ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
ഗ്രേഡ്=5}}
ഗ്രേഡ്=5}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:15048lk.png|center|500px]]
[[പ്രമാണം:15048lk.png|center|500px]]                  
                   
   പ്രകൃതിരമണിയമായ [[വയനാട്|വയനാടിന്റെ ]] ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി [[മീനങ്ങാടി ]]പ‍ഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്
   പ്രകൃതിരമണിയമായ [[വയനാട്|വയനാടിന്റെ ]] ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി [[മീനങ്ങാടി ]]പ‍ഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്
[[പ്രമാണം:15048off.jpeg|ലഘുചിത്രം|സ്കൂൾ ഓഫീസ്  & ഡിജിറ്റൽ ലൈബ്രറി ബ്ലോക്ക് ]]
[[പ്രമാണം:15048off.jpeg|ലഘുചിത്രം|സ്കൂൾ ഓഫീസ്  & ഡിജിറ്റൽ ലൈബ്രറി ബ്ലോക്ക് ]]
== ചരിത്രം ==
== ചരിത്രം ==
[[/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82|കൂടിപ്പള്ളിക്കൂടങ്ങളുടെ]] തുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .
[[/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82|കൂടിപ്പള്ളിക്കൂടങ്ങളുടെ]] തുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .
വരി 90: വരി 90:
1980 -ൽ വയനാട് ജില്ല പിറവിയെടുക്കുന്നതുവരെ, [[കോഴിക്കോട്|കോഴിക്കോട് വിദ്യാഭ്യാസ ജില്ല]]യുടെ ഭാഗമായി സ്കൂൾ നിലകൊണ്ടു. കലാ കായിക മേഖലകളിൽ അറുപതുകളിൽ തന്നെ മികവ് പുലർത്തനും ,വിദ്യാഭ്യാസരംഗത്ത് ശ്രദ്ധാകേന്ദ്രമായി മാറാനും ഈ വയനാടൻ വിദ്യാലയത്തിന് സാധിച്ചു
1980 -ൽ വയനാട് ജില്ല പിറവിയെടുക്കുന്നതുവരെ, [[കോഴിക്കോട്|കോഴിക്കോട് വിദ്യാഭ്യാസ ജില്ല]]യുടെ ഭാഗമായി സ്കൂൾ നിലകൊണ്ടു. കലാ കായിക മേഖലകളിൽ അറുപതുകളിൽ തന്നെ മികവ് പുലർത്തനും ,വിദ്യാഭ്യാസരംഗത്ത് ശ്രദ്ധാകേന്ദ്രമായി മാറാനും ഈ വയനാടൻ വിദ്യാലയത്തിന് സാധിച്ചു
[[പ്രമാണം:15048t4.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15048t4.png|ലഘുചിത്രം|നടുവിൽ]]
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
==2019-20 അധ്യയന വർഷത്തെ പൊതുപരീക്ഷകളുടെ ഫലം==
[[പ്രമാണം:15048sslc.png|ലഘുചിത്രം|നടുവിൽ]]
<p style="text-align:justify">ഈ വർഷത്തെ എസ്.എസ്.എൽ. സി. പരീക്ഷയിൽ 407 കുട്ടികൾ പരീക്ഷയെഴുതിയതിൽ 383 കുട്ടി കൾ ഉപരിപഠനത്തിന് അർഹത നേടി. 52 കുട്ടികൾ മുഴുവൻ വിഷ യങ്ങൾക്കും എ പ്ലസ് നേടിയപ്പോ ൾ ഒരു വിഷയത്തിന് എ പ്ലസ് നഷ്ടപ്പെട്ടവർ 12 പേരാണ്. വയ നാട് ജില്ലയിൽ സർക്കാർ വിദ്യാല യങ്ങളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ്. ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരു ത്തുന്നതും ഈ സർക്കാർ വിദ്യാലയമാണ്. ഓരോ വർഷവും എസ്. എസ്.എൽ.സി. പരീക്ഷയ്ക്കിരിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നതും കൂടുതൽ കുട്ടികൾ പ്രവേശനം നേടുന്നതും വിദ്യാ ലയത്തിൻറെ മികവിൻറെ സൂചകമാണ്. റിസൾട്ട് വർദ്ധിപ്പിക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും പി.ടി.എ. കമ്മിറ്റിയും സജീവ ശ്രദ്ധ പുലർത്താറുണ്ട്. എസ്.എസ്.എൽ.സി. സ്പെഷ്യൽ കോച്ചിംഗ് ക്യാമ്പ്, എസ്.ടി. വിദ്യാർഥികൾക്കുള്ള റസിഡൻഷ്യൽ ക്യാമ്പ്, ക്ലാസ് പി.ടി.എ.യിലെ രക്ഷിതാക്കളുടെ പങ്കാളിത്തം, വിദ്യാലയത്തിലെ പഠനാനുബന്ധപ്രവർത്തനങ്ങളിലെ ഇടപെടൽ ഇവയെല്ലാം പി.ടി.എ. യുടെ നേതൃത്വത്തിൽ ശക്തമായി നടക്കുന്നുണ്ട്. </p>
==ഹയർ സെക്കണ്ടറി പരീക്ഷാഫലം==
[[പ്രമാണം:15048hss.png|ലഘുചിത്രം|നടുവിൽ]]
<p style="text-align:justify">ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനി റ്റീസ് വിഭാഗങ്ങളിലായി ഉജ്ജ്വല വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.
സയൻസ്വിഭാഗത്തിൽ പരീക്ഷയെഴുതിയതിൽ ഒരു വിദ്യാർത്ഥിയൊ ഴികെ ബാക്കി എല്ലാവരും ഉന്നതവിജയം നേടി.  17 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു.  1200 ൽ 1200 മാർക്കും നേടി വിഷ്ണുമായ വിദ്യാലയത്തിൻറെ അഭിമാനതാരമായി. വിജയശതമാനം 99%. 12 വിദ്യാർത്ഥികൾക്ക് 5 വിഷയങ്ങളിൽ എ പ്ലസും, 20 വിദ്യാർ ത്ഥികൾക്ക് 4 വിഷയങ്ങളിൽ എ പ്ലസും ലഭിച്ചു. 
കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥി ഒഴികെ ബാക്കിയെല്ലാ വിദ്യാർത്ഥികളും ഉന്നതവിജയം നേടി. 9 വിദ്യാർ ത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.  വിജയശതമാനം 99%.9 വിദ്യാർത്ഥികൾക്ക് 5 വിഷയങ്ങളിലും 6 പേർക്ക് 5 വിഷയങ്ങ ളിലും എ പ്ലസ് ലഭിച്ചു.
ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 90% ആയിരുന്നു വിജയം. 6 വിദ്യാർത്ഥി കൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  നേടി.  13 പേർ 5 വിഷയ ങ്ങൾക്കും 4 പേർ 4 വിഷയങ്ങൾക്കും എ പ്ലസ്  നേടി.</p>
</div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:05, 15 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
പ്രമാണം:Thsclip2.gif
പ്രമാണം:Thsclip1.gif
ഗവ. എച്ച് എസ് എസ് മീനങ്ങാടി
വിലാസം
മീനങ്ങാടി

