സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
ജി.എം.എൽ.പി.എസ്. മേലങ്ങാടി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ജി.എം.എൽ.പി.എസ്. മേലങ്ങാടി | |
---|---|
![]() | |
വിലാസം | |
മേലങ്ങാടി G M L P S MELANGADI , മേലങ്ങാടി പി.ഒ. , 673638 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0483 2718080 |
ഇമെയിൽ | gmlpsmelangadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18330 (സമേതം) |
യുഡൈസ് കോഡ് | 32050200105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടോട്ടിമുനിസിപ്പാലിറ്റി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 255 |
പെൺകുട്ടികൾ | 210 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുറഹ്മാൻ കെ |
പി.ടി.എ. പ്രസിഡണ്ട് | ഹനീഫ പി |
എം.പി.ടി.എ. പ്രസിഡണ്ട് | അസ്മ |
അവസാനം തിരുത്തിയത് | |
10-02-2022 | Gmlpsmelangadi |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ മേലങ്ങാടി പ്രദേശത്ത് സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എം എൽ പി എസ് മേലങ്ങാടി .
ചരിത്രം
1927 -ൽ മേലങ്ങാടി പ്രാദേശത്ത് ആദ്യമായി പ്രൈമറി സ്‌കൂൾ ഉണ്ടാക്കാൻ കുഞ്ഞഹമ്മദ് മാസ്റ്ററും ,ചേക്കുട്ടി സാഹിബും ആലോചിച്ചതിന്റെ ഫലമായി മേലങ്ങാടിയിലെ ചന്തപ്പറക്കടുത്തുള്ള കൊണ്ടോട്ടി തങ്ങളുടെ സ്ഥലത്ത് ഓല ഷെഡിലാണ് മേലങ്ങാടി ജി.എം.എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചത് .
മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ :കുഞ്ഞഹമ്മദ് മാസ്റ്ററായിരുന്നു .ഏകദേശം 50 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിരുന്ന സ്കൂളിന്റെ മേൽനോട്ടത്തിന് നിയോഗിച്ചത് സൂപ്രണ്ടായിരുന്ന ചേക്കുട്ടി സാഹിബിനെയായിരുന്നു .1930 -ലെ കാലവർഷത്തിൽ ഓലഷെഡ് തകർന്നപ്പോൾ പഠനം ചെരിച്ചങ്ങാടിയിലെ പി .ടി മുഹമ്മെദിന്റെ വീട്ടിലേക്ക് മാറ്റി .രണ്ട് വർഷത്തിന് ശേഷം മേലങ്ങാടിയിൽ ഇപ്പോഴുള്ള പഞ്ചായത്ത് കിണറിനു പടിഞ്ഞാറ് ഭാഗത്തായി കൊണ്ടോട്ടി ഇണ്ണിമാൻ തങ്ങളുടെ സ്ഥലത്തായി സ്കൂളിന് കെട്ടിടം നിർമിച്ചു കൊടുക്കുകയും വര്ഷങ്ങളോളം പഠനം തുടരുകയും ചെയ്തു .അഞ്ചാം തരം വരെയുള്ള പഠനം ഉണ്ടായിരുന്നു.
സ്വന്തമായി സ്കൂളിന് കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായത് ചേനങ്ങാടൻ മുഹമ്മദ് കുട്ടി എന്നവർ ഒരേക്കറോളം സ്ഥലം സർക്കാരിന് വിട്ടുകൊടുത്തതോടെയാണ് .1984 -ൽ സർക്കാർ ചെലവിൽ കെട്ടിടം പൂർത്തിയായപ്പോൾ പഠനം സുഗമമായി .വർഷങ്ങൾ കഴിഞ്ഞപ്പോൾ കുട്ടികളുടെ ആധിക്യം കാരണം സുഗമമായ നടത്തിപ്പിന് നാല് ക്ലാസ്സ്മുറികൾ കുമ്മാളി അബൂബക്കറിന്റെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു .അതിനുശേഷം 1998 -ൽ പുതിയകെട്ടിടം നിലവിൽവന്നപ്പോൾ സ്കൂൾ പൂർണ്ണമായും സർക്കാർസ്ഥലത്ത് പ്രവർത്തിച്ചുവരുന്നു .
വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്ന ഒരു പ്രദേശത്തെ ഉദ്യോഗസ്ത മണ്ഡലങ്ങളിലും രാഷ്ട്രീയ നേതൃത്തത്തിലും സാംസ്‌കാരിക രംഗത്തും തിളങ്ങുന്ന വ്യക്തിത്വങ്ങളെ സംഭാവന ചെയ്തത് ഈ സ്‌ഥാപനം കത്തിച്ചുവെച്ച തിരുനാളമാണ് .
ക്ലബ്ബുകൾ
ക്ലബ്ബുകളെക്കുറിച്ചു കൂടുതൽ അറിയാൻ ...... കൂടുതൽ വായിക്കാം
പ്രധാന അധ്യാപകർ
പ്രവർത്തനങ്ങൾ
സൗകര്യങ്ങൾ
വഴികാട്ടി
ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരത്തിൽ കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടി പട്ടണത്തിൽ നിന്നും 500 മീറ്റർ അകലെ തെക്കുഭാഗത്ത് തിരൂരങ്ങാടി റോഡിൽ മേലങ്ങാടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .