ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.പി.സി.

2017-18 അദ്ധ്യാന വർഷത്തിൽ ആദ്യ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ യൂണിറ്റ് ആരംഭിച്ചു. 44 കുട്ടികൾ വീതമുള്ള 2 ബാച്ചുകൾ വീതം പ്രവർത്തിച്ചു വരുന്നു.

43085.52.png 43085.61.png

സ്വാതന്ത്ര്യദിനാചരണം

72-ാം സ്വാതന്ത്ര്യദിനാചരണം ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൽ പ്രീത ടീച്ചർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്, സ്റ്റാഫ് സെക്രട്ടറി, SMC ചെയർമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ സന്ദേശങ്ങൾ, ദേശഭക്തിഗാനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തി. SPC, NCC, റെഡ് ക്രോസ് തുടങ്ങിയവർ ഫ്ലാഗ് സല്യൂട്ട് നടത്തി. NSS, ഗ്രീൻ ആർമി നേതൃത്വത്തിൽ സ്കൂൾ വൃത്തിയാക്കി. ഗണിത ക്ലബ് പേപ്പർ പതാകകൾ ഉണ്ടാക്കി നൽകി. തുടർന്ന് കാർഗിൽ യുദ്ധത്തിൽ മരിച്ച ഗണ്ണർ ഷിജുകുമാറിന്റെ സ്മൃതി മണ്ഡപം സന്ദർശിച്ചു. വീട്ടുകാരുമായി കുറച്ചു സമയം ചിലവഴിച്ചു.

