ജി.എം.യു.പി.എസ്. ഒഴുകൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(G.M.U.P.S. Ozhukur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.എസ്. ഒഴുകൂർ
വിലാസം
ഒഴുകൂർ

ozhukur പി.ഒ.
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം24 - 12 - 1924
വിവരങ്ങൾ
ഫോൺ04832756611
ഇമെയിൽozhukurgmups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18375 (സമേതം)
യുഡൈസ് കോഡ്32050200801
വിക്കിഡാറ്റQ64563987
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനംമൊറയൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ56
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻchandren c
അവസാനം തിരുത്തിയത്
03-12-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഞങ്ങളുടെ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിയതിനുപിന്നിൽ ധാരാളം ആളുകളുടെ വിയർപ്പുണ്ട്.ഒഴുകൂരിലെ ഔപപചാരിക വിദ്യാലയം പള്ളിമുക്കിലെ കുുഞ്ഞൻറെ കണ്ടിയിൽ 1924ഡിസംബർ മാസം 5 ന് സ്ഥാപിതമായി..കക്കാട്ടുചാലി ആയരൊടുവിൽ ആലികാക്ക സ്വന്തം സ്ഥലത്ത് നിർമിച്ചു നൽകിയ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത് .കുഞ്ഞൻറെ കണ്ടിയിലെ സ്കൂൾ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാതെ വന്നപ്പോൾ അത് സർക്കാർ എടുത്തുപോകുമെന്ന അവസ്ഥ വന്ന സാഹചര്യത്തിൽ ചിറ്റങ്ങാടൻ മൊയ്തീൻഹാജി തോട്ടക്കരയിലെ സ്വന്തം ഭൂമിയിൽ കെട്ടിടം നിർമിച്ചു നൽകി,മാസ വാടക 15രൂപയ്ക്ക് സ്കൂൾ പുനരാരംഭിച്ചു.2000രൂപയും 2ഏക്ര സ്ഥലവും നൽകിയാൽ നിലവിലുള്ളഎൽപിസ്കൂളുകൾ അപ് ഗ്രേഡ് ചെയ്യാമെന്ന സർക്കാർ ഉത്തരവിൻറ അടിസ്ഥാനത്തിൽ നാട്ടിലെ പൗരപ്രമുഖർ പിരിവെടുത്ത് ഉദ്യമം സഫലമാക്കി. പി.ടി.എ സഹായത്തോടുകൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറി.1974 ആഗസ്ത്27 ന് സ്കൂൾ അപ്പർപ്രൈമറിയായി അപ് ഗ്രേഡ് ചെയ്തു.1982ൽ സർക്കാർ പുതിയകെട്ടിടം അനുവദിച്ചു.അതോടെ തൊട്ടടുത്തപഞ്ചായത്തുകളായ കുഴിമണ്ണ,പുൽപ്പറ്റ എന്നിവിടങ്ങളിലെ കുട്ടികൾക്ക് വലിയ അനുഗ്രഹമായി.കുട്ടികളുടെ ബാഹുല്യം നിമിത്തം വിദ്യാലയം ഷിഫ്റ്റ് സമ്പദായത്തിലേക്ക് മാറി.1995ൽ ഡി.പി.ഇ.പി മൂന്ന് ക്ലാസ്സ് റൂമുകൾ അനുവദിച്ചു നൽകി. 2001ൽ പി.ഡബ്ല്യു.ഡി. പുതിയ കെട്ടിടം അനുവദിച്ചു നൽകിയതോടെ ഷിഫ്റ്റ് സമ്പ്രദായത്തിന് വിരാമമായി.

ഒഴുകൂരിൻറ വിദ്യാഭ്യാസ മേഖലയെകുറിച്ചു പറയുമ്പോൾ അരിമ്പ്ര ബാപ്പു,കെ.സി.കുസ്സായ് ഹാജി.ആറ്റാശ്ശേരിമുഹമ്മദ് മാസ്റ്റർ,ചിറ്റങ്ങാടൻ അസ്സുകാക്ക.ഗണപതിചെട്ട്യാർ,പി.കെകുമാരൻമാസ്റ്റർ,പ്രൊഫ.എം.മുഹമ്മദ്,പൂന്തല രായിൻകുട്ടി തുടങ്ങിയവരുടെ പേരുകൾ പരാമർശിക്കാതിരിക്കാനാവില്ല.

