എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ് | |
---|---|
വിലാസം | |
കൊണ്ടോട്ടി AMLP SCHOOL KALOTH NEDIYIRUPPU , കൊണ്ടോട്ടി പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 9895501325 |
ഇമെയിൽ | amlpskalothnediyiruppu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18314 (സമേതം) |
യുഡൈസ് കോഡ് | 32050200709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടോട്ടിമുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 228 |
പെൺകുട്ടികൾ | 213 |
ആകെ വിദ്യാർത്ഥികൾ | 441 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ഷറീന എൻ |
പ്രധാന അദ്ധ്യാപിക | ഷമീന എം |
പി.ടി.എ. പ്രസിഡണ്ട് | ഫസലുൽ ഹഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹനാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന എ. എം . എൽ .പി എസ് കാളോത്ത് നെടിയിരുപ്പ് 97 വർഷം പിന്നിട്ടു.1927 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം കൊണ്ടോട്ടി കാളോത്ത് സ്ഥിതി ചെയ്യുന്നു.കൊണ്ടോട്ടി ദേശത്തിന്റെ വിദ്യാഭ്യാസ,സാമൂഹിക ,സാംസ്‌കാരിക മേഖലകളിൽ പ്രധാന പങ്ക് വഹിച്ചു മുന്നേറുന്നു ഈ വിദ്യാലയം.
ചരിത്രം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ( പഴയ ഏറനാട് താലൂക്ക് ) നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .
1927 ൽ പരേതനായ ശ്രീ. അബ്ദുള്ള മൊല്ല എന്ന മാന്യവ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 450 ഓളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. 3 അറബി അധ്യാപകരടക്കം 19 പേർ ഇവിടുത്തെ സ്‌റ്റാഫംഗങ്ങളാണ്.
സ്ഥാപകനായിരുന്ന ശ്രീ. അബ്ദുളള മൊല്ലയുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ചരിത്രം ഈ സ്ഥാപനത്തിന് പറയാനുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്ത് ലഭിച്ചിരുന്ന സർക്കാർ ഗ്രാന്റ് മാത്രമായിരുന്നു വരുമാനം.ബ്രിട്ടീഷുകാരോടും അതുവഴി ഇംഗ്ളീഷ് ഭാഷയോടും സാധാരണജനം പുറം തിരിഞ്ഞു നിന്നിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിനായി കുട്ടികളെ ലഭിക്കുവാൻ വലിയ കടമ്പ കടക്കേണ്ടതുണ്ടായിരുന്നു.വിദ്യാർഥികളെ തേടി അധ്യാപകർ വീടുവീടാന്തരം കയറി ഇറങ്ങുകയും, അധ്യാപകരെ കണ്ടാൽ വിദ്യാർഥികൾ ഓടുകയും ചെയ്തിരുന്ന അക്കാലത്തെ ജനജീവിതവും അങ്ങേയറ്റം ദുസ്സഹമായിരുന്നു. ത്യാഗപൂർണ്ണമായ അധ്യാപന ജീവിതം നയിച്ചിരുന്ന നിഷ്കളങ്കരായ അധ്യാപകർക്കും പ്രതിമാസ വരുമാനം നൽകുവാൻ മാനേജ സഹിചിരുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമായിരുന്നു. ക്ലാസ്സ് മുറികളാണെങ്കിൽ സൗകര്യം കുറഞ്ഞവയും ഓല മേഞ്ഞവയും .....
മേൽപ്പറഞ്ഞവയെല്ലാം പഴയ കഥയാണെങ്കിൽ ഇന്നത്തെ സ്ഥിതിയാകെ ഇതിനകം മാറിയിരിക്കുന്നു. പുതിയ മാനേജ്മെന്റിന്റെ കീഴിൽ ഉജ്ജ്വലമായ പ്രവർത്തനങ്ങളാണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. അബ്ദുള്ള മൊല്ലയുടെ പുത്രനായ ശ്രീ. N. സുൽഫിക്കറിന്റെ കീഴിൽ സ്കൂൾ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു.അത്യാധുനികസൗകര്യങ്ങളുള്ളതും വിശാലവും ശിശു സൗഹാർദ്ദവും ICT സൗകര്യങ്ങളുള്ളതുമായ 15 ക്ലാസ്സ് മുറികൾ ഇന്നിവിടെയുണ്ട്. സ്കൂളിന്റെ പവർത്തനങ്ങളിൽ PTA,MTA,SMC, പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധ സമര ഭടന്മാർ എന്നിവരുടെയെല്ലാം നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. പുതിയ പാഠപ്രദ്ധതി അതിന്റേതായ രൂപത്തിൽ നടത്തിവരുന്നുണ്ട്.
പഠനപ്രവർത്തനേതര വിഷയങ്ങളലും വേണ്ടത്ര ശ്രദ്ധയുണ്ട്. സബ് ജില്ലാ കലോത്സവങ്ങളിൽ നല മികവ് പലപ്പോഴും പ്രദർശിപ്പിച്ചിട്ടുണ്ട്. അറബിക് കലാമേളയിൽ പലപ്രാവശ്യം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും തുടരെത്തുടരെ ലഭിച്ചിട്ടുണ്ട്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ ഒരു ഡി വിഷൻ ഇംഗ്ലീഷ് മീഡിയം ആയാണ് പ്രവർത്തിക്കുന്നത്. അങ്ങനെ 15 ഡിവിഷനുകൾ സ്കൂളിനുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ മികച്ച പ്രാവീണ്യം ലഭിക്കുവാൻ പല ഇംഗ്ലീഷ് പത്രങ്ങളും , വെക്കേഷൻ ക്ലാസ്സുകൾ, വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ എന്നിങ്ങനെ നടത്തുന്ന പതിവ് ഇപ്പോഴും തുടരുന്നു.
രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സുകൾ കൊടുക്കുന്നതിലും ഈ സ്കൂൾ മുന്നിൽ തന്നെയാണ്. കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസ്സുകൾ ഓൺലൈനായ സമയത്തും ഇത് തുടർന്ന് പോന്നിരുന്നു. PTA മീറ്റിംഗുകളിൽ പലപ്പോഴും വരാറുള്ളത് സ്തീകളാണ് എന്ന കാര്യം കണക്കിലെടുത്ത് പുരുഷന്മാരായ രക്ഷിതാക്കൾക്ക് ബോധവത്ക്കരണം നൽകുന്നതിന്റെ ഭാഗമായി രാത്രി വൈകിയും നീണ്ട ക്യാമ്പ് നടത്തിയ മാതൃക ഈ സ്കൂളിന്റെതാണ്.
ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ ഈ സ്കൂൾ എന്നും മുൻപന്തിയിലാണ്. സർക്കാർ നിർദ്ദേശാനുസരണം പോഷകമൂല്യമുള്ള ഉച്ചഭക്ഷണം, പാൽ മുട്ട എന്നിവ നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നു. കുട്ടികൾക്കായുള്ള toilet നന്നായി പരിപാലിക്കുന്നു. സ്കൂൾ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കിണർ സ്കൂളിനു മാത്രമല്ല, അയൽപക്കത്തു കാർക്കും എന്നും ഒരനുഗ്രഹമാണ്. ടെക്സ്റ്റ് ബുക്കുകൾ, യൂണിഫോം എന്നിവ യഥാസമയത്ത് വിതരണം ചെയ്യുന്നതിലും ശ്രദ്ധ ചെലുത്തുന്നു.
വിവിധ ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു. പലപ്പോഴും ഇതിലേക്ക് യോഗ്യരായ അതിഥികളെ ക്ഷണിക്കാറുണ്ട്. കുട്ടികളുടെ പഠനനില്ലാറം ശ്രദ്ധിക്കുന്നതിനായി ഗൃഹസന്ദർശനം നടത്തുവാൻ സ്റ്റാഫംഗങ്ങൾ മുന്നിലാണ്.
കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ പരിഹരിക്കാനായി ഓൺലൈൻ കലാമേളകൾ, സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി സിവിൽ സർവീസ് ഫൗണ്ടേഷൻ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പൊതു വിജ്ഞാനമടക്കം വിവിധങ്ങളായ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി വരുന്നുണ്ട്. ചുരുക്കത്തിൽ ഇവിടത്തെ സ്റ്റാഫ് മാനേജ്മെന്റ്മറ്റ് ഏജൻസികളും കൂടി ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തുന്നു എന്നു പറയാം
മികവുകൾ
2023-24 അധ്യയന വർഷത്തെ LSS പരീക്ഷയിൽ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിൽ ഒന്നാംസ്ഥാനം .
സബ്ജില്ലാതലത്തിൽ അറബിക് കലാമേളയിൽ രണ്ടാം സ്ഥാനം
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ്സ്‌റൂം,വിശാലമായ പാർക്ക് , സ്മാർട്ട് ക്ലാസ്സ്‌റൂം ,ഓരോ ക്ലാസ്സിലും ലൈബ്രറി,കൂടുതൽ വായിക്കുക
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ സന്ദർശിക്കുക.
ദിനാചരണങ്ങൾ
കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കാനും പുത്തൻ അനുഭവങ്ങൾ നൽകാനും വിവിധ ദിനാചരണങ്ങൾ ആചരിക്കാറുണ്ട് .
കുട്ടികളുടെ പഠനനേട്ടവുമായി ബന്ധപ്പെട്ട ദിനാചരണ പ്രവർത്തനങ്ങളാണ് നടത്താറുള്ളത് .
ക്ലബ് പ്രവർത്തനങ്ങൾ
വളരെ സജീവമായ ഒരു സ്പോർട്സ് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .പ്രിയ അദ്ധ്യാപകൻ imthiyas മാഷിന്റെ നേതൃത്വത്തിൽ നിരന്തര പരിശീലനത്തിന്റെ ഭാഗമായി മികവാർന്ന പ്രകടനം കാഴ്ചവെക്കുന്ന ഒരു ഫുട്ബാൾ ടീം സ്കൂളിന് അവകാശപ്പെടാനുണ്ട്
അലിഫ് അറബിക് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
മാത്‍സ് ക്ലബ്
സയൻസ് ക്ലബ് .
തുടങ്ങിയ വിവിധ ക്ലബ്ബുകൾ കുട്ടികളുടെ ഉന്നമനത്തിനായി സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്
പഴയകാല അധ്യാപകർ
Sl No | Name of the Teacher | Period | Photo |
---|---|---|---|
1. | G.Ponamma | -2017 | |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊണ്ടോട്ടിയിൽ നിന്ന് ഒരു കിലോമീറ്റർ
- കുിഴിശ്ശേരിയിൽ നിന്ന് മൂന്നര കിലോമീറ്റർ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18314
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