43085.35.png 43085.37.png

2020-21

June 5 നു എല്ലാ കേഡറ്റ്സുംഅവരവരുടെ വീടിനു മുന്നിൽ ഫലവൃക്ഷതൈ നട്ടു പരിസ്ഥിതിദിനം ആചരിച്ചു. ജൂൺ 21 നു എല്ലാ കേഡറ്റ്സും വീട്ടിൽ യോഗ ദിനംആചരിച്ചു . വീഡിയാ സ്കൂൾ ഗ്രൂപ്പിൽ ഇട്ടു. ജൂൺ 26 നു എല്ലാ കേഡറ്റ്സും അവരവരുടെ വീട്ടിൽ വച്ച് ലഹരിവിരുദ്ധപ്രതിജഞ എടുത്തു. ലഹരിവിരുദ്ധ ഉപന്യാസരചനാമത്സരം ,പാസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിക്ക് possibilities and positivities (pos-pos2.0) കുട്ടികളിൽ positive mental health ഉണ്ടാക്കുന്നതിനുവേണ്ടി face book live programme ഉണ്ടായിരുന്നു. SPC virtual classroom, possibilities and positivities (pos-pos 2.0), പടവുകൾ, ചിരിയാചിരി എന്നീ programmes facebook live, zoom platform എന്നിവയിൽ ആരംഭിച്ചു.എല്ലാ ആഴ്ചയിലും വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് facebook live, zoom platform എന്നിവയിൽ ആണ് ഈ programmes .കഠിന പരിശ്രമത്തിലൂടെ ജീവിതവിജയം കൈവരിച്ച Scientists,Business men, IAS ,IPS ഉദ്യാഗസ്തർ തുടങ്ങിയവരുമായി സംവദിക്കാൻ കുട്ടികൾക്ക് കഴിയുന്നു. പടവുകൾ എന്ന പരിപാടിയിൽ (talk with toppers ) engineering, medicine, IAS IPS selection കിട്ടിയ കുട്ടികളുമായി സംവദിക്കാനും അനുഭവങ്ങൾ പങ്കുവെക്കുവാനും കഴിഞ്ഞു. plus2 exam നു full mark നേടിയ രണ്ടു കുട്ടികളുമായി അഭിമുഖം നടത്തി Aug 2 നു SPC day celebration രാവിലെ 8 മണിക്ക് spc directorate ൽ പതാക ഉയർത്തി. അതിൽ കാട്ടൺഹിൽ HS ലെ Akhila B A, Athira BA എന്നീ കേഡറ്റ്സ് പങ്കെടുത്തു. കേഡറ്റ്സ് അവരവരുടെ വീടിനു മുന്നിൽ പ്രതിജഞ ചൊല്ലി. aug 3 നു AIIMS ൽ പഠിക്കുന്ന മിടുക്കരായ രണ്ടു കുട്ടികളുമായി അഭിമുഖം നടത്തി. aug 4 നു അവരവരുടെ വീടിനു സമീപത്തു ഫലവൃക്ഷതൈ നട്ടുപിടിപ്പിച്ചു . രക്തദാനം മഹാദാനം എന്ന വിഷയത്തിൽ poster രചന നടത്തി.സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി Aug 15 നു രാവിലേ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ദേശീയപതാക ഉയർത്തി. Sub Collector Anu S Nair മുഖ്യാഥിതി ആയിരുന്നു. School Principal , Headmistress, SMC Chairman ,Staff Secretory ,SPC Cadets തുടങ്ങിയവർസന്നിഹിതരായിരുന്നു. കേഡറ്റ്സ് അവരവരുടെ വീടിനു മുന്നിലും residence associations ലും പതാക ഉയർത്തി സല്യൂട്ട് ചെയ്തു. ഉച്ചക്ക് ശേഷം സ്വാതന്ത്ര്യദിന പ്രശ്നാത്തരി ജില്ലാതല മത്സരം ഉണ്ടായിരുന്നു. ഈ മത്സരത്തിൽ നമ്മുടെ സ്കൂളിലെ കേഡറ്റ്സ് ആയ 8 E ൽ പഠിക്കുന്ന Sethulekshmi ക്ക് ഒന്നാംസ്ഥാനവും 8 F ൽ പഠിക്കുന്ന അലാന ക്ക് മൂന്നാംസ്ഥാനവും ലഭിച്ചു. Live programme "അറിവിന്റെ സ്വാതന്ത്ര്യം" ശ്രീ ജി. എസ് പ്രദീപ് മുഖ്യാഥിതി ആയിരുന്നു. 17-8-2020 നു സിവിൽസർവീസ് പരീക്ഷക്ക് 804-ാം റാങ്കുനേടിയ ശ്രീ ഗോകുൽ (കോട്ടൺഹിൽ സ്കൂൾ അധ്യാപിക ഷീബ ടീച്ചറിന്റെ മകൻ) മായി സംവാദം (state programme). 18 നു നമ്മുടെ കേഡറ്റ്സിനുവേണ്ടി സ്കുൾതല സംവാദം ഉണ്ടായിരുന്നു. കുട്ടികൾ IAS exam എഴുതുന്നതിനെകുറിച്ചും Interview attend ചെയ്യുന്നതിനെകുറിച്ചും topic selection നെ കുറിച്ചും സംശയനിവാരണം നടത്തി. 18-8-2020 നു മണ്ണിനെ അറിയാം കൃഷിചെയ്യാം ശാസ്ത്രീയമായ മണ്ണു പരിശാധന എന്ത് എങ്ങനെ എന്നതിനെ കുറിച്ച് ശ്രീ ഫിറാസ് എ എസ് ( Asst. soil scientist , Mobile Soil Labotatory , Thiruvananthapuram) കേഡറ്റ്സുമായി ചർച്ച നടത്തി. കൃഷിയിൽ കുട്ടികൾക്കുണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിച്ചു.September 4 നു facebook live, zoom platform എന്നിവയിൽ കേഡറ്റിസിന്റെ ഓണാഘാഷം നടത്തി . കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.September 5അധ്യാപകദിനത്തിൽ കേഡറ്റ്സ് അധ്യാപകർക്കായിക്ലാസ്സ്എടുത്തു വീഡിയാ post ചെയ്തു. October 2 ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു. സ്കൂളിൽ നടന്ന അനുസ്മരണ പരിപാടികളിൽ കേഡറ്റ്സ് പങ്കെടുത്തു. അതിനു ശേഷം സകൂൾ പരിസരത്ത് ഫലവൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു. School Principal ലീന ടീച്ചർ, Headmistress രാജശ്രീ ടീച്ചർ, SMC Chairman ,SMC members, CPO’s, DI’s Praveenraj , Ramdas sir തുടങ്ങിയവർ സന്നിഹിതരായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞുപായ കുട്ടികളുടെ സഹായത്താടെ November 14 നു ബാലഭവനിലെ കുട്ടികൾക്കുവിതരണംചെയ്യുന്നതിനുവേണ്ടി പുതുവസ്ത്രങ്ങളും കളിക്കാപ്പുകളും പഠനാപകരണങ്ങളും ശേഖരിച്ചു നമ്മുടെ സ്കൂളിന്റെ പേരിൽ വിതരണം ചെയ്തു. ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്താടനുബന്ധിച്ച്, പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി, പുണ്യം ശിവഗിരി പദ്ധതിയുടെ നേതൃത്വത്തിൽ, വർക്കല ശിവഗിരി മഠത്തിൽ, പരിസര ശുചീകരണ ബാധവൽക്കരണ പരിപാടിയും. ശുചീകരണ പ്രവർത്തനങ്ങളും നടത്തി. Nammude സ്കൂളിലെ ആതിര അഖില കരിഷ്മ അനഘ അബിനു എന്നീ cadets പങ്കെടുത്തു.കുട്ടികൾ കാവിഡ് കാലത്ത് അവരുടെ വീടുകളിൽ നിർമിച്ച കരകൗശലവസ്തുക്കളുടെ പ്രദർശനം സ്കൂളിൽ നടത്തി.