ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

      

പ്രകൃതി സംരക്ഷണദിന പ്രവർത്തനം

ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി കോട്ടൺഹിൽ ജിജിഎച്ച്‌എസ്‌എസിൽ സീഡ്‌ എക്കോ ക്ലബ്ബിന്റെ നേതൃത്വതത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രകൃതി വിഭവങ്ങളെ ശരിയായി ഉപയോഗിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും  ആവശ്യകത  ബോധവത്കരണ വീഡിയോയിലൂടെ മനസിലാക്കി . തുടർന്ന് പ്രകൃതി  സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്‌റ്ററുകൾ തയ്യാറാക്കി.    ഇലകൾ വിത്തുകൾ, മണ്ണ് , പൂക്കൾ തുടങ്ങി  പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ്  പോസ്റ്ററുകൾ തയ്യാറാക്കിയത് . ഇരുന്നുറിലധികം കുട്ടികൾ തങ്ങൾ നിർമ്മിച്ച വസ്തുക്കളുടെ ചിത്രങ്ങൾ സീഡിന്റെ  വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു.  ബോധവൽക്കരണ വീഡിയോകൾ , പ്രസംഗങ്ങൾ,  ചിത്രങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളും നടത്തി.  സീഡ് കോ-ഓർഡിനേറ്റർ  അമിന റോഷ്നി, രേഖ  എന്നിവർ  പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കുട്ടികളുടെ സൃഷ്ടികൾ സ്കൂൾ ബ്ലോഗിലും യൂടുബിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ജൂൺ 2021

ജൂൺ 5 ലോക പരിസ്ഥിതി ദിനചരണത്തോടനുബന്ധിച്ച് വീടുകളിൽ വൃക്ഷതൈകൾ നടുന്നതിൻ്റെ വീഡിയോ പങ്കുവച്ചു.

ജൂലൈ 25 ചാന്ദിനി ഡോക്ടറുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജൂൺ 26

ലോകം മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ, ബോധവൽക്കരണ വീഡിയോ എന്നിവ തയ്യാറാക്കി.

ജൂലൈ 28

ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രസംഗം, വിഡിയോ പ്രസൻറ്റേഷൻ എന്നിവ അവതരിപ്പിച്ചു.

ജൂലൈ 29

പിങ്ക് മിഷൻ ഹെൽത്തിൻ്റെ ആഭിമുഖ്യത്തിൽ ഉണ്ണി കൃഷ്ണൻ ഡോക്ടർ മൊബൈൽ ഫോൺ ഉപയോഗത്തെ കുറിച്ച് കുട്ടികൾക്കായി ഒരു വേബിനാർ സംഘടിപ്പിച്ചു.

