സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി തിരുത്താം, മാതൃകാതാൾ കാണുക. നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. |
മലപ്പുറം/എഇഒ കൊണ്ടോട്ടി
< മലപ്പുറം
Jump to navigation
Jump to search
മലപ്പുറം | ഡിഇഒ മലപ്പുറം | കിഴിശ്ശേരി | കൊണ്ടോട്ടി | മലപ്പുറം | മഞ്ചേരി | മങ്കട | പെരിന്തൽമണ്ണ |
- കേരളത്തിലെ മലപ്പുറം ജില്ലയിൽ മഞ്ചേരിക്ക് 18 കിലോമീറ്റർ പടിഞ്ഞാറുള്ള ഒരു ഗ്രാമമാണ് കൊണ്ടോട്ടി. പ്രശസ്തവും പുരാതനവുമായ പഴയങ്ങാടി പള്ളി കൊണ്ടോട്ടിയിലാണ്. കരിപ്പൂർ വിമാനത്താവളം ഇവിടനിന്നും 2 കിലോമീറ്റർ അകലെയാണ്.കൊണ്ടോട്ടി ഗ്രാമ പഞ്ചായത്തിലാണ് കരിപ്പൂർ വിമാനത്താവളം സ്ഥിതിചെയ്യുന്നത് .കോഴിക്കോട് - പാലക്കാട് NH 213 കൊണ്ടോട്ടി വഴി ആണ് കടന്നു പോകുന്നത്.
കേരളത്തിലെ അറിയപ്പെടുന്ന നേർച്ചകളിലൊന്നായ കൊണ്ടോട്ടി നേർച്ച വർഷം തോറും കൊണ്ടോട്ടി തങ്ങളുടെ മഖ്ബറയിൽ വെച്ചാണ് നടത്താറുള്ളത്. പ്രശസ്ത മാപ്പിള കവി മോയിൻ കുട്ടി വൈദ്യരുടെ ജന്മസ്ഥലവും കൂടിയാണിത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു സ്മാരകം ഇവിടെ നിർമ്മിച്ചിട്ടുണ്ട് കൊണ്ടോട്ടിയുടെ ചരിത്രം പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊണ്ടോട്ടി തങ്ങൾ എന്നറിയപ്പെടുന്ന സൂഫിവര്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു.