സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ആലപ്പുഴ[1]  ജില്ലയിലെ ചേർത്തല[2]  വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല  ഉപജില്ലയിലെ ചാരമംഗലം അഥവാ കൂറ്റുവേലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം[3]

ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം
വിലാസം
ചാരമംഗലം

മായിത്തറ മാർക്കറ്റ് പി.ഒ.
,
688539
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - 11 - 1917
വിവരങ്ങൾ
ഫോൺ0478 2821468
ഇമെയിൽ34013alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34013 (സമേതം)
എച്ച് എസ് എസ് കോഡ്04011
യുഡൈസ് കോഡ്32110400501
വിക്കിഡാറ്റQ87477515
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ689
പെൺകുട്ടികൾ551
ആകെ വിദ്യാർത്ഥികൾ1240
അദ്ധ്യാപകർ53
ഹയർസെക്കന്ററി
ആൺകുട്ടികൾ169
പെൺകുട്ടികൾ184
ആകെ വിദ്യാർത്ഥികൾ353
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരശ്മി കെ
പ്രധാന അദ്ധ്യാപികടി ജി ഗീതാ ദേവി
പി.ടി.എ. പ്രസിഡണ്ട്പി അക്ബർ
എം.പി.ടി.എ. പ്രസിഡണ്ട്സോയ
അവസാനം തിരുത്തിയത്
03-02-202234013govtdvhsscharamangalam
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ഗവൺമെന്റ് ദുർഗ്ഗാ വിലാസിനി ഹയ്യർ സെക്കന്ററി സ്കൂൾ (Govt: D.V.H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കഞ്ഞിക്കുഴി[4] ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ലാപ് ടോപ്പ് അടക്കം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.

ഏറ്റവും മികച്ച ഓപ്പൺ എയർ ഓഡിറ്റോറിയം സ്ക്കൂളിനുണ്ട്

കേന്ദ്രഗവൺമെന്റിന്റെ പദ്ധതിയായ അടൽ ടിങ്കറിങ്ങ് ലാബ്[5] - സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നഅടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും , ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്.

വിപുലമായ ലൈബ്രറിയാണ് സ്കൂളിലേത്. കഥ, കവിത, നിരൂപണം, ലേഖനം റഫറൻസ് ഗ്രന്ഥങ്ങൾ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തോളം പുസ്തകങ്ങളുണ്ട്. സ്ക്കൂളിൽ ലഭ്യമായ കൂടുതൽ സൗകര്യങ്ങ അറിയുന്നതിനും ചിത്രങ്ങൾ കാണുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യു

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ കുട്ടികളുടെ സർവോന്മുഖ വളർച്ച ലക്ഷ്യമാക്കി ഒട്ടേറെ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പാക്കി വരുന്നു . അത്തരം പാഠ്യനുബന്ധ പ്രവർത്തനങ്ങളുടെ ലിസ്റ്റ് താഴെ നൽകിയിരിക്കുന്നു . ഓരോ പ്രവർത്തനനത്തിലും ക്ലിക്ക് ചെയ്‌താൽ ആ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ കാണാവുന്നതാണ് .

സാരഥികൾ

പ്രിൻസിപ്പാൾ  : രശ്മി കെ ഹെഡ്മിസ്ട്രസ്  : ടി ജി ഗീതാ ദേവി
 
 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ .ന പേരു് കാലഘട്ടം ചിത്രം
1 വസന്ത എ 2017-2018  
2 അനിത വി എസ് 2017-2017  
3 റ്റി ജി സുരേഷ് 2013-2017  
4 എം എസ് പ്രസന്നകുമാരി 2012-2013  
5 സുശീല വി എസ് 2008-2012  
പ്രധാനാദ്ധ്യാപകർ കൂടുതൽ അറിയാൻ >>>

