ജി.എൽ.പി.എസ്. തുറക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(18356 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ്. തുറക്കൽ
18356 school.jpg
വിലാസം
മലപ്പുറം

GLPS THURAKKAL, മലപ്പുറം
,
673638
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽthurakkalglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18356 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻABDUL KARIM OK
അവസാനം തിരുത്തിയത്
21-03-202418356Wiky


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൊണ്ടോട്ടി സബ്ജില്ലയിലെ നൂറോളം വർഷങ്ങളുടെ പാരമ്പര്യം ഉള്ള സ്കൂളാണ് തുറക്കൽ ജിഎൽപി സ്കൂൾ. അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങൾ ഉയർന്ന് നിൽക്കുന്ന സ്കൂളാണ് ഇത്. കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ നാലാം വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്ഥാപിതമായത്. തുടക്കത്തിൽ സ്വന്തമായ കെട്ടിടം ഇല്ലാതിരുന്ന സ്കൂൾ  1997ലാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. 1927 ആഗസ്റ്റ് ഒന്നിന് പരിസരപ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സർക്കാർ പ്രവർത്തനം തുടങ്ങിയതാണ് കൊളത്തൂർ വാർഡ് എലമെന്ററി സ്കൂൾ.നിർബന്ധിത ബോയ്സ് സ്കൂൾ ആയി തുടങ്ങിയഇതിന്റെ ആദ്യകാല അധ്യാപകരിൽ ഒരാളായി രുന്നു വാഴയിൽ കോയമാസ്റ്റർ. അദ്ദേഹത്തിന്റെ പിതാവായ വാഴയിൽ സെയ്താലിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന

കൈനിക്കര ടിബി റോഡിന് സമീപത്തെ ഭൂമിയിലുള്ള ഓല ഷെഡിലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. വർഷങ്ങൾക്കുശേഷം കാറ്റിലും മഴയിലും ഷെഡ് നിലംപൊത്തിയതിനെ തുടർന്ന് മംഗലത്ത് കദിയ കുട്ടിയുടെ കൊളത്തൂരിലെ സ്ഥലത്ത് മറ്റൊരു ഷെഡ്‌ നിർമ്മിച്ച് ദിവസ വാടകയിൽ പ്രവർത്തനം തുടർന്നു. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1957ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ നിലവിൽ വന്നതോടെ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി സ്കൂളിന്റെ പേര് കൊളത്തൂർ ജി എൽ പി സ്കൂൾ എന്നാക്കി മാറ്റി. അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകി തുടങ്ങി.

കാലങ്ങൾക്ക് ശേഷം കൊളത്തൂരിലെ കെട്ടിടത്തിലെ

സ്കൂളിനെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയും ഫലമായി സ്കൂൾ അനാഥാവസ്ഥയിൽ ആകുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു. തുറക്കൽ തർബിയത്ത് മദ്രസ ഭാരവാഹികളും രക്ഷിതാക്കളും അധ്യാപകരും മുൻകൈയെടുത്ത് തുറക്കൽ മദ്രസയിൽ വിദ്യാലയം തുടരാനുള്ള സാഹചര്യമൊരുക്കുക  ചെയ്തു. സ്ഥലം ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടന്നു. ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിൽ ഉണ്ടായ പുതിയ കൂട്ടായ്മയുടെയും ഉണർവിന്റെയും ഫലമായി സ്കൂളിന് സ്വന്തം കെട്ടിടവും സ്ഥലവും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു. അധ്യാപക രക്ഷാകർതൃ സമിതിയുടെ പ്രവർത്തനഫലമായി അടുത്തുള്ള മിച്ച ഭൂമി കണ്ടെത്തി അത് സ്കൂളിനായി സർക്കാരിൽനിന്ന് അനുവദിച്ചു കിട്ടി. അരങ്ങ്, യുവജന കലാസമിതി തുടങ്ങിയ സാംസ്കാരിക സംഘടനകളും മുന്നിട്ടിറങ്ങിയാണ് ജനകിയ കൂട്ടായ്മയിലൂടെ മനോഹരമായ ഇരുനില കെട്ടിടം സ്കൂളിനായി പണിതത്. ഡി പി ഇ പി ഫണ്ട്‌ ഉപയോഗിച്ചായിരുന്നു നിർമ്മാണം സ്കൂളിന്റെ പേര് തുറക്കൽ ജി എൽ പി സ്കൂൾ എന്നാക്കി മാറ്റി നിലവിൽ 99 സെന്റ് സ്ഥലം സ്കൂളിന്  സ്വന്തമായുണ്ട്നാലു ക്ലാസ് മുറികളോട് കൂടിയ പുതിയ ടി എ റസാഖ് സ്മാരക  കെട്ടിടം 2021ൽ സർക്കാറിന്റെ തനതു ഫണ്ടിലൂടെ നിർമ്മിച്ച് പഠനം തുടങ്ങിവരുന്നു. സ്വന്തമായി കിണറും കളിസ്ഥലവും പൊതു റോഡും സ്കൂളിന് ഉണ്ട്.തുറക്കൽ,ചെമ്മല പറമ്പ്, പാണ്ടിക്കാട്, പനയം പറമ്പ്, കാഞ്ഞിരപ്പറമ്പ്, നയാ ബസാർ, കൊളത്തൂർ നീറ്റാണി,മുണ്ടപ്പലം എക്കാട്ടിൽ,

കുട്ടൻ കാവിൽ ഈ പ്രദേശങ്ങളിൽ നിന്നെല്ലാം കുട്ടികൾ സ്കൂളിൽ വരുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവ‍ർത്തനങ്ങൾ

മുൻ പ്രധാനാധ്യാപകർ

S no Name year Photo
1 ഹഫ്‌സത്ബി നാനാക്കൽ
2
3
4
5
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._തുറക്കൽ&oldid=2316185" എന്ന താളിൽനിന്ന് ശേഖരിച്ചത്