എ.എം.യു.പി.എസ്. മോങ്ങം

Schoolwiki സംരംഭത്തിൽ നിന്ന്
(18374 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.യു.പി.എസ്. മോങ്ങം
വിലാസം
മൊറയൂർ

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്18374 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ റഷീദ് എൻ
പി.ടി.എ. പ്രസിഡണ്ട്അനീസ് ബാബു
അവസാനം തിരുത്തിയത്
20-03-202418374


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിൽ മൊറയൂർ പഞ്ചായത്തിൽ മോങ്ങം പ്രദേശത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി 1924 ൽ സ്ഥാപിതമായതാണ് മോങ്ങം എ എം യു പി സ്കൂൾ.രണ്ട് അധ്യാപകരും 81 വിദ്യാർത്ഥികളുമായി തുടങ്ങിയ സ്കൂൾ ഇന്ന് 34 അധ്യാപകരും 1000 ൽ പരം കുട്ടികൾ എൽ പി , യു പി വിഭാഗത്തിലും 5 അധ്യാപകരും 100 ൽ പരം കുട്ടികളുമായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.

സ്‌കൂൾ ചരിത്രം

പിന്നിട്ട വഴികൾ

ഇന്ത്യ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മുമ്പ് സ്ഥാപിക്കപ്പെട്ട ഒരു മുത്തശ്ശി വിദ്യാലയമാണ് മോങ്ങം എ.എം.യു.പി സ്കൂൾ. മുസ്ലീം സമുദായം വിദ്യഭ്യാസ പരമായും സാമ്പത്തിക പരമായും വളരെയധികം പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിൽ അവരുടെ വിദ്യഭ്യാസ പുരോഗതി ലക്ഷ്യം വെച്ചു കൊണ്ട് മോങ്ങം പ്രദേശത്ത് ഈ വിദ്യാലയം രൂപം കൊണ്ടു.

അന്നത്തെ കാലഘട്ടത്തിൽ മത പഠനത്തിനു മാത്രമേ പ്രാധാന്യം നൽകിയിരുന്നുള്ളൂ. മൊല്ലമാരുടെ കീഴിൽ " ഓത്തുപള്ളികൾ " ആയിരുന്നു നില നിന്നിരുന്നത്. അന്നത്തെ വിദ്യഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന ഗഫൂർഷാ സാഹിബിന്റെ ശ്രമ ഫലമായി ഓത്തുപള്ളികളെല്ലാം സ്കൂളുകളാക്കി മാറ്റുകയായിരുന്നു. അങ്ങനെയാണ് " മാപ്പിള സ്കൂൾ " രൂപം കൊണ്ടത്. 1924 ൽ രണ്ട് അധ്യാപകരും 81 വിദ്യാർത്ഥികളും ചേർന്നാണ് ഒന്നാം തരം ആരംഭിച്ചത്.

സാമ്പത്തികമായി വളരെയധികം പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ സ്കൂളിന്റെ ജനനം. ഒരു വ്യക്തിയുടെ പേരിൽ ഒരു സ്കൂൾ ആരംഭിക്കണമെങ്കിൽ അദ്ദേഹം പത്ത് രൂപ സർക്കാറിലേക്ക് ഭൂനികുതി അടക്കുന്ന ആളായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ആയതിനാൽ അക്കാലത്ത് മോങ്ങം പ്രദേശത്ത് ഈ നിബന്ധന പ്രകാരം നികുതിയടക്കുന്ന ആളെന്ന നിലയിൽ ബി. പോക്കർ ഹാജിയെ മാനേജരായി നിയമിച്ചു കൊണ്ട് സ്കൂൾ സ്ഥാപിക്കപ്പെട്ടു. പരിശീലനം പൂർത്തിയാക്കിയ ഒരാളെ ഹെഡ് മാസ്റ്ററായി നിയമിക്കണമെന്ന നിബന്ധനയിൽ സി.കെ.ആലിക്കുട്ടി ഹാജി മാസ്റ്റർ ഹെഡ് മാസ്റ്ററും വീരാൻ മൊല്ല സഹ അധ്യാപകനുമായിട്ടാണ് വിദ്യാലയം ആരംഭിച്ചത്. പിന്നീട് അയമു ഹാജിയായിരുന്നു മാനേജർ.

തുടർന്ന് അഞ്ചാം തരം വരെയുള്ള എൽ.പി.സ്കൂളായി ഉയർന്നു. ചോലക്കണ്ടിയിൽ മുഹമ്മദ് മാസ്റ്ററായിരുന്നു അന്നത്തെ ഹെഡ് മാസ്റ്റർ. തുടർന്ന് 1959 ൽ എട്ടാം തരം ഹൈസ്കൂളിനോടും അഞ്ചാം തരം യു.പി.വിഭാഗത്തോടും മാറ്റി ചേർത്തു. പ്രഗൽഭരായ ഒട്ടനവധി അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പിന്നീട് സി.കുഞ്ഞി മുഹമ്മദ് മാസ്റ്ററായിരുന്നു ഹെഡ് മാസ്റ്റർ. മുപ്പത്തിയൊന്ന് വർഷക്കാലം ഹെഡ്‌മാസ്റ്റർ സ്ഥാനം അലങ്കരിച്ച അധ്യാപകൻ എന്ന നിലയിൽ കുഞ്ഞി മുഹമ്മദ് മാസ്റ്റർ സ്കൂളിന്റെ ചരിത്രത്തിൽ പ്രഥമ ഗണനീയനാണ്. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത കൊണ്ട് വീർപ്പ് മുട്ടുന്ന ഒരു കാലഘട്ടമായിരുന്നു അന്ന്. 1983 ൽ മാനേജർ അയമു ഹാജി മരണപ്പെട്ടു. 1986 ൽ ടി.പി മൊയ്തീൻ കുട്ടി ഹാജി പുതിയ മാനേജരായി നിയമിതനായി.

കാലക്രമേണ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരികയും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയും സ്കൂൾ പുതുക്കിപ്പണിയാൻ നിർബന്ധിതമാക്കി. 2001 ൽ സി.കെ.മുഹമ്മദ് അബ്ദുറഹിമാൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ സ്കൂൾ മുഴുവനായും 2001 ൽ പണി പൂർത്തിയായി. തുടർന്ന് വി.ശങ്കരനാരായണൻ നമ്പൂതിരി മാസ്റ്റർ ഹെഡ് മാസ്റ്ററായി. തുടർന്ന് സി.കെ അബ്ദുൽ കരീം മാസ്റ്റർ ഹെഡ് മാസ്റ്ററായി. കരീം മാസ്റ്ററുടെ അപകട മരണശേഷം ദേവകി ടീച്ചർ പ്രധാനാധ്യാപികയായി. ശേഷം വൽസല ഭായി ടീച്ചർ, റോസമ്മ ടീച്ചർ എന്നിവർ പ്രധാനാധ്യാപികമാരായി. 2020 ൽ അബ്ദുൽ റഷീദ് മാസ്റ്റർ ഹെഡ് മാസ്റ്ററായി.

നാടിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും സേവനമനുഷ്ഠിക്കുന്ന പ്രഗൽഭരായ അനവധി പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിന്റെ പങ്ക് അവിസ്മരണീയമാണ്. നമ്മുടെ മുൻ നിയോജക മണ്ഡലം എം.എൽ.എ ശ്രീ മുഹമ്മദുണ്ണി ഹാജി, മുൻ ഡെപ്യൂട്ടി കലക്ടർ ഇ. കാവുട്ടി, മുൻ എ.ഡി.എം ടി.കെ അബ്ദുറഹ്മാൻ, മുൻ കോളജീയറ്റ് ഡെപ്യൂട്ടി ഡയറക്ടർ പ്രഫസർ : ബി.മുഹമ്മദുണ്ണി എന്നിവരും , പ്രശസ്ത ന്യൂറോളജി ഡോക്ടർ അബ്ദുറഹിമാൻ, ഐ.എസ്.ആർ.ഒ സയന്റിസ്റ്റ് ഒന്നാം റാങ്കുകാരൻ എം.പി. ഷഹിൻ തുടങ്ങി ഒട്ടനേകം പ്രൊഫസർമാർ, ഡോക്ടർമാർ , എൻജിനിയർമാർ, അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ എന്നിവർ ഇവരിൽ പെടുന്നു.

ഇപ്പോഴത്തെ സ്കൂൾ മാനേജർ ടി.പി. ഉമർ ഹാജിയാണ് . അബ്ദുൽ റഷീദ് മാസ്റ്ററുടെ നേതൃത്വത്തിൽ ചുറുചുറുക്കും കർമ്മോൽസുകരുമായ 38 അധ്യാപകർ സ്കൂളിൽ സേവന മനുഷ്ടിക്കുന്നു. ആയിരത്തിൽ പരം വിദ്യാർത്ഥികൾ സ്ക്കൂളിൽ പഠനം നടത്തുന്നു

വിശാലമായ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, കുട്ടികൾക്ക് സ്വന്തമായി പരീക്ഷണം ചെയ്യാനുതകുന്ന തരത്തിലുള്ള ലബോറട്ടറി, സ്കൂൾ വാഹനങ്ങൾ, മനോഹരമായ സ്റ്റേജ്, ഷട്ടിൽ കോർട്ട്, ജെ.ആർ സി. യൂണിറ്റ്, കോപ്പറേറ്റീവ് സ്റ്റോർ , ബാന്റ് ടീം. സ്മാർട്ട് ക്ലാസുകൾ തുടങ്ങിയവ സ്കൂളിന്റെ പ്രൗഡി വിളിച്ചോതുന്നു. ഇംഗ്ലീഷ് ഭാഷക്ക് പ്രാധാന്യം നൽകിക്കൊണ്ട് എല്ലാ ക്ലാസിലും ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമായി പ്രവർത്തിക്കുന്നു. മൽസര പരീക്ഷകളായ എൽ.എസ്.എസ്.യു. എസ്. എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവും വലിയ പ്രീ പ്രൈമറി വിഭാഗം സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്നു.

ഭൗതിക കെട്ടിട സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്ന് ഏറെക്കുറെ ഞങ്ങൾ സംതൃപ്തരാണെങ്കിലും കുട്ടികളുടെ വർദ്ധനവിനനുസരിച്ച് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു.

അക്കാദമിക, അക്കാദമികിതര പ്രവർത്തനങ്ങളിൽ മോങ്ങം സ്കൂൾ മികച്ച് നിൽക്കുന്നു. മോങ്ങത്തും പരിസര പ്രദേശങ്ങളിലുമുള്ള പതിനായിരങ്ങളാണ് മോങ്ങം സ്കൂളിൽ നിന്നും വിദ്യ നുകർന്നത്. അറിവും നിറവുമുള്ള സമൂഹത്തെ വാർത്തെടുക്കാനുള്ള ഉദ്യമത്തിൽ വിജയഗാഥ സൃഷ്ടിച്ച് മുന്നേറുന്നു.

കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മുന്നേറാനും സാമൂഹ്യ പ്രതിബന്ധതയുള്ള തലമുറകളെ വാർത്തെടുക്കാൻ ഇനിയും കുതിക്കാനുണ്ട്. നേട്ടങ്ങളുടെ നെറുകയിൽ എത്താൻ ഉള്ള പരിശ്രമത്തിലാണ്.

കായിക വിദ്യഭ്യാസം നേടാനും വ്യായാമത്തിനും ഉതകുന്ന ഒരു മൈതാനം, കണ്ടും കേട്ടും പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഓഡിയോ വിഷ്വൽ തിയേറ്റർ, ഭാഷാ പഠനത്തിന് സഹായിക്കുന്ന ലാംഗേജ് ലാബ്, ശീതീകരിച്ച ക്ലാസ് മുറികൾ, വിശാലമായ റഫറൻസ് ലൈബ്രറി തുടങ്ങിയ സ്വപ്നങ്ങളാണ് ഇനി യാഥാർത്ഥ്യമാക്കാനുള്ളത്. ഏത് പ്രവർത്തനവും ഏറ്റെടുത്ത് വിജയിപ്പിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, മാനേജ്മെന്റ്, രക്ഷിതാക്കൾ, നാട്ടുകാർ ഇവരാണ് ഈ കലാലയത്തിന്റെ സമ്പത്ത്. കിതപ്പിലും കുതിപ്പിലും കൂടെ നിന്ന എല്ലാവരെയും ഉൾകൊണ്ട് ഈ നൻമ മരം പടർന്നു പന്തലിക്കട്ടെ.

ഞങ്ങളുടെ സാരഥികൾ

ക്രമ നമ്പർ പേര് തസ്തിക
1 ABDUL RASHEED N HM
2 THAHIRA T P LPSA
3 KOWLATH K C LPSA
4 AYISHAKUTTY T P LPSA
5 RAFEEQ P UPSA
6 VIBIN K UPSA
7 UMMER VATTOLI URDU
8 ANITHA K UPSA
9 AMEEN K LPSA
10 NAVAS C LPSA
11 SREEJITH K P UPSA
12 NISHAD C UPSA
13 ABDUL AZEES M T UPSA
14 MOHAMMED AFSAL C K LPSA
15 NASWEEF P P ARABIC
16 SREEJESH V V SANSKRIT
17 ANEES M UPSA
18 SAHFEEQUE RAHMAN M C LPSA
19 SINDHU M T UPSA
20 RUBEENA N LPSA
21 HAJARA K UPSA
22 SARATHKANTH N UPSA
23 NAHLA T P LPSA
24 MUHAMMED IRFAN P LPSA
25 ZAINABHA K K ARABIC(LP)
26 AJMAL K C ARABIC (UP)
27 SREELAKSHMI K LPSA
28 MUFSIYA V LPSA
29 FAYISA P UPSA
29 ALI MUHAMMED P LPSA
30 NASRUDHEEN MP LPSA
31 AHMMED FAIZ PV UPSA
32 ABDUL LATHEEF TP OA
33 AMEERA E ARABIC (UP)
34 JASEENA M UPSA
35 MUHAMMED SHAKIR MT UPSA
36 SHABEEBA JEBIN UPSA

വഴിത്താരകൾ

പ്രതിഭ ആദരിക്കൽ
"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._മോങ്ങം&oldid=2309970" എന്ന താളിൽനിന്ന് ശേഖരിച്ചത്