സെപ്റ്റംബർ 1 - 30 വരെ പോഷൻ മാസമായി ആചരിച്ചു. കുട്ടികൾ പോഷൻ അസംബ്ലി, പോഷക ആഹാരം, സമീകൃതാഹാരം, പോഷകാഹാരക്കുറവിനെക്കുറിച്ച് വിവിധ പരിപാടികൾ അവതരിപ്പിച്ചു. നം. എൻ.എം. (ബി1)/ 9033/2021/ ഡി.ജി. ഇ . സർക്കുലർ പ്രകാരം സെപ്റ്റംബർ മാസം ജി.ജി.എച്ച്.എസ്.എസ് . കോട്ടൺ ഹിൽ പോഷകാഹാര മാസമായി ആചരിച്ചു. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോഷൺ അസംബ്ലി, ക്വിസ്, വെബിനാർ, വീഡിയോ പ്രസന്റേഷൻ, വിവിധ ക്ലാസുകൾ, പച്ചക്കറി തോട്ട നിർമ്മാണം തുടങ്ങിയവ ഇവയിൽ പെടുന്നു. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 75 ക്ലാസുകളിലും പ്രത്യേകം പോഷൺ അസംബ്ലി നടത്തി. കൂടാതെ പൊതുവായി 2 അസംബ്ലികളും നടത്തി. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യു.പി. യിൽ ക്ലാസ് അധ്യാപകരും എച്ച്. എസ് ൽ ബയോളജി അധ്യാപകരും ക്ലാസ് നടത്തി. പോഷൺ 2.0 എന്ന ക്വിസിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. സർട്ടിഫിക്കറ്റ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഏകദേശം 1200 കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്ക് ഇത് പുതിയ അനുഭവമായിരുന്നു. സെപ്റ്റംബർ 29 ന് 6 pm പിങ്ക് ഹെൽത്ത് മിഷന്റെ ആഭിമുഖ്യത്തിൽ പോഷകാഹാര കുറവുമൂലം വരുന്ന രോഗങ്ങളെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു. Dr. ചാന്ദിനി ദേവി ക്ലാസുകൾ നയിച്ചു. ചീഫ് ഡയറ്റീഷ്യൻ ഗീതു മുഖ്യപ്രഭാഷണം നടത്തി. വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അനീമിയ ക്യാമ്പയിൽ ഓൺലൈനായി നടത്തി. പോഷകാഹാര പ്രാധാന്യം , വിളർച്ച, അതിന്റെ ലക്ഷണം, പരിഹാര മാർഗ്ഗങ്ങൾ തുടങ്ങിയവ ക്യാമ്പിൽ ചർച്ച ചെയ്തു. ക്ലിനിക്കൽ ന്യൂട്രീഷണറായ ശ്രീമതി. റീന രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ സംശയങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ചു. കുട്ടികൾക്കായി വീഡിയോ പ്രദർശനം നടത്തി. എച്ച്.എസ്. ലെ ഗാർഗി , കലാവേണി യു.പി. യിലെ തങ്ക ലക്ഷ്മി , ക്രിഷ്ണപ്രിയ തുടങ്ങിയവർ പോഷകാഹാര പ്രാധാന്യം വിളിച്ചോതുന്ന വിവിധ വീഡിയോ പ്രസന്റേഷൻ ഉപയോഗിച്ച് സെമിനാർ അവതരിപ്പിച്ചു.. യു.പി., എച്ച്. എസ് ലെ 75 ക്ലാസുകളിലും അധ്യാപക രക്ഷകർത്താ മീറ്റിംഗുകൾ നടത്തി. എസ് ആർ ജി തീരുമാനിച്ചതനുസരിച്ച് അമിനാ റോഷ്നി , മിനി എന്നീ അധ്യാപകർ ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. എല്ലാ കുട്ടികളും അടുക്കള തോട്ട നിർമ്മാണം ഏറ്റെടുത്തു. വീടുകളിൽ സ്ഥലം ഇല്ലാത്ത കുട്ടികൾ ഒഴികെ മറ്റുള്ള കുട്ടികൾ പച്ചക്കറി തോട്ടം നിർമ്മിച്ച് വീഡിയോ , ഫോട്ടോ എന്നിവ അയച്ചു തന്നു. സ്കൂളിലും പച്ചക്കറി തോട്ടം ആരംഭിച്ചു. ഇതിനായി രേഖ ടീച്ചറിനെ ചുമതലപ്പെടുത്തി. എക്കോ ക്ലബ്ബിലെ കുട്ടികൾ ഓരോ ആഴ്ച കഴിക്കുന്ന ഭക്ഷണത്തിന്റെ ലിസ്റ്റ് തയ്യാറാക്കി അതിലെ പോഷകാശം മനസിലാക്കാൻ പ്രവർത്തനം നൽകി കൂടാതെ പോഷകാഹാരം ഉണ്ടാക്കി അടുത്ത വീട്ടിൽ നൽകുന്ന പ്രവർത്തനം നൽകി. കോവഡ് കാലമായതിനാൽ ഇത് കൂടുതൽ പ്രോത്സാഹിപ്പിച്ചില്ല. ഇത്തരത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്താൻ ഈ പ്രോഗ്രാമിലൂടെ സാധിച്ചു.

സെപ്റ്റംബർ 29

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിഡിയോ പ്രസൻറ്റേഷൻ, പോസ്റ്റർ എന്നിവ അവതരിപ്പിച്ചു.

സ്കൂൾ കൃഷി

കുടപ്പനക്കുന്ന് കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ പച്ചക്കറി കൃഷി ഡിസംബർ 3 ന് ആരംഭിച്ചു . 200 ഗ്രോ ബാഗുകളിലായി തക്കാളി, പച്ചമുളക് , വഴുതന, കത്തിരിക്ക, പയർ, ചീര, പാവൽ, കോളിഫ്ളവർ, ക്യാബേജ് എന്നിവ കൃഷി ചെയ്തു വരുന്നു. നാഗരത്തിലെ കുട്ടികൾക്ക് പുതിയ കൃഷി പാഠങ്ങൾ പഠിക്കാൻ ഇതിലൂടെ കഴിയുന്നു

ഗ്രീൻ ആർമി

തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ ഗ്രീൻ ആർമി(ഹരിത സേന)യുടെ 2 ബാച്ചുകൾ കോട്ടൺഹിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും ഗ്രീൻ ആർമി കുട്ടികൾക്ക് വോളന്റീർ ശ്രീമതി. ദേവിക നിർദ്ദേശ ങ്ങൾ നൽകി വരുന്നു. സ്കൂൾ അധ്യാപിക ശ്രീമതി .അമിനാ റോഷ്നിയുടെ നേതൃത്വത്തിൽ കുട്ടികൾ പ്രവത്തിച്ചു വരുന്നു . കൂടാതെ കുട്ടികൾക്ക് ഓറിയന്റേഷൻ പരിപാടികളും നടത്തുന്നുണ്ട് .

