ഗവ. എച്ച് എസ് എസ് മീനങ്ങാടി/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് പ്രഥമ അവാർഡ് വയനാട് ജില്ല ഒന്നാം സ്ഥാനം ബഹു. വിദ്യാഭ്യാസമന്ത്രി ശ്രീ. രവീന്ദ്രനാഥ്‌ അവർകളിൽ നിന്ന് ഏറ്റു വാങ്ങുന്നു

സബ്‍ജില്ലാ , ജില്ലാ , സംസ്ഥാനമേളകളിൽ പ്രശസ്ത വിജയം , സംസ്ഥാനമേളയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ വിദ്യാലയം , ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ഭാഷയായി സംസ്കൃതം എടുത്തുപഠിക്കുന്ന വിദ്യാലയം , കായികമേളയിൽ തുടർച്ചയായി ജില്ലാതലചാമ്പ്യൻഷിപ്പ് , ശാസ്ത്രമേളകളിൽ പ്രശസ്തവിജയം തുടങ്ങിയവ മീനങ്ങാടി വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.ലിറ്റിൽ കൈറ്റ്സിന്റെ ഏറ്റവും നല്ല യൂണിറ്റ് എന്ന പുരസ്കാരവും വിദ്യാലയത്തെ തേടിയെത്തി.

സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ

മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരങ്ങളായി നിരവധി അവാർ ഡുകളും ബഹുമതികളും വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. 2019-20 അധ്യയനവർഷത്തിൽ സ്ഥാപനത്തിന് ലഭിച്ച പ്രധാന അംഗീ കാരങ്ങൾ ചുവടെ ചേർക്കുന്നു.

അവാർഡുകൾ

       ? സംസ്ഥാന വനമിത്ര അവാർഡ് - 25,000/- രൂപ
       ? മാതൃഭൂമി സീഡ് അവാർഡ് - 25,000/- രൂപ
       ? മാതൃഭൂമി നന്മ അവാർഡ് 
       ? മികച്ച അധ്യാപകനുള്ള സംസ്ഥാന കൊമേഴ്സ് ടീച്ചേഴ്സ് അവാർഡ്
       ? മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം - 25,000/- രൂപ
       ? മികച്ച ഡോക്യുമെൻററിക്കുള്ള സംസ്ഥാന പുരസ്കാരം
       ? ആലെേ ഘശഹേേല ഗശലേെ അംമൃറ ڊ 50,000/- രൂപയും പ്രശസ്തി പത്രവും
       ? ഭൂമിത്രസേന പുരസ്കാരം 
       ? ചക്കമഹോത്സവം- ഉപകരണനിർമ്മാണ മത്സരം ഒന്നാം സ്ഥാനം - 50,000/- രൂപ

ചാമ്പ്യൻഷിപ്പുകൾ

       ? 2019-20 വർഷത്തെ ജില്ലാ സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
       ? 2019-20 വർഷത്തിൽ ദേശീയ കായിക മത്സരങ്ങളിൽ മൂന്നു വിദ്യാ ർത്ഥികളുടെ പങ്കാളിത്തം.
       ? ജില്ലാ സ്കൂൾ ഗെയിംസ്- ഫുട്ബോൾ, ക്രിക്കറ്റ്, സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ്.
       ? 2019-20 അണ്ടർ 17 വിഭാഗത്തിൽ പെൺകുട്ടികളുടെ സംസ്ഥാന ക്രിക്കറ്റ് ടീമിലേക്ക് വിദ്യാലയത്തിൽനിന്ന് മൂന്നുപേർക്ക് സെല ക്ഷൻ ലഭിച്ചു. ഇന്ത്യൻ ടീമിലേക്ക് അഖില, സജ്ല സി.എൻ. എന്നിവർക്ക് സെലക്ഷൻ ലഭിച്ചു.
       ? 2019-ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സർക്കാർ സ്കൂ ളുകളിൽ ഒന്നാംസ്ഥാനം.
       ? 2016-17 വർഷം മുതൽ വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം.
       ? 2018-19, 2019-20 വർഷങ്ങളിൽ മുഴുവൻ ഉപജില്ലാമേളകളിലും ഓവറോൾ ചാമ്പ്യൻഷിപ്പ്.
       ? ജില്ലാസ്കൂൾ ശാസ്ത്രോത്സവത്തിൽ സയൻസ്-സാമൂഹ്യ ശാസ്ത്ര വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പ്, ഗണിതത്തിൽ റണ്ണർ അപ്പ്
       ? 2019-20 വർഷത്തിൽ ശാസ്ത്രോത്സവത്തിൽ സംസ്ഥാനതല ത്തിൽ ബെസ്റ്റ് സ്കൂൾ.
       ? മികച്ച ശാസ്ത്രപ്രോജക്ടിനുള്ള യംഗ് സയൻറിസ്റ്റ് പുരസ്കാരം നേടി വിദ്യാലയത്തിലെ സയൻസ് വിദ്യാർത്ഥി അനന്തദേവ് എസ്. പ്രസാദ് അമേരിക്കയിലെ നാസ ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദർശിച്ചു.
       ? ദേശീയ ബാലശാസ്ത്രകോൺഗ്രസ്സിൽ തുടർച്ചയായി അഞ്ചു തവണ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു.

