ജി.എൽ.പി.എസ്. അരിമ്പ്ര

Schoolwiki സംരംഭത്തിൽ നിന്ന്
(18305 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. അരിമ്പ്ര
വിലാസം
അരിമ്പ്ര

അരിമ്പ്ര പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04832770011
ഇമെയിൽarimbrapalamlp@gmail.com.
കോഡുകൾ
സ്കൂൾ കോഡ്18305 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്, മൊറയൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി സുബ്രഹ്മണ്യൻ
പി.ടി.എ. പ്രസിഡണ്ട്സാദിഖലി പള്ളിയാളി
അവസാനം തിരുത്തിയത്
17-08-2025RISANATHmongam


പ്രോജക്ടുകൾ




ചരിത്രം

1973 ൽ ആരംഭിച്ച അരിമ്പ്ര മേൽമുറി ജി.എൽ.പി സ്കൂൾ വികസനത്തിന്റെ പാതയിലേക്ക് മുന്നേറുന്നു.മിനി ഊട്ടിയുടെ സമീപത്തായി പ്രകൃതിരമണീയമായ പശ്ചാത്തല ഭംഗിയോടെയാണ് ജി.എൽ.പി സ്കൂൾ അരിമ്പ്ര മേൽമുറി സ്ഥിതിചെയ്യുന്നത്. അരിമ്പ്ര മലയുടെ എടുപ്പും ഗരിമയും സ്കൂളിൽ നിന്ന് നോക്കിയാൽ തന്നെ കാണാം. പണ്ട് സമീപ പ്രദേശങ്ങളെക്കാൾ അരി ഉത്പാദിപ്പിച്ചിരുന്നത് കൊണ്ട് അരിപുരം എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. അത് ലോപിച്ചാണ് അരിമ്പ്ര എന്നായി മാറിയത്. ഇന്നും കാർഷികവൃത്തി തന്നെയാണ് ഈ നാടിന്റെ വരുമാനമാർഗ്ഗം.

സ്കൂൾ മുളങ്കാടുകളും തെങ്ങുകളും നിറഞ്ഞ പ്രദേശമായിരുന്നു. സ്കൂൾ തുടങ്ങാൻ ആവശ്യമായ ഒരു ഏക്കർ സ്ഥലത്തിൽ 60 സെന്റ് കുറഞ്ഞ വിലക്ക് നൽകിയത് മുല്ലത്തൊടി കുഞ്ഞേനി ഹാജിയാണ് ബാക്കിവരുന്ന 40 സെന്റ് പൊറ്റയിൽ സുലൈമാൻ എന്നയാളുടെ വീടും പറമ്പും ആയിരുന്നു. ആ സ്ഥലം കൂടി സ്കൂളിലെ ലഭിക്കുന്നതിന് വേണ്ടി കെ എം ബഷീർ ( ബാപ്പുട്ടി) പൂതനപ്പറമ്പ് മുച്ചിരിക്കാടുള്ള തന്റെ ഒരു ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകി. സ്കൂളിന് ആവശ്യമായ റോഡ് ഓടക്കൽ മുഹമ്മദ് ഹാജി ( കപ്രാട്ട് കാക്ക )യാണ് സൗജന്യമായി നൽകിയത്. കെ പി അബൂബക്കർ ഹാജി നൽകിയ മരവും കെഎം ലത്തീഫ് നൽകിയ 2000 ഓടും കൊണ്ട് നിർമിച്ച അരച്ചുമരുള്ള താൽക്കാലിക കെട്ടിടം ഒരു അർധരാത്രി ഉണ്ടായ പേമാരിയിൽ നിലംപൊത്തിയതിനാൽ സ്കൂൾ പഠനം സമീപത്തെ മദ്രസയിലേക്ക് മാറ്റി. അരിമ്പ്രയുടെ വികസനത്തിന് ചുക്കാൻ മഹത് വ്യക്തിത്വമാണ് അരിമ്പ്ര ബാപ്പു എന്നറിയപ്പെടുന്ന കൊടിത്തൊടിക അഹമ്മദ് ബാപ്പു. തകർന്നു വീണതിന് പകരമായി സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ലഭിക്കുന്നതിൽ ഇദ്ദേഹം നിസ്സീമമായി പങ്കുവഹിച്ചു. 1983 ഓഗസ്റ്റ് മൂന്നിന് അരിമ്പ്ര മേൽമുറി ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടോദ്ഘാടന സമ്മേളനത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം ജേക്കബ്, പി സീതി ഹാജിഎന്നിവരുടെ സാന്നിധ്യത്തിൽ നടത്തി

1973 സ്ഥാപിതമായ സ്കൂളിലെ 7 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം സ്വന്തമായി ലഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1 കെ ഗോപാലൻ നായർ
2
3


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._അരിമ്പ്ര&oldid=2813080" എന്ന താളിൽനിന്ന് ശേഖരിച്ചത്