ജി.എൽ.പി.എസ്. മൊറയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. മൊറയൂർ | |
---|---|
വിലാസം | |
മൊറയൂർ ജി.എൽ.പി.എസ് മൊറയൂർ , മൊറയൂർ പി.ഒ. , 673642 , മലപ്പുറം ജില്ല | |
സ്ഥാപിതം | 5 - നവംബർ - 1928 |
വിവരങ്ങൾ | |
ഫോൺ | 0483 2776010 |
ഇമെയിൽ | glpsmorayur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18331 (സമേതം) |
യുഡൈസ് കോഡ് | 32050200804 |
വിക്കിഡാറ്റ | Q64567702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്, മൊറയൂർ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 132 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഷീദ് ബങ്കാളത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
1928 നവംബർ അഞ്ചാം തിയ്യതി ഒരധ്യാപനും പതിനാറ് വിദ്യാർത്ഥികളോടും കൂടി ഈ പാഠശാല ഉടലെടുത്തു. പ്രവർത്തനം ഇതിനോടടുത്തുള്ള ഒരു പീടിക മുകളിൽ വെച്ച് ആരംഭിച്ചു. പിന്നീട് ക്രമമായ അഭിവൃദ്ധി കൈവരിച്ചതിനാൽ പ്രസ്തുത സ്ഥലം വിട്ട് ഈ സ്ഥാപനത്തിൻറെ നേരെ മുൻവശത്തുള്ള റോഡിനോടടുത്ത് ഒരു ചെറിയ ഓല ഷെഡിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് 18-05-1938 ൽ ഈ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
1928 ൽ ഒന്നാം തരവും തുടർന്ന് രണ്ടാം തരവും 1930 ൽ മൂന്നാം തരവും ആരംഭിച്ചുവെങ്കിലും ഗുരുനാഥന്മാരുടെ എണ്ണക്കുറവ്, സ്ഥല പരിമിതി എന്നിവയാൽ ഏഴ് കൊല്ലത്തോളം പ്രസ്തുത നില തുടർന്നു. 1937 മെയ് മാസത്തിൽ നാലാം തരവും 1938 ഏപ്രിൽ മാസത്തിൽ അഞ്ചാം തരവും തുടങ്ങിയതോടുകൂടി ഒരു പൂർണ്ണമായ ലോവർ എലിമെൻററി സ്കൂളിൻറെ നിലയിലേക്ക് ഉയരുകയും അംഗീകാരം കിട്ടുകയും ചെയ്തു.
ഭൗതിക സാഹചര്യങ്ങൾ
ഓഫീസ് റൂം അടക്കം പതിമൂന്നോളം ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനുമുണ്ട്. ടൈൽ പതിച്ച ക്ലാസ് മുറികളും ഇൻറർ ലോക്ക് ചെയ്ത മുറ്റവും പൂചെടികളുമായി ഈ കലാലയം മുന്നോട്ടുള്ള കുതിപ്പിലാണ്. ആറു കംപ്യൂട്ടറുകളുമായി ഐ.ടി പഠനവും കാര്യക്ഷമമായി നടക്കുന്നു.
കൂടുതൽ അറിയുവാൻ
പഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം. വായന പ്രോൽസാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ, ക്ലാസ് അടിസ്ഥാനത്തിലുള്ള മാഗസി്ൻ തയ്യാറാക്കുന്നു. പൊതു വിജ്ഞാനം പരിപോഷിപ്പിക്കാൻ മെഗാ ക്വിസ് മത്സരം.
മുൻകാല പ്രവർത്തനങ്ങൾ
ഈ വിദ്യാലയത്തിൻറെ പ്രവർത്തനത്തെ പുരോഗതിയിലേക്ക് നയിക്കാൻ 1940 ൽ വെൽഫെയർ കമ്മിറ്റി രൂപം കൊള്ളുകയും 1940-41-42 വർഷങ്ങളിൽ നൂറിലധികം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം, പഠന സാമഗ്രികൾ എന്നിവ കൊടുക്കാൻ മുൻകൈ എടുത്ത് പ്രവർത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് യുദ്ധ സമയത്ത് അരിയും മറ്റും കിട്ടാൻ പ്രയാസപ്പെട്ടപ്പോഴാണ് ഇത് നിർത്തേണ്ടി വന്നത്. എന്നിരുന്നാലും സ്ലേറ്റ്, പുസ്തകം, വസ്ത്രം മുതലായവ വിതരണം ചെയ്യാൻ ഈ കമ്മിറ്റി മുൻകൈ എടുത്തു.
പൂർവ്വ വിദ്യാർത്ഥി സംഘം
സ്കൂളിൻറെ രജത ജൂബിലി ആഘോഷം വളരെ ഭംഗിയായി നടത്തുകയും ഇതിനായി ഒരു പൂർവ്വ വിദ്യാർത്ഥി സംഘം നിലവിൽ വരികയും ചെയ്തു. സ്കൂൾ ആരംഭം മുതൽ ഈ പ്രദേശത്തെ ഏറ്റവും കൂടുതൽ പട്ടിക ജാതി കുുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയം കൂടിയാണിത്.സാന്പത്തികമായി പിന്നോക്കമാണെങ്കിലും വിദ്യാഭ്യാസ കാര്യങ്ങളിൽ മുൻതൂക്കം കൊടുക്കുന്ന ഒരു പറ്റം രക്ഷിതാക്കൾ ഈ കലാലയത്തിൻറെ മുതൽകൂട്ടായി ഉണ്ട്. അതിനാൽ ശക്തമായ ഒരു പി.ടി.എ സ്കൂളിനെ മുന്നോട്ട് നയിച്ചു പോരുന്നു. തദ്ദേശവാസികളായ അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമത്തിന് പുറമെ പുതുതായി രൂപം കൊണ്ട പൂർവ്വ വിദ്യാർത്ഥി സംഘടനയും കൂടിച്ചേർന്നു കൊണ്ട് സ്കൂളിൻറെ സർവ്വതോന്മുഖമായ പുരോഗതിക്കായി ശ്രമിക്കുന്നു.
വഴികാട്ടി
മികവുകൾ
ദിനാചരണങ്ങൾ
ലോക പരിസ്ഥിതി ദിനം
സ്വാതന്ത്ര്യ ദിനം
ചിത്രശാല
ആഘോഷം
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18331
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