673 591
,
വയനാട് ജില്ല
സ്ഥാപിതം17 - 07 - 1958
വിവരങ്ങൾ
ഫോൺ04936247570
ഇമെയിൽhmghsmeenangadi@gmail.com സ്കൂൾ വെബ് സൈറ്റ്=http://GHSSMEENANGADI
കോഡുകൾ
സ്കൂൾ കോഡ്15048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിവി കൃഷ്ണൻ
പ്രധാന അദ്ധ്യാപകൻസലിൻ പാല
അവസാനം തിരുത്തിയത്
15-08-202015048mgdi
ക്ലബ്ബുകൾ
പ്രോജക്ടുകൾ




 പ്രകൃതിരമണിയമായ വയനാടിന്റെ  ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി മീനങ്ങാടി പ‍ഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്
സ്കൂൾ ഓഫീസ് & ഡിജിറ്റൽ ലൈബ്രറി ബ്ലോക്ക്

ചരിത്രം

കൂടിപ്പള്ളിക്കൂടങ്ങളുടെ തുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .

സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ചു സ്കൂൾ അങ്ങോട്ടേക്ക് മാറ്റി .വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു .കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണകുറുപ്പ് (1931 ),കൃഷ്ണ പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാല കുറുപ്പ് (1947 ),കൗസല്യ ടീച്ചർ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു 1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്

1956 -ൽ ഡിസ്‌ട്രിക്‌ട് ബോർഡ് എലിമെന്ററി സ്കൂൾ എന്നും പിന്നീട് മീനങ്ങാടി ഗവ .എൽ പി സ്കൂൾ എന്നും പെരുമാറ്റിയ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരാണ് ഇന്നത്തെ പ്രദേശ വാസികളേറെയും . ഇവിടെനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് തുടർപഠനത്തിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുപ്രമുഖരുടെ മേൽ നോട്ടത്തിൽ 1952 -ൽ ഒരു കമ്മിറ്റിക്ക് രൂപം നൽകി . ബാലകൃഷ്ണൻ നായർ പ്രസിഡന്റായി രൂപീകരിച്ച ഈ സമിതി യിൽ ഫാ.പൂമറ്റത്തിൽ പൗലോസ് ,വാര്യംകണ്ടി ഉമ്മർ ,കോട്ടക്കുന്ന് ഗൗഡർ ,എസ് എസ് വയലായ ,എം പി നാരയണൻ നായർ ,വി ഉണ്ണി നായർ , ടി വി കുര്യാക്കോസ് കെ ജി മാധവൻ നായർ ,യുസഫ് റാവുത്തർ , രാമൻ ചെട്ടി കെ കരുണാകരൻ നായർ എന്നിവർ അംഗങ്ങളായിരുന്നു .ഇന്നത്തെ ഹൈസ്കൂൾ റോഡിനു പടിഞ്ഞാറുവശത്തായി അംശം അധികാരി കൂടിയായ ബാലകൃഷ്ണൻ നായർ നൽകിയ രണ്ടേക്കർ ഭൂമിയിൽ ഈ കമ്മിറ്റിയുടെ ശ്രമഫലമായി ഒരു വർഷത്തിനകം തന്നെ കെട്ടിടം പണി പൂർത്തിയായി .ഈ സംരഭത്തിലേക്കായി കോഴിക്കോട്ടുള്ള സി സി ഓട്ടോ മൊബൈൽസ് എന്ന സ്ഥാപനം അന്ന് രണ്ടു ലോഡ് മരം സംഭാവന നൽകിയത് പ്രത്യേകം സ്മരണീയമാണ് . എം പി നാരായണൻ നായരെ മാനേജരായി നിയമിച്ചുകൊണ്ട് യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു . എം രാമൻ മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ എം കെ കുഞ്ഞപ്പ നമ്പ്യാർ (വടകര) ചാത്തുക്കുട്ടി നമ്പ്യാർ (തളിപ്പറമ്പ്) ഗോവിന്ദൻ നമ്പ്യാർ,പി കെ പരമേശ്വരൻ നമ്പ്യാർ എന്നിവരായിരുന്നു ആദ്യകാല സഹ അദ്ധ്യാപകർ .ഇവരിൽ ഗോവിന്ദൻ നമ്പ്യാർക്ക് ബത്തേരി സർവ്വജന ഹൈസ്കൂളിൽ നിയമനം ലഭിച്ചതോടെ 1957 മാർച്ചിൽ പി കുമാരൻ മാസ്റ്റർ ഇവിടെ അദ്യാപകനായെത്തി

ഹൈസ്കൂളിന്റെ പിറവി

ആവശ്യങ്ങൾക്ക് അറുതിയില്ലല്ലോ.ഹയർ എലമെന്ററി പഠനം പൂർത്തിയാക്കുന്നവർക്ക് ഉപരിപഠനാർതഥം കൽപ്പറ്റ എസ് കെ എം ജെ സ്കൂളിനെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു.ഗതാഗത സൗകര്യങ്ങൾ നന്നേ പരിമിതമായതിനാൽ തുടർ വിദ്യാഭ്യാസം പൊതുവെ ദുഷ്കരമായി മാറി.കേരളപിറവിക്ക്‌ ശേഷം പുതുതായി നിലവിൽ വന്ന സർക്കാർ വായനാട്ടിൽപുതിയ ഹൈസ്കൂൾ അനുവദിക്കാൻ തീരുമാനമെടുത്തതറിഞ്ഞ നാട്ടുകാർക്ക് ആവേശമായി.ഇവിടെയും ഹൈസ്കൂൾ ആരംഭിക്കണം. 1958 ജൂലൈ 17 നു ആ സ്വപ്നവും യാഥാർത്ഥ്യമായി.അതോടെ യു പി സ്കൂൾ സർക്കാരിന് കൈമാറാൻ നീക്കമാരംഭിച്ചെങ്കിലും അത് പൂർത്തിയാകാൻ 1968 വരെ കാത്തിരിക്കേണ്ടി വന്നു