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. കെ. ജെ. മനോജ് ലാൽ[6]- ഡി വി എച്ച് എസ് എസ്സിന്റെ ഒളിമ്പ്യൻ, 2000-ലെ സിഡ്‌നി ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ശ്രീ. സജീവൻ പത്തുവർഷം തുടർച്ചയായി നാഷണൽ സ്പോർട്ട്സ് മീറ്റിൽ മെഡൽ നേടി. ഫയർഫോഴ്സിൽ അദ്ദേഹം 100 മീറ്റർ, ലോങ്ങ് ജംപ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ധാരാളം പ്രാവശ്യം ചാമ്പ്യൻ ആകുകയും പല റെക്കോഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് പ്രാവശ്യം ലോങ്ങ് ജമ്പ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.  സിനിമമേഖലയിലെ ശ്രീ. രതീഷ് രവി[7] -( സിനിമ സംവിധായകൻ .നടൻ,സ്ക്രിപ്റ്റ് റൈറ്റർ), ശ്രീ. പ്രസാദ് മുഹമ്മ- (സിനിമനടൻ ,മിമിക്രിതരം), കൂറ്റുവേലി ശ്രീ.ബാലചന്ദ്രൻ[8]( ഗായകൻ,സംഗീതജ്ഞൻ) മറ്റു കായികതാരങ്ങൾ ശ്രീ. കെ. ബി. ശിവദേവൻ,കുമാരി കുഞ്ഞുമോൾ, കുമാരി.ഇന്ദുലേഖ, ശ്രീ. ബാബു എം ഡി (ജാർഖണ്ഡ് സ്റ്റേറ്റ് പോലീസിൽ -റെയിൽവേ പോലീസിലെ സബ്ഇൻസ്പെക്ടർ ), ശ്രീ ശശി ആർ-കായികതാരം (ബീഹാർ പോലീസിൽ - സബ്ബ് ഇൻസ്പെക്റ്റർ), ഡോ. ശ്രീ. വിഷ്ണു,കൂറ്റുവേലി ശ്രീ അനിൽ കുമാർ (കലാകാരൻ), ശ്രീ. അജിത്ത് - ഡാൻസർ എന്നിവർ പൂർവ്വ-വിദ്യാർഥികളും പ്രതിഭകളുമാണ്

മറ്റുതാളുകൾ

വഴികാട്ടി

  • ചേർത്തല - ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ചേർത്തല - ആലപ്പുഴ നാഷണൽ ഹൈവേയിൽ ചേർത്തലയിൽ നിന്ന് തെക്കോട്ട്  5 കിലോമീറ്റർ അകലെയും  ആലപ്പുഴയിൽ നിന്ന്  വടക്കോട്ട് 19 കിലോമീറ്റർ അകലെയുമായാണ് തിരുവിഴ കവല
  • ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും തിരുവിഴ - പുത്തനമ്പലം വഴിയുള്ള ബസിൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം , അത്തരത്തിലുള്ള ബസുകൾ എണ്ണത്തിൽ കുറവാണെന്നു മാത്രം
  • ചേർത്തല - ആലപ്പുഴ ഓർഡിനറി കെ.എസ്.ആർ ടി സി ബസിൽ തിരുവിഴകവലയിൽ ഇറങ്ങി ഓട്ടോയിൽ യാത്ര ചെയ്തു സ്‌കൂളിൽ എത്താം
  • സ്‌കൂളിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുവിഴ , എന്നാൽ അവിടെ പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമേ സ്റ്റോപ്പുള്ളൂ , എക്സ്പ്രസ്സ് , സൂപ്പർ ഫാസ്റ്റ് ട്രെയിനുകളിൽ വരുന്നവർ ചേർത്തല / ആലപ്പുഴ റെയിൽവേ സ്റ്റേഷനുകളിലിറങ്ങി ബസിനു തിരുവിഴയിൽ എത്താവുന്നതാണ്

{{#multimaps:9.638746, 76.343393|zoom=20}}

പുറംകണ്ണികൾ

  1. MediaoneTV Live - Success story of Govt Dvhss Charamangalam in sports - https://youtu.be/v-_fQ9XMAys
  2. ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്ക്കൂൾ യുട്യൂബ് ചാനൽ - https://www.youtube.com/c/DVHSSCharamangalam/videos
  3. കൂറ്റുവേലി ശ്രീ.ബാലചന്ദ്രൻ - https://www.facebook.com/koottuvelibalachandran/

അവലംബം