ക്ലാസിന്റെ ഉദ്ദേശം. വളരെ നന്നായിത്തന്നെ ജനജീവിതത്തെ അറിയാൻ എൻഎസ്എസ് വോളണ്ടിയേഴ്സ്ന് സാധിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത് ൻ്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കാണിച്ചുകുളങ്ങരയിലെ ശാസ്ത്ര അധ്യാപകനായ ശ്രീ ജയൻ എൻ അവർകളുടെ നേതൃത്വത്തിലുള്ള കുട്ടികളിൽ ശാസ്ത്രീയ അഭിരുചി, അന്വേഷണത്വര എന്നിവ പരിപോഷിപ്പിക്കുന്നതിനുള്ള ഓറിയന്റേഷൻ ക്ലാസ്സ് ആയിരുന്നു ഇത്. നിരവധി അന്ധവിശ്വാസങ്ങൾക്കിടയിൽ തളച്ചു കിടന്ന മനുഷ്യമനസ്സുകളെ ഉണർത്തിക്കൊണ്ട് വരാൻ തക്കവണ്ണം ശേഷിയുള്ള ശാസ്ത്ര ബോധത്തെയും ശാസ്ത്രത്തെയും അശാസ്ത്രീയ രീതികളെ കുറിച്ചും ജയൻ സാർ വളരെ കൃത്യമായി അവതരിപ്പിച്ചു. പുതുവത്സരത്തിന് വരവേൽക്കുവാനായി ദിവസവും ഉണ്ടായിരുന്നതിനെക്കാളും മെച്ചപ്പെടുത്തിയ കൾച്ചറൽ പ്രോഗ്രാം വർഷാന്ത്യസന്ധ്യയ്ക്ക് നിറമേകി.
ഏഴാം ദിവസം 1/1/23- ഞായർ
• ക്യാമ്പസ് ശുചീകരണം • സമാപന സമ്മേളനം
പുതുവത്സരത്തെ വരവേറ്റുകൊണ്ട് ഉള്ള സന്തോഷത്തോടെയും അതിലുപരി വെളിച്ചം 2022 സഹവാസ ക്യാമ്പിന്റെ ഏഴാം ദിനമായ 1/1/2023 ന് കുട്ടികളെല്ലാവരും തന്നെ 9 മണിയോടുകൂടി ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി ചെയ്തുതീർത്തു.മിക്ക കുട്ടികളും ക്യാമ്പ് മാഗസിനിലേക്കുള്ള തങ്ങളുടെ രചനകൾ കൊടുക്കുന്നതിനുള്ള തിരക്കിലായിരുന്നു. മെസ്സ്ഡ്യൂട്ടി ഉള്ളവർ അടുക്കളയിൽ ബിരിയാണി ഉണ്ടാക്കുന്ന തിരക്കിലും. ഒരു മണിയോടുകൂടി ഉച്ച ഭക്ഷണം കഴിച്ചു. ഉച്ചയ്ക്ക് 2 മണിയോടുകൂടി വെളിച്ചം 2022 സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം ആരംഭിച്ചു. പ്രോഗ്രാം ഓഫീസർ ആയ ശ്രീ രതീഷ് വിയുടെ സ്വാഗതപ്രസംഗത്തോടുകൂടി സമാപന സമ്മേളനത്തിന് തുടക്കമായി അധ്യക്ഷത വഹിച്ച പിടിഎ പ്രസിഡൻറ് ശ്രീ പി അക്ബർ, ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ഹെഡ്മാസ്റ്റർ ശ്രീ. പി. ആനന്ദൻ, വിശിഷ്ട വ്യക്തികളായ പ്രദേശത്തെ സാമൂഹിക പ്രവർത്തകൻ ശ്രീ രാജൻ, പ്രിൻസിപ്പാൾ ശ്രീമതി. രശ്മി കെ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. വോളണ്ടിയർ ലീഡേഴ്സ് ആയ ജോഷ്വാ സിന്ധു ബാബു, അമൃത സുനിൽ, വോളണ്ടിയേഴ്സ് ആയ പ്രതാപ് ചക്രവർത്തി, നിള ഷിബു കുമാർ, ആദിത്യൻ.ബി എന്നിവർ അവരവരുടെ ക്യാമ്പ് അനുഭവങ്ങൾ വേദിയിൽ. ദേശീയ ഗാനത്തോടുകൂടി സമാപന സമ്മേളനം അവസാനിച്ചു. സമാപന സമ്മേളനത്തിനുശേഷം എൻഎസ്എസ് വോളണ്ടി എസിനെയും പ്രോഗ്രാം ഓഫീസർ ശ്രീ രതീഷ് സാറിനെയും ചേർത്തുനിർത്തി ഗ്രൂപ്പ് ഫോട്ടോയും എടുത്തു. നിരവധി അനവധി മധുരമേറിയ ഓർമ്മകളും എന്നും ഓർക്കാൻ തക്കവണ്ണം ആയ അനുഭവങ്ങളും മനസ്സിൽ കുറിച്ചിട്ട എൻഎസ്എസ് ക്യാമ്പ് ഏതൊരു എൻഎസ്എസ് പോളണ്ടിയേഴ്സ് വോളണ്ടിയറിനും മറക്കാൻ പറ്റാത്തതായിരുന്നു. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ എങ്ങനെ സഹവർത്തിത്വത്തോടുകൂടിയും പ്രകൃതി സ്നേഹത്തോടുകൂടിയും ശാസ്ത്ര ബോധത്തോടുകൂടിയും ജീവിതത്തിനുള്ള അവജ്ഞ ഇല്ലാതെയും എങ്ങനെ ഒരു ഉത്തമ മനുഷ്യനായി മാറാം എന്നതിന് വളരെ ഉതകുന്നത് ആയിരുന്നു വെളിച്ചം 2022 സപ്തദിന സഹവാസ ക്യാമ്പ്.
NSS സപ്തദിന സഹവാസ ക്യാമ്പ് -ഓഗസ്റ്റ്
2022 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് രജിസ്ട്രേഷൻ ഓടുകൂടി ക്യാമ്പ് ആരംഭിച്ചു .48 കുട്ടികൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു. തുടർന്ന് പി ടി എ പ്രസിഡൻറ് ശ്രീ അക്ബർ പതാക ഉയർത്തി.ശേഷം 5.30 ന് ഉദ്ഘാടന സമ്മേളനം നടന്നു .കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് .പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതമാശംസിച്ചു .വാർഡ് അംഗം ശ്രീമതി പുഷ്പവല്ലി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, കഞ്ഞിക്കുഴി FHC ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ ജോസ് എബ്രഹാം, വാർഡ് വികസന സമിതി ചെയർമാൻ ശ്രീ ശങ്കരനുണ്ണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ വി. രതീഷ് നന്ദി അറിയിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ രതീഷ് വളണ്ടിയർമാർക്ക് ആയി ക്യാമ്പ് വിശദീകരണം നടത്തി. തുടർന്ന് കൾച്ചറൽ പ്രോഗ്രാമിനും ഭക്ഷണത്തിനും ശേഷം അധ്യാപകനും കലാ സാമൂഹിക പ്രവർത്തകനുമായ ശ്രീ രാജേഷിന്റെ നേതൃത്വത്തിൽ മഞ്ഞുരുക്കൽ സെഷൻ നടന്നു.കഥകളിലൂടെയും പാട്ടുകളിലൂടെയും വിവിധ കളികളിലൂടെയും വിദ്യാർത്ഥികൾക്കിടയിൽ ക്യാമ്പിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാൻ ക്ലാസിന് കഴിഞ്ഞു .തുടർന്ന്നേരത്തെതന്നെതീരുമാനിച്ചിരുന്നപ്രകാരംസ്വാതന്ത്ര്യസമരസേനാനികളായ സുഭാഷ് ചന്ദ്ര ബോസ്, ലാലാ ലജ്പത് റോയ് ,സർദാർ വല്ലഭായി പട്ടേൽ ,ഭഗത് സിംഗ് ,സരോജിനി നായിഡു ,ദാദാഭായി നവറോജി തുടങ്ങിയവരുടെ പേരിലുള്ള ആറ് ഗ്രൂപ്പുകളായി വിദ്യാർത്ഥികളെ തിരിച്ചു.ഓരോ ഗ്രൂപ്പിനും അവരുടെ ചുമതലകൾ സംബന്ധിച്ച് പ്രോഗ്രാം ഓഫീസർ വിശദീകരണം നൽകി .തുടർന്ന് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഒന്നാം ദിവസത്തെ പരിപാടികളെ സംബന്ധിച്ചുള്ള അവലോകനവും അടുത്ത ദിവസത്തെ പരിപാടികളുടെ ആസൂത്രണത്തോടെ ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ അവസാനിച്ചു .
