സഹായം Reading Problems? Click here


ബി.ടി.എം.ഒ.യു.പി.എസ്. എളമരം

Schoolwiki സംരംഭത്തിൽ നിന്ന്
(18382 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബി.ടി.എം.ഒ.യു.പി.എസ്. എളമരം
വായനമരം
വിലാസം
vazhakkad

എളമരം, എടവണ്ണപ്പാറ
,
673640
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04832725355
ഇമെയിൽupsbtmo1976@gmail.com
കോഡുകൾ
സ്കൂൾ കോഡ്18382 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലmalappuram
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലകൊണ്ടോട്ടി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം86
പെൺകുട്ടികളുടെ എണ്ണം88
വിദ്യാർത്ഥികളുടെ എണ്ണം174
അദ്ധ്യാപകരുടെ എണ്ണം10
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRajeeva V Xavier
പി.ടി.ഏ. പ്രസിഡണ്ട്Jamludeen.T
അവസാനം തിരുത്തിയത്
21-02-2020MT 1206


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ വാലില്ലാപുഴ – ജിന്നിൻറെ കരവിരുതിനാൽ ഒറ്റ രാത്രികൊണ്ട് നിര്മ്മി്ക്കപെട്ടു എന്ന് കരുതപ്പെടുന്ന ഈ വലില്ലാപുഴയിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൂരെയുള്ള അഴീകുന്നിൻറെ മുകളിലായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്‌ ബാഫക്കി തങ്ങൾ മെമ്മോറിയ`ൽ ഓര്ഫനനേജ് സ്കൂൾ. പ്രാഥമിക വിദ്യഭ്യാസ രംഗത്ത് ഏകദേശം നാലു പതിററാണ്ടോളമായി തിളങ്ങി നില്ക്കു ന്ന ഈ സ്ഥാപനം എളമരം യതീംഖാനയുടെ കീഴിൽ പ്രവർത്തിക്കുന്നു. വാഴക്കാടുള്ള കൊയപ്പത്തൊടി കുടുംബം അവരുടെ വേനൽകാല വസതിയായി ഉപയോഗിച്ചിരുന്ന ബംഗ്ലാവാണ് പിന്നീട് എളമരം യതീംഖാനയായി മാറിയത്. ഈ യതീംഖാന ആരംഭിച്ചത് എളമരം എന്നാ പ്രദേശത്തായിരുന്നു. പിന്നീടത് 1971 ൽ അഴീകുന്നിൻ മുകളിലുള്ള ബംഗ്ലാവിലേക്ക് മാറ്റിയപ്പോഴും എളമരം യതീംഖാന എന്നാ പേരിനു മാറ്റം ഉണ്ടായില്ല. ചാലിയാറിൻറെ ഓരം ചേർന്ന കുന്നിൻറെ മുകളിൽ സ്ഥിതിചെയ്യുന്ന ഈ യതീംഖാനയിലെ അന്തേവാസികൾക്കായി 1976 ജൂൺ 3 തിയതി എളമരം ബി ടി എം ഒ യു പി സ്കൂ`ൾ ആരംഭിച്ചു ഈ സമയത്ത് ഇവിടെ വിദ്യലയങ്ങൾ കുറവായിരുന്നു അങ്ങനെ ജനാബ്‌ മുഹമ്മദ്‌ ഹുസ്സൈൻ സാഹിബിന്റെണ നേദൃത്വത്തി`ൽ ഒരു യു പി സ്കൂ`ൾ ലഭിക്കുന്നതിനായി പരിശ്രമിക്കുകയും അത് നേടുകയും ചെയ്തു. യതീംഖാന സര്ക്കാ രിനു സ്ഥലം വിട്ടു നല്കിഓ ഈ കോമ്പൗണ്ടിൽ തന്നെ ഒരു ഗവണ്മെ്ന്റ്ക എൽ.പി.സ്കൂളും അംഗന വാടിയും വര്ഷ ങ്ങളായി പ്രവര്ത്തി്ച്ചു വരുന്നുണ്ട്. ഇന്ന് യഥാര്ത്ഥഗത്തി`ൽ ഈ അഴീകുന്നു ഒരു ‘അക്ഷരക്കുന്നായി’ മാറിയിരിക്കുന്നു. ഈ വിദ്യാലയം 5-)൦ ക്ലാസ്സില് 57 കുട്ടികളും 6-)൦ ക്ലാസ്സിൽ 52 കുട്ടികളുമായി ആരംഭിച്ചു. തൊട്ടടുത്ത വര്ഷം5 7-)൦ ക്ലാസ്സും നിലവിൽ വന്നു. പിന്നീട് എല്ലാ ക്ലാസ്സുകളും രണ്ടു ഡിവിഷൻ വീതമായി. ഇവിടെ അദ്ധ്യാപികയായി ആദ്യം ചുമതലയേറ്റത്‌ ആയിഷാബി ടീച്ചറായിരുന്നു. അതിനു ശേഷം പ്രധാനാദ്ധ്യാപികയായി ലൈലാബീബി ടീച്ചർ സ്ഥാനമേറ്റു. പിന്നീട് ജോലിയിൽ പ്രവേശിച്ച അധിക അദ്ധ്യാപകരും തെക്കൻ ജില്ലകളിൽ നിന്നുള്ളവരായിരുന്നു. പ്രധാനാദ്ധ്യാപികയായിരുന്ന ലൈലാബീബി ടീച്ചർ മമ്പാട് കോളേജിൽ അദ്ധ്യാപികയായിപ്പോയ ഒഴിവിലേക്ക് പി.