തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം.
വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂർ മഹാരാജാവ് നാഗർകോവിലെ എൽ.എം.എസ് സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാൾ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൗജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി.
അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂർ കൊച്ചി മലബാർ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൾ ദ മഹാരാജാ ഫ്രീ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത് ഇന്ന് പാളയത്തുള്ള ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ്. തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി.രാമസ്വാമി അയ്യർ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം പരുത്തിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെട്ടിരുന്നു. ഈ സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി.
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4000 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 100 ക്ലാസ് മുറികളുമുണ്ട്.കഴിഞ്ഞ സർക്കാരിന്റെ കാലത്തു അനുവദിച്ചുതന്ന 16 കോടിയുടെ ബഹുനില കിഫ്‌ബി മന്ദിരം സ്‌കൂളിന് രാജകീയ പ്രൗഢി പകരുന്നു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ വളർത്തിയെടുക്കുന്നതിന് വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികൾക്ക് എത്തിച്ചേരുന്നതിന് ഒരു പ്രചോദനമാണ്. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു. ചില പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കുറിക്കുന്നു.
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ വഴുതക്കാട് സ്ഥിതിചെയ്യുന്ന മഹാ വിദ്യാലയമാണ് ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ. തിരുവനന്തപുരം കോർപറേഷന്റെ കീഴിലാണ് ഈ സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം.കേരള സർക്കാരും, സ്കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും ഇതിനു പൂർണ്ണ പിന്തു ണ നൽകുന്നു . പെൺകുട്ടികൾക്കു മാത്രമായ ഏറ്റവും വലിയ പൊതുവിദ്യാലയമാണ് ഈ വിദ്യാലയം.
ശ്രീമതി മേരി സിസ് ലറ്റ് പ്രിൻസില എസ്. ഡി (പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി ഊർമിള ദേവി കെ.കെ (അഡിഷണൽ എച്ച്.എം)
2015
ശ്രീമതി ഊർമിള ദേവി കെ.കെ (പ്രിൻസിപ്പൽ എച്ച്.എം )
കുമാരി ഗോപിക ദേവി (അഡിഷണൽ എച്ച്.എം)
2015
ശ്രീമതി സുജന എസ് (പ്രിൻസിപ്പൽ എച്ച്.എം )
കുമാരി ഗോപിക ദേവി(അഡിഷണൽ എച്ച്.എം)
2015-16
ശ്രീമതി സുജന എസ് (പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി ജലജ സുരേഷ് (അഡിഷണൽ എച്ച്.എം)
2016-17
ശ്രീമതി സുജന എസ് (പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി ഉഷാദേവി എൽ (അഡിഷണൽ എച്ച്.എം)
2017
ശ്രീമതി ഉഷാദേവി എൽ (പ്രിൻസിപ്പൽ എച്ച്.എം )
2017-18
ശ്രീമതി ഉഷാദേവി എൽ(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി രാജശ്രി ജെ(അഡിഷണൽ എച്ച്.എം)
2018-19
ശ്രീമതി ജസീല എ ആർ(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി രാജശ്രി ജെ(അഡിഷണൽ എച്ച്.എം)
2019-20
ശ്രീമതി രാജശ്രി ജെ(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി വിൻസ്റ്റി സി. എം(അഡിഷണൽ എച്ച്.എം)
2020-21
ശ്രീമതി രാജശ്രി ജെ(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി മിനി എ (അഡിഷണൽ എച്ച്.എം)
2021 -22
ശ്രീ വിൻസന്റ് എ(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീ രാജേഷ് ബാബു വി(അഡിഷണൽ എച്ച്.എം)
2022-
ശ്രീമതി ഷാമി പി വി(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീ രാജേഷ് ബാബു വി(അഡിഷണൽ എച്ച്.എം)
2022- cont
ശ്രീ രാജേഷ് ബാബു(പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി ഗീത ജി(അഡിഷണൽ എച്ച്.എം)
എച്ച്.എസ്.എസ്. പ്രിൻസിപ്പൽ
വർഷം
പേര്
2000-2005
ജെസി സൂസൻ ഫിലിപ്പ്
2005-2006
ജയ
2006-2007
സീതമ്മാൾ
2007-2008
ഗിരിജ
2008-2009
ബിന്ദു (ചാർജ്)
2009-2015
മിനി എസ്
2015-2018
ഷീജ പി വി
2018-2020
പ്രീത കെ എൽ
2020 -22
ലീന എം
2022 -
ഗ്രീഷ്മ വി
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കോട്ടൺഹിൽ സ്കൂൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശ്സ്തരായ ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട്. അവരിൽ ചിലരെ ഇവിടെ പരിചയപ്പെടുത്തട്ടെ......
ശ്രീമതി. പ്രൊഫ. ഹൃദയകുമാരി, ശ്രീമതി. സുഗതകുമാരി, ശ്രീമതി. നളിനി നെറ്റോ ഐ എ എസ്, ശ്രീമതി. ശ്രീലേഖ ഐ പി എസ്, ശ്രീമതി. കെ.എസ്.ചിത്ര, ശ്രീമതി. ഡോ.രാജമ്മ രാജേന്ദ്രൻ, ശ്രീമതി. മല്ലികാ സുകുമാരൻ, ശ്രീമതി. രാഖി രവികുമാർ, ശ്രീമതി. ബിന്ദു പ്രദീപ്, ശ്രീമതി ലക്ഷ്മി ഗോപാലകൃഷ്ണൻ, ശ്രീമതി. കെ.എ.ബീന, ശ്രീമതി. ഡോ. കോമളവല്ലി അമ്മ, ശ്രീമതി. പത്മജാ രാധാകൃഷ്ണൻ, ശ്രീമതി. അഞ്ജിത എസ്.ശങ്കർ ,എടപ്പഴിഞ്ഞി ശാന്തകുമാരി ടീച്ചർ, അംബിക ടീച്ചർ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികൾ ധാരാളമാണ്. കൂടാതെ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് നിലനിൽക്കുന്ന ഈ വിദ്യാലയം ഓരോ വർഷവും നിരവധി വ്യക്തികളെ സമൂഹത്തിന്റെ വളർച്ചക്കായി ഒരുക്കി വിടുന്നു. പഠിച്ചിറങ്ങിയവരിൽ കൂടുതൽ പേരും കോട്ടൺഹിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഘടന (കോട്‌സ) യിൽ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടിയും കുട്ടികളുടെ നന്മയ്ക്ക് വീണ്ടും ഇപ്പോഴും പ്രവർത്തിക്കുന്നു.