13 8 2022 രണ്ടാം ദിവസം
രാവിലെ ആറിന് സ്കൂൾ കായിക അധ്യാപകരായ ആയ ശ്രീമതി ജി എസ് രമാദേവി, ശ്രീ. ബ്രിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ കായിക പരിശീലനത്തിൽ ഏർപ്പെട്ടു.തുടർന്ന് 7 മണിക്ക് അസംബ്ലി ആരംഭിച്ചു.അസംബ്ലിയിൽ പ്രാർത്ഥന, അധ്യക്ഷപ്രസംഗം, പത്രപ്രകാശനം ,പ്രോഗ്രാം റിപ്പോർട്ട് ,ഇന്നത്തെ ചിന്താവിഷയം ,ആശംസകൾ തുടങ്ങിയ ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.9 30 ഓടെ രാവിലെ കൽപ്പകം എന്നപേരിൽ ദത്ത് ഗ്രാമത്തിൽ പാവപ്പെട്ട 10 വീടുകളിൽ ഓരോ തെങ്ങിൻതൈകൾ വീതം നടുന്ന പരിപാടി സംഘടിപ്പിച്ചു .ഇതിൻറെ ഭാഗമായി അഞ്ച് ഗ്രൂപ്പുകൾക്കു് രണ്ട് തെങ്ങിൻ തൈകൾ വീതം നൽകി ഗ്രാമത്തിലെ 5 ഭാഗങ്ങളിലായി കുട്ടികളെ അയച്ചു.ഓരോ ഗ്രൂപ്പിന്റേയും ഒപ്പം ഓരോ അധ്യാപകരെയും നിയോഗിച്ചു.NSS യൂണിറ്റിന്റെ ദത്തു ഗ്രാമമായ ഏഴാം വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലി നിർദ്ദേശിച്ച പാവപ്പെട്ട പത്ത് വീടുകളിൽ എത്ര വോളണ്ടിയേഴ്സ് എസ് അവിടെ തെങ്ങിൻ തൈ നട്ടു.അത് പരിചരിക്കുന്നതിന് കുറിച്ച് വീട്ടുകാർക്ക് നിർദ്ദേശങ്ങൾ നൽകി.തുടർന്ന് ഹർ ഘർ തിരംഗ എന്ന പ്രോജക്ടിന്റെ ഭാഗമായി ഓരോ വീടുകളിലും കുട്ടികൾ പതാക ദേശീയ പതാക ഉയർത്തി. ഉച്ചഭക്ഷണത്തിന് ശേഷം രണ്ടുമണിമുതൽ സമദർശൻ എന്ന ലിംഗസമത്വം സംബന്ധിച്ച് ക്ലാസ്സ് നടന്നു. ആലപ്പുഴ ചൈൽഡ് ലൈൻ കൗൺസിലറായ ശ്രീ ജോമോൾ ജോൺകുട്ടി ആണ് ക്ലാസ് നയിച്ചത് .ലിംഗസമത്വം എന്ന ആശയത്തെ സംബന്ധിച്ച് കൃത്യമായ ഒരു അവബോധം കുട്ടികളിൽ ജനിപ്പിക്കുവാൻ ഈ ക്ലാസിന് കഴിഞ്ഞു .തുടർന്ന് ആറര മുതൽ എട്ടുമണിവരെ കൾച്ചറൽ പ്രോഗ്രാം നടന്നു.ഭക്ഷണശേഷം 9 മണിക്ക് അന്നത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അവലോകനം നടന്നു .ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പിൽ നിന്നും വ്യത്യസ്ത അംഗങ്ങൾ സ്വന്തം ഗ്രൂപ്പിന്റേയും മറ്റു ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും എടുത്തുപറഞ്ഞു.തുടർന്ന് പ്രോജക്ട് റിപ്പോർട്ട് പ്രോഗ്രാം റിപ്പോർട്ട് പത്ര നിർമ്മാണം തുടങ്ങിയ ജോലികൾ കൾ ചെയ്തതിനുശേഷം അന്നത്തെ പ്രവർത്തനങ്ങൾ അവസാനിച്ചു.