കായികനേട്ടങ്ങൾ

വയനാടിൻറെ കായികഭൂപടത്തിൽ ഉന്നതമായ സ്ഥാനം അലങ്കരി ക്കുന്ന വിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ. ജില്ലാ കായികമേളയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയം എന്ന ബഹുമതി എന്നും ഈ വിദ്യാലയത്തിനാണ് ജില്ലാ കായികമേളക്ക് രണ്ടുതവണ ആതിഥേയത്വം വഹിച്ച ഈ വിദ്യാലയ ത്തിൽ ശ്രദ്ധിക്കപ്പെട്ട അനേകം കായികതാരങ്ങൾ ഉണ്ടായിട്ടുണ്ട്. 2019-20 വർഷത്തെയും സബ്ജില്ലാ, ജില്ലാചാമ്പ്യൻപട്ടം ഈ വിദ്യാലയ ത്തിനായിരുന്നു. 1962 മുതൽ ഈ മേഖലയിൽ ഉണ്ടായ മികവ് ഇപ്പോ ഴും തുടർന്നുപോരുന്നു. അന്ന് ഒ.ടി. ലീലയും, ടി.ആർ. ജാനകിയും നേടിയെടുത്ത വ്യക്തിഗതചാമ്പ്യൻഷിപ്പ് കഴിഞ്ഞവർഷം നൂറുമീറ്റർ ഓട്ടമത്സരത്തിൽ രമേശൻ സ്വന്തമാക്കി. കഴിഞ്ഞ വർഷം സംസ്ഥാന കായികമേളക്ക് വയനാടിന് ലഭിച്ച ഏകപോയിൻറ് മീനങ്ങാടി സ്കൂളിൽ നിന്നായിരുന്നു. ഇതോടൊപ്പം ഗെയിംസ് ഇനങ്ങളായ ഫുട്ബോൾ, ക്രിക്കറ്റ് ഇതിലെല്ലാം ദേശീയതാരങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞു. എന്നതും അഭിമാനകരമായ നേട്ടമാണ്. അണ്ടർ 19 ക്രിക്കറ്റ് മത്സര ത്തിലെ ജില്ലാ ടീം ക്യാപ്റ്റൻ നസീഫ് അൻവർ ഈ വിദ്യാലയത്തിൻറെ സംഭാവനയാണ്. കേരള സ്കൂൾഗയിംസിൻറെ ഭാഗമായി കണ്ണൂരിൽ നടന്ന സീനിയർ പെൺകുട്ടികളുടെ സംസ്ഥാനതല അമ്പെയ്ത്ത് മത്സ രത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി റിമ പ്രകാശ് രണ്ടാംസ്ഥാനം നേടി. ജനുവരിയിൽ ജാർഖണ്ഡിൽ വച്ചുനടന്ന ദേശീയമത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് റിമ പങ്കെടുത്തു.

കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ വിദ്യാലയത്തിലെ പി.ടി.എ. കമ്മിറ്റി അതീവ ശ്രദ്ധ പുലർത്താറുണ്ട്. കായിക താരങ്ങൾക്ക് വേണ്ട ഭക്ഷണം, ജേഴ്സി എന്നിവ സംഘടിപ്പിക്കുന്നതിൽ പി.ടി.എ. യുടെ ശ്രദ്ധ എടുത്തുപറയേണ്ടതാണ്. ഈ വർഷം വിവിധ മത്സരങ്ങ ളിൽ പങ്കെടുത്ത 88 കുട്ടികൾക്ക് പുതിയ ജേഴ്സിൽ നൽകുകയു ണ്ടായി. മത്സാർത്ഥികൾക്ക് പൂർണ്ണപിന്തുണയുമായി പി.ടി.എ. അംഗ ങ്ങൾ ഉണ്ടാകാറുണ്ട്.

പത്രത്താളുകളിലൂടെ

നേട്ടങ്ങൾ -ചിത്രശാല

ശാസ്ത്രമേള
ശാസ്ത്രമേള
ശാസ്ത്രമേള
ശാസ്ത്രമേള
ശാസ്ത്രമേള
ശാസ്ത്രമേള