ഗവ. എച്ച് എസ് എസ് മീനങ്ങാടി/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഭൗതികസൗകര്യങ്ങൾ
   5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

   എല്ലാ  ക്ലാസ് മുറികളും സ്മാർട്ട് റൂമുകളാണ്.
   10000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
   2 കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപത്തഞ്ചോളം  കമ്പ്യൂട്ടറുകളുണ്ട്. 
   രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
 
   സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
   ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
   ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
   പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
   ആധുനികമായ പാചകപ്പുര.
   അതിവിശാലമായ ഒരു കളിസ്ഥലംവിദ്യാലയത്തിനുണ്ട്.  
   സ്കൂളിൽ അപ്പർ പ്രൈമറി മുതൽ  ഹയർ സെക്കണ്ടറിവരെ 12 കെട്ടിടങ്ങളിലായി  55 ക്ലാസ് മുറികളും  നാല് സയൻസ് ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളുമുണ്ട്
   ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.  
-
  
അഞ്ചേക്കർ ഭൂമിയിലായി വ്യാപിച്ചു കിടക്കുന്ന മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾമീനങ്ങാടി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ്.വിശാലമായ കളിസ്ഥലം,നഗരത്തിൽ നിന്ന് അകലെയല്ലാത്ത സ്ഥലമായതിനാലുള്ള യാത്രാസൗകര്യം, നഗരാന്തരീക്ഷത്തിൽ നിന്നുള്ള ശബ്ദശല്യമില്ലായ്മ,വിശാലമായ പഠനാന്തരീക്ഷം,രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഡിജിറ്റൽലൈബ്രറി, പഠനസൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്,അധികപഠനത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച അടൽട്വിങ്കറിംഗ് ലാബ്,സയൻസ് ലാബുകൾ,ആവശ്യത്തിന് ശുചിമുറികൾ,തണൽ മരങ്ങൾ,സുമനസ്സുകൾ അനുവദിച്ചു തന്ന ഓഡിറ്റോറിയം,തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.ആധുനികപഠനസൗകര്യങ്ങളുള്ള ഹൈസ്കൂൾ ക്ലാസ്സ് മുറികളും ക്ലാസ്സ് മുറികളിലെല്ലാം ഇന്റർനെറ്റ്സൗകര്യമുള്ളതിനാൽ പഠനവും പാഠനവും എളുപ്പവും സൗകര്യപ്രദവും ആധുനിക രീതിയിലുമാക്കാൻ സാധിക്കുന്നു.പ്രധാനപാതയുടെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നകെട്ടിടങ്ങളിലുള്ള കുട്ടികൾക്ക് റോഡുമുറിച്ചുകടക്കാതെ സഞ്ചരിക്കാൻ മേൽപ്പാലം നിർമിക്കപ്പെട്ടിട്ടുണ്ട്.
വൃത്തിയുള്ള ഡിജിറ്റൽ ക്ലാസ് മുറികൾ
ഷട്ടിൽ കോർട്ട്
വിശാലമായ ലൈബ്രറി
വലിയ ഓഡിറ്റോറിയം
വിശാലമായ ലൈബ്രറി
വിശാലമായ കളിസ്ഥലം
ശാന്ത സുന്ദരമായ സ്കൂൾ ക്യാമ്പസ്
ശാന്ത സുന്ദരമായ സ്കൂൾ ക്യാമ്പസ്
ഫ്‌ളൈഓവർ ബ്രിഡ്ജ്
ഓപ്പൺ സ്റ്റേജ്