14.08.2022 (മൂന്നാം ദിവസം)
രാവിലെ ആറിന് എപ്പോഴും കായിക അധ്യാപകരുടെ നേതൃത്വത്തിൽ കായിക പരിശീലനം നടന്നു തുടർന്ന് ഏഴിന് പതാക ഉയർത്തിയ ശേഷം അസംബ്ലി സംഘടിപ്പിച്ചു.രാവിലെ 9 30 ന് സുസ്ഥിര ആരോഗ്യംഎന്നപേരിലുള്ളആരോഗ്യബോധവൽക്കരണശുചീകരണപരിപാടിയാണ് ഇന്ന് സംഘടിപ്പിച്ചത് .പകർച്ചവ്യാധികൾക്കെതിരെയുള്ളബോധവൽക്കരണവും വീടുകളിലുള്ള ശുചീകരണവും ആയിരുന്നു പ്രധാന പരിപാടി. ഇതിനു മുന്നോടിയായി കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറായ ജോബി ജോബി എം ലീൻ കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകി.കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് ലഘുലേഖകളും ബ്ലീച്ചിങ് പൗഡർ , ഗ്ളൗസുകൾ തുടങ്ങിയവയും നൽകി.തുടർന്ന് കുട്ടികളെ 5 ഗ്രൂപ്പ് ആക്കി ജനവാസ കേന്ദ്രമായ മാപ്പിള കുളം കോളനിയിൽ ഉൾപ്പെടെയുള്ള അഞ്ച് പ്രദേശങ്ങളിലേക്ക് അധ്യാപകരുടെ നേതൃത്വത്തിൽ അയച്ചു.കുട്ടികൾ വീടുകളിൽ കയറി ഇറങ്ങി ശുചീകരണം സംബന്ധിച്ച് ബോധവൽക്കരണം നടത്തുകയും അവിടെയുണ്ടായിരുന്ന മലിനമായ സാഹചര്യങ്ങൾ വൃത്തിയാക്കി .ബ്ലീച്ചിങ് പൗഡർ വിതറുകയും ചെയ്തു.ഇന്നേ ദിവസം ചെങ്ങന്നൂർ ആർ ഡി ഡി ശ്രീ. അശോക് കുമാർ സാർ ക്യാമ്പ് സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തി തൃപ്തികരമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു ഉച്ചഭക്ഷണത്തിനുശേഷം രണ്ടുമണിമുതൽ സത്യമേവ ജയതേ എന്ന ക്ലാസ് നടന്നു .അർത്തുങ്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി ജി മധുവാണ് ക്ലാസ് നയിച്ചത് .യുവതലമുറയിലെ മൊബൈൽ അഡിക്ഷൻ വാസ്തവവിരുദ്ധമായ വാർത്തകളുടെ പ്രചരണം തടയൽ തുടങ്ങിയ വിഷയത്തിൽ ആയിരുന്നു ക്ലാസ് .തുടർന്ന് സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി സ്കൂൾ ക്യാമ്പസ് വിദ്യാർത്ഥികൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ശുചീകരിച്ചു.തുടർന്ന് കൾച്ചറൽ പ്രോഗ്രാം അന്നത്തെ പ്രവർത്തനങ്ങളുടെ അവലോകനം അടുത്ത ദിവസത്തെ പ്രവർത്തനങ്ങളുടെ ആസൂത്രണം മുതലായവ നടന്നു
15.08.2022 (നാലാം ദിവസം )