വിദ്യാലയ ചരിത്രം ശ്രീ.കെ.സി.അബൂബക്കർ കാക്കയോട്കൂട്ടുകാർ ചോദിച്ചറിയുന്നു.
കൂടുതൽ വിവരങ്ങളിലേക്ക്

ആമുഖം

ഞങ്ങളുടെ സ്കൂൾ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഒഴുകൂർ എന്ന പ്രദേശത്താണ്.(പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18,വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഒഴുകൂർ,)വിദ്യാലയം മൂന്നാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.മൊറയൂർ ഗ്രാമപഞ്ചായത്തിനു പുറമേ പുൽപ്പറ്റ,കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിലെത്തുന്നത്.ഇപ്പോൾ 1424 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഓരോവർഷവും കുട്ടികൾ വർധിക്കുന്നു എന്നത് സ്കൂളിൻറെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നു.വിദ്യാലയത്തിനു ലഭിച്ച മികച്ച സ്റ്റേറ്റ് പി.ടി.എ അവാർഡ്,സ്റ്റേറ്റിലെ മികച്ച ലഹരിവിരുദ്ധ ക്ലബ്ബിനുള്ള പ്രഥമ അവാർഡ്,രണ്ട് പ്രാവശ്യം ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഷോയിലെ പ്രാതിനിധ്യം,നാലു തവണ ശ്രേഷ്ഠഹരിതവിദ്യാലയം അവാർഡുകൾ,മികച്ച അനിമൽ വെൽ ഫയർ അവാർഡ്തുടങ്ങി നിരവധി അംഗീകാരങ്ങൾ വിദ്യാലയത്തെ തേടിയെത്തിയത് ഞങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്.സ്കോളർഷിപ്പുകൾ,മത്സരപരീക്ഷകളിലെ വിജയം,കലാകായികമത്സരങ്ങളിലെ പ്രാതിനിധ്യം തുടങ്ങിയവ നേട്ടങ്ങളായി കാണുന്നു.

എല്ലാകാസ്സുകളിലും,ഓഡിറ്റോറിയത്തിലും ഫാനുകൾ,അലമാരകൾ,സ്മാർട്ട്ക്ലാസ്സുമുറികൾ,കുടിവെള്ള പദ്ധതികൾ,സൗന്ദര്യ വൽകൃത പൊടിരഹിതവിദ്യാലയം ,ആത്മജ്യോതിലൈബ്രറി കം വായനശാല തുടങ്ങിയവയെല്ലാം ഞങ്ങളുടെ നാട്ടുകാരുടെ വകയാണ് എന്നതിൽ അഭിമാനമുണ്ട്.ഞങ്ങളുടെ വിദ്യാലയം ജനകീയമാക്കുന്നതിൽ ഓരോരുത്തരും അവരവരുടേതായ പങ്കുവഹിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്.ജനങ്ങളുടെ ആശയും പ്രതീക്ഷയുമായ ഞങ്ങളുടെ വിദ്യാലയം ഏവരുടെയും ആഗ്രഹത്തിനൊത്തുയരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.

ഞങ്ങളുടെ കൂട്ടുകാർ സ്കൂൾ വിക്കിയിലേക്ക് വേണ്ട വിവരങ്ങൾ ടൈപ് ചെയ്യുന്നു.

സ്ഥിതി വിവരകണക്ക്

ഞങ്ങളുടെ വിദ്യാലയത്തിൻറെ കുറച്ചുപ്രധാന വിവരങ്ങൾ ഇവിടെ ചേർക്കുകയാണ്.മുൻപ് സൂചിപ്പിച്ചപോലെ ഞങ്ങളുടെ വിദ്യാലയം 27.8.1974ലാണ് അപ്ഗ്രേ‍ഡ് ചെയ്തത്.സ്കൂളിന് വിദ്യാലയാങ്കണം കൂടാതെ മറ്റൊരു കളിസ്ഥലം കൂടിയുണ്ട്.2850,1207സ്ക്വയർ ഫീറ്റുകളിലായാണ് ഇവ കുിടക്കുന്നത്.ഞങ്ങളുടെ വിദ്യാലയത്തിൽ പ്രൈമറിയും കെ.ജി യുമടക്കം 1424കുട്ടികളുണ്ട്.ഒന്നു മുതൽ ഏഴുവരെയായി 41ഡിവിഷനുകളും 51സ്ഥിരം അധ്യാപകരും ബാക്കി താൽക്കാലിക അധ്യാപകരുമുണ്ട്.വളരെ ശക്തവും സജീവവുമായ പി.ടി.എ,എസ്.എം.സി,എം.ടി.​എ കമ്മറ്റികൾ കൂടാതെ വിദ്യാലയത്തിനുവേണ്ടി എന്തിനും തയ്യാറായ ഓർമ എന്ന പേരിലുള്ള പൂർവവിദ്യാർഥി സംഘടനയും 13 ദേശങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഞങ്ങളുടെ ജ്യേഷ്ഠ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം എന്ന പേരിലറിയപ്പെടുന്ന എസ്.എസ്.ജി കളും ഞങ്ങളുടെ വിദ്യാലയത്തിൻറെ ഉന്നമനത്തിനുവേണ്ടി രാപകലില്ലാതെ പ്രവർത്തിക്കുന്നു.

