എ.എം.യു.പി.എസ്. കോഴിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ്. കോഴിപ്പുറം
വിലാസം
കോഴിപ്പുറം

A M U P SCHOOL KOZHIPPURAM
,
പള്ളിക്കൽ പി.ഒ.
,
673634
,
മലപ്പുറം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽamupskozhippuram1@gmail.com
കോഡുകൾ
സ്കൂൾ കോഡ്18385 (സമേതം)
യുഡൈസ് കോഡ്32050200601
വിക്കിഡാറ്റQ64566551
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കൽപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപാത്തുമ്മക്കുട്ടി പി ഐ
പി.ടി.എ. പ്രസിഡണ്ട്സുബ്രഹ്മണ്യൻ പി
എം.പി.ടി.എ. പ്രസിഡണ്ട്ലത വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




Map

വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന കോഴിപ്പുറത്ത്‌ പുതിയ വിദ്യാഭ്യാസ സ്ഥാപനം വരണമെന്ന നിരന്തര ആവശ്യം ഉയർന്നിരുന്നു. നാലാം ക്ലാസ്സ്‌ കഴിഞ്ഞാൽ പള്ളിക്കൽ ബസാറിലോ യൂണിവേഴ്‌സിറ്റിയിലോ പോകണം.യൂ.പി തലത്തിൽ പഠിക്കാൻ പെൺകുട്ടികളെ ദൂരങ്ങളിലേക്ക് പറഞ്ഞയക്കാൻ രക്ഷിതാക്കൾ മടിച്ചിരുന്നു. അങ്ങനെയാണ് ഈ പ്രദേശത്ത് ഒരു യൂ.പി സ്കൂൾ സ്ഥാപിക്കണമെന്ന ആവശ്യമുണ്ടായത്. അങ്ങനെ കെ.പി.എസ് കുഞ്ഞാവ തങ്ങൾ അന്നത്തെ കൊണ്ടോട്ടി എം.എൽ.എ ആയിരുന്ന പി. സീതിഹാജിയുമായി ഈ കാര്യം പങ്കുവെച്ചു. അങ്ങനെ വളരെ പെട്ടന്നു തന്നെ സ്കൂളിന് അപേക്ഷ നൽകുകയും ചെയ്തു. സീതിഹാജിയോടൊത്ത്‌ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്നു സി എച്ച് മുഹമ്മദ്‌ കോയ സാഹിബിനെയും കെ.പി.എസ് കുഞ്ഞാവ തങ്ങൾ പോയി കണ്ടു.

  1979 ൽ സ്കൂൾ കോഴിപ്പുറത്ത്‌ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടു. ഹയാത്തുൽ ഇസ്ലാം മദ്രസ കെട്ടിടത്തിൽ സ്കൂൾ താൽക്കാലികമായി ആരംഭിച്ചു. 38 കുട്ടികൾ സ്കൂളിൽ ചേർന്നു. ഹെഡ്മാസ്റ്ററായി മുഹമ്മദ്‌ ഷാഫി എന്ന അധ്യാപകനെയും മറ്റ് മൂന്ന് അധ്യാപകകരെയും സ്കൂളിൽ നിയമിച്ചു ക്ലാസ്സ്‌ തുടങ്ങി.

  ഇതിനിടെ പ്രൊട്ടക്ഷൻ പ്രശ്നത്തിന്റെ പേരിൽ ഹെഡ്മാസ്റ്റർ മുഹമ്മദ്‌ ഷാഫി പുറത്തു പോകേണ്ടിവന്നു. നിയമപരമായ കാരണത്താൽ ശംബളംപോലും ലഭിക്കാതെ അന്നത്തെ അധ്യാപകർ വളരെ പ്രയാസപ്പെട്ടിരുന്നു. എന്നാൽ അധ്യാപകരും മാനേജറും ഒറ്റക്കെട്ടായി നിന്ന് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ ശ്രമിച്ചു.

  അങ്ങനെ സ്കൂളിന്റെ ആദ്യകെട്ടിടം ഇന്ന് നിൽക്കുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടു. രാവും പകലും ജോലി എടുത്താണ് സ്കൂളിന്റെ പണി കൃത്യ സമയത്ത് തീർത്തത് എന്ന് അന്നത്തെ മാനേജറായിരുന്ന കുഞ്ഞാവ തങ്ങൾ പറയാറുണ്ട്.

  ആദ്യത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മുഹമ്മദ്‌ ഷാഫിക്ക് ശേഷം കെ.പി സെയ്‌തു മുഹമ്മദ്‌ മുത്തുക്കോയ തങ്ങൾ ഹെഡ്മാസ്റ്ററായി നിയമിതനായി. തുടർന്ന് 33 വർഷക്കാലം അദ്ദേഹം തന്നെയായിരുന്നു എച്ച്.എം  (2013 ൽ റിട്ടയർമെന്റ്)

    അതിനിടയിൽ 2007 ൽ കെ.പി.എസ് കുഞ്ഞാവതങ്ങൾ സ്‍ക‍ൂള‍ും അതിനോട് ബന്ധപ്പെട്ട സ്ഥലവും കൈമാറ്റം ചെയ്തു. വി. വിജയൻ മാനേജറായുള്ള ഒരു ട്രെസ്റ്റിനാണ് കൈമാറ്റം ചെയ്തത്. ഇപ്പോഴും ഈ മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ ഉള്ളത്

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._കോഴിപ്പുറം&oldid=2530585" എന്ന താളിൽനിന്ന് ശേഖരിച്ചത്