ഇന്ന് വിദ്യാർഥികൾക്ക് ആറുമണിയോടെ കായിക പരിശീലനം നൽകിയത് വളണ്ടിയർ കൂടിയായ കുമാരി നന്ദിത ഗിരീഷ് ആയിരുന്നു .തുടർന്ന് ഏഴിന് പതാക ഉയർത്തലും അസംബ്ലിയും നടന്നു .9 മണി മുതൽ സ്കൂളിൻറെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ എൻഎസ്എസ് വളണ്ടിയർമാർ പങ്കാളികളായി..ദേശീയ പതാക ഉയർത്തിയതിനു ശേഷം ഒമ്പതരയോടെ വളണ്ടിയർമാർ കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻ ലഫ്റ്റനൻറ് കേണൽ ശ്രീ അനൂപ് കുമാർ എൻറെ വസതിയിലേക്ക് കുട്ടികൾ സ്വാതന്ത്ര്യ ദിന റാലി നടത്തി.അവിടെയെത്തി അദ്ദേഹത്തിൻറെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി .തുടർന്ന് അവിടെ പ്രദർശനത്തിന് വെച്ചിരുന്ന പ്രസിഡണ്ടൻറെ കയ്യിൽ നിന്ന് ലഭിച്ച മെഡൽ അടക്കം കണ്ട് അദ്ദേഹത്തിൻറെ സേവനങ്ങളെ മനസ്സിലാക്കി.തുടർന്ന് സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾ അവിടെ സ്കൂളിലെ സ്വാതന്ത്ര്യ ദിനപരിപാടികളുടെ നേതൃത്വം ഏറ്റെടുത്തു.ഉച്ചയ്ക്ക് ശേഷം ചേർത്തല താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അഡ്വക്കേറ്റ് യു സുരേഷ് കുമാർ നയിച്ച വി ദ പീപ്പിൾ എന്ന വിഷയൺ സംബന്ധിച്ച ക്ലാസ് ആയിരുന്നു.ഭരണഘടനയെ സംബന്ധിച്ചും നിയമവ്യവസ്ഥ സംബന്ധിച്ചും അവകാശങ്ങളെയും കടമകളെയും സംബന്ധിച്ച് വിശദമായ വിവരങ്ങൾ ക്ലാസ്സിലൂടെ വിദ്യാർഥികൾക്ക് ലഭിച്ചു.
16.08.2022 (അഞ്ചാം ദിവസം)
ഇന്ന് രാവിലെ 9 മണിയോടെ സമൂഹ ഉദ്യാന നിർമ്മാണം എന്ന പദ്ധതിയാണ് പ്രവർത്തനമാണ് ആണ് നടപ്പിലാക്കിയത് .ഇതിൻറെ ഭാഗമായി പാവപ്പെട്ട ഗ്രാമീണരുടെ ആശ്രയ കേന്ദ്രമായ കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു ഉദ്യാനവും പച്ചക്കറി തോട്ടവും കുട്ടികൾ നിർമിച്ചു നൽകി.പ്രാദേശികമായി വീടുകളിൽ നിന്നും ലഭിച്ച ചെടികളും വ്യക്തികളും ആണ് ആണ് ഉദ്യാന നിർമ്മാണത്തിനും പച്ചക്കറിത്തോട്ടം നിർമാണത്തിനും ഉപയോഗിച്ചത്.ആശുപത്രിയുടെ മുൻപിലും പുറകിലും പുല്ലു പിടിച്ചു കാടുപിടിച്ചു കിടന്ന എന്ന സ്ഥലം കുട്ടികൾ വൃത്തിയാക്കി മണ്ണ് കിളച്ചു അവിടെ വരമ്പ് നിർമ്മിച്ച് പയർ ചെടികൾ നട്ടു.ഉച്ചക്ക് ശേഷം രണ്ടുമണിമുതൽ കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ കുട്ടികൾക്ക് പ്രഥമശുശ്രൂഷ എന്ന വിഷയത്തിൽ ക്ലാസുകൾ എടുത്തു.
17.08.2022( ആറാം ദിവസം )
ഇന്നേ ദിവസം രാവിലെ 10 മണിക്ക് കഞ്ഞിക്കുഴി കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ ആയ ശ്രീ രാജേഷ് എൻറെ നേതൃത്വത്തിൽ വൈദ്യുതിയുടെ സുരക്ഷിതമായ ഉപയോഗം എന്ന വിഷയത്തെ സംബന്ധിച്ച് ക്ലാസെടുത്തു .തുടർന്ന് 11 മണിക്ക് കാർഷിക പെരുമ എന്ന പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴിയിലെ യുവകർഷകൻ ശ്രീ ജോതിസ് ന്റെ കൃഷിയിടത്തിലേക്ക് വോളണ്ടിയർമാർ സന്ദർശനം നടത്തി.ഓണം ലക്ഷ്യമാക്കിയുള്ള പൂ കൃഷി, നെൽകൃഷി, വെണ്ട വാഴ പയർ മീൻ പശു വളർത്തൽ മുതലായവ ഉൾക്കൊള്ളുന്ന വിശാലമായ കൃഷിയിടം കുട്ടികൾ കൾ നടന്നു കണ്ട് മനസ്സിലാക്കി.ശ്രീ ജ്യോതിസ് മായുള്ള സംഭാഷണം കുട്ടികളിൽ കാർഷിക വൃത്തിയോട് താൽപര്യവും സൃഷ്ടിക്കാനും അതിൻറെ സാധ്യത മനസ്സിലാക്കുവാനും സഹായിച്ചു.വൈകുന്നേരം 5 മണി മുതൽ ചേർത്തല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശ്രീ രാജേഷ് സാറിൻറെ നേതൃത്വത്തിൽ സന്നദ്ധം പരിപാടിനടന്നു.ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതായിരുന്നു പരിപാടി.വൈകുന്നേരം 6 മുതൽ 8 മണി വരെ കൾച്ചർ പ്രോഗ്രാമിനും തുടർന്ന് ഭക്ഷണത്തിനുശേഷം അന്ന് നടന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് അവലോകനവും നടന്നു .തുടർന്ന് അടുത്ത ദിവസത്തെ പ്രവർത്തനങ്ങളുടെ ആസൂത്രണം അതിനുശേഷം അന്നത്തെ ക്യാമ്പ് അവസാനിച്ചു .
18.08.2022 (ഏഴാം ദിവസം )
6 മണിക്ക് സ്കൂൾ കായിക അധ്യാപകരുടെ നേതൃത്വത്തിൽ ഉള്ള കായിക പരിശീലനത്തിനം നടന്നു ഏഴിന് അസംബ്ലിയും പതാക ഉയർത്തലും നടന്നു.തുടർന്ന് പ്രഭാതഭക്ഷണത്തിനു ശേഷം ഒമ്പത് മണിയോടെ സമാപന സമ്മേളനം ആരംഭിച്ചു.സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് സ്കൂൾ ഹെഡ്മാസ്റ്ററായ ശ്രീ പി ആനന്ദൻ ആണ് .സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി അക്ബർ അധ്യക്ഷനായ യോഗത്തിൽ പ്രോഗ്രാം ഓഫീസർ ശ്രീ രതീഷ് സ്വാഗതമാശംസിച്ചു. തുടർന്ന് ക്യാമ്പിനെ സംബന്ധിച്ച വളണ്ടിയർ മാരായ ഭവ്യ ബ്രിജിത്ത് , കാശിനാഥൻ പി , കൃഷ്ണ സെൽവകുമാർ ,അക്ഷര മുതലായവർ അനുഭവങ്ങൾ പങ്കു വച്ചു തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ നന്ദി പ്രകാശിപ്പിച്ചു. യോഗം അവസാനിച്ചു.