ശ്രീ.അബ്ദുവിലങ്ങപ്പുറം ഹെഡ്മാസ്റ്ററും ശ്രീ.എം.ടി.മൊയ്തീൻകുട്ടി സ്റ്റാഫ് സെക്രട്ടറിയുമായ ഞങ്ങളുടെ വിദ്യാലയത്തിൽ ശ്രീ.കെ.ജാബിർ പ്രസിഡണ്ടായ പി.ടി.എ കമ്മറ്റിയും ശ്രീ.അബ്ബാസലി ചെയർമാനായ എസ്.എം.സി കമ്മറ്റിയും ശ്രീമതി.സുശീല പ്രസിഡണ്ടായ എം.ടി.എയും ശ്രീ.ഷൗക്കത്തലിവളച്ചെട്ടിയിൽ പ്രസിഡണ്ടും ശ്രീ.പി.അബ്ദുൾഗഫൂർ സെക്രട്ടറിയുമായ ഓർമ പൂർവിദ്യാർഥി സം ഘടനയുമാണ് ഉള്ളത്.നാട്ടുകൂട്ടങ്ങളുടെ കോഡിനേഷൻ ചുമതല ഓർമ യ്ക്കുള്ളതാണ്.ശ്രീ.ഷഹബിൻ ശിഹാബാണ് ഞങ്ങളുടെ സ്കൂൾപാർലമെൻറ് ലീ‍ഡർ

മുൻസാരഥികൾ

മുഹമ്മദ് അറ്റശ്ശേരി
ദാമോദരനുണ്ണി
പുഷ്പലത
കുഞ്ഞുമുഹമ്മദ്
ചെള്ളി
വേലായുധൻ
ഇമ്പിച്ചി അഹമ്മദ്
മുത്തുലക്ഷ്മി അമ്മാൾ
അബ്ദു വിലങ്ങപ്പുറം
മുഹമ്മദ് അബ്ദുറഷീദ്
ചന്ദ്രൻ സി

ഭൗതികസാഹചര്യം

സർക്കാർ വിദ്യാലയമായ ഒഴുകൂർ ജി.എം.യുപി സ്കൂൾ ഭൗതികസാഹചര്യത്തിൽ കേരളത്തിലെ മറ്റേതൊരു സർക്കാർപ്രൈമറി വിദ്യാലയത്തിനും മാതൃകയാണ്.41ഡിവിഷനുകളിലായി എൽ.പി,യു.പി ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു.ജനകീയപങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു.മലപ്പുറം നിയമസഭാ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തെയാണ് ഞങ്ങളുടെ സ്വന്തം എം.എൽ.എ ശ്രീ.പി.ഉബൈദുള്ള സംസ്ഥാനസർക്കാറിൻറെ ഒരുകോടി പദ്ധതിയിലേക്കായി തെരഞ്ഞെടുത്തത് എന്നറിയിക്കുന്നതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്.ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ വിദ്യാലത്തെ തെരഞ്ഞെടുക്കുവാൻ ഞങ്ങളുടെ ബഹു.എം.എൽ എ ക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.ടെൻഡർ കഴിഞ്ഞ പണി ഓണത്തോടു കൂടി ആരംഭിക്കുമെന്നവിവരവും അറിയിക്കുന്നതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്.

വിദ്യാർഥികളുടെആധിക്യം മൂലം കുറച്ചു ക്ലാസ്സ് മുറികളുടെ കുറവുണ്ടെന്നതൊഴിച്ചാൽ ഭൗതികസാഹചര്യത്തിൻറെ കാര്യത്തിൽ ഞങ്ങളുടെ വിദ്യാലയം മികച്ചുനിൽക്കുന്നു.ഭൗതികസാഹചര്യത്തിൽ ഞങ്ങൾ കൈവരിച്ച നേട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ഞങ്ങളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന തിനായി ധാരാളം തനതു പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു.ഇതുമൂലം അക്കാദമികനിലവാരത്തിൽ വിദ്യാലയം വളരെ മുൻപന്തിയിൽനിൽക്കുന്നു.സ്കോളർഷിപ്പ് പരീക്ഷളും മറ്റ് മത്സര പരീക്ഷകളും വളരെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇതുമൂലം കഴിയുന്നു.

