ജി.എം.എൽ.പി.എസ്. ആൽപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ ആൽപ്പറമ്പ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എം.എൽ.പി.എസ് ആൽപ്പറമ്പ്.
ജി.എം.എൽ.പി.എസ്. ആൽപറമ്പ് | |
---|---|
![]() | |
വിലാസം | |
ആൽപ്പറമ്പ് ആന്തിയൂർക്കുന്ന് പി. ഒ
, പുളിക്കൽ (വഴി )പിൻ :673637 ആന്തിയൂർക്കുന്ന് പി.ഒ. , 673637 , മലപ്പുറം ജില്ല | |
സ്ഥാപിതം | ഫെബ്രുവരി - 1956 |
വിവരങ്ങൾ | |
ഫോൺ | 04832770011 |
ഇമെയിൽ | gmipsalparamb@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18302 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
താലൂക്ക് | കൊണ്ടോട്ടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 8 |
അവസാനം തിരുത്തിയത് | |
25-02-2025 | 18302 GMLPS |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
കേരളപ്പിറവിക്കും മലപ്പുറം ജില്ലയ്ക്കും മുമ്പുള്ള മദ്രാസ് സംസ്ഥാന കാലയളവിൽ ആയിരുന്നു സ്കൂൾ ആരംഭത്തിന്റെ തുടക്കം. അക്കാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡ് ആയിരുന്നു വിദ്യാഭ്യാസ കാര്യങ്ങളുടെ ചുമതലവഹിച്ചിരുന്നത്.ബോർഡിന്റെ നിർദ്ദേശപ്രകാരം വിപുലമായ സർവ്വേ നടത്തിയാണ് സ്കൂളിന് അനുമതി നൽകുക . അന്ന് കൊണ്ടോട്ടിഉപ ജില്ലയിൽ 5 സ്കൂളിനാണ് അനുമതി ലഭിച്ചത് പരേതനായ കുഞ്ഞു മൊയ്തീൻ മൊല്ലാക്കയാണ് ആൽപറമ്പിൽ ഒരു സ്കൂൾ സ്ഥാപിച്ചു തരണമെന്ന് ഡിസ്ട്രിക് ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. അങ്ങിനെ 1956 ഫെബ്രുവരി 15ന് ആൽപ്പറമ്പിൽ GMLP സ്കൂൾ എന്ന അക്ഷരദീപം തെളിഞ്ഞു.
സ്കൂളിലെ പ്രഥമ അധ്യാപകൻ കണ്ണൂർ ചെറുകുന്ന് നാരായണ മാസ്റ്റർ ആയിരുന്നു.5 ബെഞ്ചും ഒരു ടൈംപീസും രേഖകൾ സൂക്ഷിക്കാനായി ഒരു ചെറിയ പെട്ടിയുമായാണ് ആ മഹാ വ്യക്തി ഏകാധ്യാപകനായി ഈ കുഗ്രാമത്തിൽ അക്ഷരകേന്ദ്രത്തിന്റെ തിരിതെളിക്കാൻ എത്തിയത്.
പരേതനായ K O ഉണ്ണീൻ കുട്ടി സാഹിബിന്റെ കെട്ടിടത്തിനു മുകളിലെ മുറിയിലായിരുന്നു ആദ്യ ക്ലാസ്. ഏതുസമയത്തും ഭദ്രമായ കെട്ടിടത്തിന്റെ അഭാവത്തിൽ സ്കൂൾ എടുത്ത് കളയും എന്ന ഭീതി നാട്ടുകാരനായ പ്രധാനാധ്യാപകൻ അഹമ്മദ് മാസ്റ്ററെ അലട്ടിക്കൊണ്ടിരുന്നു ഏത് ത്യാഗം സഹിച്ചും സ്കൂളിനെ നിലനിർത്താൻ അഹമ്മദ് മാസ്റ്റർ കഠിനപ്രയത്നം ചെയ്യേണ്ടി വന്നു അങ്ങിനെ നാട്ടുകാരുടെ സഹകരണത്തോടെ കൂടി 1961 ൽ ഉണ്ണിക്കുട്ടി സാഹിബിന്റെ കെട്ടിടത്തിലേക്ക് 100 കുട്ടികളുമായി സ്കൂൾ പ്രവർത്തനം മുന്നോട്ട് നീങ്ങി.
തുടക്കത്തിൽ 18 കുട്ടികളുമായി തുടങ്ങിയ സ്കൂൾ വളരെ നല്ല നിലയിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ആദ്യകാലത്ത് മലയാളം, കണക്ക്,പൗരധർമ്മം, ചരിത്രം,ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിലായിരുന്നു പഠനം.
വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശത്തെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരാൻ ആൽപ്പറമ്പ് ജി.എം.എൽ.പി സ്കൂളിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ SIEMAT (2006)നടത്തിയ പഠനത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത 100 സ്കൂളുകളിൽ ഒന്നാവാനുള്ള ഭാഗ്യവും സ്കൂളിന് ലഭിച്ചു. സ്കൂളിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപകരോടൊപ്പം നിൽക്കുന്ന രക്ഷിതാക്കളുടെ സഹകരണം പ്രശംസനീയമാണ്.
2002 ൽ ചൂലിപ്പുറത്തെ പുതിയ കെട്ടിടത്തിലേക്ക് മാറി.1000 ത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി വായനയുടെ പുതു ലോകം ഇളം മനസ്സുകൾക്ക് തുറന്നുകൊടുക്കുന്നു. സാഹചര്യങ്ങളും ചുറ്റുപാടുകളും അനുകൂലമാക്കി പ്രവർത്തിക്കുന്ന സ്കൂൾ ആൽപ്പറമ്പിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായി മാറിക്കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
21 സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 215 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ക്ലാസ്സ് റൂമുകളുടെ അപര്യാപ്തതയും കളിസ്ഥലത്തിന്റെ കുറവും കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | MERY | 2008 | 2015 |
2 | KAREEM | 2015 | 2017 |
3 | NAFEESA | 2017 | 2019 |
4 | ANIL KUMAR | 2019 | 2022 |
5 | BIJU V.C | 2022 | |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥിയുടെ പേര് | മേഖല |
---|---|---|
1 | FAIZAL K.O | DOCTOR ( Pediatrician) |
2 | JAMAL | HIGHER SECONDARY SCHOOL TEACHER |
3 | SHAMSEENA.K.O | COLLEGE LECTURER |
4 | CHERAY NAYADI | CENTRAL GOVT EMPLOYEE (SSA) |
5 | SUBRAHMANYAN CHERAY | GAZETTED OFFICER,POLICE |
6 | SANEESH,NEDUMBALLI | SCIENTIST,DELHI |
7 | UNNI | ISRO |