ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ്‌ ക്ലബ്‌ കോട്ടൺഹിൽ

ജൂൺ 2021 ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം ഹരിത കേരളം മിഷൻ consultant. ശ്രീ എൻ ജഗജീവൻ മുഖ്യാതിഥിയായ ഗൂഗിൾ മീറ്റ്‌ സംഘടിപ്പിച്ചു ഉപന്യാസരചന ചിത്രരചന എന്നിവയോടൊപ്പം വീട്ടിൽ വൃക്ഷത്തൈ നടുന്നതിന്റെ ചിത്രങ്ങളും പങ്കുവച്ചു.

ജൂലൈ 11 ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച്‌ കുട്ടികൾ തയ്യാറാക്കിയ വീഡിയോ പങ്കുവെച്ചു.

ജൂലൈ 2021 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ജൂലൈ 26 ആചരിച്ചു. ആദിശങ്കര ഏഷ്യാനെറ്റ്‌ സയൻസ്‌ അവാർഡ്‌ ജേതാവും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയുമായ കുമാരി ഇഷാനി ആർ കമ്മത്ത്‌ നാസ യാത്ര പങ്കിടൽ എന്ന വിഷയത്തിൽ നാസ യാത്രയുടെ അനുഭവങ്ങൾ വളരെ രസകരമായി കുട്ടികളിൽ ജിജ്ഞാസ ഉണ്ടാകും വിധം ഗൂഗിൾ മീറ്റ്‌ വഴി അവതരിപ്പിച്ചു. ഭൂമിയെക്കുറിച്ച്‌ ഗീത്‌ മൽഹാറും, ചന്ദ്രനെക്കുറിച്ച്‌ ഗീതിക കൃഷ്ണനും, ചന്ദ്രന്റെ വിവിധ ഫേസിനെ കുറിച്ച് അപർണ കെ രാമണനും, അപ്പോളാ 11 നെ കുറിച്ച് കലാവേണിയും ഒഗ്മെന്റസ് റിയാലിറ്റിയിലൂടെ തയ്യാറാക്കിയ വിഡിയോകൾ ഗൂഗിൾ മീറ്റിൽ പ്രദർശിപ്പിച്ചു.

ഓഗസ്റ്റ്‌ 2021

ഓഗസ്റ്റ്‌ 08 2021 ഹിരോഷിമ ദിനാചരണം. ദുരന്തനിവാരണ അതോറിറ്റി മുൻ ഡീൻ ഡോക്ടർ കെ ജി താര മുഖ്യാതിഥിയായ ഗൂഗിൾ മീറ്റ്‌ സംഘടിപ്പിച്ചു.ഹിരോഷിമ ദിനത്തെ പറ്റി കുട്ടികൾ തയ്യാറാക്കിയ വീഡിയോ, സഡാക്കോ കൊക്ക്‌ നിർമ്മാണം വീഡിയോ എന്നിവ ക്ലാസ്‌ ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നോടനുബന്ധിച്ച്‌ സാമൂഹ്യശാസ്ത്ര ക്ലബ്‌ കുട്ടികൾക്കായി ഒരു പ്രഭാഷണപരമ്പര സംഘടിപ്പിച്ചു. ഇതിൽ ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ മുതൽ ആധുനിക ഇന്ത്യ വരെ ഏഴു ഭാഗങ്ങളായി തിരിച്ച്‌ അഞ്ചാം ക്ലാസ്‌ മുതൽ പത്താം ക്ലാസ്‌ വരെയുള്ള കൂട്ടികൾ ഏഴ്‌ വീഡിയോകൾ തയ്യാറാക്കി.ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ, നിസ്സഹകരണ പ്രസ്ഥാനം, നിയമലംഘനപ്രസ്ഥാനം, ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനം, സ്വാതന്ത്ര, പ്രഖ്യാപനവും ഇന്ത്യ വിഭജനവും, സ്വാതന്ത്ര്യാനന്തര ഇന്ത്യ, ആധുനിക ഇന്ത്യ എന്നിവയായിരുന്നു പ്രഭാഷണ പരമ്പരയുടെ വിഷയങ്ങൾ.സ്വാതന്ത്രദിന ആഘോഷത്തോടനുബന്ധിച്ച്‌ പ്രസംഗം, ദേശഭക്തിഗാനം,വന്ദേമാതരം - വീണയിൽ, വന്ദേമാതരം - നൃത്താവിഷ്കാരം, എന്നിവ അവതരിപ്പിച്ചു.സ്വാതന്ത്ര ആഘോഷത്തിന്‌ ഭാഗമായി ഉപന്യാസരചന, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു.

സെപ്റ്റംബർ 2021 സ്വാതന്ത്ര്യലബ്ധിയുടെ 75 വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി സാംസ്കാരിക വകുപ്പ്‌ നടത്തിയ പ്രാദേശിക ചരിത്ര രചനയിൽ കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർഥിനികളും പങ്കാളികളായി.

സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച്‌ കുട്ടികൾ പോസ്റ്റർ രചന, വീഡിയോ എന്നിവ കുട്ടികൾ തയ്യാറാക്കി

ഒക്ടോബർ 2021 ഗാന്ധി ജയന്തിയോടനുബന്ധിച്ച്‌ സോഷ്യൽ സയൻസ്‌ ക്ലബ്‌ ക്വിസ്‌ സംഘടിപ്പിച്ചു. ഗാന്ധി സൂക്തങ്ങളുടെ ശേഖരംകുട്ടികൾ തയ്യാറാക്കി. ഒക്ടോബർ 24 യുഎൻ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ്‌ ക്ലബ്ബിലെ കുട്ടികൾക്ക്‌ സോഷ്യൽ സയൻസ്‌ വിഭാഗം അധ്യാപകൻ ശ്രീ അനിൽകുമാർ ജെ ഗൂഗിൾ ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സെടുത്തു . പൊതുവിജ്ഞാനം അടിസ്ഥാനമാക്കി ഓരോ മാസവും യു പി വിഭാഗത്തിൽ ക്വിസ്‌ മത്സരം നടത്തുന്നു.