ലോക പരിസ്ഥിതി ദിനം

2017 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മനുഷ്യനെ പ്രകൃതിയുമായി അടുപ്പിക്കുന്നതിനായി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. എസ്.ബി.ഐ ബാങ്കും കേരള സർക്കാരിന്റെ ഹരിതകേരളം മിഷനും സംയുക്തമായി ചേർന്ന് കുട്ടികൾക്ക് മഷിപ്പേന വിതരണം ചെയ്തു. മേയർ വി.കെ.പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോകപരിസ്ഥിതി സംരക്ഷണസന്ദേശം മേയർ നല്കുകയുണ്ടായി. ചടങ്ങിൽ പി.ടി.എ പ്രസി‍ഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. മാറുന്ന ലോകത്തിൽ മനുഷ്യന്റെ പ്രകൃതി നശീകരണത്തെത്തുടർന്ന് ദൈനം ദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണർത്തുന്നതിനും ദിനാചരണം സഹായകമായി.

പരിസ്ഥിതി ദിനം

2018-19 അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം 05-06-2018 ചൊവ്വാഴ്ച സ്കൂളിൽ നടക്കുകയുണ്ടായി. വിശിഷ്ടാതിഥിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റും ശുചിത്വമിഷൻ ചെയർമാനും ആയ ശ്രീ. വി.കെ.മധു കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. SBIയുടെ CGM ആയ ശ്രീ വെങ്കിട്ടരാമൻ ആശംസകൾ സമർപ്പിച്ചു. തുടർന്ന് പ്രിൻ‌സിപ്പൽHM ജസീല ടീച്ചറും അഡീഷണൽHM ജയശ്രീ ടീച്ചറും ഡെപ്യൂട്ടിHM വത്സല ടീച്ചറും ആശംസകൾ അർപ്പിച്ചു. എക്കോ ക്ലബിലെ അംഗങ്ങൾ പ്രസംഗം, നൃത്തം, പാട്ട് എന്നിവ അവതരിപ്പിച്ചു. ഗ്രീൻ ആർമിയിലെ (ഹരിത സേന) അംഗങ്ങൾ പ്ലാസ്റ്റിക്കിന് എതിരെ ബോധവത്കരണമായി സ്കിറ്റ് അവതരിപ്പിച്ചു. പെയ് ന്റിങ്ങ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ നൽകി. ഉപയോഗശൂന്യമായ പേപ്പർ ഉപയോഗിച്ച് ബാസ്ക്കറ്റ് നിർമ്മാണപ്രദർശനം സംഘടിപ്പിച്ചു. അന്നേ ദിവസം എക്കോ ക്ലബ്, എൻ.സി.സി, എസ്.പി.സി, ഹരിത സേന, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിലും പരിസര പ്രദേശങ്ങളിലും വൃക്ഷ തൈകൾ നട്ടു. ഹരിത സേനയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർക്ക് ബ്രാൻഡ് ഓഡിറ്റിന്റെ റിപ്പോർട്ട് സമർപ്പിച്ചു, പ്രസ്തുത പരിപാടിയിൽ സ്കൂളിലെ ഓഡിറ്റിൽ പങ്കെടുത്ത ഹരിത സേന അംഗങ്ങൾ പങ്കെടുത്തു.

അന്താരാഷ്ട്ര മരുവൽകരണ വിരുദ്ധ ദിനാചരണം

സാമൂഹിക ശാസ്ത്ര ക്ലബും പരിസ്ഥിതി ക്ലബും സംയുക്തമായാണ് അന്താരാഷ്ട്ര മരുവൽകരണവിരുദ്ധ ദിനാചരണം 18-06-2018ന് നടത്തി. സാമൂഹിക ശാസ്ത്ര ക്ലബിലെ അനീഷ് സാറും മനോജ് സാറും സന്ദേശങ്ങൾ നൽകി. 2018-ലെ അന്താരാഷ്ട്ര മരുവൽകരണ വിരുദ്ധ ദിന സന്ദേശം :-“land has true value, invest in it” എന്നാണ്.


ഔഷധസസ്യോദ്യാനം സംസ്ഥാനതല ഉദ്ഘാടനം

എല്ലാ വിദ്യാലയത്തിലും ഓരോ ഔഷധസസ്യോദ്യാനം എന്ന ലക്ഷ്യത്തിനായി കേരള സർക്കാറും നാഗാർജ്ജുനയും ഒരുമിച്ചു സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചു മന്ത്രി ശ്രീ. വി. എസ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ ഉദ്ഘാടന പ്രസംഗത്തിലൂടെ ആയുർവേദ ചികിത്സയുടെ പ്രാധാന്യത്തെയും ഔഷധസസ്യങ്ങളുടെ കുറവ് ആയുർവേദത്തിലുണ്ടാക്കുന്ന തിരിച്ചടികളെക്കുറിച്ചും വിശദീകരിച്ചു. മുൻകാലങ്ങളിൽ നമ്മുടെ വീടുകളിൽ നിലനിന്നിരുന്ന വീട്ടു ചികിത്സയുടെ പ്രധാനത്തെയും സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'ആയുഷ്' പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ HM ജസീല ടീച്ചർക്ക് മന്ത്രി അശോക തൈ കൈമാറിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഡോര്യൂട്ടി മോയർ രാഖിരവികുമാർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കെ. ജെ. ജോസഫ്, SMC ചെയർമാൻ അരവിന്ദ് S.R, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ എന്നിവർ പങ്കെടുത്തു.