മാനേജർ എം പി നാരായണൻ നായർക്ക് സ്കൂൾ കൈമാറുമ്പോളൊരു വ്യവസ്ഥ മാത്രമേ മുന്നോട്ടുവെക്കാനുണ്ടായിരുന്നുള്ളു . ആരോടും ഒരു രൂപ പോലും കൈപറ്റാതെയാണ് സ്കൂളിൽ അദ്ധ്യാപക നിയമനം നടത്തിയത് .അവരുടെ ജോലി സംരക്ഷണം ഉറപ്പാക്കണം മാനേജ്‌മെന്റിന് സർക്കാർ ഒരു പ്രതിഫലവും നൽകേണ്ടതില്ല . ഹൈസ്കൂൾ ആരംഭിക്കുമ്പോൾ ആവശ്യമായ ഭൗതിക സൗകര്യമില്ലന്നുള്ളതായിരുന്നു മുഖ്യ പ്രശനം .അങ്ങാടിയിലുള്ള പുറക്കാടി ഗ്രാമസേവാ സംഘത്തിന്റെ കെട്ടിടത്തിൽ (ഇന്നത്തെ പോസ്റ്റോഫീസ് നിൽക്കുന്ന സ്ഥലം )താൽക്കാലികമായി ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു ഇതിനോട് ചേർന്ന് ഒരു ഓല ഷെഡും നിർമിച്ചു . പൂമറ്റത്തിൽ പൗലോസ്,തെക്കേവീട്ടിൽ കുര്യാക്കോസ്,വാര്യംകണ്ടി ഉമ്മർ ,കെ ജി മാധവൻ നായർ .കെ ഒണ്ടൻ,എസ് എ മജീദ് തുടങ്ങി യു പി സ്കൂളിനുവേണ്ടി പ്രവർത്തിച്ചവരെല്ലാം അന്നും സജീവമായി രംഗത്തുണ്ടായിരുന്നു .

പ്രഥമ ബാച്ചിൽ ആകെ 19 കുട്ടികൾ .ഇന്ന് ശിശുരോഗ വിദഗ്ദ്ധനായ ഡോ .ടി പി ശീതളനാഥന്റെ പേരാണ് പ്രവേശന രജിസ്റ്ററിൽ ഒന്നാമതായി ഇടം പിടിച്ചത് .ഡോക്യൂമെന്ററി സംവിധായകനും ചരിത്ര ഗവേഷകനുമായ അബ്രഹാം ബെൻഹർ ആയിരുന്നു ആദ്യ സ്കൂൾ ലീഡർ .പിൽകാലത്ത് വിദേശ പൗരത്വം സ്വീകരിച്ച കെ പി അന്നമ്മയുൾപ്പെടെ അഞ്ചു പെൺകുട്ടികളും ഈ ബാച്ചിലുണ്ടായിരുന്നു .എസ് എസ് എൽ സി പരീക്ഷ കേന്ദ്രം അനുവദിച്ചുകിട്ടാൻ വൈകിയതിനാൽ ആദ്യ ബാച്ചുകാർക്ക് ബത്തേരി സർവജന ഹൈസ്കൂളിൽ പരീക്ഷ എഴുതേണ്ടി വന്നു .അമ്പതു രൂപക്ക് ഒരേക്കർ ഭൂമി ലഭിച്ചിരുന്ന അക്കാലത്ത് എട്ടാംതരം മുതൽ ഒരു കുട്ടി പ്രതിമാസം 6 രൂപ ഫീസ് നൽകേണ്ടിയിരുന്നു നിർധന വിദ്യാര്തഥികൾക്ക് ഇക്കാരണത്താൽ തുടർപഠനം സ്വപ്നം മാത്രമായി അവശേഷിച്ചു .

മീനങ്ങാടി ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകനായി നിയമിതനായത് വാഴക്കാട് സ്വദേശി അബ്ദുള്ള മാസ്റ്റർ ആയിരുന്നു .ഗണിതാദ്ധ്യാപകനായ ഇദ്ദേഹം ബത്തേരി സർവജന സ്കൂളിൽ നിന്നും ഡെപ്യൂട്ടേഷൻ വഴിയാണ് ഇവിടെ എത്തുന്നത് .ഒരു വർഷത്തിന് ശേഷം അദ്ദേഹം സ്ഥലം മാറിയപ്പോൾ ശാരദ ടീച്ചറും തുടർന്ന് ഒ .എം ജോർജ് മാസ്റ്ററും(1963 ) പ്രധാനാദ്ധ്യാപകരായി.മേഴത്തുർ ശിവരാമൻ,അബ്ദുറഹിമാൻ കൊണ്ടോട്ടി ,ശാരദ നടക്കാവ്, ബാലകൃഷ്ണൻ,ചിന്നമ്മ എന്നിവരായിരുന്നു സഹ അദ്ധ്യാപകർ .

ഗ്രാമ സേവാ സംഘം കെട്ടിടത്തിൽ ഒരു വർഷം മാത്രമാണ് ക്ലാസുകൾ നടന്നത് .1959 -ൽ ഇന്നത്തെ പ്രധാന കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപം 100 അടി നീളത്തിൽ ഒരു ഷെഡ് നിർമിച്ച് ക്ലാസ് അങ്ങോട്ടുമാറ്റി .വാര്യം കണ്ടി ഉമ്മറിനായിരുന്നു നിർമാണത്തിന്റെ ചുമതല 1965 ൽ ആസ്‌ബറ്റോസ്‌ മേൽക്കൂരയുള്ള രണ്ടുകെട്ടിടവും 1982 -ൽ ഇരുനില കെട്ടിടവും യാഥാർത്ഥ്യമായി സ്കൂളിനോടനുബന്ധിച്ചുള്ള ഭൂമി അദ്ധ്യാപകരും വിദ്യാർത്‌ഥികളും ശ്രമദാനമായി നിരത്തി ഗ്രൗണ്ടാക്കി മാറ്റി .പി ടി എ യുടെ ശ്രമഫലമായി സമീപത്തുള്ള 75 സെൻറ് സ്ഥലം വിലക്കുവാങ്ങി കളിസ്ഥലം വിപുലമാക്കി .