പി സലാഹുദ്ദീൻ മാസ്റ്റർ പ്രധാനാദ്ധ്യാപികയാവുകയും ഏകദേശം 27 വര്ഷുത്തോളം ഈ പദവിയിൽ സേവനം ചെയ്യുകയും ചെയ്തു. 2005 ൽ അദ്ദേഹം വിരമിച്ചപ്പോൾ ആ ഒഴിവിലേക്ക് സീനിയർ ടീച്ചർ ആയിരുന്ന ജാന്സിം ടീച്ചർ വരികയും പത്ത് വര്ഷയത്തോളം പ്രധാനാദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുകയും 2015 ൽ വിരമിക്കുകയും ചെയ്തു. ഇവരുടെയെല്ലാം പ്രവര്ത്തദനങ്ങൾ സ്കൂളിന്റെ വളര്ച്ചയക്ക് കുറച്ചൊന്നുമല്ല പങ്ക് വഹിച്ചിട്ടുള്ളത്. ഒരുപാടു പരാധീനതകള്ക്കിതടയിലാണ് സ്കൂൾ ആരംഭിക്കുന്നത്. തുടക്കത്തിൽ സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ടായിരുന്നില്ല. യതീംഖാനയുടെ അടുക്കളയോട് ചേര്ന്നു ള്ള മുറികളാണ് ക്ലാസ്സ്‌ മുറികളായി ഉപയോഗിച്ചിരുന്നത്. പിന്നീട് പുതിയ കെട്ടിടം നിര്മ്മി ക്കുകയും ക്ലാസ്സ്‌ അങ്ങോട്ട് മാറ്റുകയും ചെയ്തു. ഇപ്പോൾ ഉള്ളത് പോലെ ടോയലെറ്റ് സൌകര്യങ്ങൾ, കുടിവെള്ള സൗകര്യം എന്തിനതികം എല്ലാ നേരവും കുട്ടികള്ക്ക്് ഭക്ഷണം കൊടുക്കാൻ പോലും യതീംഖാന അധികൃതർ അക്കാലത് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇത് മാത്രമല്ല വര്ഷൃങ്ങള്ക്കു് മുമ്പ് ഈ വിധ്യലയമുറ്റത്ത്‌ നിന്ന് നോക്കിയാൽ കാണുന്നത് പുഴക്കക്കരെയുള്ള മാവൂർ ഗ്വാളിയോർ റഴെണ്സ് എന്നാ കമ്പനിയായിരുന്നു. അക്കാലത്തു ഇവിടെ എത്തുന്ന ആളുകളെയും ഇവിടുത്തെ കുട്ടികളെയും ഈ കമ്പനിയിൽ നിന്നുമുള്ള പുകയും ദുര്ഗതന്ധവും ആസിഡ് കുമിളകളും വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. തൊഴിൽ സമരങ്ങളാൽ കമ്പനി പൂട്ടിയപ്പോൾ രക്ഷപ്പെട്ടത് എളമരം യതീംഖാനയും ഈ വിദ്യാലയവും ഇവിടുത്തെ കുട്ടികളും പരിസരാവാസികളുമാണ്. എന്നാൽ ഇന്ന് ഈ സവസ്ഥയിൽ നിന്ന് എത്ര മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത് . എല്ലാ സൌകര്യങ്ങളോടും കൂടിയ സ്കൂൾ കെട്ടിടം, ടോയലെട്ടുകൾ, കുടിവെള്ള സൗകര്യം വാഹന സൗകര്യം എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്. ഒരു കാലത്ത് യതീംഖാനയിലെ കുട്ടികള്ക്ക് പഠിക്കുന്നതിനായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് അവരുടെ എണ്ണം നാമ മാത്രമായിരിക്കുന്നു. സമീപ പ്രദേശങ്ങളിൽ നിന്ന് വരുന്ന കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നവരിൽ അധികവും. ചാലിയാർ നിന്നും വീശുന്ന കുളിര്ക്കാറ്റേറ്റ്, ചാലിയാറിൻറെ ഓളങ്ങൾ ദര്ശിച്ചു ഏവര്ക്കും കണ്ണിനും മനസ്സിനും കുളിര്മ്മ നല്കുുന്ന ഈ വിദ്യാലയ മുറ്റത്ത്‌ നിന്നും പടിയിറങ്ങിപോയ ധാരാളം വിദ്യാര്ഥി്കൾ ഉന്നത നിലയിൽ എത്തിയിരിക്കുന്നു. ഈ സ്ഥാപനത്തിന്റെ് വളര്ച്ചലക്കായി പ്രവര്ത്തിിച്ച പ്രധാനാദ്ധ്യാപികരെയും മറ്റ് അദ്ധ്യാപകരെയും പ്യൂണായി ജോലി ചെയ്തിരുന്ന ബാപ്പുവിനെയും നന്ദിയോടെ ഓര്ക്കു ന്നു.


"https://schoolwiki.in/index.php?title=ബി.ടി.എം.ഒ.യു.പി.എസ്._എളമരം&oldid=694713" എന്ന താളിൽനിന്ന് ശേഖരിച്ചത്