തുടർന്ന് പതാക താഴ്ത്തിയ ശേഷം സ്കൂളും പരിസരവും വൃത്തിയാക്കി വിദ്യാർത്ഥികൾ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.
നന്ദി
പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ ആദ്യമായി ആണ് ചാർജ് ഏറ്റെടുക്കുന്നത് .പരിമിതമായ സാഹചര്യങ്ങളും സമയവും ഉപയോഗിച്ചുകൊണ്ട് എൻഎസ്എസ് സെല്ലിൽ നിന്നും നിർദ്ദേശിക്കപ്പെട്ട പ്രകാരം തന്നെ ക്യാമ്പും പ്രവർത്തനങ്ങളും നടത്താൻ കഴിഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. നല്ലരീതിയിൽ ക്യാമ്പ്നടത്തുവാൻ എന്നോടൊപ്പം നിന്ന കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് , ഹെൽത്ത് അധികൃതർ ,സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ, പി ടി എ പ്രസിഡൻറ് ശ്രീ.പി അക്ബർ ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.പി ആനന്ദൻ,, എൻറെ സഹപ്രവർത്തകർ, രക്ഷിതാക്കൾ എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .
രതീഷ് വി
പ്രോഗ്രാം ഓഫീസർ
എൻഎസ്എസ് യൂണിറ്റ് 38
ജി ഡി വിഎച്ച്എസ്എസ്ചാരമംഗലം
നാഷണൽ സർവ്വീസ് സ്കീം 2021-22
- തുടരണം ജാഗ്രത എന്ന പരിപാടിയുടെ ഭാഗമായി കൊറോണക്കാലത്ത് മാസ്ക് ബാങ്ക് എന്ന പ്രവർത്തനത്തിലൂടെ ദത്ത് ഗ്രാമത്തിൽ മാസ്ക് വിതരണം നടത്തി.
- പലവ്യഞ്ജന സാധനങ്ങൾ ശേഖരിച്ച് സാമൂഹിക അടുക്കളയിലേക്ക് നൽകി.
- പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട മഴക്കുഴി നിർമ്മാണം നടത്തി ഫലവൃക്ഷതൈകൾ വ്യാപകമായി നട്ടു.
- വായനാദിനവുമായി ബന്ധപ്പെട്ട് മനസ്സ് സർഗോത്സവം നടത്തി.
- സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ദേശഭക്തിഗാന മത്സരം ക്വിസ് മത്സരം എന്നിവ നടത്തി.
- സെപ്റ്റംബർ 5 അധ്യാപക ദിനം ആചരിച്ചു.
- 24ന് എൻഎസ്എസ് ഡേ, സ്പെഷ്യൽ അസംബ്ലി എന്നിവ ഓൺലൈനായി നടത്തി.
- ഒക്ടോബർ ഒന്നിന് വയോജന ദിനം നടത്തി. ഗാന്ധിസ്മൃതി ക്ലാസ്സ് നടത്തി.
- ഒക്ടോബർ 29 30 31 തീയതികളിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ പരിസരം വൃത്തിയാക്കി.
- നവംബർ ഒന്നുമുതൽ കോവിഡ് ബോധവൽക്കരണം നൽകി.
- ഡിസംബർ 27 മുതൽ ജനുവരി രണ്ടുവരെ എൻഎസ്എസ് ക്യാമ്പ് സ്കൂളിൽ നടന്നു.
- ക്യാമ്പ് മാഗസിൻ സപ്തവർണ്ണങ്ങൾ, ക്യാമ്പ് പ്രതം എന്നിവ പ്രകാശനം