1980 -ൽ വയനാട് ജില്ല പിറവിയെടുക്കുന്നതുവരെ, കോഴിക്കോട് വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായി സ്കൂൾ നിലകൊണ്ടു. കലാ കായിക മേഖലകളിൽ അറുപതുകളിൽ തന്നെ മികവ് പുലർത്തനും ,വിദ്യാഭ്യാസരംഗത്ത് ശ്രദ്ധാകേന്ദ്രമായി മാറാനും ഈ വയനാടൻ വിദ്യാലയത്തിന് സാധിച്ചു

2019-20 അധ്യയന വർഷത്തെ പൊതുപരീക്ഷകളുടെ ഫലം

ഈ വർഷത്തെ എസ്.എസ്.എൽ. സി. പരീക്ഷയിൽ 407 കുട്ടികൾ പരീക്ഷയെഴുതിയതിൽ 383 കുട്ടി കൾ ഉപരിപഠനത്തിന് അർഹത നേടി. 52 കുട്ടികൾ മുഴുവൻ വിഷ യങ്ങൾക്കും എ പ്ലസ് നേടിയപ്പോ ൾ ഒരു വിഷയത്തിന് എ പ്ലസ് നഷ്ടപ്പെട്ടവർ 12 പേരാണ്. വയ നാട് ജില്ലയിൽ സർക്കാർ വിദ്യാല യങ്ങളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ്. ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരു ത്തുന്നതും ഈ സർക്കാർ വിദ്യാലയമാണ്. ഓരോ വർഷവും എസ്. എസ്.എൽ.സി. പരീക്ഷയ്ക്കിരിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നതും കൂടുതൽ കുട്ടികൾ പ്രവേശനം നേടുന്നതും വിദ്യാ ലയത്തിൻറെ മികവിൻറെ സൂചകമാണ്. റിസൾട്ട് വർദ്ധിപ്പിക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും പി.ടി.എ. കമ്മിറ്റിയും സജീവ ശ്രദ്ധ പുലർത്താറുണ്ട്. എസ്.എസ്.എൽ.സി. സ്പെഷ്യൽ കോച്ചിംഗ് ക്യാമ്പ്, എസ്.ടി. വിദ്യാർഥികൾക്കുള്ള റസിഡൻഷ്യൽ ക്യാമ്പ്, ക്ലാസ് പി.ടി.എ.യിലെ രക്ഷിതാക്കളുടെ പങ്കാളിത്തം, വിദ്യാലയത്തിലെ പഠനാനുബന്ധപ്രവർത്തനങ്ങളിലെ ഇടപെടൽ ഇവയെല്ലാം പി.ടി.എ. യുടെ നേതൃത്വത്തിൽ ശക്തമായി നടക്കുന്നുണ്ട്.

ഹയർ സെക്കണ്ടറി പരീക്ഷാഫലം

ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനി റ്റീസ് വിഭാഗങ്ങളിലായി ഉജ്ജ്വല വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു. സയൻസ്വിഭാഗത്തിൽ പരീക്ഷയെഴുതിയതിൽ ഒരു വിദ്യാർത്ഥിയൊ ഴികെ ബാക്കി എല്ലാവരും ഉന്നതവിജയം നേടി. 17 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 1200 ൽ 1200 മാർക്കും നേടി വിഷ്ണുമായ വിദ്യാലയത്തിൻറെ അഭിമാനതാരമായി. വിജയശതമാനം 99%. 12 വിദ്യാർത്ഥികൾക്ക് 5 വിഷയങ്ങളിൽ എ പ്ലസും, 20 വിദ്യാർ ത്ഥികൾക്ക് 4 വിഷയങ്ങളിൽ എ പ്ലസും ലഭിച്ചു. കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥി ഒഴികെ ബാക്കിയെല്ലാ വിദ്യാർത്ഥികളും ഉന്നതവിജയം നേടി. 9 വിദ്യാർ ത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയശതമാനം 99%.9 വിദ്യാർത്ഥികൾക്ക് 5 വിഷയങ്ങളിലും 6 പേർക്ക് 5 വിഷയങ്ങ ളിലും എ പ്ലസ് ലഭിച്ചു. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 90% ആയിരുന്നു വിജയം. 6 വിദ്യാർത്ഥി കൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 13 പേർ 5 വിഷയ ങ്ങൾക്കും 4 പേർ 4 വിഷയങ്ങൾക്കും എ പ്ലസ് നേടി.


ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.