വിദ്യാലയത്തെ ഒരു സാമൂഹ്യകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ യാണ് സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും നടത്തുന്നത്.ആളുകൾക്ക് എല്ലായിപ്പോഴും ഏത് കാര്യത്തിനും ആശ്രയിക്കാവുന്ന ഒരുകേന്ദ്രമായി വിദ്യാലയം മാറണം എന്നതാണ് ആത്യന്തിക ലക്ഷ്യം.ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിദ്യാലയത്തിലേക്കടുപ്പിക്കുകയും വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുകയും ചെയ്തു വരുന്നു.

വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാവിഷയങ്ങൾക്കും ക്ലബ്ബുകൾ ഉണ്ട് .അതാത് വിഷയ മേഖലയിൽ നിന്നുകൊണ്ട് ക്ലബ്ബുകൾ ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബി,ഉറുദു തുടങ്ങി ഭാഷാപരമായ ക്ലബ്ബുകൾക്ക് പുറമെ,സയൻസ്,സോഷ്യൽ,ഗണിതംക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നുണ്ട്.എന്നാൽ ഇവയ്ക്കുപുറമേ ,സ്കൗട്ട്സ് ആൻറ് ഗൈഡ്സ്,ജെ.ആർ.സി,വിദ്യാരംഗം,മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്,നന്മ-ക്ലബ്ബ്,അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ്,.ഗാന്ധിദർശൻക്ലബ്ബ്,തണൽ-ഫോറസ്റ്റ് ക്ലബ്ബ്,സീഡ് ക്ലബ്ബ്,,കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ്,കലാകായിക ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളുമുണ്ട്.

വിദ്യാലയപ്രവർത്തനങ്ങൾക്ക് ധാരാളം അവാർഡുകൾ ലഭിക്കുകയുണ്ടായി.ഇത്തരം അവാർഡുകൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ താല്പര്യം ജനിപ്പിക്കുകയും ചെയ്യുന്നു.ഓരോ അവാർഡ് ലഭിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയത് നേടുവാനുള്ള ത്വര ഉണ്ടാവുകയും അതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള കർമശേഷികൈവരിക്കുകയും ചെയ്യുന്നു.

'പത്രതാളുകളിലൂടെ'

Drama-1.2.17 - Copy - Copy.jpg

വഴികാട്ടി

  • ദേശീയ പാത 966 കൊണ്ടോട്ടിയിൽ നിന്നും സംസ്ഥാന പാത 65ലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ എക്കാപറമ്പിൽ എത്താം.
  • അവിടെ നിന്ന് ഒഴുകൂർ റോഡിലൂടെ 2കിലോമീറ്റർ പിന്നിട്ട കളത്തിപറമ്പിലും,വീണ്ടും ഇടതുവശം തിരിഞ്ഞ് നെരവത്ത് റോഡിലൂടെ 750 മീറ്റർ - വിദ്യാലയം സ്ഥിതി ചെയ്യുന്ന നെരവത്ത് അങ്ങാടിയിൽ എത്താം.
  • അരീക്കോട് ഭാഗത്തു നിന്ന് വരുന്നവർസംസ്ഥാന പാത 65ലൂടെ സഞ്ചരിച്ച് കിഴിശ്ശേരി എത്തുക.അവിടെ നിന്നും മഞ്ചേരി റോഡിൽ 200മീറ്റർ പിന്നിട്ട് വലതു വശം തിരിഞ്ഞ് മൊറയൂർ റോഡിൽ 2.5കിലോമീറ്റർ യാത്ര ചെയ്താൽ വിദ്യാലയം സ്ഥിതിചെയ്യുന്ന നെരവത്ത് അങ്ങാടിയിൽ എത്തും ദേശീയ പാത 966ൽ മൊറയൂരിൽ നിന്നും കിഴിശ്ശേരി റോഡിൽ 2 കിലോമീറ്റർ പിന്നിട്ടാൽ വിദ്യാലയം സ്ഥിതി ചെയ്യുന്ന നെരവത്ത് അങ്ങാടിയിൽ എത്താം.
Map
"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._ഒഴുകൂർ&oldid=2617393" എന്ന താളിൽനിന്ന് ശേഖരിച്ചത്