Little KITEs – അനുഭവക്കുറിപ്പ്

ലിറ്റിൽ കൈറ്റ്സ് പ്രഥമ അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു

കേരളത്തിൽ 2018 ജനുവരി 22 നാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെകനോളജി ഫോർ എജ്യുക്കേഷൻ) തിരുവനന്തപുരത്ത് വെച്ച് ഉദ്ഘാടനം ചെയ്തത്. അന്ന് ഞാൻ 8-ാം ക്ലാസ്സിൽപഠിക്കുകയായിരുന്നു. SPC യിൽ ചേരാൻ ആഗ്രഹിച്ച എനിക്ക് അതിൽ സെലക്ഷൻ കിട്ടിയില്ല. ആ നിരാശയിൽ ഇരിക്കുമ്പോഴാണ് കൈറ്റ്സിന്റെ പ്രവേശനപ്പരീക്ഷ എഴുതുകയും അതിൽ നിന്നും ഞാനുൾപ്പെടെ 40 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും ചെയതത്. എനിക്ക് ഏറ്റവും ഇഷ്‍ട്ട വിഷയം IT ആയതുകൊണ്ട് വളരെ സന്തോഷത്തോടും കൂടിയാണ് ഞാൻ ലിറ്റിൽ കൈറ്റ്സിന്റെ ഓരോ ക്ലാസ്സിലും പങ്കെടുത്തത്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരങ്ങളിലായിരുന്നു ക്ലാസ്സെടുത്തിരുന്നത്. മലയാളം ടൈപ്പിങ്ങ്, സൈബർ സേഫ്‍റ്റി, ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്ങ്, ആനിമേഷൻ തുടങ്ങിയ കുറേ കാര്യങ്ങളെക്കുറിച്ച് മനോജ് സാറും ഷീജ ടീച്ചറും പഠിപ്പിച്ചുതന്നു. മികച്ച ലാബായിരുന്നു ഞങ്ങളുടേത്. ഒരു വസ്തുവിനെ എങ്ങനെയാണ് ആനിമേഷനിൽ ചലിപ്പിക്കുന്നതെന്ന് എന്ന അറിവ് എന്നെ ആശ്ചര്യപ്പെടുത്തി. ഞങ്ങളുടെ സബ്ജില്ലാ ക്യാമ്പ് അമ്പലവയൽ ജി.എച്ച്.എസ്.എസ്സിൽ വെച്ചായിരുന്നു. അതിൽ ഞാനുൾപ്പെടെ എട്ട് പേരാണ് പങ്കെടുത്തത്. ആ രണ്ട് ദിവസത്തെ ക്യാമ്പിൽ നല്ല രീതിയിൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചു. അവിടെ നിന്നും ജില്ലാ ക്യാമ്പിലേക്ക് എന്നെയും അഖീഷിനെയും തിരഞ്ഞെടുത്തു. ബത്തേരി സർവജന ഹൈസ്കൂളിൽ വെച്ച് ഫോട്ടോഗ്രഫിയെപ്പറ്റിയും ന്യൂസ് റിപ്പോർട്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും വിശദമായ രണ്ട് ദിവസത്തെ ക്ലാസ്സുണ്ടായിരുന്നു. ആ ക്ലാസ്സിൽ വെച്ചാണ് ക്യാമറ എങ്ങെനെയെല്ലാം ഉപയോഗിക്കാമെന്നും ന്യൂസ് റിപ്പോർട്ട് എങ്ങനെയാണ് തയ്യാറാക്കണ്ടതെന്നും എനിക്ക് മനസ്സിലാക്കാനായത്. ഈ ക്യാമ്പിനു ശേഷം സ്കൂളിൽ നടക്കുന്ന പരിപാടികളുടെ ഫോട്ടോകളും വിഡിയോകളും എടുക്കാനും അതിനെപ്പറ്റിയുള്ള ന്യൂസ് റിപ്പോർട്ടുകൾ തയ്യാറാക്കാനും എനിക്ക് കഴിഞ്ഞു. ഞങ്ങളുടെ സ്കൂളിൽ ആദ്യമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'സംഹിത' യുടെ സ്റ്റുഡന്റ് എഡിറ്ററായി പ്രവർത്തിക്കാനും ജോയലിനെ കുറിച്ച് ചെറിയൊരു റിപ്പോർട്ട് അതിൽ തയ്യാറാക്കാനും എനിക്ക് സാധിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാ ആസ്ഥാനമായ പനമരം ജി.എച്ച്.എസ്.എസിൽ ഫെബ്രുവരി 16, 17 തിയ്യതികളിലായിരുന്നു ജില്ലാ ക്യാമ്പ്. ജില്ലാ കോ-ഓർഡിനേറ്റർ തോമസ് സാറിന്റെ നേതൃത്വത്തിൽ നടന്ന സഹവാസക്യാമ്പിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 വിദ്യാർത്ഥികളാണ് പങ്കെടുത്തിരുന്നത്. 3D മോഡലിങ്ങും 3D ആനിമേഷനും 'Blender' എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പഠിക്കാൻ കഴിഞ്ഞു. സ്വന്തമായി ആനിമേഷൻ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് മനസ്സിലായി. ആ ക്യാമ്പിൽ പുതിയതായി കുറേ കൂട്ടുകാരെ പരിചയപ്പെടാനും കുറേ നല്ല അറിവുകളും അനുഭവങ്ങളും എനിക്കുണ്ടായ നേട്ടമായി ഞാൻ കരുതുന്നു. നമ്മുടെ സ്കൂളിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഞാനും പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ ആഖിഷും ആണ് പങ്കെടുത്തിരുന്നത്. പങ്കെടുത്ത എല്ലാവരും നല്ല പ്രവർത്തനമായിരുന്നു കാഴ്ചവെച്ചത്. ആഖിഷിനെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കാത്തത് എനിക്ക് വിഷമമായി. ഞാനുൾപ്പെടെ ആനിമേഷൻ വിഭാഗത്തിൽ അഞ്ചുപേരെയും പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ അഞ്ചുപേരെയുമാണ് സ്റ്റേറ്റ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. ലിറ്റിൽ കൈറ്റ്സിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തതിനു ശേഷം എന്റെ ഫോട്ടോ പതിച്ച ഫ്ലക്സ് സ്കൂളിൽ വെക്കുകയും സ്കൂൾ തുറക്കുന്ന ദിവസം എല്ലാവരുടേയും സാന്നിധ്യത്തിൽ സ്റ്റേജിൽ വെച്ച് എനിക്ക് മൊമെന്റോ വാങ്ങാനും സാധിച്ചു. ലിറ്റിൽ കൈറ്റ് സ്കൂളുകളിൽ നടത്തുന്ന മികവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ജില്ലാ, സംസ്ഥാനതല അവാർഡുകളിൽ നമ്മുടെ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം മീനങ്ങാടി ജി.എച്.എസ്.എസിന്ന് നേടാൻ കഴിഞ്ഞു. കൈറ്റിന്റെ സ്കൂളിലെ പ്രവർത്തനങ്ങളിൽ എനിക്കും നല്ലൊരു പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ ജൂലൈ 5 ന് മുഖ്യമന്തി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി ശ്രീ. പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്നും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഏറ്റുവാങ്ങാൻ എന്റെ അധ്യാപകരോടും കൂട്ടുകാരോടുമൊപ്പം എനിക്ക് കഴിഞ്ഞു. എനിക്ക് സ്വപ്നതുല്യമായ ഒരു വേദിയായിരുന്നു അത്. മന്ത്രിയോടൊപ്പം നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു. സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. തിരുവനന്തപുരത്തെ പ്ലാനറ്റോറിയവും കണ്ടതിന് ശേഷമാണ് ഞങ്ങൾ തിരിച്ചുപോന്നത്. പിന്നീട് സ്റ്റേറ്റ് ക്യാമ്പിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഓഗസ്റ്റ് 8, 9 തിയതികളിൽ എറണാകുളം സ്റ്റാർട്ടപ്പ് മിഷനിൽ വെച്ചായിരുന്നു ക്യാമ്പ്. Blender എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഉണ്ടാക്കിയ അനിമേഷൻ വീഡിയോകളുമായി അഞ്ചുപേരും പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ നല്ലകണ്ടുപിടുത്തങ്ങളുമായി അഞ്ചുപേരും ഉൾപ്പടെ ഞങ്ങളുടെ പ്രിയപ്പെട്ട കൈറ്റ്സിന്റെ അധ്യാപകരായ തോമസ് സാറും, ഷാജി സാറും, മുഹമ്മദലി സാറും കൂടി ട്രാവലറിൽ ഓഗസ്റ്റ് 7 ന് ഉച്ചകഴിഞ്ഞ് എറണാകുളത്തേയ്ക്ക് പുറപ്പെട്ടു. അന്ന് രാത്രി എറണാകുളത്തുള്ള കൈറ്റിന്റെ സെന്ററിൽ താമസിച്ച് പിറ്റേന്ന് രാവിലെ സ്റ്റാർട്ടപ്പ് മിഷനിൽ ചെന്നു. വിദ്യാഭ്യാസമന്ത്രി ശ്രീ. പ്രൊഫ. സി. രവീന്ദ്രനാഥ് സാറായിരുന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. അവിടെ ഞങ്ങളെ കാത്തിരുന്ന കാഴ്ചകളും അറിവുകളും അവിസ്മരണീയമായിരുന്നു. AI (Artificial Intalligence), VR (Virtual Reality), Maker Village, Fab Lab etc തുടങ്ങിയ സെക്ഷനുകൾ സന്ദർശിക്കാനും അടുത്ത് അറിയാനും ആദ്യത്തെ ദിവസത്തെ ക്യാമ്പിൽ സാധിച്ചു. അടുത്ത ദിവസത്തെ ക്യാമ്പിനായി ആകാംഷയോടെ കാത്തിരിക്കുമ്പോഴാണ് വീണ്ടും പ്രളയം വന്നത്. മഴ കനത്തതോടുകൂടി കേരളത്തിൽ പല സ്ഥലങ്ങളിലും വെള്ളം കയറാനും ഉരുൾപൊട്ടലുമൊക്കെ ഉണ്ടാവാൻ തുടങ്ങി. അതോടെ ഞങ്ങളുടെ രണ്ടാം ദിവസത്തെ ക്യാമ്പ് ക്യാൻസൽ ചെയ്തതായി അറിയിപ്പ് വന്നു. ഞങ്ങൾ തിരിച്ചുപോരാൻ തീരുമാനിച്ചു. മെട്രോയിൽ കയറി യാത്ര ചെയ്തതെതിന്ന് ശേഷം വായനാട്ടിലേക്ക് തിരിച്ചു. ആ യാത്ര വളരേ സാഹസികമായിരുന്നു. അപ്പോഴേക്കും പല സ്ഥലങ്ങളിലും വെള്ളം കയറാൻ തുടങ്ങിയിരുന്നു. മഴ കനത്തു. പലസ്ഥലങ്ങളിൽ നിന്നും ഞങ്ങളുടെ വാഹനം വഴിതിരിച്ചുവിട്ടു. ഒടുവിൽ രാത്രി 8-30 ന് ഞാൻ വീട്ടിലെത്തി. രണ്ടാം ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടം ബാക്കിയാക്കി നല്ല കുറേ അറിവുകളും അനുഭവങ്ങളും നൽകിയ സംസ്ഥാന ക്യാമ്പ് അങ്ങനെ കഴിഞ്ഞു. സെപ്റ്റംബർ 21 ന് കർണാടകയിൽ നിന്നും വിദ്യാഭ്യാസമന്ത്രിയും പ്രമുഖരും ഉൾപ്പടെ കുറേപേർ നമ്മുടെ സ്കൂൾ സന്ദർശിക്കാനിടയായി. ലിറ്റിൽ കൈറ്സിന്റെ പ്രവർത്തനങ്ങളും പഠനവും എങ്ങനെയാണ് എന്ന് നേരിട്ട് കാണാനും അറിയാനും വേണ്ടിയാണ് അവർ വന്നത്. സ്കൂളിലെ ഐടി ലാബും സ്മാർട്ട് ക്ലാസ്സ്മുറികളും അവർ സന്ദർശിച്ചു. ആ സന്ദർഭത്തിലും അവരുടെ ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും റിപ്പോർട്ട് തയ്യാറാക്കി ടി.വി ചാനലിനു കൈമാറാനും എനിക്ക് സാധിച്ചു. ഒരൊറ്റമാസംകൊണ്ട് പതിനൊന്ന് ലക്ഷം വീട്ടമ്മമാർക്ക് QR Code അടക്കമുള്ള ഹൈടെക് വിദ്യകളിൽ പരിശീലനം നൽകുന്ന 'സ്മാർട്ടമ്മ' കോഴ്സ് ലിറ്റിൽ കൈറ്സിന്റെ കീഴിലിപ്പോൾ പ്രവർത്തനമാരംഭിക്കുന്നു. അന്താരാഷ്ട്രനിലവാരത്തിലേക്കുയർന്ന നമ്മുടെ സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം കുടി 1കഴിയുന്നതോടെ ലോകത്തിൽ തന്നെ അറിയപ്പെടുന്ന കേരളത്തിലെ മികച്ച സ്കൂളായി മീനങ്ങാടി ജി.എച്.എസ്.എസ് മാറുമെന്നതിൽ സംശയമില്ല. ലിറ്റിൽ കൈറ്റിൽ അംഗമായതോടുകൂടി എനിക്ക് ഒരുപാട് മാറ്റങ്ങളും കുറെ നല്ല അറിവുകളും അംഗീകാരങ്ങളും നേടിയെടുക്കാൻ കഴിഞ്ഞു. ഇത് ലിറ്റിൽ കൈറ്റ്സിലെ ഓരോ കൂട്ടുകാർക്കും പുതിയതായി വരും വർഷങ്ങളിൽ വരുന്ന വിദ്യാർഥികൾക്കും പ്രചോദനമാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് സന്തോഷത്തോടുകൂടി ഞാൻ നിര്ത്തുന്നു.

അക്കാദമിക നേതൃത്ത്വം

രക്ഷാകർത്ത നേതൃത്ത്വം

അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

പി ടി എ

എസ് എം സി

എം പി ടി എ

ക്ലാസ് ചുമതലകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

justify


മാനേജ്മെന്റ്

മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. വിദ്യാഭ്യാസത്തിൻറെ ഒന്നാംഘട്ട ലക്ഷ്യമായ എല്ലാവർക്കും വിദ്യാഭ്യാ സമെന്ന കടമ്പയും കടന്ന് ഗുണമേന്മാവിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലേയ്ക്കു ള്ള പ്രയാണത്തിൽ ഏറെദൂരം സഞ്ചരിച്ചുകഴിഞ്ഞു, നാടിൻറെ പ്രിയപ്പെട്ട ഈ വിദ്യാലയം. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ചരിത്രത്തിൽ ചെറുതല്ലാ ത്ത ഇടം നേടിയ ഈ വിദ്യാലയത്തിൻറെ നേട്ടങ്ങൾ ഒരിക്കലും യാദൃച്ഛികമല്ല. വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ, ഈ സ്ഥാപനത്തെ സ്നേഹിക്കുന്ന നിരവധി വ്യക്തികളുടെയും, പ്രസ്ഥാനങ്ങളുടെയും ജനപ്രതിനിധികളുടെയും നിതാന്ത ജാഗ്രതയും ശ്രദ്ധയുമുണ്ട്. ലക്ഷ്യാധിഷ്ഠിതമായ നിരവധി പ്രവർത്തനങ്ങളി ലൂടെ ഈ സ്ഥാപനത്തെ മികവിൻറെ കേന്ദ്രമായി മാറ്റിയതിൽ പി.ടി.എ. കമ്മി റ്റികൾ വഹിച്ച പങ്ക് നിസ്തുലമാണ്. ഇവർ വിദ്യാലയത്തിലെ ഓരോ പ്രവർ ത്തനങ്ങളിലും ഒരേ മനസ്സോടെ പ്രവർത്തിക്കുകയും സേവനമനോഭാവ ത്തോടെ സ്ഥാപനത്തെ പരിപാലിക്കുകയും ചെയ്യുന്നു. 1958 ജൂലൈ 17-ന് ഹൈസ്കൂളായി തുടക്കംകുറിച്ച വിദ്യാലയം, ആർജിച്ച നേട്ടങ്ങൾക്കു പിന്നിൽ നിരവധി വ്യക്തികളുടെ അധ്വാനത്തിൻറെയും ത്യാഗത്തിൻറെയും കഥകളുണ്ട്. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അംഗീകാ രത്തോടെ 1920-ൽ പ്രവർത്തനം തുടങ്ങിയ മീനങ്ങാടി ഗവ.എൽ.പി. സ്കൂളും 1953-ൽ നാട്ടുകാർ രൂപം നൽകിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന മാരംഭിച്ച എയ്ഡഡ് യു.പി. സ്കൂളുമെല്ലാം, ഈ നാടിന് വെളിച്ചം പകർന്ന സ്ഥാപനങ്ങളാണ്. ഇതിൽ എം.പി. നാരായണൻനായർ മാനേജറായി നിലകൊ ണ്ടിരുന്ന എ.യു.പി. സ്കൂൾ പിൽക്കാലത്ത് സർക്കാറിനു വിട്ടുനൽകുകയും അത് ഹൈസ്കൂളിൻറെ ഭാഗമാവുകയും ചെയ്തു. കേരളപ്പിറവിയ്ക്കുശേഷം രൂപംകൊണ്ട പ്രഥമസർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻറെ ഭാഗമായി പിന്നാക്കപ്രദേശ ങ്ങളിൽ ഹൈസ്കൂളുകൾ ആരംഭിക്കാൻ നിശ്ചയിച്ചപ്പോൾ ഇന്നാട്ടിലെ പൊതുപ്രവർത്തകർ രാഷ്ട്രീയ-സാമുദായിക ചിന്തകൾക്കതീതമായി ഉണർ ന്നുപ്രവർത്തിച്ചതിൻറെ ഫലമാണ് ഈ വിദ്യാലയം. നാടിൻറെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സംഭാ വനകളർപ്പിച്ച അനേകംപേർ പൂർവ്വവിദ്യാർത്ഥികളുടെ ഗണത്തിലുണ്ട്. സിവിൽസർവ്വീസ് റാങ്ക്ജേതാക്കൾ, ചരിത്രഗവേഷകർ, ചലച്ചിത്രസംവിധായ കർ, യുവശാസ്ത്രജ്ഞർ, കലാകായിക പ്രതിഭകൾ തുടങ്ങി നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൻറെ സംഭാവനകളായുണ്ട്. 1980-ൽ വയനാട് ജില്ല രൂപപ്പെടുന്നതിനുമുമ്പ് കോഴിക്കോട് ജില്ലയുടെ ഭാഗമായി നിലനിന്നിരിക്കുന്ന വേളയിൽതന്നെ കലാ-കായികരംഗങ്ങളിൽ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു. അറുപതുകളുടെ ആരംഭത്തിൽ മുതൽ ഇതുവരെയുള്ള കാലയളവിൽ കായികമേളകളിൽ ഗവ. ഹയർസെക്ക ണ്ടറി സ്കൂളിൻറെ വിജയം എടുത്തുപറയേണ്ടതാണ്. ജില്ലാ-സംസ്ഥാന സ്കൂൾകലോത്സവങ്ങളിലും ശാസ്ത്ര-ഗണിത- സാമൂഹ്യശാസ്ത്രമേളകളിലും മികച്ച വിജയം കൊയ്യുന്ന മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻറെ അക്കാദമികരംഗത്തെ മികവുകളുടെ പേരിലാ ണ് പൊതുസമൂഹം വിലയിരുത്തുക. സംസ്ഥാനത്തെ ഏതു പൊതുവിദ്യാ ഭ്യാസ സ്ഥാപനത്തോടും താരതമ്യം ചെയ്യാവുന്ന നേട്ടങ്ങൾ ഈ വിദ്യാലയ ത്തിൻറെ നാൾ വഴിയിലുണ്ട്. കേരള സർക്കാരിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രൊജ ക്ടിൻറെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളെ അന്താ രാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നിശ്ചയിച്ചപ്പോൾ വയനാട് ജില്ലയിൽ നിന്നും നിർദ്ദേശിക്കപ്പെട്ട മൂന്ന് വിദ്യാലയങ്ങളിലൊന്നായി മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ മാറുകയുണ്ടായി. അക്കാദമിക മികവാണ് വിദ്യാല യമികവ് എന്ന മാനദണ്ഡത്തെ അന്വർത്ഥമാക്കിയാണ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽനിന്നും ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടത്. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന വിദ്യാലയ ത്തെ അന്തർദേശീയനിലവാരത്തിലേക്ക് ഉയർത്തുന്നതിൻറെ ഭാഗമായി ബഹു. സുൽത്താൻ ബത്തേരി എം.എൽ.എ. ശ്രീ. ഐ.സി. ബാലകൃഷ്ണൻ താൽ പര്യപ്പെട്ടതിൻറെ ഫലമായി സംസ്ഥാനസർക്കാർ നിർദ്ദേശിച്ച അക്കാദമിക് ബ്ലോക്ക് കെട്ടിടം 5 കോടി 82 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാ ക്കുകയുണ്ടായി. ജില്ലയിൽ ഇതിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാലയ ങ്ങളിൽ ആദ്യമായി നിർമാണം പൂർത്തീകരിച്ചതും സംസ്ഥാനത്ത് മൂന്നാമ തായി ഉദ്ഘാടനം ചെയ്യപ്പെട്ടതും മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂ ളാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഇതിനായി പി.ടി.എ. കമ്മിറ്റി നട ത്തിയ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു. പ്രസ്തുത ബ്ലോക്കിൻറെ ഉദ്ഘാടനം ശ്രീ.ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ബഹു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് 2020 ഫെബ്രുവരി 12 ന് നിർവ ഹിക്കുകയുണ്ടായി. 1997-ൽ പ്രവർത്തനം ആരംഭിച്ച ഹയർസെക്കണ്ടറി വിഭാഗം, സംസ്ഥാ നത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി നിരവധി നേട്ടങ്ങൾ കൈവ രിച്ചിട്ടുണ്ട്. പഠന-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവിൻറെ നിരവധി ഉദാഹരണങ്ങൾ ഇവിടെനിന്നു കണ്ടെത്താനാകും.

   ډ പി.ടി.എ. കമ്മിറ്റി നൽകുന്ന ദിശാബോധം

വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളിൽ പി.ടി.എ. കമ്മിറ്റി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. വിദ്യാലയത്തിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ നിർവ്വഹണത്തിൽ അനിവാര്യമായ പിന്തുണാസംവിധാനമാണ് പി.ടി.എ. കമ്മിറ്റി. വിദ്യാലയത്തിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സജ്ജമാക്കുക എന്ന പ്രാഥമികലക്ഷ്യത്തിനപ്പുറത്തായി വിദ്യാലയത്തിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിൽ പി.ടി.എ.ക്ക് വലിയ പങ്കുണ്ട്. വിദ്യാലയത്തിലെ കുട്ടികൾക്കുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കൽ, അച്ചടക്കപ്രശ്നങ്ങൾ പരിഹരി ക്കൽ, പഠനാനുബന്ധപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും തികഞ്ഞ സഹകരണ മനോഭാവത്തോടെ പി.ടി.എ. കമ്മിറ്റി അണിനിരക്കുമ്പോൾ വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാകുന്നു. വിദ്യാലയത്തെ പൊതുസമൂഹവുമായും രക്ഷിതാക്കളുമായും ബന്ധിപ്പിക്കുന്ന ഏറ്റ വും വലിയ കണ്ണിയാണ് പി.ടി.എ. മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളി ൻറെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പി.ടി.എ. വഹിച്ച പങ്ക് പ്രത്യേകം എടു ത്തു പറയേണ്ടതാണ്. 2019-20 അധ്യയന വർഷത്തിൽ വിദ്യാലയവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളിലെല്ലാം നേതൃസ്ഥാനത്ത് ഒരേ മനസ്സോടെ പി.ടി.എ. അംഗങ്ങൾ അണിനിരന്നിരുന്നു. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ത്രിതലപഞ്ചായത്തിന്റെ പൂർണസഹകരണത്തോടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.അന്താരാഷ്‍ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇനിയും പൂർണതയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഉപതാളുകൾ

justify ‍‍ ചിത്രശാല| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത| ലേഖനങ്ങൾ |

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • KN RADHA
  • RAJAM N
  • SHAJI
  • SHEEJA REGHUNATH
  • SABITHA
  • PRASANNA P
  • നാരായണൻ കെ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യർത്ഥ‍ി
  • അബ്രഹാം ബെൻഹര് - ഹരിതസേന
  • എൻ.ഡി അപ്പച്ചൻ - മുൻ എം.എൽ.എ
  • അലി അക്ബർ - സിനിമ സംവിധായകൻ

SSLC/HIGHER SECONDARY RESULT


പത്രങ്ങൾ

justify മലയാള മനോരമ
justify മാത്രുഭൂമി
justify ദീപിക
justify മംഗളം
justify deccanchronicle


വഴികാട്ടി

{{#multimaps:11.668376,76.166153 |zoom=13}}

മേൽവിലാസവും, സ്ക്കൂൾ പേജ് ക്യുആർ കോഡും

ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, മീനങ്ങാടി പി.ഒ, മീനങ്ങാടി , വയനാട്
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 04936 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 04936247570